ജനുവരിയിലേക്കുള്ള സേവനയോഗങ്ങൾ
ജനുവരി 1-നാരംഭിക്കുന്ന വാരം
7 മിനി: പ്രാദേശിക അറിയിപ്പുകൾ. നമ്മുടെ രാജ്യ ശുശ്രൂഷയിൽനിന്നുളള തിരഞ്ഞെടുത്ത അറിയിപ്പുകൾ.
13 മിനി: “ഉൾക്കാഴ്ചയോടെ പ്രസംഗിക്കുക.” മുഖ്യാശയങ്ങൾ ചർച്ചചെയ്യുക. ഒന്നോ രണ്ടോ അവതരണങ്ങൾ പ്രകടിപ്പിക്കുക. ഇപ്പോൾ സ്റ്റോക്കിലുള്ള പഴയ പുസ്തകങ്ങൾ ഏതൊക്കെയാണെന്നു സഭയെ അറിയിക്കുക.
10 മിനി: “കമ്പ്യൂട്ടർ സാങ്കേതികവിദ്യ സംബന്ധിച്ച് ഒരു സന്തുലിത വീക്ഷണം നിലനിർത്തൽ.” അനുബന്ധ ലേഖനം. ചോദ്യോത്തരങ്ങൾ. പ്രാദേശികമായി ബാധകമാക്കുക. കമ്പ്യൂട്ടർ ഉപയോഗിച്ചോ അല്ലാതെയോ മറ്റുള്ളവരെക്കൊണ്ടു നമ്മുടെ പ്രസംഗങ്ങളോ യോഗപരിപാടികളോ തയ്യാറാക്കിക്കുന്നതിനെതിരെ ജാഗ്രതപാലിക്കേണ്ടതിന്റെ ആവശ്യത്തിലേക്കു ശ്രദ്ധക്ഷണിക്കുക. സഭാപരമായ രേഖകൾ രഹസ്യമായി സൂക്ഷിക്കേണ്ടതിന്റെ ആവശ്യം ഊന്നിപ്പറയുക, നിങ്ങളുടെ സഭയിൽ അവ കടലാസിലാണു സൂക്ഷിച്ചിരിക്കുന്നതെങ്കിൽകൂടി. സഭാപരമായ ജോലികൾക്കുവേണ്ടി സൊസൈറ്റി പ്രദാനം ചെയ്യുന്ന ഫാറങ്ങൾ ഉപയോഗിക്കുന്നതിനുള്ള നിർദേശത്തിന് ഊന്നൽ നൽകുക. അച്ചടിച്ച ഫാറങ്ങൾ സൊസൈറ്റി നൽകുമ്പോൾ വ്യക്തിപരമായി തയ്യാറാക്കിയ ഫാറങ്ങൾ ഉപയോഗിക്കുന്നത് അനുചിതമാണെന്നു സൂചിപ്പിക്കുക.
15 മിനി: പ്രാദേശിക ആവശ്യങ്ങൾ. (അല്ലെങ്കിൽ 1995 ഒക്ടോബർ 1 വീക്ഷാഗോപുരത്തിന്റെ 25-8 പേജുകളിൽനിന്നുള്ള “നിങ്ങളുടെ അടിയന്തിരതാബോധം കാത്തുകൊള്ളുക” എന്നതിനെ അടിസ്ഥാനമാക്കിയുള്ള പ്രസംഗം.)
ഗീതം 28, സമാപന പ്രാർഥന.
ജനുവരി 8-നാരംഭിക്കുന്ന വാരം
10 മിനി: പ്രാദേശിക അറിയിപ്പുകൾ. കണക്കു റിപ്പോർട്ട്. പ്രാദേശികമായും ലോകവ്യാപകമായും സുവാർത്ത പ്രസംഗിക്കപ്പെടുന്നതിനുള്ള ഭൗതികപിന്തുണക്ക് ഉചിതമായി അഭിനന്ദിക്കുക.
15 മിനി: അഡ്വാൻസ് മെഡിക്കൽ ഡയറക്ടീവ്/റിലീസ് കാർഡിന്റെ സംരക്ഷണ മൂല്യം. ഓരോരുത്തരും അഡ്വാൻസ് മെഡിക്കൽ ഡയറക്ടീവ്/റിലീസ് കാർഡ് കൃത്യമായി പൂരിപ്പിക്കുകയും എല്ലായ്പോഴും കൊണ്ടുനടക്കുകയും ചെയ്യേണ്ടതിന്റെ പ്രാധാന്യവും കുട്ടികൾക്ക് എല്ലായ്പോഴും അവരുടെ തിരിച്ചറിയിക്കൽ കാർഡ് ഉണ്ടായിരിക്കേണ്ടതിന്റെ ആവശ്യവും മൂപ്പൻ സഭയുമായി ചർച്ച ചെയ്യുന്നു. കാർഡിന്റെ പേരു സൂചിപ്പിക്കുന്നപ്രകാരം വൈദ്യപരിപാലനം സംബന്ധിച്ച് ആഗ്രഹിക്കുന്ന (അല്ലെങ്കിൽ ആഗ്രഹിക്കാത്ത) കാര്യങ്ങളെക്കുറിച്ച് മുൻകൂട്ടിയുള്ള (അഡ്വാൻസ്) അറിയിപ്പു നൽകുന്നു. ഓരോ വർഷവും ഇതു ചെയ്യുന്നതെന്തുകൊണ്ട്? കാലഹരണപ്പെട്ടതെന്നോ അല്ലെങ്കിൽ മേലാൽ ഒരുവന്റെ ബോധ്യത്തെ പ്രതിഫലിപ്പിക്കുന്നില്ലെന്നോ പരിഗണിക്കപ്പെട്ടേക്കാവുന്ന ഒന്നിനെക്കാൾ ഒരു പുതിയ കാർഡിനു കൂടുതൽ പ്രാബല്യം ഉണ്ടായിരിക്കും. നിങ്ങൾക്കു സംസാരിക്കാൻ കഴിയില്ലെങ്കിൽ നിങ്ങൾക്കുവേണ്ടി രേഖ സംസാരിക്കുന്നു. കാർഡുകൾ ഇന്നു നൽകുന്നതാണ്. വീട്ടിൽവെച്ച് അവ ശ്രദ്ധാപൂർവം പൂരിപ്പിക്കണം, എന്നാൽ ഒപ്പിടരുത്. കഴിഞ്ഞ രണ്ടു വർഷങ്ങളിൽ ചെയ്തതുപോലെതന്നെ പുസ്തകാധ്യയന കേന്ദ്രങ്ങളിൽവച്ച് പുസ്തകാധ്യയന മേൽവിചാരകൻമാരുടെ നേതൃത്വത്തിൽ അവർ കാൺകെ ഒപ്പിടേണ്ടതാണ്. കാർഡിന്റെ ഉടമസ്ഥൻ പ്രമാണത്തിൽ ഒപ്പുവെക്കുന്നതു സാക്ഷികളായി ഒപ്പിടുന്നവർ കാണണം. ജനുവരി 15-നാരംഭിക്കുന്ന വാരത്തിലെ പുസ്തകാധ്യയനത്തെ തുടർന്ന് ഇതു ചെയ്യപ്പെടും. (നടപടിക്രമങ്ങൾക്കായി 1994 ജനുവരിയിലെ നമ്മുടെ രാജ്യ ശുശ്രൂഷയുടെ 2-ാം പേജു കാണുക. 1991 ഒക്ടോബർ 15-ലെ കത്തും കാണുക.) സ്നാപനമേറ്റ എല്ലാ പ്രസാധകരും അഡ്വാൻസ് മെഡിക്കൽ ഡയറക്ടീവ്/റിലീസ് കാർഡ് പൂരിപ്പിക്കേണ്ടതാണ്. സ്നാപനമേൽക്കാത്ത പ്രസാധകർ ഈ കാർഡിലുള്ള പദപ്രയോഗങ്ങൾക്കു ചേർച്ചയിൽ തങ്ങളുടെ സാഹചര്യത്തിനും ബോധ്യത്തിനും അനുസൃതമായി സ്വന്തമായി ഡയറക്ടീവ് എഴുതിയുണ്ടാക്കാൻ ആഗ്രഹിച്ചേക്കാം. സ്നാപനമേൽക്കാത്ത കുട്ടികളുടെ തിരിച്ചറിയിക്കൽ കാർഡ് പൂരിപ്പിക്കുന്നതിനു മാതാപിതാക്കൾക്കു സഹായിക്കാവുന്നതാണ്.
20 മിനി: “കേൾക്കുന്നവർ മാത്രമായിരിക്കാതെ അതു പ്രവർത്തിക്കുന്നവരായിരിക്കുക.” ചോദ്യോത്തരങ്ങൾ. സമയം അനുവദിക്കുന്നതനുസരിച്ച് ഉൾക്കാഴ്ച പുസ്തകം വാല്യം 2, പേജ് 521, 1, 2 ഖണ്ഡികകളെ അടിസ്ഥാനമാക്കി അനുസരണത്തിന്റെ പ്രാധാന്യം ചർച്ചചെയ്യുക.
ഗീതം 70, സമാപന പ്രാർഥന.
ജനുവരി 15-നാരംഭിക്കുന്ന വാരം
12 മിനി: പ്രാദേശിക അറിയിപ്പുകൾ. ആളില്ലാവീടുകളുടെ വർധിച്ചുവരുന്ന പ്രശ്നത്തെക്കുറിച്ചു ചുരുക്കമായി ചർച്ചചെയ്യുക. വഴിയെ നടന്നുപോകുന്നവരെയോ, നടപ്പാതകളിൽ നിൽക്കുന്നവരെയോ അല്ലെങ്കിൽ കാറിലിരിക്കുന്നവരെയോ സമീപിക്കുന്നതിനു മുൻകൈ എടുത്തുകൊണ്ടു സമയം വിലയ്ക്കു വാങ്ങാൻ പ്രസാധകരെ പ്രോത്സാഹിപ്പിക്കുക.
18 മിനി: “ചിലരെ രക്ഷിക്കേണ്ടതിനു മടങ്ങിച്ചെല്ലുക.” നിർദേശിച്ചിരിക്കുന്ന അവതരണങ്ങൾ പുനരവലോകനം ചെയ്യുക. നിങ്ങൾക്കു ഭൂമിയിലെ പറുദീസയിൽ എന്നേക്കും ജീവിക്കാൻ കഴിയും എന്ന പുസ്തകത്തിൽനിന്ന് അധ്യയനങ്ങൾ തുടങ്ങാൻ ലാക്കുവെക്കുന്നതിനു നിർദേശിക്കുക.
15 മിനി: “നമ്മുടെ മാസികകൾ ഏറ്റവും നന്നായി ഉപയോഗപ്പെടുത്തുക.” അനുബന്ധത്തിന്റെ 1 മുതൽ 13 വരെയുള്ള ഖണ്ഡികകളെ അടിസ്ഥാനമാക്കി സേവനമേൽവിചാരകൻ നടത്തുന്ന പ്രോത്സാഹജനകമായ പ്രസംഗം.
ഗീതം 156, സമാപന പ്രാർഥന.
ജനുവരി 22-നാരംഭിക്കുന്ന വാരം
10 മിനി: പ്രാദേശിക അറിയിപ്പുകൾ.
18 മിനി: “1996-ലേക്കുള്ള ദിവ്യാധിപത്യ ശുശ്രൂഷാസ്കൂളിൽനിന്നു പ്രയോജനം നേടുക—ഭാഗം 1.” സ്കൂൾമേൽവിചാരകൻ നടത്തുന്ന പ്രസംഗം. 1995 ഒക്ടോബറിലെ നമ്മുടെ രാജ്യ ശുശ്രൂഷയിൽ വന്ന ദിവ്യാധിപത്യ ശുശ്രൂഷാസ്കൂൾ നിർദേശങ്ങളിൽ വിദ്യാർഥി നിയമനങ്ങൾക്കായി പ്രദാനം ചെയ്തിരുന്ന മാർഗനിർദേശങ്ങൾ പുനരവലോകനം ചെയ്യുക.
17 മിനി: “നമ്മുടെ മാസികകൾ ഏറ്റവും നന്നായി ഉപയോഗപ്പെടുത്തുക.” അനുബന്ധത്തിന്റെ 14 മുതൽ 17 വരെയുള്ള ഖണ്ഡികകൾ സദസ്സുമൊത്തു ചർച്ചചെയ്യുക. എല്ലാ അവസരങ്ങളിലും വീക്ഷാഗോപുരവും ഉണരുക!യും വിതരണം ചെയ്യുന്നതിനു പ്രത്യേകം ശ്രമം ചെയ്യാൻ ഊന്നിപ്പറയുക. മാസികകൾ വിവിധഭാഷകളിൽ പ്രസിദ്ധീകരിക്കുന്നതിനാൽ വ്യത്യസ്ത ഭാഷകളിലുള്ള മാസികകൾ—കുറഞ്ഞപക്ഷം നമ്മുടെ പ്രദേശത്തു പതിവായി ഉപയോഗിക്കാവുന്ന ഭാഷകളിലുള്ള മാസികകൾ—നാം കൂടെക്കൊണ്ടുപോകുന്നു. ഹ്രസ്വമായ, കാലോചിതമായിട്ടുള്ള വിവരങ്ങൾ പ്രദാനം ചെയ്യുന്നതിനാൽ താത്പര്യം നട്ടുവളർത്തുന്നതിനുള്ള ഏറ്റവും ഫലകരമായ മാർഗം മാസികകളുടെ വിതരണമായിരിക്കാവുന്നതാണ്. താത്പര്യം കാണുന്നിടത്ത് അതു രേഖപ്പെടുത്തിവെക്കുന്നതിനും മടങ്ങിച്ചെല്ലുന്നതിനും ഉറപ്പുള്ളവരായിരിക്കുക. മാസികാ റൂട്ടുകൾ വികസിപ്പിക്കാൻ ശ്രമിക്കുക. 14-ാം ഖണ്ഡികയിൽ വിവരിച്ചിരിക്കുന്ന പ്രകാരമുള്ള പരിശീലന പരിപാടി ഒരു കുടുംബക്കൂട്ടം പ്രകടിപ്പിക്കട്ടെ. വർധിച്ച സമർപ്പണത്തിനുവേണ്ടി ചില പ്രായോഗിക നിർദേശങ്ങളും ചൂണ്ടിക്കാണിക്കുക.
ഗീതം 92, സമാപന പ്രാർഥന.
ജനുവരി 29-നാരംഭിക്കുന്ന വാരം
7 മിനി: പ്രാദേശിക അറിയിപ്പുകൾ.
18 മിനി: “ധൈര്യത്തോടെ സംസാരിക്കുക.” ഒരു മൂപ്പൻ കൈകാര്യം ചെയ്യുന്ന പ്രസംഗവും ചർച്ചയും. ഞായറാഴ്ചത്തെ പ്രാദേശിക സേവനക്രമീകരണങ്ങൾ പുനരവലോകനം ചെയ്യുക. നല്ല പിന്തുണയെ അഭിനന്ദിക്കുക. പുരോഗതി ആവശ്യമായിരിക്കുന്നിടത്തു നിർദേശങ്ങൾ നൽകുക.
20 മിനി: ഫെബ്രുവരിയിൽ എന്നേക്കും ജീവിക്കാൻ പുസ്തകം സമർപ്പിക്കുക. ആത്മാർഥ ഹൃദയരായവരെ അടിസ്ഥാന ബൈബിൾ സത്യങ്ങൾ പഠിപ്പിക്കുന്നതിൽ ഈ പുസ്തകം ശക്തമായ ഒരു ഉപാധിയായിരുന്നിട്ടുണ്ട് എന്നു സദസ്സിനെ ഓർമപ്പെടുത്തുക. 1995 ഫെബ്രുവരിയിലെയും സെപ്റ്റംബറിലെയും നമ്മുടെ രാജ്യ ശുശ്രൂഷയുടെ നാലാം പേജിൽനിന്നും ഈ പുസ്തകം സമർപ്പിക്കുന്നതു സംബന്ധിച്ചുള്ള നിർദേശങ്ങൾ പുനരവലോകനം ചെയ്യുക. കുടുംബം പുസ്തകത്തിന്റെ പ്രതികൾ എല്ലായ്പോഴും കൂടെ കൊണ്ടുപോകുന്നതിനും പ്രസാധകരെ പ്രോത്സാഹിപ്പിക്കുക. കാരണം അത് അത്രയധികം പ്രായോഗികമായ ഒരു പ്രസിദ്ധീകരണവും സമർപ്പിക്കാൻ എളുപ്പവുമാണ്. എന്നേക്കും ജീവിക്കാൻ പുസ്തകത്തിന്റെയും കുടുംബം പുസ്തകത്തിന്റെയും ഓരോ അവതരണങ്ങൾ പ്രകടിപ്പിക്കുക. ഈ വാരാന്തത്തിൽ സേവനത്തിൽ ഉപയോഗിക്കുന്നതിന് എന്നേക്കും ജീവിക്കാൻ പുസ്തകത്തിന്റെയും കുടുംബം പുസ്തകത്തിന്റെയും പ്രതികൾ വാങ്ങാൻ എല്ലാവരെയും ഓർമിപ്പിക്കുക.
ഗീതം 143, സമാപന പ്രാർഥന.