ഏപ്രിലിലേക്കുള്ള സേവനയോഗങ്ങൾ
ഏപ്രിൽ 7-നാരംഭിക്കുന്ന വാരം
12 മിനി: പ്രാദേശിക അറിയിപ്പുകൾ. നമ്മുടെ രാജ്യ ശുശ്രൂഷയിൽനിന്നുള്ള തിരഞ്ഞെടുത്ത അറിയിപ്പുകളും സാഹിത്യ സമർപ്പണങ്ങളും. നിലവിലുള്ള മാസികകളിലെ സംസാരാശയങ്ങൾ പരാമർശിക്കുക.
15 മിനി: “ജനസഞ്ചയങ്ങൾ കൂട്ടിച്ചേർക്കപ്പെടുന്നു.” ചോദ്യോത്തരങ്ങൾ. 1993 ആഗസ്റ്റ് 15 വീക്ഷാഗോപുരത്തിന്റെ 12-17 പേജുകളിൽ ചർച്ചചെയ്തിരിക്കുന്ന മുഖ്യ നിർദേശങ്ങൾ പുനരവലോകനം ചെയ്യുക.
18 മിനി: “അനുഭവജ്ഞാനമില്ലാത്തവരെ ഗ്രഹിക്കാൻ സഹായിക്കുക.” ചോദ്യോത്തരങ്ങൾ. ആവശ്യം ലഘുപത്രികയുടെ സവിശേഷതകൾ പുനരവലോകനം ചെയ്യുക: ലളിതമായ പഠന രീതി, കാലോചിത ചോദ്യങ്ങൾ, ആകർഷകമായ ചിത്രങ്ങൾ, ധാരാളം തിരുവെഴുത്തു പരാമർശങ്ങൾ. കാലക്രമത്തിൽ പരിജ്ഞാനം പുസ്തകത്തിലേക്കു നയിക്കുന്ന അധ്യയനങ്ങൾ ആരംഭിക്കുന്നതിനുള്ള ലക്ഷ്യത്തിന് ഊന്നൽ നൽകുക. 4-ാം ഖണ്ഡികയിൽ വിവരിച്ചിരിക്കുന്ന സമീപനം ഉപയോഗിച്ചുകൊണ്ട് ഒരു അധ്യയനം ആരംഭിക്കുന്ന വിധം പ്രാപ്തനായ ഒരു പ്രസാധകൻ പ്രകടിപ്പിക്കട്ടെ. തങ്ങളുടെ കുട്ടികളുമായി ഈ ലഘുപത്രിക പഠിക്കാൻ സഭയിലെ എല്ലാ മാതാപിതാക്കളെയും പ്രോത്സാഹിപ്പിക്കുക.
ഗീതം 130, സമാപന പ്രാർഥന.
ഏപ്രിൽ 14-ന് ആരംഭിക്കുന്ന വാരം
10 മിനി: പ്രാദേശിക അറിയിപ്പുകൾ. കണക്കു റിപ്പോർട്ട്. സമയം അനുവദിക്കുന്നതനുസരിച്ച്, വരിസംഖ്യകളോ ആവശ്യം ലഘുപത്രികയോ സമർപ്പിച്ചതിന്റെ അല്ലെങ്കിൽ പ്രസ്തുത ലഘുപത്രിക ഉപയോഗിച്ച് ബൈബിളധ്യയനം ആരംഭിച്ചതിന്റെ പ്രാദേശിക വയൽസേവന അനുഭവങ്ങൾ ഹ്രസ്വമായി പറയുക.
15 മിനി: “നമ്മുടെ പേരിനു പിമ്പിലെ സ്ഥാപനത്തിലേക്കു വിദ്യാർഥികളെ നയിക്കൽ.” (ഖണ്ഡികകൾ 1-6) ചോദ്യോത്തരങ്ങൾ. 5-6 ഖണ്ഡികകളും പരാമർശിച്ചിരിക്കുന്ന തിരുവെഴുത്തുകളും വായിക്കുക. യഹോവയുടെ സാക്ഷികൾ—ആ പേരിനു പിമ്പിലെ സ്ഥാപനം എന്ന വീഡിയോ കണ്ടതിനോടുള്ള ബൈബിൾ വിദ്യാർഥികളുടെ പ്രതികരണത്തെക്കുറിച്ചുള്ള പ്രാദേശിക അനുഭവങ്ങൾ പറയുക.
20 മിനി: “ദൈവം ആവശ്യപ്പെടുന്നതു മറ്റുള്ളവരെ പഠിപ്പിക്കുക.” 1-4 ഖണ്ഡികകളുടെ സദസ്യ ചർച്ച. നാലു വ്യത്യസ്ത രംഗവിധാനങ്ങൾ—തെരുവിൽ, ഭവനത്തിൽ, വ്യാപാരപ്രദേശത്ത്, പാർക്കിൽ—ഉപയോഗിച്ചുകൊണ്ട് 5-ാം ഖണ്ഡികയിലെ അവതരണങ്ങൾ പ്രകടിപ്പിക്കുക. ഇന്നു രാജ്യഹാളിൽനിന്നു പോകുന്നതിനു മുമ്പ് വയൽസേവനത്തിനായി ലഘുപത്രികകളും മാസികകളും വാങ്ങാൻ എല്ലാവരെയും ഓർമിപ്പിക്കുക.
ഗീതം 126, സമാപന പ്രാർഥന.
ഏപ്രിൽ 21-നാരംഭിക്കുന്ന വാരം
15 മിനി: പ്രാദേശിക അറിയിപ്പുകൾ. മേയിൽ സഹായപയനിയറിങ് നടത്തുന്നതിന് അപേക്ഷ സമർപ്പിക്കാനുള്ള സമയം കഴിഞ്ഞിട്ടില്ലെന്നു വിശദീകരിക്കുക. ചോദ്യപ്പെട്ടി പുനരവലോകനം ചെയ്യുക. രാജ്യഹാളിലെ ലൈബ്രറി പൂർണമാക്കുന്നതിനു ചില പ്രത്യേക പുസ്തകങ്ങൾ ആവശ്യമാണെങ്കിൽ അതു സഭയെ അറിയിക്കുക.
15 മിനി: “നമ്മുടെ പേരിനു പിമ്പിലെ സ്ഥാപനത്തിലേക്കു വിദ്യാർഥികളെ നയിക്കൽ.” (ഖണ്ഡികകൾ 7-14) ചോദ്യോത്തരങ്ങൾ. യോഗങ്ങൾക്കു ഹാജരാകേണ്ടതിന്റെ ആവശ്യത്തെക്കുറിച്ച് ഒരു വിദ്യാർഥിയുമായി ദയാപൂർവകമായ ഒരു തുറന്ന ചർച്ച എങ്ങനെ നടത്താമെന്നു പ്രാപ്തനായ ഒരു അധ്യാപകൻ പ്രകടിപ്പിക്കട്ടെ.
15 മിനി: നമ്മുടെ സാഹിത്യം പൂർണമായി ഉപയോഗിക്കൽ. ഒരു മൂപ്പൻ നടത്തുന്ന പ്രസംഗം. (1996 ജനുവരിയിലെ നമ്മുടെ രാജ്യ ശുശ്രൂഷയുടെ 3-5 പേജുകൾ കാണുക.) ഓരോ മാസവും വിതരണം ചെയ്യുന്നതിനെക്കാൾ വളരെക്കൂടുതൽ മാസികകൾ സഭകൾ മിക്കപ്പോഴും ഓർഡർ ചെയ്യുന്നതായി റിപ്പോർട്ടുകൾ കാണിക്കുന്നു. 50 ശതമാനംവരെ ഒരിക്കലും സമർപ്പണങ്ങളായി റിപ്പോർട്ടു ചെയ്യപ്പെടുന്നില്ല. (പ്രാദേശിക സ്ഥിതിവിവരക്കണക്കുകൾ എന്തു സൂചിപ്പിക്കുന്നുവെന്നു കാണിക്കുക.) ഈ മാസികകൾക്ക് എന്തു സംഭവിക്കുന്നു? ഒട്ടുമിക്കവയും അലമാരയിലിരിക്കുകയോ ദൂരെക്കളയുകയോ ചെയ്യുന്നു. ഇതെങ്ങനെ ഒഴിവാക്കാം? ഓരോ പ്രസാധകനും ശ്രദ്ധാപൂർവം തന്റെ ആവശ്യങ്ങൾ വിലയിരുത്തിയിട്ട് തനിക്കു സമർപ്പിക്കാൻ കഴിയുന്നതുമാത്രം ഓർഡർ ചെയ്യണം. നാം ബന്ധപ്പെടുന്ന എല്ലാവർക്കും മാസികകൾ നൽകുന്നത് ഒരു പതിവാക്കുക. പഴയ ലക്കങ്ങൾ പാഴായിപ്പോകാൻ ഇടയാക്കരുത്. മാസികാ സേവനത്തിൽ പതിവായി പങ്കുപറ്റുക.
ഗീതം 128, സമാപന പ്രാർഥന.
ഏപ്രിൽ 28-നാരംഭിക്കുന്ന വാരം
15 മിനി: പ്രാദേശിക അറിയിപ്പുകൾ. ഏപ്രിലിലെ വയൽ സേവന റിപ്പോർട്ടു നൽകാൻ എല്ലാവരെയും ഓർമിപ്പിക്കുക. മേയിൽ സഹായപയനിയറിങ് നടത്താൻപോകുന്നവരുടെ പേരുകൾ അറിയിക്കുക. വയൽസേവന യോഗങ്ങൾക്കുവേണ്ടി പ്രാദേശികമായി ചെയ്യുന്ന കൂടുതലായ ക്രമീകരണങ്ങൾ വിവരിക്കുക. മാസത്തിലെ ഓരോ അവധി ദിവസത്തിലും മുഴുദിന വയൽസേവനം ആസൂത്രണം ചെയ്യാവുന്നതാണ്. അധ്യയനങ്ങൾ ആരംഭിക്കുക എന്ന ലക്ഷ്യത്തിൽ ലഘുപത്രികാ സമർപ്പണങ്ങളെ പിന്തുടരാൻ മേയിൽ ഒരു പ്രത്യേക ശ്രമം നടത്തണം. നാം അനൗപചാരികമായി സാക്ഷീകരിക്കുന്ന ആളുകളുടെ പേരും മേൽവിലാസവും നയപൂർവം ചോദിക്കാൻ കഴിയുന്ന വിധങ്ങൾ ഹ്രസ്വമായി നിർദേശിക്കുക. ആദ്യം നിങ്ങളുടെ പേരും മേൽവിലാസവും നൽകിയിട്ട് അവരുമായി സമ്പർക്കം പുലർത്താൻ കഴിയുന്നിടത്ത് ഫോൺ ഉണ്ടോയെന്നു ചോദിക്കാവുന്നതാണ്. തങ്ങൾക്കു ഫലപ്രദമായിരുന്ന മറ്റു നിർദേശങ്ങൾ നൽകാൻ സദസ്സിനെ ക്ഷണിക്കുക.
15 മിനി: “അവർ അതു ചെയ്യുന്നത് എന്തുകൊണ്ട്?” രണ്ടോ മൂന്നോ നിരന്തരപയനിയർമാരുമായി ഒരു മൂപ്പൻ ലേഖനം ചർച്ചചെയ്യുന്നു. (നിരന്തരപയനിയർമാർ ലഭ്യമല്ലെങ്കിൽ, സഹായപയനിയർമാരായി കൂടെക്കൂടെ പേർ ചാർത്തുന്നവരെ ഉപയോഗിക്കുക.) 1994 ജനുവരി 15 വീക്ഷാഗോപുരത്തിലെ “പയനിയർമാർ അനുഗ്രഹങ്ങൾ വർഷിക്കുന്നു, വാരിക്കൂട്ടുന്നു” എന്ന ലേഖനത്തിൽനിന്നുള്ള സവിശേഷാശയങ്ങൾ ഉൾപ്പെടുത്തുക. പയനിയർസേവനം സ്വീകരിച്ചിരിക്കുന്നത് എന്തുകൊണ്ടാണെന്ന് ഓരോരുത്തരും വിശദീകരിക്കട്ടെ. അപ്രകാരം ചെയ്തതിനാൽ എങ്ങനെ അനുഗ്രഹിക്കപ്പെട്ടിരിക്കുന്നുവെന്നു കാണിക്കുന്ന അനുഭവങ്ങൾ വിവരിക്കാൻ അവരോടു പറയുക.
15 മിനി: പ്രാദേശിക ആവശ്യങ്ങൾ. പ്രത്യേക പ്രാദേശിക ആവശ്യങ്ങൾ സംബന്ധിച്ച വിവരങ്ങൾ അവതരിപ്പിക്കാൻ മൂപ്പൻമാർക്ക് ഈ സമയം ഉപയോഗിക്കാവുന്നതാണ്.
ഗീതം 129, സമാപന പ്രാർഥന.