ആഗസ്റ്റിലേക്കുള്ള സേവനയോഗങ്ങൾ
ആഗസ്റ്റ് 5-നാരംഭിക്കുന്ന വാരം
10 മിനി: പ്രാദേശിക അറിയിപ്പുകൾ. നമ്മുടെ രാജ്യ ശുശ്രൂഷയിൽ നിന്നുള്ള തിരഞ്ഞെടുത്ത അറിയിപ്പുകൾ.
20 മിനി: “സുവാർത്ത പ്രഖ്യാപിക്കുന്നതിൽ വിരാമമില്ല.” പ്രസംഗവും സദസ്യ ചർച്ചയും. തിരുവെഴുത്തുകൾ സംബന്ധിച്ച ഉൾക്കാഴ്ച, വാല്യം 2, 673-ാം പേജിലെ 1-ാം ഖണ്ഡികയിൽനിന്നുള്ള വിശേഷാശയങ്ങൾ ഉൾപ്പെടുത്തുക.
15 മിനി: “ലഘുപത്രികകൾ ഉപയോഗിച്ചു രാജ്യസുവാർത്ത പ്രഘോഷിക്കുക.” (1-5 ഖണ്ഡികകൾ) ആദ്യത്തെ ഖണ്ഡിക ആമുഖ പ്രസംഗത്തിൽ ഉപയോഗിക്കുക. നമ്മുടെ പ്രശ്നങ്ങൾ, ഭൂമിയിൽ ജീവിതം എന്നീ ലഘുപത്രികകൾ ശുശ്രൂഷയിൽ ഉപയോഗിക്കുന്നതിന്റെ പ്രയോജനങ്ങളെപ്പറ്റി പ്രോത്സാഹജനകമായ അഭിപ്രായങ്ങൾ നൽകുക. ഈ ലഘുപത്രികകൾ ഉപയോഗിച്ച് ആദ്യസന്ദർശനങ്ങളും മടക്കസന്ദർശനങ്ങളും എപ്രകാരം കൈകാര്യം ചെയ്യാമെന്നു കാണിക്കുന്ന, നന്നായി പരിശീലിച്ച നാലു പ്രകടനങ്ങൾ ക്രമീകരിക്കുക. പ്രായം കുറഞ്ഞ ഒരു പ്രസാധകനോ പ്രസാധികയോ മാതാപിതാക്കളിലാരുടെയെങ്കിലും സഹായത്തോടെ ഭൂമിയിൽ ജീവിതം ലഘുപത്രിക ഉപയോഗിച്ചുള്ള പ്രകടനം നടത്താൻ ക്രമീകരിക്കുക. മറ്റു ലഘുപത്രികകളുടെ അവതരണം ഇവിടെ നിർദേശിച്ചിരിക്കുന്നവയെ മാതൃകയാക്കി നടത്താൻ പ്രസാധകർ ആഗ്രഹിച്ചേക്കാം.
ഗീതം 136, സമാപന പ്രാർഥന.
ആഗസ്റ്റ് 12-നാരംഭിക്കുന്ന വാരം
15 മിനി: പ്രാദേശിക അറിയിപ്പുകൾ. കണക്കു റിപ്പോർട്ട്. 1993 ഡിസംബർ 1 വീക്ഷാഗോപുരത്തിന്റെ 29-31 പേജുകളിലെ “പങ്കുവെക്കാനുള്ള മാർഗങ്ങൾ” എന്നതിനെക്കുറിച്ച് പ്രോത്സാഹജനകമായ അഭിപ്രായങ്ങൾ ഉൾപ്പെടുത്തുക.
15 മിനി: “ലഘുപത്രികകൾ ഉപയോഗിച്ചു രാജ്യസുവാർത്ത പ്രഘോഷിക്കുക.” (6-8 ഖണ്ഡികകൾ) നോക്കൂ! ലഘുപത്രികയുടെ ഉള്ളടക്കത്തെക്കുറിച്ച് ഒരു ഹ്രസ്വമായ അവലോകനം നൽകുക. ആദ്യസന്ദർശനത്തിനും മടക്കസന്ദർശനത്തിനും വേണ്ടിയുള്ള നിർദിഷ്ട അവതരണങ്ങൾ പ്രകടിപ്പിക്കുക. തങ്ങളുടെ സമർപ്പണങ്ങളെ പിന്തുടരാൻ ഏവരേയും പ്രോത്സാഹിപ്പിക്കുക.
15 മിനി: സൊസൈറ്റിയുടെ ലോകവ്യാപക പ്രവർത്തനത്തിനുള്ള സംഭാവനകൾ വികസനത്തെ പിന്താങ്ങുന്നു.” മൂപ്പൻ നടത്തുന്ന ഉത്സാഹഭരിതമായ പ്രസംഗം. സൂചിപ്പിച്ചിരിക്കുന്ന ചില രാജ്യങ്ങളിലെ രാജ്യവേലയുടെ പുരോഗതിയെക്കുറിച്ചു വാർഷിക പുസ്തകത്തിൽ റിപ്പോർട്ടു ചെയ്തിരിക്കുന്ന ഏതാനും സ്ഥിതിവിവരക്കണക്കുകൾ ഉൾപ്പെടുത്തുക. ഇന്ത്യയിൽ വരാൻപോകുന്ന കെട്ടിടനിർമാണ പദ്ധതിയും സാമ്പത്തികമായി അതിനെ പിന്തുണയ്ക്കാനുള്ള, എല്ലാവർക്കും പങ്കുണ്ടായിരിക്കാവുന്ന പദവിയും സംബന്ധിച്ച് ഉത്സാഹം ജനിപ്പിക്കുക.
ഗീതം 9, സമാപന പ്രാർഥന.
ആഗസ്റ്റ് 19-നാരംഭിക്കുന്ന വാരം
10 മിനി: പ്രാദേശിക അറിയിപ്പുകൾ. ചോദ്യപ്പെട്ടി പുനരവലോകനം ചെയ്യുക.
15 മിനി: “പ്രസംഗിക്കാൻ യോഗ്യൻ ആർ?” രണ്ടോ മൂന്നോ പ്രസാധകരുമായി ഒരു മൂപ്പൻ ലേഖനം ചർച്ച ചെയ്യുന്നു. ദൈവത്തിന്റെ ശുശ്രൂഷകരാകാൻ നമ്മെ പൂർണമായും സജ്ജരാക്കുന്ന ഏറ്റവും നല്ല പരിശീലനമാണു നമുക്കു ലഭിക്കുന്നതെന്ന് ഊന്നിപ്പറയുക. പ്രസംഗിക്കാൻ അയോഗ്യരെന്നു തോന്നാനുള്ള ഒരു കാരണവും നമുക്കില്ല.
20 മിനി: “പരിജ്ഞാനം പുസ്തകംകൊണ്ടു ശിഷ്യരെ ഉളവാക്കാവുന്ന വിധം.” 1996 ജൂണിലെ നമ്മുടെ രാജ്യ ശുശ്രൂഷയിലെ അനുബന്ധത്തിന്റെ 17-26 ഖണ്ഡികകളുടെ സദസ്യ ചർച്ച. പരിജ്ഞാനം പുസ്തകത്തിൽനിന്നും അധ്യയനങ്ങൾ നടത്തുന്നവരുടെ പ്രാദേശിക അനുഭവങ്ങൾ ഉൾപ്പെടുത്താൻ മുൻകൂട്ടി ക്രമീകരണം ചെയ്യുക. അനുബന്ധത്തിൽ നൽകിയിരിക്കുന്ന നിർദേശങ്ങൾ അവർ ബാധകമാക്കിയിരിക്കുന്നത് എങ്ങനെയെന്നും കൂടുതൽ പുരോഗമനാത്മകമായ ഒരു ഭവന ബൈബിളധ്യയനം നടത്താൻ അവർ സഹായിക്കപ്പെട്ടിരിക്കുന്നത് എങ്ങനെയെന്നും സംബന്ധിച്ച് അവർക്കു ക്രിയാത്മകമായ ആശയപ്രകടനങ്ങൾ നടത്താവുന്നതാണ്. അനുബന്ധം സൂക്ഷിച്ചുവെക്കാനും ഒരു പുതിയ അധ്യയനം ആരംഭിക്കുമ്പോഴൊക്കെയും വ്യക്തിപരമായി അതു പുനരവലോകനം ചെയ്യാനും എല്ലാവരേയും പ്രോത്സാഹിപ്പിക്കുക.
ഗീതം 189, സമാപന പ്രാർഥന.
ആഗസ്റ്റ് 26-നാരംഭിക്കുന്ന വാരം
10 മിനി: പ്രാദേശിക അറിയിപ്പുകൾ. കൺവെൻഷൻ ആസ്ഥാനങ്ങളുടെ മേൽവിലാസം ഉൾക്കൊള്ളുന്ന ചതുരത്തിലേക്കു ശ്രദ്ധ ക്ഷണിക്കുക. ഡിസ്ട്രിക്റ്റ് കൺവെൻഷനുകളിൽ ഒരെണ്ണത്തിനെങ്കിലും ഹാജരാകാൻവേണ്ട ക്രമീകരണങ്ങൾ ഉടനടി ആരംഭിക്കേണ്ടതിന്റെ ആവശ്യകത സംബന്ധിച്ചു പ്രതിപാദിക്കുക.
20 മിനി: നിങ്ങളുടെ കുട്ടിയുടെ സ്കൂൾപഠനത്തിൽ താത്പര്യമെടുക്കുക. ഒരു മൂപ്പൻ നടത്തുന്ന പ്രസംഗം. സ്കൂളുകളിൽ പ്രദാനം ചെയ്യപ്പെടുന്ന പ്രയോജനപ്രദമായ പരിശീലനത്തെ നാം വിലമതിക്കുന്നതിന്റെ കാരണം കാണിച്ചുകൊണ്ട് യഹോവയുടെ സാക്ഷികളും വിദ്യാഭ്യാസവും എന്ന ലഘുപത്രികയിലെ 2-5 പേജുകളിലെ വിവരങ്ങൾ പുനരവലോകനം ചെയ്യുക. നാം ലൗകികതേട്ടങ്ങൾക്കു പകരം ആത്മീയ ലാക്കുകൾക്കു പ്രാമുഖ്യത നൽകുന്നതിന്റെ കാരണം നയപൂർവം അധ്യാപകരോടു വിശദീകരിക്കുന്നതെങ്ങനെയെന്നു ചർച്ച ചെയ്യുക. 31-ാം പേജിലെ “ഉപസംഹാര”ത്തിൽനിന്നുള്ള ആശയങ്ങൾ ഉൾപ്പെടുത്തുക. 1988 സെപ്റ്റംബർ 8 ഉണരുക!യുടെ (ഇംഗ്ലീഷ്) 11-ാം പേജിൽ നൽകിയിരിക്കുന്ന നിർദേശങ്ങൾ ബാധകമാക്കാൻ മാതാപിതാക്കളെ പ്രോത്സാഹിപ്പിക്കുക.
15 മിനി: സെപ്റ്റംബറിലേക്കുള്ള സാഹിത്യസമർപ്പണം പുനരവലോകനം ചെയ്യുക. നിങ്ങളുടെ കുടുംബജീവിതം സന്തുഷ്ടമാക്കൽ എന്ന പുസ്തകം നാം ഉപയോഗിക്കും. പ്രാദേശിക ഭാഷയിൽ ഇതു ലഭ്യമല്ലാത്തയിടത്ത് നിങ്ങൾക്കു ഭൂമിയിലെ പറുദീസയിൽ എന്നേക്കും ജീവിക്കാൻ കഴിയും എന്ന പുസ്തകം സമർപ്പിക്കാവുന്നതാണ്. കുടുംബ പുസ്തകം സാർവത്രികമായി അംഗീകരിക്കപ്പെടുന്നതാണ്, ദൈർഘ്യമേറിയ മുഖവുരയില്ലാതെ അതു സമർപ്പിക്കാൻ സാധിക്കും. 3-ാം പേജിൽ പട്ടികപ്പെടുത്തിയിരിക്കുന്ന ശ്രദ്ധ പിടിച്ചുപറ്റുന്ന അധ്യായശീർഷകങ്ങളിലേക്കു ശ്രദ്ധയാകർഷിക്കാവുന്നതാണ്. അതുപോലെതന്നെ, എന്നേക്കും ജീവിക്കാൻ പുസ്തകം സമർപ്പിക്കുമ്പോൾ, ഒട്ടേറെയാളുകൾ ചോദിക്കുന്ന ഒരു ചോദ്യമായ, “ദൈവം ദുഷ്ടത അനുവദിച്ചിരിക്കുന്നതെന്തുകൊണ്ട്?” എന്ന 11-ാം അധ്യായം ചൂണ്ടിക്കാട്ടുക. തിരുവെഴുത്തുപരമായ ഉത്തരം പുസ്തകം പ്രദാനം ചെയ്യുന്നതെങ്ങനെയെന്നു കാണിച്ചുകൊടുക്കുക. ഈ പുസ്തകങ്ങളിലോരോന്നിന്റെയും ഒരു ഹ്രസ്വമായ അവതരണം പ്രകടിപ്പിക്കാൻ പ്രാപ്തിയുള്ള പ്രസാധകരെ ക്രമീകരിക്കുക. ഉചിതമായിരിക്കുന്നിടത്ത്, ജീവൻ—അത് ഇവിടെ വന്നതെങ്ങനെ? പരിണാമത്താലോ സൃഷ്ടിയാലോ? (ഇംഗ്ലീഷ്) എന്ന പുസ്തകം സമർപ്പിക്കാവുന്നതാണ്. ഈ പുസ്തകങ്ങൾ വിദ്യാർഥികൾക്കു സമർപ്പിക്കാൻ ജാഗരൂകരായിരിക്കുക.
ഗീതം 113, സമാപന പ്രാർഥന.