ദിവ്യാധിപത്യ വാർത്തകൾ
ബൊളീവിയ: ഒക്ടോബറിൽ 9,588 പ്രസാധകരുടെ ഒരു പുതിയ അത്യുച്ചം ബ്രാഞ്ച് റിപ്പോർട്ടു ചെയ്തു. ഭവന ബൈബിളധ്യയനങ്ങളിലും മടക്കസന്ദർശനങ്ങളിലും സഭാ പ്രസാധകരിലും നിരന്തരപയനിയർമാരിലും അവർ പുതിയ അത്യുച്ചങ്ങളിൽ എത്തിച്ചേർന്നു. സഭാ പ്രസാധകർക്കു വയൽശുശ്രൂഷയിൽ ശരാശരി 14 മണിക്കൂർ വീതമുണ്ടായിരുന്നു.
എസ്തോണിയ: സെപ്ററംബറിൽ സേവനം റിപ്പോർട്ടു ചെയ്യുന്ന 1,753 പ്രസാധകർ ഉണ്ടായിരുന്നു. ഇതു കഴിഞ്ഞ വർഷത്തെ മാസശരാശരിയെക്കാൾ 24 ശതമാനം വർധനവായിരുന്നു.
ഇൻഡ്യ: 1993 ഡിസംബർ അവസാനം ഈ രാജ്യത്തു നടന്നിട്ടുളളതിൽവച്ച് ഏററവും വലിയ ഡിസ്ട്രിക്ററ് കൺവെൻഷൻ കോട്ടയത്തു നടന്നു, 6,967 എന്ന അത്യുച്ച ഹാജരും 314 സ്നാപനവുമുണ്ടായിരുന്നു. ഈ സ്നാപനസംഖ്യ മുമ്പ് ഇൻഡ്യയിൽ ഒരൊററ സമയത്തു നടന്ന ഏററവും വലിയ ഏക സ്നാപനസംഖ്യയെക്കാൾ 66% കൂടുതലായിരുന്നു.
1993-ൽ നടന്ന 16 “ദിവ്യ ബോധന” ഡിസ്ട്രിക്ററ് കൺവെൻഷനുകളിൽ മൊത്തം 21,320 പേർ സംബന്ധിച്ചു, ഇവയിൽ 825 പേർ സ്നാപനമേൽക്കുകയും ചെയ്തു. 1992-ൽ ഇൻഡ്യയിലെ “പ്രകാശ വാഹകർ” ഡിസ്ട്രിക്ററ് കൺവെൻഷനുകളിൽ സംബന്ധിച്ചവരുടെ സംഖ്യയെക്കാൾ മൂന്നു ശതമാനത്തിന്റെ വർധനവിനെ ഈ ഹാജർ സൂചിപ്പിക്കുന്നു. എന്നാൽ കഴിഞ്ഞ വർഷത്തെ കൺവെൻഷനുകളിൽ സ്നാപനമേററവരുടെ മൊത്തം സംഖ്യയെക്കാൾ 15% എന്ന പ്രോത്സാഹജനകമായ ഒരു വർധനവിനെ ഈ സ്നാപന സംഖ്യ കാണിക്കുന്നു.
ലിത്വാനിയ: ഒക്ടോബറിലെ റിപ്പോർട്ട് 871 പ്രസാധകരുടെ ഒരു അത്യുച്ചം കാണിക്കുന്നു, ഇത് 1992 ഒക്ടോബറിലേതിനെക്കാൾ 39 ശതമാനം വർധനവായിരുന്നു.
ടർക്കി: “ദിവ്യ ബോധന” ഡിസ്ട്രിക്ററ് കൺവെൻഷനു 1,510 പേർ ഹാജരായി, 44 പേർ സ്നാപനമേൽക്കുകയും ചെയ്തു. കൺവെൻഷനെ സംബന്ധിച്ച് പ്രാദേശിക ടെലിവിഷനിൽ ഒരു നല്ല റിപ്പോർട്ടുണ്ടായിരുന്നു.