മാർച്ചിലേക്കുള്ള സേവനയോഗങ്ങൾ
മാർച്ച് 3-നാരംഭിക്കുന്ന വാരം
10 മിനി: പ്രാദേശിക അറിയിപ്പുകൾ. സാഹിത്യസമർപ്പണ അവലോകനവും നമ്മുടെ രാജ്യ ശുശ്രൂഷയിൽനിന്നുള്ള തിരഞ്ഞെടുത്ത അറിയിപ്പുകളും. മാർച്ച് 23-നു നടത്തുന്ന സ്മാരകത്തിനു താത്പര്യക്കാരെ ക്ഷണിച്ചു തുടങ്ങാൻ എല്ലാവരെയും പ്രോത്സാഹിപ്പിക്കുക. സ്മാരകക്ഷണക്കത്തു കാട്ടിയിട്ട്, ഈ വാരംമുതൽ വിതരണം ചെയ്യത്തക്കവണ്ണം അവയുടെ ഒരു ശേഖരം കൈപ്പറ്റാൻ എല്ലാവരെയും പ്രോത്സാഹിപ്പിക്കുക.
15 മിനി: “നിങ്ങളുടെ കുടുംബം കെട്ടുപണിചെയ്യുക.” ചോദ്യോത്തരങ്ങൾ. വാർഷികപുസ്തകം—1995-ന്റെ 228-ാം പേജിൽനിന്നുള്ള അനുഭവങ്ങൾ ഉൾപ്പെടുത്തുക.
20 മിനി: “നിലനിൽക്കുന്ന ഭാവി സുരക്ഷിതമാക്കുന്നതിനു കുടുംബങ്ങളെ സഹായിക്കൽ.” (1-5 ഖണ്ഡികകൾ) 1-ാം ഖണ്ഡികയെക്കുറിച്ചു ഹ്രസ്വമായ അഭിപ്രായങ്ങൾ പറഞ്ഞിട്ട്, അധ്യായങ്ങളുടെ ശീർഷകങ്ങൾ, വർണചിത്രങ്ങൾ, പുനരവലോകന ചതുരങ്ങൾ എന്നിവ ഉപയോഗിച്ചുകൊണ്ടു കുടുംബസന്തുഷ്ടി പുസ്തകത്തിൽ എങ്ങനെ താത്പര്യം നട്ടുവളർത്താമെന്നു ചർച്ചചെയ്യുക. 2-5 ഖണ്ഡികകളെ ആസ്പദമാക്കി പ്രാപ്തരായ പ്രസാധകർ അവതരണങ്ങൾ പ്രകടിപ്പിക്കട്ടെ. മുമ്പു താത്പര്യം കാട്ടിയിട്ടുള്ള കുടുംബങ്ങൾക്കു പുസ്തകം സമർപ്പിക്കുന്നതിനു പ്രത്യേകം ശ്രമിക്കാൻ എല്ലാവരെയും പ്രോത്സാഹിപ്പിക്കുക.
ഗീതം 71, സമാപന പ്രാർഥന.
മാർച്ച് 10-നാരംഭിക്കുന്ന വാരം
10 മിനി: പ്രാദേശിക അറിയിപ്പുകൾ. കണക്കു റിപ്പോർട്ട്. തിരുവെഴുത്തുകൾ ദൈനംദിനം പരിശോധിക്കലിൽ മാർച്ച് 18-23 തീയതികൾക്കുവേണ്ടി പട്ടികപ്പെടുത്തിയിരിക്കുന്ന സ്മാരക ബൈബിൾ വായന നടത്തുന്നുവെന്ന് ഉറപ്പുവരുത്താൻ എല്ലാവരെയും ഓർമിപ്പിക്കുക.
20 മിനി: ‘നന്ദിയുള്ളവരായിരിപ്പിൻ.’ ചോദ്യോത്തരങ്ങൾ. ബൈബിൾ വിദ്യാർഥികൾ, താത്പര്യക്കാർ, അനുകൂല മനസ്ഥിതിയുള്ള കുടുംബാംഗങ്ങൾ, സഭയോടൊത്തു സജീവമായി പ്രവർത്തിക്കാത്ത സഹോദരീസഹോദരന്മാർ എന്നിവരെ സ്മാരകത്തിനു ക്ഷണിക്കാൻ എല്ലാവരും ആത്മാർഥമായി ശ്രമിക്കണം. ഒരു പ്രസാധകൻ താത്പര്യക്കാരനെ സ്മാരകക്ഷണക്കത്ത് ഉപയോഗിച്ചു സ്മാരകത്തിനു ക്ഷണിക്കുന്നതിന്റെ ഹ്രസ്വ പ്രകടനം നടത്തുക. 1989 ഒക്ടോബർ 1 വീക്ഷാഗോപുരത്തിന്റെ 22-ാം പേജിലെ 16-17 ഖണ്ഡികകളിൽനിന്നു കൂടുതലായ അഭിപ്രായങ്ങൾ പറയുക. ഏപ്രിൽ, മേയ് മാസങ്ങളിൽ സഹായ പയനിയറിങ് ചെയ്യാൻ സാധിക്കുന്ന ഏവരെയും അതിനു പ്രോത്സാഹിപ്പിക്കുക.
15 മിനി: “നിലനിൽക്കുന്ന ഭാവി സുരക്ഷിതമാക്കുന്നതിനു കുടുംബങ്ങളെ സഹായിക്കൽ.” (6-8 ഖണ്ഡികകൾ) ജോലിസ്ഥലത്തോ സ്കൂളിലോ പാർക്കിലോ പൊതു വാഹനങ്ങളിലോവെച്ചോ ബന്ധുക്കളെ സന്ദർശിക്കുമ്പോഴോ അനൗപചാരിക സാക്ഷീകരണം നടത്തുമ്പോൾ കുടുംബസന്തുഷ്ടി പുസ്തകം എങ്ങനെ സമർപ്പിക്കാമെന്നു കാണിക്കുന്ന ഏതാനും നിർദേശങ്ങൾ നൽകുക. 6-ഉം 7-ഉം ഖണ്ഡികകളിലുള്ള അവതരണങ്ങൾ പ്രാപ്തനായ ഒരു പ്രസാധകൻ പ്രകടിപ്പിക്കട്ടെ. ബൈബിളധ്യയനത്തിനു കുടുംബ ബന്ധങ്ങളെ ബലിഷ്ഠമാക്കാൻ സാധിക്കുന്നതെങ്ങനെയെന്നു മനസ്സിലാക്കാൻ മടക്കസന്ദർശനത്തിലെ ചർച്ച സഹായിക്കണം. ദൈവം നമ്മിൽനിന്ന് എന്ത് ആവശ്യപ്പെടുന്നു? എന്ന ലഘുപത്രികയിൽനിന്നുള്ള അധ്യയനങ്ങളുടെ ലക്ഷ്യം, അവ പരിജ്ഞാനം പുസ്തകത്തിലേക്കു മാറ്റുക എന്നതായിരിക്കണം. അല്ലെങ്കിൽ പരിജ്ഞാനം പുസ്തകത്തിൽനിന്നുതന്നെ അധ്യയനം തുടങ്ങാവുന്നതാണ്.
ഗീതം 72, സമാപന പ്രാർഥന.
മാർച്ച് 17-നാരംഭിക്കുന്ന വാരം
15 മിനി: പ്രാദേശിക അറിയിപ്പുകൾ. “സ്മാരക ഓർമിപ്പിക്കലുകൾ” പുനരവലോകനം ചെയ്യുന്നതോടൊപ്പം സ്മാരകത്തിനുവേണ്ടിയുള്ള പ്രാദേശിക ക്രമീകരണങ്ങളെക്കുറിച്ചും വിവരിക്കുക. ബൈബിൾ വിദ്യാർഥികളെയും താത്പര്യക്കാരെയും ഹാജരാകാൻ സഹായിക്കത്തക്കവണ്ണം എല്ലാവരും നന്നായി ആസൂത്രണം ചെയ്യണം.
15 മിനി: പ്രാദേശിക ആവശ്യങ്ങൾ. അല്ലെങ്കിൽ 1996 സെപ്റ്റംബർ 15 വീക്ഷാഗോപുരത്തിന്റെ 22-4 പേജുകളിലുള്ള “നിങ്ങൾ വാസ്തവത്തിൽ ക്ഷമ ചോദിക്കേണ്ടതുണ്ടോ?” എന്ന ലേഖനത്തെ ആസ്പദമാക്കി ഒരു മൂപ്പൻ നടത്തുന്ന പ്രസംഗം.
15 മിനി: യഹോവയുടെ സാക്ഷികളുടെ വാർഷികപുസ്തകം—1997 നന്നായി പ്രയോജനപ്പെടുത്തുക. 3-9 പേജുകളിലുള്ള വിശേഷാശയങ്ങൾ പിതാവു കുടുംബത്തോടൊപ്പം പുനരവലോകനം ചെയ്യുന്നു. ലോകവ്യാപകമായി ദിവ്യാധിപത്യ പുരോഗതി കാണുന്നതിൽ നാം ആനന്ദിക്കുന്നതെന്തുകൊണ്ടെന്നു കാണിക്കുക. വർഷത്തിലുടനീളം ദിവസേന വാർഷികപുസ്തകം വായിക്കുന്നതിനും ദിനവാക്യം പരിചിന്തിക്കുന്നതിനുമായി ഭക്ഷണവേളയിൽ ഏതാനും മിനിറ്റുകൾ മാറ്റിവയ്ക്കാവുന്നതെങ്ങനെയെന്നു പിതാവു വിശദീകരിക്കുന്നു.
ഗീതം 75, സമാപന പ്രാർഥന.
മാർച്ച് 24-നാരംഭിക്കുന്ന വാരം
9 മിനി: പ്രാദേശിക അറിയിപ്പുകൾ. ഏപ്രിലിൽ സഹായപയനിയറിങ് നടത്തുന്നതിനുള്ള അപേക്ഷ സമർപ്പിക്കാൻ ഇനിയും വൈകിയിട്ടില്ലെന്നു വിശദീകരിക്കുക. എല്ലാവരെയും അതിനായി പ്രോത്സാഹിപ്പിക്കുക. ഈ മാസം വയൽസേവന യോഗങ്ങൾക്കു പ്രാദേശികമായി ചെയ്തിരിക്കുന്ന കൂടുതലായ ക്രമീകരണങ്ങൾ വ്യക്തമാക്കുക.
24 മിനി: “മടക്കസന്ദർശനങ്ങൾക്കായി ധൈര്യം സംഭരിക്കുക.” (1-20 ഖണ്ഡികകൾ) ചോദ്യോത്തരങ്ങൾ. 16-ാം ഖണ്ഡിക ഹ്രസ്വമായി പ്രകടിപ്പിക്കുക.
12 മിനി: പുതിയ പ്രസാധകരെ തുടക്കമിടാൻ സഹായിക്കൽ. 1996 ജൂണിലെ നമ്മുടെ രാജ്യ ശുശ്രൂഷയുടെ അനുബന്ധ ലേഖനത്തിന്റെ 19-ാം ഖണ്ഡിക പുനരവലോകനം ചെയ്യുക. സ്നാപനമേൽക്കാത്ത ഒരു പ്രസാധകനായിരിക്കാൻ മൂപ്പന്മാർ അനുവാദം നൽകിയ ഒരു ബൈബിൾ വിദ്യാർഥിയെ പ്രാപ്തിയുള്ള ഒരു പ്രസാധകൻ തയ്യാറാകാൻ സഹായിക്കുന്ന വിധം പ്രകടിപ്പിക്കുക. അവർ ഒരുമിച്ച് നമ്മുടെ ശുശ്രൂഷ പുസ്തകത്തിന്റെ 116-ാം പേജിലെ 2-ാം ഖണ്ഡിക പുനരവലോകനം ചെയ്യുന്നു. വീടുതോറുമുള്ള സാക്ഷീകരണത്തിൽ നേരിടാനിടയുള്ള കാര്യങ്ങളെക്കുറിച്ച് അനുഭവപരിചയമുള്ള പ്രസാധകൻ ചൂണ്ടിക്കാട്ടിയിട്ട്, അനേകരും അനുകൂലമായി പ്രതികരിക്കുന്നില്ലെങ്കിൽ നിരുത്സാഹപ്പെടേണ്ടതില്ലെന്നു പറയുന്നു. കേൾക്കാൻ താത്പര്യമുള്ള ആത്മാർഥതയുള്ള ഒരു വ്യക്തിയെ കണ്ടെത്തുമ്പോൾ ഉണ്ടാകുന്ന സന്തോഷം വ്യക്തമാക്കുന്ന പ്രോത്സാഹജനകമായ ഒരനുഭവം പ്രസാധകൻ പറയുന്നു. ഹ്രസ്വവും ലളിതവുമായ മാസികാ അവതരണത്തിന് അവർ ഒരുമിച്ചു തയ്യാറായശേഷം അതു പരിശീലിക്കുന്നു. പ്രോത്സാഹജനകമായ അഭിനന്ദനത്തിനുശേഷം ഈ വാരം വയൽസേവനത്തിന് ഒരുമിച്ചു പങ്കെടുക്കാനുള്ള സുനിശ്ചിതമായ ക്രമീകരണങ്ങൾ നടത്തുന്നു.
ഗീതം 89, സമാപന പ്രാർഥന.
മാർച്ച് 31-നാരംഭിക്കുന്ന വാരം
15 മിനി: പ്രാദേശിക അറിയിപ്പുകൾ. ഏപ്രിൽ 6-നു നടത്താനിരിക്കുന്ന പ്രത്യേക പരസ്യപ്രസംഗത്തിനു ഹാജരാകാൻ താത്പര്യക്കാരെയെല്ലാം ക്ഷണിക്കുക. മാർച്ചിലെ വയൽസേവന റിപ്പോർട്ടു നൽകുന്നതിന് എല്ലാവരെയും ഓർമിപ്പിക്കുക. ഏപ്രിലിൽ സഹായപയനിയറിങ് നടത്തുന്ന സകലരുടെയും പേരുകൾ സഭയെ അറിയിക്കുക. ചോദ്യപ്പെട്ടി പുനരവലോകനം ചെയ്യുക.
20 മിനി: “മടക്കസന്ദർശനങ്ങൾക്കായി ധൈര്യം സംഭരിക്കുക.” (21-35 ഖണ്ഡികകൾ) ചോദ്യോത്തരങ്ങൾ. 3-ാം പേജിലുള്ള ചതുരം പുനരവലോകനം ചെയ്യുക. മാസത്തിലുടനീളം നടത്തിയ മടക്കസന്ദർശനം വയൽസേവന റിപ്പോർട്ടിൽ രേഖപ്പെടുത്താൻ എല്ലാവരെയും പ്രോത്സാഹിപ്പിക്കുക.
10 മിനി: ഏപ്രിലിലേക്കുള്ള സാഹിത്യസമർപ്പണം പുനരവലോകനം ചെയ്യുക. വീക്ഷാഗോപുരത്തിനും ഉണരുക!യ്ക്കും വരിസംഖ്യ സമർപ്പിക്കുക. മാസികാ അവതരണങ്ങൾക്ക് എങ്ങനെ തയ്യാറാകണമെന്നു കാണിച്ചുകൊണ്ടുള്ള നമ്മുടെ രാജ്യ ശുശ്രൂഷയുടെ 1996 ഒക്ടോബർ ലക്കത്തിന്റെ 8-ാം പേജിലെ 3, 4, 8 ഖണ്ഡികകളിലുള്ള നിർദേശങ്ങൾ ഹ്രസ്വമായി വിവരിക്കുക. രണ്ടു പ്രസാധകർ ഒന്നോ രണ്ടോ ഹ്രസ്വ അവതരണങ്ങൾ പ്രകടിപ്പിക്കട്ടെ. വരിസംഖ്യ സ്വീകരിക്കാത്തപക്ഷം മാസികകളുടെ രണ്ടോ അതിലധികമോ ഒറ്റ പ്രതികൾ നൽകാവുന്നതാണ്. വരിസംഖ്യ സ്വീകരിക്കാതെ മാസിക സ്വീകരിച്ചവരുടെ വിലാസം പ്രസാധകർ തങ്ങളുടെ പക്കൽ കരുതുകയും അവരെ മാസികാ റൂട്ടിൽ ഉൾപ്പെടുത്തുകയും ചെയ്യണം.
ഗീതം 92, സമാപന പ്രാർഥന.