ഡിസംബറിലേക്കുള്ള സേവനയോഗങ്ങൾ
ഡിസംബർ 4-നാരംഭിക്കുന്ന വാരം
10 മിനി:പ്രാദേശിക അറിയിപ്പുകൾ. നമ്മുടെ രാജ്യ ശുശ്രൂഷയിൽനിന്നുളള തിരഞ്ഞെടുത്ത അറിയിപ്പുകൾ.
15 മിനി:“ദൈനംദിനം യഹോവയെ സ്തുതിക്കുക.” ചോദ്യോത്തരങ്ങൾ. ഖണ്ഡികകൾ വായിക്കുക. അനൗപചാരികമായി സാക്ഷീകരിച്ചപ്പോൾ ആസ്വദിച്ച പ്രോത്സാഹജനകമായ അനുഭവങ്ങൾ ഒന്നോ രണ്ടോ പ്രസാധകർ പറയട്ടെ.
20 മിനി:“സൂക്ഷ്മപരിജ്ഞാനം പങ്കുവെക്കുക.” ചോദ്യോത്തരങ്ങൾ. 2-ഉം 3-ഉം ഖണ്ഡികകളിൽ നിർദേശിച്ചിരിക്കുന്ന ലഘുലേഖയുടെ ഉപയോഗം പ്രകടിപ്പിക്കുക.
ഗീതം 224, സമാപന പ്രാർഥന.
ഡിസംബർ 11-നാരംഭിക്കുന്ന വാരം
13 മിനി:പ്രാദേശിക അറിയിപ്പുകൾ. കണക്കു റിപ്പോർട്ട്. വയൽസേവനത്തിൽ പൂർണവും അർഥവത്തുമായ ഒരു പങ്കുണ്ടായിരിക്കാൻ നാം ആസൂത്രണം ചെയ്യേണ്ടതിന്റെ ചില കാരണങ്ങൾ ചുരുക്കമായി പുനരവലോകനം ചെയ്യുക. നാം പോകുമ്പോൾ വെറും ഒരു മണിക്കൂറോ മറ്റോ പ്രവർത്തിക്കുന്നതിനു പകരം രണ്ടോ സാധ്യമെങ്കിൽ അതിൽക്കൂടുതലോ മണിക്കൂർ പ്രവർത്തിക്കുന്നതിന് എന്തുകൊണ്ടു ക്രമീകരിച്ചുകൂടാ? നേരത്തെതന്നെ മടക്ക സന്ദർശനങ്ങൾ ക്രമീകരിക്കുന്നതിലും രണ്ടോ അതിൽക്കൂടുതലോ മണിക്കൂർ വയലിൽ ആയിരിക്കാൻ ഉദ്ദേശിക്കുന്നവരോടൊത്തു പ്രവർത്തിക്കുന്നതിനു ക്രമീകരണങ്ങൾ ചെയ്യുന്നതിലുമാണു സാധാരണമായി വിജയം ആശ്രയിച്ചിരിക്കുന്നത്.
15 മിനി:പ്രാദേശിക ആവശ്യങ്ങൾ. അല്ലെങ്കിൽ 1995 ആഗസ്ററ് 1 വീക്ഷാഗോപുരത്തിന്റെ 25-9 പേജുകളിൽ നിന്നുള്ള “സ്ഥിരോത്സാഹത്തിന്റെ പ്രതിഫലങ്ങൾ” എന്ന ലേഖനത്തെ ആസ്പദമാക്കിയുള്ള പ്രസംഗം.
17 മിനി:“സഭായോഗങ്ങൾക്കായി തയ്യാറാകുക, അവ ആസ്വദിക്കുക.” പ്രസംഗവും ചർച്ചയും. യോഗങ്ങൾ ആസ്വദിക്കുന്നതിനും അവയിൽനിന്നു പരമാവധി പ്രയോജനം നേടുന്നതിനും തങ്ങളെ സഹായിക്കുന്നതിന് അവർ എന്തു ചെയ്യുന്നുവെന്നു പറയാൻ ഒന്നോ രണ്ടോ പ്രസാധകരെ ക്ഷണിക്കുക.
ഗീതം 28, സമാപന പ്രാർഥന.
ഡിസംബർ 18-നാരംഭിക്കുന്ന വാരം
10 മിനി:പ്രാദേശിക അറിയിപ്പുകൾ. വിശേഷദിവസ അഭിവാദനങ്ങളോട് എങ്ങനെ നയപൂർവം പ്രതികരിക്കണം എന്നതു സംബന്ധിച്ചു ചില നിർദേശങ്ങൾ നൽകുക. ഡിസംബർ 25-ലേക്കുള്ള പ്രത്യേക സാക്ഷീകരണ ക്രമീകരണങ്ങളെക്കുറിച്ച് അറിയിക്കുക.
15 മിനി:“നിങ്ങളുടെ അഭിവൃദ്ധി പ്രസിദ്ധമാക്കുക.” ചോദ്യോത്തരങ്ങൾ.
20 മിനി:“വിവേചനയോടെ താത്പര്യത്തെ പിന്തുടരുക.” സദസ്സുമായുള്ള ചർച്ച. 3-ഉം 4-ഉം ഖണ്ഡികകളിലെ ആശയങ്ങൾ പ്രകടിപ്പിക്കുക.
ഗീതം 44, സമാപന പ്രാർഥന.
ഡിസംബർ 25-നാരംഭിക്കുന്ന വാരം
10 മിനി:പ്രാദേശിക അറിയിപ്പുകൾ. ജനുവരി 1 മുതൽ നിങ്ങളുടെ യോഗസമയത്തിനു മാറ്റം വരുന്നെങ്കിൽ ആവശ്യമായ ക്രമീകരണങ്ങൾ വരുത്തിക്കൊണ്ട് പൂർണ പിന്തുണ നൽകാൻ എല്ലാവരെയും പ്രോത്സാഹിപ്പിക്കുക. (1994 ഡിസംബർ നമ്മുടെ രാജ്യ ശുശ്രൂഷ, പേജ് 2 കാണുക.) ജനുവരി 1-ലേക്കുള്ള പ്രത്യേക സാക്ഷീകരണ ക്രമീകരണങ്ങൾ അറിയിക്കുക.
10 മിനി:“പുതിയ സർക്കിട്ട് സമ്മേളനപരിപാടി” അവലോകനം ചെയ്യുക. നിങ്ങളുടെ സർക്കിട്ടിലെ അടുത്ത സർക്കിട്ട് സമ്മേളനത്തിന്റെ തീയതി അറിയാമെങ്കിൽ അത് അറിയിക്കുക. ഹാജരാകുന്നതിനുള്ള തയ്യാറെടുപ്പുകൾ തുടങ്ങാൻ എല്ലാവരെയും പ്രോത്സാഹിപ്പിക്കുക. സ്നാപനത്തിനു യോഗ്യരായവർ എത്രയും പെട്ടെന്ന് അധ്യക്ഷമേൽവിചാരകനുമായി സംസാരിക്കണമെന്നു പറയുക. അങ്ങനെയാവുമ്പോൾ അവരുമായി കൂടിക്കാഴ്ച നടത്തുന്നതിനു മൂപ്പൻമാരെ ക്രമീകരിക്കാൻ അദ്ദേഹത്തിനു കഴിയും.
25 മിനി:“നമ്മുടെ വെളിച്ചം തുടർച്ചയായി പ്രകാശിപ്പിക്കൽ.” ഹ്രസ്വമായ മുഖവുര 1-5 ഖണ്ഡികകളെ ആസ്പദമാക്കി നടത്തുക. 6-16 വരെയുള്ള ഖണ്ഡികകൾ ചോദ്യോത്തര രൂപത്തിൽ നടത്തേണ്ടതാണ്. 6-9, 15, 16 ഖണ്ഡികകൾ വായിക്കുക. 17-19 വരെയുള്ള ഖണ്ഡികകൾ ഉപസംഹാരത്തിനായി ഉപയോഗിക്കുക. സാധ്യമെങ്കിൽ സേവനമേൽവിചാരകൻ കൈകാര്യം ചെയ്യണം.
ഗീതം 3, സമാപന പ്രാർഥന.