1996-ലേക്കുള്ള ദിവ്യാധിപത്യ ശുശ്രൂഷാ സ്കൂളിൽനിന്നു പ്രയോജനം നേടുക—ഭാഗം 1
1 “1996-ലേക്കുള്ള ദിവ്യാധിപത്യ ശുശ്രൂഷാസ്കൂൾ പട്ടിക”യോടൊപ്പം നൽകിയിരുന്ന നിർദേശങ്ങൾ നിങ്ങൾ വായിച്ചുവോ? ചില മാറ്റങ്ങൾ നിങ്ങൾ ശ്രദ്ധിച്ചോ? ഇംഗ്ലീഷ് ഭാഷയിലുള്ള പട്ടികയിൽ ജനുവരി മുതൽ ഏപ്രിൽ വരെ 3-ാം നമ്പർ നിയമനം ന്യായവാദം പുസ്തകത്തെ ആധാരമാക്കിയായിരിക്കും. (പ്രാദേശിക ഭാഷയിലുള്ള പട്ടികകളിൽ ചർച്ചക്കു വേണ്ടിയുള്ള ബൈബിൾ വിഷയങ്ങൾ) മേയ് മുതൽ ഡിസംബർ വരെ അത് പുതുതായി പ്രസിദ്ധീകരിച്ച പരിജ്ഞാനം പുസ്തകത്തിൽ നിന്നുമായിരിക്കും. ഇംഗ്ലീഷ് ഭാഷയിലുള്ള പട്ടികയിൽ 4-ാം നമ്പർ നിയമനം ഓരോ ആഴ്ചയും വ്യത്യസ്ത ബൈബിൾ കഥാപാത്രങ്ങളെക്കുറിച്ചുള്ള ഒരു പ്രസംഗമായിട്ടാണു പട്ടികപ്പെടുത്തിയിരിക്കുന്നത്. മറ്റു ഭാഷകളിൽ ഈ നിയമനം ന്യായവാദം പുസ്തകത്തിൽനിന്നാണു പട്ടികപ്പെടുത്തിയിരിക്കുന്നത്.
2 വിദ്യാർഥി നിയമനങ്ങൾ: 3-ാം നമ്പർ നിയമനം ഒരു സഹോദരിക്കു നൽകുന്നതാണ്. അത് ചർച്ചയിൽനിന്നോ ന്യായവാദം പുസ്തകത്തിൽനിന്നോ ആയിരിക്കുമ്പോൾ വീടുതോറുമുള്ള വേലയോ അനൗപചാരിക സാക്ഷീകരണമോ ഉൾപ്പെടുന്ന രംഗസംവിധാനം ഉപയോഗിക്കണം. പരിജ്ഞാനം പുസ്തകത്തെ അധികരിച്ചായിരിക്കുമ്പോൾ അത് ഒരു മടക്ക സന്ദർശനമോ ഭവനബൈബിളധ്യയനമോ ആയി അവതരിപ്പിക്കേണ്ടതാണ്. ഭവന ബൈബിളധ്യയനങ്ങൾ നടത്തുന്നതിന് പരിജ്ഞാനം പുസ്തകം വ്യാപകമായി ഉപയോഗിക്കുമെന്നുള്ളതിനാൽ ഇതു വളരെ സഹായകരമെന്നു തെളിയും.
3 ഒരു ഭവന ബൈബിളധ്യയനത്തിന്റെ രംഗസംവിധാനമാണെങ്കിൽ സഹോദരിമാർ ഇരുവർക്കും ഇരിക്കാവുന്നതാണ്. ഹ്രസ്വമായ മുഖവുരക്കു ശേഷം നേരേ അധ്യയനത്തിലേക്കു കടക്കുക, എന്നിട്ട് അച്ചടിച്ച ചോദ്യങ്ങൾ ചോദിക്കുക. വീട്ടുകാരന്റെ റോൾ യഥാർഥമായി അവതരിപ്പിക്കേണ്ടതാണ്. സമയം അനുവദിക്കുന്നതനുസരിച്ച് പരാമർശിച്ചിരിക്കുന്ന വാക്യങ്ങൾ എടുത്തുവായിക്കാവുന്നതാണ്. ചോദ്യങ്ങളാലും ഉപയോഗിച്ചിരിക്കുന്ന തിരുവെഴുത്തുകളിൽനിന്നുള്ള ന്യായവാദത്താലും വീട്ടുകാരനെക്കൊണ്ടു തുറന്നു സംസാരിപ്പിക്കാൻ സഹോദരി പഠിപ്പിക്കൽ കല ഉപയോഗിക്കേണ്ടതാണ്.
4 ന്യായവാദം അല്ലെങ്കിൽ പരിജ്ഞാനം പുസ്തകങ്ങളുടെ നിയമിത ഭാഗത്ത് അഞ്ചുമിനിറ്റുകൊണ്ടു ചർച്ച ചെയ്യാവുന്നതിൽ കൂടുതൽ തിരുവെഴുത്തുകൾ പരാമർശിച്ചിട്ടുണ്ടെങ്കിലെന്ത്? മുഖ്യ ആശയങ്ങളെ വിശേഷവൽക്കരിക്കുന്ന അടിസ്ഥാന തിരുവെഴുത്തുകൾ തിരഞ്ഞെടുക്കുക. ഏതാനും തിരുവെഴുത്തുകൾ മാത്രമേ ഉള്ളൂവെങ്കിൽ പാഠത്തിലെ പ്രധാന ആശയങ്ങൾ വിപുലമായി ചർച്ചചെയ്യാവുന്നതാണ്. ഇടയ്ക്ക് പുസ്തകത്തിൽനിന്ന് ഒരു ഖണ്ഡികയോ ഒരു വാചകമോ വായിച്ചിട്ട് വീട്ടുകാരിയുമായി ചർച്ച ചെയ്യാവുന്നതാണ്. ചർച്ചയിൽനിന്നു പ്രസംഗം തയ്യാറാകുമ്പോൾ ഓരോ ആശയത്തിൽനിന്നും ഒരു തിരുവെഴുത്തെങ്കിലും ഉപയോഗിക്കുന്നതു നന്നായിരിക്കും.
5 പരിജ്ഞാനം പുസ്തകത്തിന്റെ ഓരോ അധ്യായത്തിന്റെയും അവസാന ഖണ്ഡിക കൈകാര്യം ചെയ്യുന്ന പ്രസാധികക്ക് അധ്യായത്തിന്റെ ഒടുവിലുള്ള “നിങ്ങളുടെ പരിജ്ഞാനം പരിശോധിക്കുക” എന്ന തലക്കെട്ടോടുകൂടിയ ചതുരം ഹ്രസ്വമായി പുനരവലോകനം ചെയ്യാവുന്നതാണ്. സമയം അനുവദിക്കുന്നതനുസരിച്ച്, നിയമിത ഖണ്ഡികകൾക്കിടയിൽ വരുന്ന വാർത്താ ചതുരങ്ങളും ചർച്ചചെയ്യാവുന്നതാണ്. ഒരു വാർത്താ ചതുരം രണ്ടു നിയമനങ്ങൾക്കിടയ്ക്കാണു വരുന്നതെങ്കിൽ ആദ്യ നിയമനം കൈകാര്യം ചെയ്യുന്ന സഹോദരിക്ക് അതു പരിഗണിക്കാവുന്നതാണ്. പരിഗണിക്കപ്പെടുന്ന വിവരങ്ങൾക്കു ബാധകമാകുമ്പോൾ പുസ്തകത്തിലെ ചിത്രങ്ങളെക്കുറിച്ചും അഭിപ്രായങ്ങൾ പറയാവുന്നതാണ്.
6 4-ാം നമ്പർ നിയമനം വളരെ രസകരവും പ്രായോഗികവുമായിരിക്കണം. നിങ്ങളുടെ സഭ ഇംഗ്ലീഷ് ഭാഷയിലുള്ള പട്ടികയാണു പിൻപറ്റുന്നതെങ്കിൽ നിയമിത ബൈബിൾ കഥാപാത്രത്തെക്കുറിച്ച് ഉൾക്കാഴ്ച (ഇംഗ്ലീഷ്) വാല്യം I പറയുന്നതു ശ്രദ്ധാപൂർവം പഠിക്കുക. വിഷയത്തെ കേന്ദ്രീകരിച്ചു പ്രസംഗം വികസിപ്പിക്കുക. നാം അനുകരിക്കുന്നതിനോ അല്ലെങ്കിൽ തള്ളിക്കളയുന്നതിനോ ആഗ്രഹിക്കുന്ന സ്വഭാവവിശേഷങ്ങളോ വ്യക്തിത്വവിശേഷങ്ങളോ പ്രവണതകളോ ഉൾപ്പെടെ ബൈബിൾ കഥാപാത്രത്തിന്റെ യഥാർഥ ജീവിതത്തിലും വ്യക്തിത്വത്തിലും ശ്രദ്ധകേന്ദ്രീകരിക്കുന്നതിനു സദസ്സിനെ സഹായിക്കുന്ന മുഖ്യ ബൈബിൾ വാക്യങ്ങൾ തിരഞ്ഞെടുക്കുക. നല്ലതോ മോശമായതോ ആയ ചില സ്വഭാവവിശേഷങ്ങളെ യഹോവ എങ്ങനെ വീക്ഷിക്കുന്നുവെന്നു വിശേഷവത്കരിക്കുകയോ പ്രസംഗവിഷയവുമായി ബന്ധപ്പെട്ടിരിക്കുകയോ ചെയ്യുന്നപക്ഷം ബൈബിൾ കഥാപാത്രവുമായി നേരിട്ടു ബന്ധപ്പെടാത്ത തിരുവെഴുത്തുകളും ഉപയോഗിക്കാവുന്നതാണ്. ഈ പ്രസംഗം ന്യായവാദം പുസ്തകത്തിൽനിന്നായിരിക്കുമ്പോൾ വയലിൽ ഉപയോഗിക്കാവുന്ന പ്രായോഗികാശയങ്ങൾക്ക് ഊന്നൽനൽകണം.
7 സ്കൂളിൽ പ്രദാനം ചെയ്യപ്പെടുന്ന പരിശീലനത്തിൽനിന്നു നാം പരമാവധി പ്രയോജനം നേടുന്നെങ്കിൽ ഉത്തമമായ “പഠിപ്പിക്കൽ കല” പ്രകടമാക്കുംവിധം “വചനം പ്രസംഗി”ക്കാൻ നാം ഏറെ പ്രാപ്തരായിരിക്കും.—2 തിമോ. 4:2, NW.