നിങ്ങളുടെ യോഗസമയത്തിനു മാററം വരുത്തുന്നുണ്ടോ?
രണ്ടോ അതിൽക്കൂടുതലോ സഭകൾ ഒരേ രാജ്യഹാൾ ഉപയോഗിക്കുന്നിടങ്ങളിൽ മാറിമാറി വരുന്ന സമയമാററമോ സൗകര്യാർഥമുളള യോഗസമയമാററമോ സമ്മതിച്ചിട്ടുണ്ടെങ്കിൽ ഇതു ജനുവരിയുടെ ആരംഭത്തിൽ ചെയ്യേണ്ടതാണ്. ചെയ്തുപോരുന്ന അത്തരം ക്രമീകരണവുമായി സഹകരിക്കാനുളള മനസ്സൊരുക്കം പരസ്പര സ്നേഹത്തെയും പരിഗണനയെയും പ്രകടമാക്കുന്നു. യോഗത്തിൽ പങ്കുപററുന്നതു കൂടുതൽ സൗകര്യപ്രദമാക്കിക്കൊണ്ട് വ്യക്തിപരമായി നിങ്ങൾക്ക് അനുകൂലമായിരിക്കും പലപ്പോഴും യോഗസമയമാററം.
നേരേമറിച്ച്, ഇക്കൊല്ലം വരുത്തുന്ന മാററം നിങ്ങളുടെ പ്രവർത്തന പട്ടികയുമായി ഇണങ്ങണമെന്നില്ല. നിങ്ങളുടെ സാധാരണ ദിനചര്യകളിൽ ചെറിയ വ്യത്യാസങ്ങൾസഹിതം പൊരുത്തപ്പെടുത്തലുകൾ വരുത്തേണ്ടതുണ്ടായിരിക്കാം. സഹകരിക്കാനുളള ഓരോരുത്തരുടെയും മനസ്സൊരുക്കം ഉൾപ്പെട്ടിരിക്കുന്ന എല്ലാവരുടെയും പ്രയോജനത്തിനുവേണ്ടി ഏർപ്പെടുത്തിയിരിക്കുന്ന ആകമാന ക്രമീകരണത്തോടുളള വിലമതിപ്പു പ്രകടിപ്പിക്കലാണ്.
തീർച്ചയായും, അടുത്ത സമയമാററം നിങ്ങളുടെ ഇഷ്ടത്തിന് ഇണങ്ങുംവിധമായിരിക്കാം. അതിനിടയിൽ, സഭ തീരുമാനിച്ച പട്ടികപ്രകാരം വാരംതോറുമുളള യോഗങ്ങളിലെല്ലാം നിങ്ങൾക്കു പങ്കെടുക്കാൻ കഴിയേണ്ടതിനു വ്യക്തിപരമായി വേണ്ട ക്രമീകരണങ്ങൾ ചെയ്യാൻ നിങ്ങളെ പ്രോത്സാഹിപ്പിക്കുകയാണ്. “യഹോവയുടെ ആലയത്തിലേക്കു നമുക്കു പോകാം എന്നു അവർ എന്നോടു പറഞ്ഞപ്പോൾ ഞാൻ സന്തോഷിച്ചു” എന്നു പ്രഖ്യാപിച്ച സങ്കീർത്തനക്കാരന്റെ വീക്ഷണം വെച്ചുപുലർത്താൻ അധ്വാനിക്കുക.—സങ്കീ. 122:1.