അറിയിപ്പുകൾ
◼ സാഹിത്യ സമർപ്പണങ്ങൾ സെപ്റ്റംബർ: നിങ്ങളുടെ കുടുംബജീവിതം സന്തുഷ്ടമാക്കൽ എന്ന പുസ്തകം 20.00 രൂപ സംഭാവനയ്ക്ക്. ഒരു പകര സമർപ്പണമെന്ന നിലയിൽ, നിങ്ങൾക്കു ഭൂമിയിലെ പറുദീസയിൽ എന്നേക്കും ജീവിക്കാൻ കഴിയും എന്ന പുസ്തകമോ ജീവൻ—അത് ഇവിടെ വന്നതെങ്ങനെ? പരിണാമത്താലോ സൃഷ്ടിയാലോ? എന്ന പുസ്തകമോ 25.00 രൂപ സംഭാവനയ്ക്ക് സമർപ്പിക്കാവുന്നതാണ് (വലുത് 45.00 രൂപയ്ക്ക്). പഞ്ചാബി വായിക്കാൻ കൂടുതൽ ഇഷ്ടപ്പെടുന്നവർക്കു നിത്യജീവനിലേക്കു നയിക്കുന്ന പരിജ്ഞാനം പുസ്തകം 20.00 രൂപ സംഭാവനക്കു സമർപ്പിക്കാവുന്നതാണ്. ഒക്ടോബർ: വീക്ഷാഗോപുരത്തിനോ ഉണരുക!യ്ക്കോ ഉള്ള വരിസംഖ്യകൾ. അർധമാസപ്പതിപ്പുകൾക്കുള്ള വാർഷിക വരിസംഖ്യ 90.00 രൂപയാണ്. പ്രതിമാസപ്പതിപ്പുകൾക്കുള്ള വാർഷിക വരിസംഖ്യകളും അർധമാസപ്പതിപ്പുകൾക്കുള്ള അർധവാർഷിക വരിസംഖ്യകളും 45.00 രൂപയാണ്. പ്രതിമാസപ്പതിപ്പുകൾക്ക് അർധവാർഷിക വരിസംഖ്യയില്ല. വരിസംഖ്യ നിരസിക്കുകയാണെങ്കിൽ, 4.00 രൂപ സംഭാവനയ്ക്ക് ഒറ്റപ്രതികൾ സമർപ്പിക്കേണ്ടതാണ്. നവംബർ: നിത്യജീവനിലേക്കു നയിക്കുന്ന പരിജ്ഞാനം എന്ന പുസ്തകം 20.00 രൂപ സംഭാവനയ്ക്ക്. ഭവന ബൈബിളധ്യയനങ്ങൾ തുടങ്ങുകയെന്ന കാഴ്ചപ്പാടോടെ സമർപ്പണങ്ങൾ നടത്തിയിടത്തെല്ലാം മടങ്ങിച്ചെല്ലാൻ ഒരു പ്രത്യേക ശ്രമം നടത്തുന്നതായിരിക്കും. ഡിസംബർ: നിങ്ങൾക്കു ഭൂമിയിലെ പറുദീസയിൽ എന്നേക്കും ജീവിക്കാൻ കഴിയും എന്ന പുസ്തകം 25.00 രൂപ സംഭാവനയ്ക്ക്. (വലുത് 45.00 രൂപയ്ക്ക്). ഉചിതമായിരിക്കുന്നിടത്ത്, ഒരു പകര സമർപ്പണമെന്ന നിലയിൽ, ജീവിച്ചിരുന്നിട്ടുള്ളതിലേക്കും ഏറ്റവും മഹാനായ മനുഷ്യൻ പുസ്തകമോ എന്റെ ബൈബിൾ കഥാപുസ്തകമോ 45.00 രൂപ സംഭാവനക്കു സമർപ്പിക്കാവുന്നതാണ്. പഞ്ചാബി വായിക്കാൻ താത്പ്പര്യപ്പെടുന്നവർക്കു നിത്യജീവനിലേക്കു നയിക്കുന്ന പരിജ്ഞാനം പുസ്തകം 20.00 രൂപ സംഭാവനയ്ക്കു സമർപ്പിക്കാവുന്നതാണ്. കുറിപ്പ്: മേൽപ്പറഞ്ഞ പ്രസ്ഥാന ഇനങ്ങളിൽ ഏതിനെങ്കിലും ഇതുവരെ അപേക്ഷിച്ചിട്ടില്ലാത്ത സഭകൾ തങ്ങളുടെ അടുത്ത സാഹിത്യ അപേക്ഷാ ഫാറത്തിൽ (S-AB-14) അങ്ങനെ ചെയ്യേണ്ടതാണ്.
◼ അധ്യക്ഷ മേൽവിചാരകനോ അദ്ദേഹം നിയമിക്കുന്ന ആരെങ്കിലുമോ സഭയുടെ കണക്കുകൾ സെപ്ററംബർ 1-നോ അതിനുശേഷം എത്രയും പെട്ടെന്നോ ഓഡിറ്റ് ചെയ്യണം. ഇതു ചെയ്തു കഴിയുമ്പോൾ സഭയിൽ ഒരു അറിയിപ്പു നടത്തണം.
◼ ഒക്ടോബറിൽ സഹായപയനിയർമാരായി സേവിക്കാൻ ഉദ്ദേശിക്കുന്ന പ്രസാധകർ താമസംവിനാ അപേക്ഷ നൽകണം. മാസിക, സാഹിത്യം, പ്രദേശം എന്നിവക്കുവേണ്ടി ആവശ്യമായ ക്രമീകരണം നടത്താൻ ഇതു മൂപ്പൻമാരെ സഹായിക്കും.
◼ പുനഃസ്ഥിതീകരിക്കപ്പെടാൻ ചായ്വു കാണിച്ചേക്കാവുന്ന പുറത്താക്കപ്പെട്ടതോ നിസ്സഹവസിച്ചതോ ആയ വ്യക്തികളെക്കുറിച്ചുള്ള 1991 ഏപ്രിൽ 15 വീക്ഷാഗോപുരത്തിന്റെ (ഇംഗ്ലീഷ്) 21 മുതൽ 23 വരെയുള്ള പേജുകളിൽ നൽകിയിരിക്കുന്ന നിർദേശങ്ങൾ പിൻപറ്റാൻ മൂപ്പൻമാരെ ഓർമിപ്പിക്കുന്നു.
◼ കൽക്കത്തയിലെ ഡിസ്ട്രിക്ററ് കൺവെൻഷൻ 1996 ഡിസംബർ 27 മുതൽ 29 വരെയുള്ള തീയതികളിലേക്കു മാറ്റിയിരിക്കുന്നു.
◼ 1997 ജനുവരി മുതൽ ഉണരുക!യുടെ മറാത്തി പതിപ്പ് ഒരു പ്രതിമാസ പ്രസിദ്ധീകരണമായിരിക്കും.
◼ ആഗസ്ററിലെ വയൽസേവന റിപ്പോർട്ട്, ആഗസ്ററ് 29 വ്യാഴാഴ്ച അല്ലെങ്കിൽ ഏറ്റവും വൈകിയാൽ സെപ്ററംബർ 1 ഞായറാഴ്ച തങ്ങളുടെ സഭകളിൽ ഏൽപ്പിക്കാൻ ഞങ്ങൾ എല്ലാ പ്രസാധകരെയും പ്രോത്സാഹിപ്പിക്കുന്നു. അതിനുശേഷം, സഭാ റിപ്പോർട്ട് (S-1) സെപ്ററംബർ 3 ചൊവ്വാഴ്ചയോടെ സൊസൈററിക്ക് അയയ്ക്കാൻ സഭാ സെക്രട്ടറി എല്ലാ ശ്രമവും ചെയ്യണം. അപ്പോൾ സേവന വർഷത്തേക്കുള്ള വാർഷിക റിപ്പോർട്ടു സമാഹരിച്ചു തയ്യാറാക്കാൻ തക്കവണ്ണം അതു സമയത്തുതന്നെ ഞങ്ങൾക്കു ലഭിക്കും.