ചോദ്യപ്പെട്ടി
◼ അപകടകരമായ പ്രദേശത്തു പ്രവർത്തിക്കുമ്പോൾ നമുക്ക് എന്തു മുൻകരുതൽ ആവശ്യമാണ്?
1 അക്രമത്തിന്റെയും പിടിച്ചുപറിയുടെയും സാമൂഹിക ക്രമരാഹിത്യങ്ങളുടെയും നിരക്കു വർധിച്ചുവരുന്നതായുളള റിപ്പോർട്ടുകൾ നാം കേൾക്കുന്നു, പ്രത്യേകിച്ചും നഗരപ്രദേശങ്ങളിൽ. നാം ഉത്കണ്ഠാകുലരാണെങ്കിൽപ്പോലും, സംക്ഷോഭമുളള സ്ഥലങ്ങളിൽപ്പോലും രാജ്യസന്ദേശത്തോടു പ്രതികരിക്കുന്ന ആത്മാർഥരായ ആളുകൾ ഉണ്ട് എന്നു നമുക്കറിയാം. അതുകൊണ്ട് അനുയോജ്യമായിരിക്കുന്ന സമയത്ത്, യഹോവയുടെ പരിപാലനയിൽ ദൃഢവിശ്വാസം വെച്ചുകൊണ്ട് മുമ്പോട്ടു പോകുന്നതിനു നാം ധൈര്യം സമ്പാദിക്കേണ്ടതുണ്ട്.—സദൃ. 29:25; 1 തെസ്സ. 2:2.
2 അപകട സാധ്യതയുളള ഒരു സ്ഥലത്തേക്കു പോകുമ്പോൾ നാം മുൻകരുതലുളളവരും നല്ല വിവേചന ഉപയോഗിക്കുന്നവരും ആയിരിക്കാൻ യഹോവ നമ്മിൽനിന്നു പ്രതീക്ഷിക്കുന്നു. ജാഗ്രതയുളളവരായിരിക്കുക. “വിവേകമുളളവൻ അനർത്ഥം കണ്ടു ഒളിച്ചു കൊളളുന്നു; അല്പബുദ്ധികളോ നേരെ ചെന്നു ചേതപ്പെടുന്നു.” (സദൃ. 22:3) അനുഭവ പരിചയമുളള പ്രസാധകർ ജോടികളായി പ്രവർത്തിക്കുന്നതിന്റെയും അല്ലെങ്കിൽ അത്യാവശ്യമെങ്കിൽ, പല പ്രസാധകരുടെ കൂട്ടങ്ങളായിപ്പോലും പ്രവർത്തിക്കുന്നതിന്റെയും ജ്ഞാനത്തെ വിലമതിക്കുന്നു. സഭാപ്രസംഗി 4:9, 12 ഇങ്ങനെ പ്രസ്താവിക്കുന്നു: “ഒരുവനെക്കാൾ ഇരുവർ ഏറെ നല്ലതു . . . ഒരുത്തനെ ആരെങ്കിലും ആക്രമിച്ചാൽ രണ്ടുപേർക്കും അവനോടു എതിർത്തുനില്ക്കാം.” കുററവാളികൾ മിക്കപ്പോഴും ഒററയ്ക്കായിരിക്കുന്നവരെയും അങ്ങനെ എളുപ്പത്തിൽ ഇരയാക്കാവുന്നവരെയും തേടുന്നു.
3 ഇരുണ്ട ഇടനാഴികളും വിജനമായ ഗോവണിപ്പടികളുമുളള അപ്പാർട്ടുമെൻറു കെട്ടിടങ്ങളിലേക്കു പോകുമ്പോൾ അധികം ശ്രദ്ധയുളളവർ ആയിരിക്കുക. ഒരു കെട്ടിടത്തിലേക്കോ അപ്പാർട്ടുമെൻറിലേക്കോ ഉളള ക്ഷണം സ്വീകരിക്കുമ്പോൾ മുൻകരുതലുളളവരായിരിക്കുക. ഭീഷണിപ്പെടുത്തുന്നവരോ ക്ഷോഭിക്കുന്നവരോ ആയി കാണപ്പെടുന്നവരുമായി തർക്കിക്കാതിരിക്കുക. യഹോവയുടെ സാക്ഷികളിൽ ഒരുവനാണെന്നു നിങ്ങളെത്തന്നെ പെട്ടെന്നു തിരിച്ചറിയിക്കുക. തിരിച്ചറിയിക്കുന്നതിനുളള ഉദ്ദേശ്യത്തിൽ ചില പ്രസാധകർ ഒരു ബൈബിളോ ഒരു വീക്ഷാഗോപുരം അല്ലെങ്കിൽ ഉണരുക! മാസികയോ എല്ലായ്പോഴും കൈവശം കൊണ്ടുനടക്കുന്നു.
4 സ്ഥലത്ത് അലഞ്ഞുതിരിയുന്ന വ്യക്തികളെ ശ്രദ്ധയോടെ നിരീക്ഷിക്കുക. ആ കെട്ടിടത്തിലെ താമസക്കാരല്ലെന്നു തോന്നിക്കുന്നവരോടൊപ്പം ഒരു ലിഫ്ററിൽ കയറുന്നതു സംബന്ധിച്ചു മുൻകരുതലുളളവരായിരിക്കുക. വിലകൂടിയ ആഭരണം ധരിക്കരുത്. ഇരുട്ടായതിനുശേഷം നിങ്ങൾ വെളിയിൽ ആയിരിക്കേണ്ടതായിവരുമ്പോൾ, ഗതാഗതം വിരളമായിരിക്കുന്ന വെളിച്ചമില്ലാത്ത തെരുവിലൂടെ നടന്നുവരുന്നത് ഒഴിവാക്കുക. നിങ്ങൾ ഒരു പിടിച്ചുപറിക്ക് ഇരയാകുന്നുവെങ്കിൽ, അവർക്കു നിങ്ങളുടെ പണമോ സമ്പത്തോ മാത്രമാണു വേണ്ടതെങ്കിൽ അവരെ ചെറുക്കരുത്; നിങ്ങൾ അനുഭവിക്കുന്ന ഏതു സമ്പത്തിനെക്കാളും മൂല്യമുളളതു നിങ്ങളുടെ ജീവനാണ്.—മർക്കൊ. 8:36.
5 നേതൃത്വം എടുക്കുന്ന സഹോദരൻമാർ ജാഗ്രതയുളളവരായിരിക്കേണ്ടതുണ്ട്, പ്രദേശത്തുളള പ്രസാധകർ എവിടെയായിരിക്കുന്നുവെന്നു കൃത്യമായി അന്വേഷിച്ചുകൊണ്ടുതന്നെ. കൂട്ടം ഒരേ സ്ഥലത്തുതന്നെ കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്നതാണു സാധാരണമായി നല്ലത്, അപ്പോൾ മററുളളവർ എല്ലായ്പോഴും അടുത്തുതന്നെ ഉണ്ടായിരിക്കുമല്ലോ. സമീപപ്രദേശത്ത് ഏതെങ്കിലും തരത്തിലുളള അക്രമമോ അസ്വസ്ഥതയോ പൊട്ടിപുറപ്പെടുന്നെങ്കിൽ കൂട്ടം പെട്ടെന്നുതന്നെ പ്രദേശം വിട്ടുപോകേണ്ടതാണ്.
6 നാം ശ്രദ്ധയും മുൻകരുതലും ഉളളവരാണെങ്കിൽ കുററകൃത്യം വ്യാപകമായിരിക്കുന്ന സ്ഥലങ്ങളിലുളള, “സകലമ്ലേച്ഛതകളുംനിമിത്തം നെടുവീർപ്പിട്ടു കരയുന്ന”വരിലേക്ക് തുടർന്നും എത്തിച്ചേരാൻ കഴിയും.—യെഹെ. 9:4.