-
ഡിസംബറിലേക്കുളള സേവനയോഗങ്ങൾരാജ്യ ശുശ്രൂഷ—1994 | ഡിസംബർ
-
-
ഡിസംബറിലേക്കുളള സേവനയോഗങ്ങൾ
ഡിസംബർ 5-നാരംഭിക്കുന്ന വാരം
ഗീതം 68 (34)
12 മിനി:പ്രാദേശിക അറിയിപ്പുകളും നമ്മുടെ രാജ്യ ശുശ്രൂഷയിൽനിന്നുളള ഉചിതമായ അറിയിപ്പുകളും. ഏററവും പുതിയ മാസികകളുടെ സമർപ്പണത്തിൽ എടുത്തു കാണിക്കാവുന്ന ശ്രദ്ധേയമായ ഒന്നോ രണ്ടോ ലേഖനങ്ങൾ ചൂണ്ടിക്കാട്ടുക. ലേഖനങ്ങളിലൊന്ന് ഉപയോഗിച്ചുകൊണ്ട് പ്രാപ്തിയുളള പ്രസാധകൻ ഒരു അവതരണം നടത്തട്ടെ.
15 മിനി:“അടുത്തു പിൻപററാൻ ഒരു മാതൃക.” ചോദ്യോത്തരങ്ങൾ.
18 മിനി:“ഏററവും മഹാനായ മനുഷ്യനെ പിൻപററാൻ മററുളളവരെ ക്ഷണിക്കുക.” സദസ്സുമായി ചർച്ച ചെയ്യുക. ഹ്രസ്വമായ രണ്ടു പ്രകടനങ്ങൾ ക്രമീകരിക്കുക. വീടുതോറുമുളള രേഖകൾ കൃത്യമായി സൂക്ഷിക്കേണ്ടതിന്റെ ആവശ്യത്തെപ്പററി ഊന്നിപ്പറയുക; രേഖപ്പെടുത്തേണ്ടത് ഏതു വിവരങ്ങളാണെന്നു ഹ്രസ്വമായി പുനരവലോകനം നടത്തുക.
ഗീതം 153 (44) സമാപന പ്രാർഥന.
ഡിസംബർ 12-നാരംഭിക്കുന്ന വാരം
ഗീതം 86 (45)
13 മിനി:പ്രാദേശിക അറിയിപ്പുകളും ദിവ്യാധിപത്യ വാർത്തകളും കണക്കു റിപ്പോർട്ടും. സംഭാവന സ്വീകരിച്ചതായുളള കത്തുണ്ടെങ്കിൽ അതും ഉൾപ്പെടുത്തുക. ക്രിസ്മസ്, നവവത്സരം എന്നിങ്ങനെയുളള ലൗകിക വിശേഷദിനാശംസകളോട് എങ്ങനെ പ്രതികരിക്കണം എന്നതു സംബന്ധിച്ച് ഏതാനും നിർദേശങ്ങൾ നൽകുക. “അവധിക്കാല സാക്ഷീകരണം” എന്ന ചതുരത്തിലെ വിവരങ്ങൾ ചർച്ച ചെയ്യുക.
14 മിനി:“നിങ്ങളുടെ പഠിപ്പിക്കലിനു നിരന്തര ശ്രദ്ധകൊടുക്കുക.” സ്കൂൾ മേൽവിചാരകന്റെ പ്രസംഗം. സഭയ്ക്കു വിശേഷാൽ ആവശ്യമായിരിക്കുന്ന എന്തെങ്കിലും ഓർമിപ്പിക്കലുകളുണ്ടെങ്കിൽ ചൂണ്ടിക്കാട്ടിക്കൊണ്ട് “ദിവ്യാധിപത്യ ശുശ്രൂഷാസ്കൂൾ പട്ടിക 1995”-നോടൊപ്പമുളള നിർദേശങ്ങൾ പുനരവലോകനം ചെയ്യുക.
18 മിനി:“ദൈവഭവനത്തോടു വിലമതിപ്പു പ്രകടമാക്കുക.” ചോദ്യോത്തരങ്ങൾ. യോഗങ്ങൾക്കു സമയനിഷ്ഠ പാലിക്കേണ്ടതിന്റെ ആവശ്യത്തെക്കുറിച്ചു കൂടുതലായ അഭിപ്രായപ്രകടനങ്ങൾ നടത്തുക.—1990 ജൂൺ 15 വീക്ഷാഗോപുരം (ഇംഗ്ലീഷ്) 26-9 പേജുകൾ കാണുക.
ഗീതം 99 (33) സമാപന പ്രാർഥന.
ഡിസംബർ 19-നാരംഭിക്കുന്ന വാരം
ഗീതം 78 (112)
10 മിനി:പ്രാദേശിക അറിയിപ്പുകൾ. ഈവരുന്ന അവധിക്കാലത്തെ വയൽസേവനത്തിനുളള പ്രാദേശിക ക്രമീകരണങ്ങൾ പുനരവലോകനം നടത്തുക. നിലവിലുളള മാസികകൾ പ്രാദേശിക സ്ഥലത്ത് അവതരിപ്പിക്കുന്നതിനുളള വിധങ്ങൾ നിർദേശിക്കുക.
20 മിനി:“പ്രാവചനിക വചനത്തിനു ശ്രദ്ധകൊടുക്കുക.” അനുബന്ധ ലേഖനം. 1 മുതൽ 8 വരെയുളള ഖണ്ഡികകളിലെ ചോദ്യോത്തരങ്ങൾ ഒരു മൂപ്പൻ കൈകാര്യം ചെയ്യുന്നു. പരാമർശിച്ചിരിക്കുന്ന തിരുവെഴുത്തുകളുടെ ബാധകമാക്കൽ ചർച്ച ചെയ്യുക.
15 മിനി:“തുടർച്ചയായ വികസനം രാജ്യഹാളുകളുടെ ആവശ്യം വർധിപ്പിക്കുന്നു.” അനുബന്ധ ലേഖനത്തിന്റെ ചോദ്യോത്തര ചർച്ച. “ഒരു രാജ്യഹാൾ ഉണ്ടാക്കിയെടുക്കാനുളള വിധം” എന്ന ചതുരത്തിലെ ആശയങ്ങൾ പുനരവലോകനം ചെയ്തുകൊണ്ട് അതിന്റെ രത്നചുരുക്കം നൽകുക.
ഗീതം 22 (91) സമാപന പ്രാർഥന.
ഡിസംബർ 26-നാരംഭിക്കുന്ന വാരം
ഗീതം 74 (41)
5 മിനി:പ്രാദേശിക അറിയിപ്പുകൾ. നിങ്ങളുടെ സഭയെ ബാധിക്കുന്നതാണെങ്കിൽ, “നിങ്ങളുടെ യോഗസമയത്തിനു മാററം വരുത്തുന്നുണ്ടോ?” എന്ന വിഷയം ചർച്ച ചെയ്യുക.
20 മിനി:“പ്രാവചനിക വചനത്തിനു ശ്രദ്ധകൊടുക്കുക.” അനുബന്ധ ലേഖനം. 9 മുതൽ 13 വരെയുളള ഖണ്ഡികകളിൽനിന്നുളള ചോദ്യോത്തരങ്ങൾ ഒരു മൂപ്പൻ കൈകാര്യം ചെയ്യുന്നു. സഭാപുസ്തകാധ്യയനത്തിനുവേണ്ടി തയ്യാറാകുന്നതിന്റെയും ക്രമമായി ഹാജരാകുന്നതിന്റെയും പങ്കുപററുന്നതിന്റെയും പ്രാധാന്യം ഊന്നിപ്പറയുക. ആത്മീയ പ്രബോധനത്തോടു വിലമതിപ്പു പ്രകടിപ്പിക്കുക. ഈ അന്ത്യനാളുകളിൽ നമ്മുടെ മാർഗനിർദേശത്തിന് അതു നിർണായകമാണ്.
10 മിനി:“അവന്റെ അനുഗാമികളായിത്തീരാൻ അവരെ ഉദ്ബോധിപ്പിക്കുക.” സദസ്സുമായി ചർച്ച ചെയ്യുക. ഒരു ഹ്രസ്വമായ പ്രകടനം നടത്തുക. മടക്കസന്ദർശനങ്ങൾ നടത്തുന്നതിനായി വയൽസേവന സമയത്തിൽനിന്നു വാരംതോറും കുറച്ചു സമയം ചെലവഴിക്കാൻ ശുപാർശ ചെയ്യുക.
10 മിനി:ജനുവരി സമർപ്പണത്തിനായി ഒരുങ്ങുക. പ്രത്യേക സമർപ്പണത്തിനുവേണ്ടി സൊസൈററി പട്ടികപ്പെടുത്തിയിരിക്കുന്ന 192 പേജുളള ഏതെങ്കിലും പഴയ പുസ്തകം. പ്രാദേശികമായി സ്റേറാക്കുളള പുസ്തകങ്ങൾക്കുവേണ്ടിയുളള ഒന്നോ രണ്ടോ ഉചിതമായ അവതരണങ്ങൾ തയ്യാറാക്കുക. വീടുകളിൽ പുസ്തകം എങ്ങനെ സമർപ്പിക്കാമെന്നു പ്രകടമാക്കിക്കൊണ്ട്, അവതരണങ്ങൾ പ്രായോഗികമാക്കണം. അവതരണങ്ങൾക്കുളള ആശയങ്ങൾ ന്യായവാദ പുസ്തകത്തിന്റെ 9-15 പേജുകളിൽ കാണാവുന്നതാണ്. പ്രാപ്തിയുളള ഒരു പ്രസാധകൻ സമർപ്പണത്തിന്റെ ഒരു പ്രകടനം നടത്തട്ടെ.
ഗീതം 94 (59) സമാപന പ്രാർഥന.
-
-
സഭാപുസ്തകാധ്യയനംരാജ്യ ശുശ്രൂഷ—1994 | ഡിസംബർ
-
-
സഭാപുസ്തകാധ്യയനം
വെളിപാട്—അതിന്റെ മഹത്തായ പാരമ്യം സമീപിച്ചിരിക്കുന്നു! എന്ന പുസ്തകത്തിലെ സഭാപുസ്തകാധ്യയനത്തിനുളള പട്ടിക.
മുതൽ: വരെ:
ഡിസംബർ 5: പേ. 39, ¶7 പേ. 43, ¶7
ഡിസംബർ 12: പേ. 43, ¶8 പേ. 47, ¶23
ഡിസംബർ 19: പേ. 47, ¶1 പേ. 50, ¶14
ഡിസംബർ 26: പേ. 51, ¶15 പേ. 55, ¶5
-
-
ആഗസ്ററ് സേവനറിപ്പോർട്ട്രാജ്യ ശുശ്രൂഷ—1994 | ഡിസംബർ
-
-
ആഗസ്ററ് സേവനറിപ്പോർട്ട്
ശ.ശ. ശ.ശ. ശ.ശ. ശ.ശ.
മണി. മാസി. മ.സ. ബൈ.
പ്രത്യേ.പയ. 309 136.9 45.2 49.1 7.3
പയ. 728 83.3 33.6 25.6 4.4
സഹാ.പയ. 515 64.0 32.8 14.3 2.0
പ്രസാധ. 12,152 9.6 4.0 2.7 0.5
മൊത്തം 13,704 സ്നാപനമേററവർ: 56
-
-
നിങ്ങളുടെ യോഗസമയത്തിനു മാററം വരുത്തുന്നുണ്ടോ?രാജ്യ ശുശ്രൂഷ—1994 | ഡിസംബർ
-
-
നിങ്ങളുടെ യോഗസമയത്തിനു മാററം വരുത്തുന്നുണ്ടോ?
രണ്ടോ അതിൽക്കൂടുതലോ സഭകൾ ഒരേ രാജ്യഹാൾ ഉപയോഗിക്കുന്നിടങ്ങളിൽ മാറിമാറി വരുന്ന സമയമാററമോ സൗകര്യാർഥമുളള യോഗസമയമാററമോ സമ്മതിച്ചിട്ടുണ്ടെങ്കിൽ ഇതു ജനുവരിയുടെ ആരംഭത്തിൽ ചെയ്യേണ്ടതാണ്. ചെയ്തുപോരുന്ന അത്തരം ക്രമീകരണവുമായി സഹകരിക്കാനുളള മനസ്സൊരുക്കം പരസ്പര സ്നേഹത്തെയും പരിഗണനയെയും പ്രകടമാക്കുന്നു. യോഗത്തിൽ പങ്കുപററുന്നതു കൂടുതൽ സൗകര്യപ്രദമാക്കിക്കൊണ്ട് വ്യക്തിപരമായി നിങ്ങൾക്ക് അനുകൂലമായിരിക്കും പലപ്പോഴും യോഗസമയമാററം.
നേരേമറിച്ച്, ഇക്കൊല്ലം വരുത്തുന്ന മാററം നിങ്ങളുടെ പ്രവർത്തന പട്ടികയുമായി ഇണങ്ങണമെന്നില്ല. നിങ്ങളുടെ സാധാരണ ദിനചര്യകളിൽ ചെറിയ വ്യത്യാസങ്ങൾസഹിതം പൊരുത്തപ്പെടുത്തലുകൾ വരുത്തേണ്ടതുണ്ടായിരിക്കാം. സഹകരിക്കാനുളള ഓരോരുത്തരുടെയും മനസ്സൊരുക്കം ഉൾപ്പെട്ടിരിക്കുന്ന എല്ലാവരുടെയും പ്രയോജനത്തിനുവേണ്ടി ഏർപ്പെടുത്തിയിരിക്കുന്ന ആകമാന ക്രമീകരണത്തോടുളള വിലമതിപ്പു പ്രകടിപ്പിക്കലാണ്.
തീർച്ചയായും, അടുത്ത സമയമാററം നിങ്ങളുടെ ഇഷ്ടത്തിന് ഇണങ്ങുംവിധമായിരിക്കാം. അതിനിടയിൽ, സഭ തീരുമാനിച്ച പട്ടികപ്രകാരം വാരംതോറുമുളള യോഗങ്ങളിലെല്ലാം നിങ്ങൾക്കു പങ്കെടുക്കാൻ കഴിയേണ്ടതിനു വ്യക്തിപരമായി വേണ്ട ക്രമീകരണങ്ങൾ ചെയ്യാൻ നിങ്ങളെ പ്രോത്സാഹിപ്പിക്കുകയാണ്. “യഹോവയുടെ ആലയത്തിലേക്കു നമുക്കു പോകാം എന്നു അവർ എന്നോടു പറഞ്ഞപ്പോൾ ഞാൻ സന്തോഷിച്ചു” എന്നു പ്രഖ്യാപിച്ച സങ്കീർത്തനക്കാരന്റെ വീക്ഷണം വെച്ചുപുലർത്താൻ അധ്വാനിക്കുക.—സങ്കീ. 122:1.
-
-
അവധിദിന സാക്ഷീകരണംരാജ്യ ശുശ്രൂഷ—1994 | ഡിസംബർ
-
-
അവധിദിന സാക്ഷീകരണം
ലൗകിക ആഘോഷങ്ങളുടെ സമയത്തു ലൗകിക ജോലിയിൽനിന്നുളള ഒഴിവും സ്കൂൾ അവധിയും നിമിത്തം ചെലവിടാൻ അനേകർക്കും സമയമുളളതുകൊണ്ട്, അവധിദിന സാക്ഷീകരണത്തിനുവേണ്ടി മൂപ്പൻമാർ പ്രത്യേക ക്രമീകരണങ്ങൾ നടത്തണം. പരമ്പരാഗതമായ വിശേഷദിനാശംസകൾ നാം കൈമാറാറില്ല. അതുകൊണ്ട്, അത്തരം ആശംസകളോടു നാം നയപൂർവം പ്രതികരിക്കേണ്ടതുണ്ട്. ആശംസയുടെ കാര്യം ഒരു വലിയ പ്രശ്നമാക്കേണ്ടതില്ല. മിക്ക സന്ദർഭങ്ങളിലും നമുക്കു വീട്ടുകാരനോട്—അല്ലെങ്കിൽ അയൽക്കാരനോടോ ബന്ധുവിനോടോ—നൻമ ആശംസിച്ചതിനു നന്ദിപറഞ്ഞിട്ട്, നമുക്കു നമ്മുടെ അവതരണത്തിലേക്കു കടക്കാവുന്നതാണ്. നമ്മൾ ക്രിസ്മസ് ആശംസ തിരിച്ചുപറഞ്ഞില്ലല്ലോ എന്നു വീട്ടുകാരൻ പറയുന്നെങ്കിൽ, ദൈവത്തെ ബഹുമാനിക്കുന്ന ജനം ചെയ്യേണ്ടതുപോലെ, ഞങ്ങൾ യേശുക്രിസ്തുവിനെ ബഹുമാനിക്കുന്നു, എന്നാൽ മനുഷ്യനിർമിതമായ അനേകം ആചാരങ്ങൾ ക്രിസ്തുവിനോ ദൈവത്തിനോ ബഹുമാനം കരേററുന്നവയല്ലാത്തതുകൊണ്ട്, ഞങ്ങൾ അതിൽ പങ്കുപററുന്നില്ല എന്നു നമുക്ക് അദ്ദേഹത്തോടു പറയാനാവും.
-