നവംബറിലേക്കുള്ള സേവനയോഗങ്ങൾ
കുറിപ്പ്: കൺവെൻഷൻ കാലത്ത് ഓരോ വാരത്തിലേക്കും നമ്മുടെ രാജ്യ ശുശ്രൂഷ ഒരു സേവനയോഗം പട്ടികപ്പെടുത്തുന്നതായിരിക്കും. “ദൈവസമാധാന സന്ദേശവാഹകർ” ഡിസ്ട്രിക്റ്റ് കൺവെൻഷനിൽ സംബന്ധിക്കാൻ കഴിയത്തക്കവണ്ണം സഭകൾക്കു പൊരുത്തപ്പെടുത്തലുകൾ വരുത്താവുന്നതാണ്. എന്നിട്ട്, തുടർന്നുവരുന്ന വാരത്തിൽ കാര്യപരിപാടിയിലെ പ്രസക്തഭാഗങ്ങൾ 30 മിനിറ്റു നേരത്തേക്ക് അവലോകനം ചെയ്യാൻ സാധിക്കും. കൺവെൻഷൻ പരിപാടിയുടെ ദിവസാവലോകനത്തിനായി ശ്രദ്ധേയമായ ആശയങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ കഴിവുള്ള രണ്ടോ മൂന്നോ യോഗ്യരായ സഹോദരന്മാരെ മുന്നമേ നിയമിക്കാൻ സാധിക്കും. നന്നായി തയ്യാർ ചെയ്ത ഈ അവലോകനം വ്യക്തിഗതമായി ബാധകമാക്കുന്നതിനും വയലിൽ ഉപയോഗിക്കുന്നതിനുമായി മുഖ്യാശയങ്ങൾ ഓർത്തിരിക്കാൻ സഭയിലുള്ളവരെ സഹായിക്കും. സദസ്യരിൽനിന്നുള്ള അഭിപ്രായങ്ങളും വിവരിക്കപ്പെടുന്ന അനുഭവങ്ങളും ഹ്രസ്വവും കുറിക്കുകൊള്ളുന്നതുമായിരിക്കണം.
നവംബർ 4-നാരംഭിക്കുന്ന വാരം
10 മിനി: പ്രാദേശിക അറിയിപ്പുകൾ. നമ്മുടെ രാജ്യ ശുശ്രൂഷയിൽനിന്നുള്ള തിരഞ്ഞെടുത്ത അറിയിപ്പുകൾ. രാജ്യത്തെയും പ്രാദേശിക സഭയുടെയും ജൂലൈ വയൽസേവന റിപ്പോർട്ടിനെക്കുറിച്ചുള്ള അഭിപ്രായം.
15 മിനി: “നിങ്ങൾ ദൈവവചനം ശരിയായി കൈകാര്യം ചെയ്യുന്നുവോ?” ചോദ്യോത്തരങ്ങൾ. ന്യായവാദം പുസ്തകത്തിന്റെ 58-60 പേജുകളിൽനിന്നുള്ള “ബൈബിൾ പരിഗണിക്കുന്നതിനുള്ള ന്യായങ്ങൾ” എന്നതു സംബന്ധിച്ചുള്ള അഭിപ്രായങ്ങൾ ഉൾപ്പെടുത്തുക.
20 മിനി: ‘ഇതിന്റെ അർഥം നിത്യജീവൻ എന്നാണ്.’ (1-5 ഖണ്ഡികകൾ) 1-ാമത്തെ ഖണ്ഡികയെക്കുറിച്ച് ഹ്രസ്വമായ പ്രാരംഭ അഭിപ്രായങ്ങൾക്കുശേഷം 2-5 ഖണ്ഡികകളിലുള്ള അവതരണങ്ങൾ പ്രാപ്തരായ രണ്ടു പ്രസാധകർ അവതരിപ്പിക്കട്ടെ. ബൈബിളധ്യയനം ആരംഭിക്കുകയെന്ന ലക്ഷ്യം ഊന്നിപ്പറയുക.
ഗീതം 128, സമാപന പ്രാർഥന.
നവംബർ 11-നാരംഭിക്കുന്ന വാരം
10 മിനി: പ്രാദേശിക അറിയിപ്പുകൾ. കണക്കു റിപ്പോർട്ട്.
20 മിനി: യഹോവയ്ക്കു കൊടുക്കേണ്ടത് എന്തുകൊണ്ട്? 1996 നവംബർ 1 ലക്കം വീക്ഷാഗോപുരത്തിന്റെ 28-31 പേജുകളിലുള്ള ലേഖനത്തിലെ മുഖ്യാശയങ്ങൾ എടുത്തുകാണിച്ചുകൊണ്ട് രണ്ടു മൂപ്പന്മാർ തമ്മിൽ നടത്തുന്ന ചർച്ച. അല്ലെങ്കിൽ, ആ വിവരങ്ങൾ ഒരു മൂപ്പൻ നടത്തുന്ന പ്രസംഗമായി അവതരിപ്പിക്കാവുന്നതാണ്.
15 മിനി: ‘ഇതിന്റെ അർഥം നിത്യജീവൻ എന്നാണ്.’ (6-8 ഖണ്ഡികകൾ) അധ്യയനങ്ങൾ തുടങ്ങുന്നതിനു നേരിട്ടുള്ള ഒരു സമീപനം ഉപയോഗിക്കുന്നതിന്റെ നേട്ടങ്ങളെക്കുറിച്ചു ചർച്ചചെയ്യുക. 6-7 ഖണ്ഡികകളിലെ അവതരണങ്ങൾ പ്രകടിപ്പിക്കാൻ അനുഭവജ്ഞാനമുള്ള പ്രസാധകരെ ക്രമീകരിക്കുക. പ്രാഥമിക സന്ദർശനത്തിൽതന്നെ ബൈബിളധ്യയനം ആരംഭിച്ച സന്ദർഭങ്ങളെക്കുറിച്ചു വിവരിക്കാൻ സദസ്യരെ ക്ഷണിക്കുക. ഒരു ബൈബിളധ്യയനം നേരിട്ടു വാഗ്ദാനം ചെയ്തപ്പോൾ ഒരാൾ ഇങ്ങനെ പ്രതിവചിച്ചു: “ശരി. അകത്തു വരൂ. ഒരു അധ്യയനമുണ്ടായിരിക്കുന്നത് എനിക്കിഷ്ടമാണ്.” അയാളുമൊത്ത് അധ്യയനം ആരംഭിച്ചു. അയാളുടെ മുഴു കുടുംബവും അടുത്ത വാരത്തിൽ അധ്യയനത്തിനുണ്ടായിരുന്നു. പെട്ടെന്നുതന്നെ എല്ലാവരും യോഗങ്ങളിൽ സംബന്ധിക്കാനും സാക്ഷീകരണവേലയിൽ പങ്കെടുക്കാനും തുടങ്ങി. 1996 ജൂണിലെ നമ്മുടെ രാജ്യ ശുശ്രൂഷയുടെ അനുബന്ധത്തിന്റെ വ്യക്തിഗതമായ പ്രതി അടുത്ത വാരത്തിലെ സേവനയോഗത്തിനു കൊണ്ടുവരാൻ എല്ലാവരെയും പ്രോത്സാഹിപ്പിക്കുക.
ഗീതം 129, സമാപന പ്രാർഥന.
നവംബർ 18-നാരംഭിക്കുന്ന വാരം
10 മിനി: പ്രാദേശിക അറിയിപ്പുകൾ. “പുതിയ സർക്കിട്ട് സമ്മേളന പരിപാടി” അവലോകനം ചെയ്യുക.
15 മിനി: “നമുക്കൊരു നിയോഗമുണ്ട്.” ചോദ്യോത്തരങ്ങൾ. 1988 മാർച്ച് 1 വീക്ഷാഗോപുരത്തിന്റെ 28-9 പേജുകളിലുള്ള 13-16 ഖണ്ഡികകളെക്കുറിച്ചു ഹ്രസ്വമായി അഭിപ്രായം പറയുക.
20 മിനി: പുരോഗമനാത്മക ബൈബിളധ്യയനങ്ങൾ നടത്തൽ. സേവനമേൽവിചാരകൻ നടത്തുന്ന പ്രസംഗം. ഏതാണ്ട് ഒരു വർഷത്തോളമായി ബൈബിളധ്യയന വേലയ്ക്കായി നാം പരിജ്ഞാനം പുസ്തകമാണ് ഉപയോഗിച്ചുകൊണ്ടിരിക്കുന്നത്. ചില വിദ്യാർഥികൾ അതു പൂർത്തിയാക്കിയിട്ടുണ്ടായിരിക്കാം, മറ്റു ചിലർ അതിന്റെ പഠനം തുടരുകയായിരിക്കാം. സത്യം പെട്ടെന്നു പഠിക്കാനും അതു ജീവിതത്തിൽ ബാധകമാക്കാനും സഭയുടെ ഭാഗമായിത്തീരാനും പുതിയവരെ സഹായിക്കുന്നതിനു രൂപകൽപ്പന ചെയ്ത അധ്യയനങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ നമുക്കു പ്രോത്സാഹനം ലഭിച്ചു. നമ്മുടെ രാജ്യ ശുശ്രൂഷയുടെ 1996 ജൂൺ ലക്കം അനുബന്ധം, അധ്യാപകരെന്ന നിലയിൽ ഫലപ്രദരായിരിക്കാൻ നമ്മെ സഹായിക്കുന്ന നല്ല നിർദേശങ്ങൾ പ്രദാനം ചെയ്തിരുന്നു. ആ അനുബന്ധത്തിന്റെ 3-13 ഖണ്ഡികകളിൽ പരിചിന്തിച്ചിരിക്കുന്നവിധം വിദ്യാർഥികളെ മികവോടെ പഠിപ്പിക്കാൻ നമുക്കു കഴിയുന്ന ചില കാര്യങ്ങൾ ഹ്രസ്വമായി അവലോകനം ചെയ്യുക. അടുത്തതായി, 14-22 ഖണ്ഡികകളിൽ വിവരിച്ചിരിക്കുന്നപ്രകാരം ഒരു ക്രിയാത്മക നിലപാടെടുക്കാൻ അവരെ സഹായിക്കുന്നതിനുള്ള ആവശ്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുക. 15, 17, 20-1 ഖണ്ഡികകൾ വായിക്കുക. പ്രാദേശിക പ്രസാധകർ എങ്ങനെ നല്ല ഫലങ്ങൾ കൈവരിക്കുന്നു എന്നു കാണിക്കുന്ന ക്രിയാത്മകമായ ഏതാനും റിപ്പോർട്ടുകൾ അവലോകനം ചെയ്യുക. ബൈബിളധ്യയന വേലയിൽ പങ്കെടുക്കാൻ കൂടുതൽ പേരെ പ്രോത്സാഹിപ്പിക്കുക.
ഗീതം 85, സമാപന പ്രാർഥന.
നവംബർ 25-നാരംഭിക്കുന്ന വാരം
10 മിനി: പ്രാദേശിക അറിയിപ്പുകൾ. ചോദ്യപ്പെട്ടി ചർച്ച ചെയ്യുക. ആളില്ലാഭവനങ്ങളുടെ ഉചിതമായ രേഖ സൂക്ഷിക്കേണ്ടതിന്റെ ആവശ്യം എടുത്തു കാണിക്കുക.
25 മിനി: “എല്ലായിടത്തും സുവാർത്ത പ്രസംഗിക്കുക.” ചോദ്യോത്തരങ്ങൾ. അനുബന്ധത്തിൽ കൊടുത്തിരിക്കുന്ന ചില നിർദേശങ്ങൾ പ്രാദേശിക സ്ഥലത്ത് എങ്ങനെ ആസൂത്രണം ചെയ്യാനും സംഘടിപ്പിക്കാനും സാധിക്കുമെന്നു പരാമർശിക്കുക. വീടുതോറുമുള്ള വേല അവഗണിക്കാതെതന്നെ സാക്ഷ്യം കൊടുക്കാനുള്ള ഏത് അവസരവും സംബന്ധിച്ചു ജാഗ്രത പുലർത്താൻ എല്ലാവരെയും പ്രോത്സാഹിപ്പിക്കുക. 23-25 ഖണ്ഡികകൾ പ്രകടിപ്പിച്ചു കാണിക്കുക. 34-35 ഖണ്ഡികകൾ വായിക്കുക.
10 മിനി: ഡിസംബർ മാസത്തേക്കുള്ള സാഹിത്യസമർപ്പണത്തിന്റെ അവലോകനം. 11-13 പേജുകളിലെ ചിത്രങ്ങൾ ഉപയോഗിച്ചുകൊണ്ട് നിങ്ങൾക്കു ഭൂമിയിലെ പറുദീസയിൽ എന്നേക്കും ജീവിക്കാൻ കഴിയും എന്ന പുസ്തകം സമർപ്പിക്കുക. 11-ാം അധ്യായത്തിലേക്കു ശ്രദ്ധയാകർഷിക്കുക. യേശുവിന്റെ ജീവിതത്തെക്കുറിച്ചുള്ള ഒരു പുസ്തകം സ്വീകാര്യമായിരിക്കുന്നിടത്ത് ജീവിച്ചിരുന്നിട്ടുള്ളതിലേക്കും ഏറ്റവും മഹാനായ മനുഷ്യൻ പുസ്തകം സമർപ്പിക്കുന്നതും കുട്ടികളുള്ള സമാനമായ ഒരു ഭവനത്തിൽ എന്റെ ബൈബിൾ കഥാ പുസ്തകം സമർപ്പിക്കുന്നതും പ്രകടിപ്പിച്ചു കാണിക്കുക. താത്പര്യം കാണുന്നിടത്തെല്ലാം, മടക്കസന്ദർശനത്തിനുള്ള സുനിശ്ചിതമായ ക്രമീകരണങ്ങൾ ചെയ്യേണ്ടതുണ്ട്.
ഗീതം 180, സമാപന പ്രാർഥന.