അവധിദിന സാക്ഷീകരണം
ലൗകിക ആഘോഷങ്ങളുടെ സമയത്തു ലൗകിക ജോലിയിൽനിന്നുളള ഒഴിവും സ്കൂൾ അവധിയും നിമിത്തം ചെലവിടാൻ അനേകർക്കും സമയമുളളതുകൊണ്ട്, അവധിദിന സാക്ഷീകരണത്തിനുവേണ്ടി മൂപ്പൻമാർ പ്രത്യേക ക്രമീകരണങ്ങൾ നടത്തണം. പരമ്പരാഗതമായ വിശേഷദിനാശംസകൾ നാം കൈമാറാറില്ല. അതുകൊണ്ട്, അത്തരം ആശംസകളോടു നാം നയപൂർവം പ്രതികരിക്കേണ്ടതുണ്ട്. ആശംസയുടെ കാര്യം ഒരു വലിയ പ്രശ്നമാക്കേണ്ടതില്ല. മിക്ക സന്ദർഭങ്ങളിലും നമുക്കു വീട്ടുകാരനോട്—അല്ലെങ്കിൽ അയൽക്കാരനോടോ ബന്ധുവിനോടോ—നൻമ ആശംസിച്ചതിനു നന്ദിപറഞ്ഞിട്ട്, നമുക്കു നമ്മുടെ അവതരണത്തിലേക്കു കടക്കാവുന്നതാണ്. നമ്മൾ ക്രിസ്മസ് ആശംസ തിരിച്ചുപറഞ്ഞില്ലല്ലോ എന്നു വീട്ടുകാരൻ പറയുന്നെങ്കിൽ, ദൈവത്തെ ബഹുമാനിക്കുന്ന ജനം ചെയ്യേണ്ടതുപോലെ, ഞങ്ങൾ യേശുക്രിസ്തുവിനെ ബഹുമാനിക്കുന്നു, എന്നാൽ മനുഷ്യനിർമിതമായ അനേകം ആചാരങ്ങൾ ക്രിസ്തുവിനോ ദൈവത്തിനോ ബഹുമാനം കരേററുന്നവയല്ലാത്തതുകൊണ്ട്, ഞങ്ങൾ അതിൽ പങ്കുപററുന്നില്ല എന്നു നമുക്ക് അദ്ദേഹത്തോടു പറയാനാവും.