ഒക്ടോബറിലേക്കുളള സേവനയോഗങ്ങൾ
കുറിപ്പ്: കൺവെൻഷൻ കാലത്തുപോലും നമ്മുടെ രാജ്യ ശുശ്രൂഷ ഓരോ ആഴ്ചത്തേക്കുംവേണ്ടി സേവനയോഗം തുടർന്നും പട്ടികപ്പെടുത്തുന്നതായിരിക്കും. തങ്ങൾക്കു നിയമനം ലഭിച്ചിരിക്കുന്ന “ദൈവഭയ” ഡിസ്ട്രിക്ററ് കൺവെൻഷനിൽ പങ്കെടുക്കാനാവുംവിധം ഓരോ സഭയും ആവശ്യമായ ക്രമീകരണങ്ങളും തുടർന്നുളള ആഴ്ചയിൽ പരിപാടിയുടെ വിശേഷാശയങ്ങളുടെ ഒരു 30-മിനിററ് പുനരവലോകനവും നടത്തിയേക്കാം. കൺവെൻഷന്റെ ഓരോ ദിവസത്തെക്കുറിച്ചുളള പുനരവലോകനം, പ്രധാന ആശയങ്ങളിൻമേൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ പ്രാപ്തരായ യോഗ്യതയുളള രണ്ടോ മൂന്നോ സഹോദരൻമാർക്കു നേരത്തെതന്നെ ഏൽപ്പിച്ചുകൊടുക്കണം. നന്നായി തയ്യാർ ചെയ്ത ഈ പുനരവലോകനം വ്യക്തിപരമായി ബാധകമാക്കുന്നതിനും വയലിൽ ഉപയോഗിക്കുന്നതിനും വേണ്ടിയുളള മുഖ്യാശയങ്ങൾ ഓർത്തിരിക്കാൻ സഭയെ സഹായിക്കും. സദസ്സിൽനിന്നുളള അഭിപ്രായങ്ങളും ബന്ധപ്പെട്ട അനുഭവങ്ങളും ഹ്രസ്വവും കുറിക്കുകൊളളുന്നതുമായിരിക്കണം.
ഒക്ടോബർ 3-നാരംഭിക്കുന്ന വാരം
ഗീതം 203 (43)
10 മിനി:പ്രാദേശിക അറിയിപ്പുകളും നമ്മുടെ രാജ്യ ശുശ്രൂഷയിൽനിന്നുളള തിരഞ്ഞെടുത്ത അറിയിപ്പുകളും.
17 മിനി:“ഇപ്പോഴാണു സമയം.” ചോദ്യോത്തരങ്ങൾ. 1993 നവംബറിലെ നമ്മുടെ രാജ്യ ശുശ്രൂഷയുടെ 4, 5 പേജുകളിലെ “ആത്മീയ ലാക്കുകൾ പിന്തുടരുക” എന്ന ഉപശീർഷകത്തെ അടിസ്ഥാനമാക്കിയുളള അഭിപ്രായങ്ങൾ ഉൾപ്പെടുത്തുക.
18 മിനി:“ഒക്ടോബറിൽ വരിസംഖ്യാ ബോധമുളളവരായിരിക്കുക.” സദസ്സുമായി ചർച്ച ചെയ്യുക. സംഭാഷണങ്ങൾക്കു തുടക്കമിടാൻ മാസികകൾ എങ്ങനെ ഉപയോഗിക്കാമെന്നു പ്രകടമാക്കുന്ന, നന്നായി തയ്യാർ ചെയ്ത രണ്ടു പ്രകടനങ്ങൾ ഉൾപ്പെടുത്തുക. ഓരോ ഭവനത്തിലും വരിസംഖ്യാസമർപ്പണത്തിനായി ശ്രമിക്കുന്നതിന്റെ പ്രാധാന്യം ഊന്നിപ്പറയുക. വീട്ടുകാരൻ വരിസംഖ്യ എടുക്കുന്നില്ലെങ്കിൽ മാസികകളുടെ ഒററപ്രതികൾ സമർപ്പിക്കുന്നതിന്റെ ആവശ്യം എടുത്തുപറയുകയും അത്തരം വീട്ടുകാർക്ക് മാസികാറൂട്ടുകൾ തുടങ്ങുന്നതിനും അതു നിലനിർത്തിക്കൊണ്ടുപോകുന്നതിനും പ്രോത്സാഹിപ്പിക്കുകയും ചെയ്യുക.
ഗീതം 212 (110), സമാപന പ്രാർഥന.
ഒക്ടോബർ 10-നാരംഭിക്കുന്ന വാരം
ഗീതം 104 (57)
10 മിനി:പ്രാദേശിക അറിയിപ്പുകൾ. കണക്കു റിപ്പോർട്ടും സംഭാവനകൾ സ്വീകരിച്ചതായുളള അറിയിപ്പുകളും.
15 മിനി:“മാതാപിതാക്കളേ—പിന്തുണ നൽകുക!” 1994 ആഗസ്ററ് 8 ഉണരുക!യിലെ ആദ്യത്തെ മൂന്നു ലേഖനങ്ങളെ ആസ്പദമാക്കി ഒരു മൂപ്പൻ നിർവഹിക്കുന്ന പ്രസംഗം. വിവരങ്ങൾ പ്രാദേശികമായി ബന്ധപ്പെടുത്തണം. അധ്യാപകരുമായോ സ്കൂൾ അധികാരികളുമായോ സംസാരിച്ചതിന്റെ അനുഭവമുളള ഒരു മാതാവിനെയോ പിതാവിനെയോ ഹ്രസ്വമായി അഭിമുഖം നടത്തുക. മാതാപിതാക്കൾക്കു തങ്ങളുടെ കുട്ടികളെ എങ്ങനെ പിന്തുണയ്ക്കാനാവുമെന്ന് ഊന്നിപ്പറയുക.
20 മിനി:സ്കൂളിലെ ക്രിസ്തീയ നടത്ത. മൂപ്പൻ മൂന്നോ നാലോ കൗമാരപ്രായക്കാരുമൊത്തു ചർച്ച നടത്തുന്നു. സ്കൂളിൽ ബൈബിൾ തത്ത്വങ്ങളോടുളള ആദരവ് വിട്ടുവീഴ്ച ചെയ്യാനുളള പലവിധ സമ്മർദങ്ങൾക്കും വിധേയരാണ് നമ്മുടെ യുവജനങ്ങൾ. ഇതിൽ മിക്കവയും പഠനവിഷയവുമായി നേരിട്ടു ബന്ധമില്ലാത്ത പ്രവർത്തനങ്ങളിൽനിന്നാണു വരുന്നത്. സ്പോർട്സ്, ഡേററിങ്, സാമൂഹിക പരിപാടികൾ എന്നിവയിലെല്ലാം അപകടങ്ങൾ പതിയിരിപ്പുണ്ട്. സ്കൂൾ (ഇംഗ്ലീഷ്) ലഘുപത്രികയുടെ 22-5 പേജുകൾ ഉപയോഗിച്ചുകൊണ്ട് മൂപ്പൻ “പാഠ്യേതര പ്രവർത്തനങ്ങ”ളെക്കുറിച്ചു കൗമാരപ്രായക്കാരുമൊത്തു ചെയ്യുന്നു. ഇവയിൽ പങ്കെടുക്കാനുളള സമ്മർദങ്ങളുണ്ടെന്നും അതുകൊണ്ട് ലഭിച്ച ബുദ്ധ്യുപദേശം വിലമതിക്കുന്നുവെന്നും പ്രകടമാക്കുന്ന അഭിപ്രായപ്രകടനങ്ങൾ യുവാക്കൾ നടത്തുന്നു.
ഗീതം 108 (69), സമാപന പ്രാർഥന.
ഒക്ടോബർ 17-നാരംഭിക്കുന്ന വാരം
ഗീതം 194 (105)
7 മിനി:പ്രാദേശിക അറിയിപ്പുകൾ.
18 മിനി:നല്ലതു ചെയ്യുന്നതു നമുക്ക് ഉപേക്ഷിക്കാതിരിക്കാം. ഒരു മൂപ്പൻ നടത്തുന്ന പ്രസംഗം. യഹോവയുടെ സേവനത്തിലുളള നമ്മുടെ സന്തോഷത്തെയും തീക്ഷ്ണതയെയും കുറച്ചുകളയാൻ ആത്മീയ ക്ഷീണത്തിനു കഴിയും. 1986 നവംബർ 1 വീക്ഷാഗോപുരം, പേജ് 24-ൽ (ചതുരത്തിൽ) നൽകിയിട്ടുളള നിർദേശങ്ങൾ ഉപയോഗിച്ചുകൊണ്ട് നമ്മുടെ ആത്മീയ ശക്തിയെ പുതുക്കാനുളള ചില മാർഗങ്ങൾ പുനരവലോകനം ചെയ്യുക. സഭാപ്രവർത്തനങ്ങളെ മുഴുഹൃദയത്തോടെ പിന്തുണയ്ക്കുന്നത് ഊന്നിപ്പറയുക.
20 മിനി:“താത്പര്യം കാട്ടുന്നവരെ സ്നേഹപൂർവം സഹായിക്കുക.” സദസ്സുമായി ചർച്ച ചെയ്യുക. നിർദിഷ്ട അവതരണങ്ങൾ ഉപയോഗിച്ചുളള രണ്ടു പ്രകടനങ്ങൾ ക്രമീകരിക്കുക. ആദ്യസന്ദർശനത്തിൽ മാസികകളുടെ ഒന്നോ രണ്ടോ ഒററപ്രതികൾ മാത്രം എടുത്ത വീട്ടുകാരനെ വീണ്ടും സന്ദർശിക്കുമ്പോൾ ഉചിതമെങ്കിൽ വരിസംഖ്യ സമർപ്പിക്കാമെന്ന കാര്യം സൂചിപ്പിക്കുക. ബൈബിളധ്യയനങ്ങൾ തുടങ്ങുന്ന ലാക്ക് മനസ്സിൽ പിടിക്കാൻ സദസ്യരെ പ്രോത്സാഹിപ്പിക്കുക.
ഗീതം 156 (118), സമാപന പ്രാർഥന.
ഒക്ടോബർ 24-നാരംഭിക്കുന്ന വാരം
ഗീതം 141 (64)
12 മിനി:പ്രാദേശിക അറിയിപ്പുകൾ. “വെളിപാട് പാരമ്യം പുസ്തകം വീണ്ടും പഠിക്കൽ” എന്ന ഭാഗത്തിന്റെ പരിചിന്തനം. പാഠ്യഭാഗങ്ങൾ നേരത്തെ പഠിക്കേണ്ടതിന്റെയും ക്രമമായി പങ്കുപറേറണ്ടതിന്റെയും പ്രാധാന്യത്തെക്കുറിച്ച് എല്ലാവരെയും ഓർപ്പിക്കുക. ഇപ്പോൾ നമ്മുടെ പുസ്തകാധ്യയന പട്ടിക ലോകവ്യാപകമായി നമ്മുടെ മിക്ക സഹോദരൻമാർക്കുമുളളതിനോടു സമാന്തരമാണെന്ന വസ്തുതയിലേക്കു ശ്രദ്ധ ക്ഷണിക്കുക.
15 മിനി:നിങ്ങൾക്കു സ്ഥിരമായ ഒരു ഓർഡർ ഉണ്ടോ? രാജ്യസന്ദേശം പ്രചരിപ്പിക്കുന്നതിൽ വീക്ഷാഗോപുരവും ഉണരുക!യും വൻ സഹായമാണ്. ഏതു സാഹചര്യത്തിലും നാം അവ സമർപ്പിക്കണം. ‘ഓരോ ലക്കവും ഇത്ര വീതമെന്ന കൃത്യമായ ഒരു മാസികാ ഓർഡർ’ ഓരോ പ്രസാധകനും ഉണ്ടായിരിക്കണമെന്ന് 1984 ഏപ്രിലിലെ നമ്മുടെ രാജ്യ ശുശ്രൂഷ പേജ് 5, ഖണ്ഡിക 18 ശുപാർശ ചെയ്തിരുന്നു. അല്ലാത്തപക്ഷം, സമർപ്പിക്കാൻ നിലവിലുളള ലക്കങ്ങൾ ഇല്ലാതെ ലഘുലേഖകളിലോ ലഘുപത്രികകളിലോ നമുക്ക് ആശ്രയിക്കേണ്ടിവരും. കുടുംബത്തിലെ ഓരോ അംഗത്തിനും ഒരു സ്ഥിരമായ ഓർഡറുണ്ടായിരിക്കുന്നതു നല്ലതാണ്. നിങ്ങളുടെ ഓർഡർ മാഗസിൻ കൗണ്ടറിൽ കൊടുക്കുക. ഓരോ ആഴ്ചയും മാസിക വാങ്ങാൻ മറക്കാതിരിക്കുക. സ്ഥിരമായ ഓർഡർ ഉണ്ടായിരിക്കുന്നതുകൊണ്ടുളള പ്രയോജനങ്ങൾ സൂചിപ്പിക്കുക.
18 മിനി:“ഒന്നാമതു ദൈവരാജ്യം അന്വേഷിക്കുക—സദാ സ്തുതിയാഗങ്ങൾ അർപ്പിച്ചുകൊണ്ട്.” ചോദ്യോത്തരങ്ങൾ. നാം വ്യക്തിപരമായി എത്തിപ്പിടിക്കാൻ ശ്രമിച്ചേക്കാവുന്ന പ്രയോജനപ്രദമായ ഏതാനും ലാക്കുകൾ സൂചിപ്പിക്കുക. കൂടുതൽ പ്രവർത്തിക്കാൻ മററുളളവരെ സഹായിക്കാൻ നമുക്കാവുന്ന വിധങ്ങൾ ചർച്ച ചെയ്യുക.
ഗീതം 171 (59), സമാപന പ്രാർഥന.
ഒക്ടോബർ 31-നാരംഭിക്കുന്ന വാരം
ഗീതം 169 (28)
12 മിനി:പ്രാദേശിക അറിയിപ്പുകൾ. നവംബറിലും ഡിസംബറിലും ലൗകിക അവധിദിവസങ്ങൾ ഉളളതിനാൽ സഹായ പയനിയർമാരായി പേർ ചാർത്താൻ എല്ലാവരെയും പ്രോത്സാഹിപ്പിക്കുക. അതു ചെയ്യാൻ നമുക്കു വേണ്ടത്ര സമയം എങ്ങനെ കണ്ടെത്താനാവുമെന്നതു സംബന്ധിച്ചു ചില നിർദേശങ്ങൾ കൊടുക്കുക.
15 മിനി:പ്രാദേശിക ആവശ്യങ്ങൾ. അല്ലെങ്കിൽ 1994 മേയ് 15 വീക്ഷാഗോപുരം അർധമാസികപതിപ്പുകളുടെ പേജ് 21-3-ൽ വന്ന “നിങ്ങൾക്കു ക്ഷമ പ്രകടിപ്പിക്കാനാവുമോ?” എന്ന ലേഖനത്തെ അധികരിച്ചുളള ഒരു പ്രസംഗം ഒരു മൂപ്പൻ നടത്തട്ടെ.
18 മിനി:നവംബർ സമർപ്പണത്തിനു തയ്യാറാകുക. വ്യക്തികൾക്കു ബൈബിൾപരിജ്ഞാന പശ്ചാത്തലമില്ല, എന്നാൽ അതേസമയം ബൈബിൾ വായിക്കാനോ കൂടുതൽ പഠിക്കാനോ താത്പര്യമുണ്ടെങ്കിൽ നാം പുതിയലോക ഭാഷാന്തരം സമർപ്പിക്കേണ്ടയാവശ്യമുണ്ട്. ഉന്നതഗുണനിലവാരമുളള പരാമർശങ്ങളും പഠനസഹായികളും ഉൾക്കൊളളുന്ന ഉത്കൃഷ്ടവും എളുപ്പം വായിക്കാവുന്നതും ആധുനിക ഇംഗ്ലീഷിലുളളതുമായ പരിഭാഷയാണത്. ഇപ്പോൾത്തന്നെ ഒരു ബൈബിൾ കൈവശമുളളവർക്കു പുതിയലോക ഭാഷാന്തരം എന്തുകൊണ്ടു കൂടുതൽ ശ്രേഷ്ഠമായിരിക്കുന്നു എന്നു കാണിച്ചുകൊടുക്കേണ്ടതുണ്ട്. “എല്ലാ തിരുവെഴുത്തും ദൈവനിശ്വസ്തവും പ്രയോജനപ്രദവുമാകുന്നു” (ഇംഗ്ലീഷ്) എന്ന പുസ്തകം (പേജ് 327-8, ഖ. 1-6) പരിശോധിക്കുക. യഹോവയുടെ നാമം ഉപയോഗിച്ചിരിക്കുന്നതിന്റെ കാരണം വിശദമാക്കുക. ആധുനിക ഭാഷ ഉപയോഗിക്കുന്നതിന്റെ പ്രയോജനങ്ങൾ പ്രകടമാക്കുന്ന ഏതാനും ഉദാഹരണങ്ങൾ നൽകുക. പരിചയമുളള വാക്യങ്ങൾ പെട്ടെന്നു കണ്ടെത്താൻ സഹായിക്കുന്ന “ബൈബിൾ പദസൂചിക”പോലുളള, സഹായകമായ സവിശേഷ വിവരങ്ങൾ ബൈബിളിന്റെ അവസാന ഭാഗത്തു കൊടുത്തിരിക്കുന്നതു ചൂണ്ടിക്കാട്ടുക. “ബൈബിൾപുസ്തകങ്ങളുടെ പട്ടിക” ഓരോ പുസ്തകവും ആര്, എവിടെ, എപ്പോൾ എഴുതിയെന്നു സൂചിപ്പിക്കുകയും ഉൾക്കൊളളുന്ന കാലഘട്ടം എത്രയെന്നു പറയുകയും ചെയ്യുന്നു. ന്യായവാദം പുസ്തകം (പേജ് 59, “ബൈബിൾപ്രവചനം ലോകാവസ്ഥകളുടെ അർത്ഥം വിശദീകരിക്കുന്നു” എന്ന ഉപശീർഷകം) പരാമർശിച്ചിട്ട് യോഹന്നാൻ 17:3, സങ്കീർത്തനം 37:10, 11, 29 എന്നിവയിൽ അടിസ്ഥാനമാക്കി നിങ്ങൾക്ക് എങ്ങനെ ഒരു തിരുവെഴുത്തു സംഭാഷണം തുടങ്ങാനാവുമെന്നു ചർച്ച ചെയ്യുക. പുതിയലോക ഭാഷാന്തരവും ബൈബിൾ—ദൈവത്തിന്റെ വചനമോ അതോ മനുഷ്യന്റേതോ? എന്ന പുസ്തകവും പ്രാദേശിക സ്ഥലത്ത് സമർപ്പിക്കുന്ന വിധം പ്രാപ്തിയുളള ഒരു പ്രസാധകൻ പ്രകടിപ്പിക്കാൻ ക്രമീകരണം നടത്തുക. സഭയിൽ ലഭ്യമായിരിക്കുന്ന ഒന്നോ അതിൽക്കൂടുതൽ ലഘുപത്രികകളോ 192-പേജ് പുസ്തകങ്ങളോ ഒരു പ്രസാധകൻ സമർപ്പിക്കുന്നതായിരിക്കണം രണ്ടാമത്തെ പ്രകടനം.
ഗീതം 136 (61), സമാപന പ്രാർഥന.