നവംബറിലേക്കുളള സേവനയോഗങ്ങൾ
നവംബർ 7-നാരംഭിക്കുന്ന വാരം
ഗീതം 4 (119)
10 മിനി:പ്രാദേശിക അറിയിപ്പുകളും നമ്മുടെ രാജ്യ ശുശ്രൂഷയിൽനിന്നുളള തിരഞ്ഞെടുത്ത അറിയിപ്പുകളും. ഏററവും പുതിയ മാസികകളിൽ ഓരോന്നിൽനിന്നും അവ സമർപ്പിക്കുമ്പോൾ ഉപയോഗിക്കാൻ കഴിയുന്ന ഒന്നോ രണ്ടോ സംസാരാശയങ്ങൾ സൂചിപ്പിക്കുക.
18 മിനി:“ദൈവവചനത്തിനു ശക്തിയുണ്ട്.” ചോദ്യോത്തരങ്ങൾ. തിരുവെഴുത്തുകൾ ദൈനംദിനം പരിശോധിക്കൽ—1994-ന്റെ ആമുഖത്തെ അടിസ്ഥാനമാക്കി ക്രമമായ ബൈബിൾ വായനയുടെ പ്രാധാന്യത്തെക്കുറിച്ചുളള അഭിപ്രായങ്ങൾ ഉൾപ്പെടുത്തുക.
17 മിനി:“ബൈബിൾ—കുഴപ്പംനിറഞ്ഞ ലോകത്തിൽ ആശ്വാസത്തിന്റെയും പ്രത്യാശയുടെയും ഉറവ്.” സദസ്സുമായി ചർച്ചചെയ്യുക. നിർദേശിച്ചിരിക്കുന്ന അവതരണങ്ങൾ എങ്ങനെ ഉപയോഗിക്കാമെന്നു കാണിക്കുന്ന രണ്ടു പ്രകടനങ്ങൾ ക്രമീകരിക്കുക.
ഗീതം 24 (70) സമാപന പ്രാർഥന.
നവംബർ 14-നാരംഭിക്കുന്ന വാരം
ഗീതം 25 (30)
10 മിനി:പ്രാദേശിക അറിയിപ്പുകൾ. കണക്കു റിപ്പോർട്ടും സംഭാവന സ്വീകരിച്ചതായുളള അറിയിപ്പും വായിക്കുക. വാരാന്ത്യ വയൽസേവന പ്രവർത്തനങ്ങൾക്കുളള ക്രമീകരണങ്ങൾ പുനരവലോകനം ചെയ്യുക.
17 മിനി:“നിങ്ങൾ ഏതു തരത്തിലുളള ആത്മാവാണു പ്രകടിപ്പിക്കുന്നത്?” ഒരു പ്രസംഗം. ദ വാച്ച്ടവർ 1977, ജൂൺ 15 ലക്കത്തിന്റെ 369-ാം പേജിലുളള 4, 5 ഖണ്ഡികകളിൽനിന്നുളള അഭിപ്രായങ്ങൾ ഉൾപ്പെടുത്തുക.
18 മിനി:“നമ്മുടെ രാജ്യപ്രസംഗം മെച്ചപ്പെടുത്തുന്നതിനുളള മാർഗങ്ങൾ.” ചോദ്യോത്തരങ്ങൾ. നമ്മുടെ രാജ്യ ശുശ്രൂഷയിൽ കൊടുത്ത നിർദേശങ്ങൾ നല്ല ഫലത്തോടെ എങ്ങനെ ഉപയോഗിച്ചുവെന്നു കാണിക്കുന്ന അനുഭവങ്ങൾ പറയാൻ സദസ്സിനെ ക്ഷണിക്കുക.
ഗീതം 37 (24) സമാപന പ്രാർഥന.
നവംബർ 21-നാരംഭിക്കുന്ന വാരം
ഗീതം 40 (18)
12 മിനി:പ്രാദേശിക അറിയിപ്പുകൾ. ചോദ്യപ്പെട്ടി. ഒരു പ്രസംഗം. വിഷയത്തിന്റെ പ്രാദേശിക ബാധകമാക്കൽ നടത്തുക.
15 മിനി:പ്രാദേശിക ആവശ്യങ്ങൾ. അല്ലെങ്കിൽ 1994, സെപ്ററംബർ 1 വീക്ഷാഗോപുരത്തിന്റെ പേജ് 29-ലുളള “നിങ്ങളുടെ വിശുദ്ധസേവനത്തെ വിലമതിക്കുക” എന്ന ലേഖനത്തെ അടിസ്ഥാനമാക്കി ഒരു മൂപ്പൻ നടത്തുന്ന പ്രസംഗം.
18 മിനി:“‘പിന്നെയും’ കേൾക്കാൻ അവരെ സഹായിക്കുക.” സദസ്സുമായി ചർച്ചചെയ്യുക. ഒരു ബൈബിളധ്യയനം ആരംഭിക്കുമ്പോൾ ബൈബിൾ എങ്ങനെ ഉപയോഗിക്കാമെന്നു കാണിക്കുന്ന, നന്നായി തയ്യാർചെയ്ത രണ്ടു പ്രകടനങ്ങൾ ഉൾപ്പെടുത്തുക.
ഗീതം 52 (59) സമാപന പ്രാർഥന.
നവംബർ 28-നാരംഭിക്കുന്ന വാരം
ഗീതം 58 (61)
10 മിനി:പ്രാദേശിക അറിയിപ്പുകൾ. നിലവിലുളള മാസികകൾ അവതരിപ്പിക്കുന്ന വിധങ്ങൾ പ്രകടിപ്പിക്കുക.
17 മിനി:“മററുളളവരോടൊപ്പം പ്രവർത്തിക്കുന്നതിൽനിന്നു വരുന്ന അനുഗ്രഹങ്ങൾ.” ചോദ്യോത്തരങ്ങൾ. വയലിൽ പോകുന്നതിന് എല്ലായ്പോഴും വ്യക്തിപരമായ ക്രമീകരണങ്ങൾ ചെയ്യുന്നതിനു പകരം സഭ ക്രമീകരിച്ചിരിക്കുന്ന വയൽസേവന യോഗങ്ങളെ പിന്തുണക്കാൻ എല്ലാവരെയും പ്രോത്സാഹിപ്പിക്കുക. കൂട്ടത്തോടൊപ്പം പ്രവർത്തിക്കുന്നതു കൂടുതൽ അനുഗ്രഹങ്ങളിൽ കലാശിക്കുന്നു, ഫലപ്രദമായ സേവനത്തിലും പരസ്പര പ്രോത്സാഹനത്തിലും തന്നെ.
18 മിനി:ഡിസംബറിൽ ഏററവും മഹാനായ മനുഷ്യൻ പുസ്തകം സമർപ്പിക്കൽ. ഈ പുസ്തകത്തിന് വലിയ ഡിമാൻറാണ്. അനേകമാളുകൾ യേശുവിന്റെ അനുഗാമികളെന്നും അവൻ പഠിപ്പിച്ചതു വിശ്വസിക്കുന്നവരെന്നും അവകാശപ്പെടുന്നവരാണ്. എന്നാൽ മറെറല്ലാ മനുഷ്യരിൽനിന്നും അവനെ വ്യത്യസ്തനാക്കിയത് എന്താണെന്ന് എല്ലാവരും തിരിച്ചറിയേണ്ട ആവശ്യമുണ്ട്—അവരുടെ രക്ഷ അതിൽ ആശ്രയിച്ചിരിക്കുന്നു. മഹാനായ മനുഷ്യൻ പുസ്തകം 133-ാം അധ്യായം ഇങ്ങനെ പ്രസ്താവിക്കുന്നു: “അവന്റെ സമുന്നതമായ ധീരതയും പുരുഷത്വവും അവന്റെ അതുല്യമായ ജ്ഞാനവും അവന്റെ അതിശ്രേഷ്ഠമായ പഠിപ്പിക്കൽ പ്രാപ്തിയും അവന്റെ ധീരമായ നേതൃത്വവും അവന്റെ ആർദ്രദയയും സഹാനുഭൂതിയും പരിഗണിക്കുമ്പോൾ നമ്മുടെ ഹൃദയങ്ങൾ ത്രസിക്കുന്നു.” ബൈബിൾ അവനെ (1) ഒരു സാക്ഷി (യോഹ. 18:37), (2) ഒരു രക്ഷകൻ (പ്രവൃ. 4:12), (3) ഒരു രാജാവ് (വെളി. 11:15) എന്നീ നിലകളിൽ വ്യക്തമായി തിരിച്ചറിയിക്കുന്നു. ഈ ആശയങ്ങളിൽ ചിലത് ഉപയോഗിച്ചുകൊണ്ട് പ്രാപ്തിയുളള ഒരു പ്രസാധകൻ ഒരു അവതരണം പ്രകടിപ്പിക്കട്ടെ. ഡിസംബറിൽ ഈ പുസ്തകം വിതരണം ചെയ്യുന്നതിൽ പങ്കുചേരാൻ എല്ലാവരെയും പ്രോത്സാഹിപ്പിക്കുക.
ഗീതം 61 (13) സമാപന പ്രാർഥന.