ആഗസ്റ്റിലേക്കുള്ള സേവനയോഗങ്ങൾ
ആഗസ്റ്റ് 4-നാരംഭിക്കുന്ന വാരം
7 മിനി: പ്രാദേശിക അറിയിപ്പുകൾ. നമ്മുടെ രാജ്യ ശുശ്രൂഷയിൽനിന്നുള്ള തിരഞ്ഞെടുത്ത അറിയിപ്പുകൾ. രാജ്യത്തെയും പ്രാദേശിക സഭയുടെയും ഏപ്രിലിലെ വയൽസേവന റിപ്പോർട്ടിനെക്കുറിച്ചു പരാമർശിക്കുക.
13 മിനി: “സത്പ്രവൃത്തികൾക്കു പ്രചോദനമേകാൻ യോഗങ്ങൾ.” ചോദ്യോത്തരങ്ങൾ. യോഗങ്ങൾക്കു മുമ്പും അതിനു ശേഷവും കെട്ടുപണിചെയ്യുന്ന സംഭാഷണത്തിലേർപ്പെടുന്നതിന്റെ പ്രയോജനങ്ങൾ എടുത്തുകാട്ടുക—സ്കൂൾ ഗൈഡ്ബുക്കിന്റെ 82-ാം പേജിലെ 17, 18 ഖണ്ഡികകൾ കാണുക.
25 മിനി: “വളരുമാറാക്കുന്നതിനു യഹോവയിൽ ആശ്രയിക്കുക.” പ്രസംഗവും പ്രകടനങ്ങളും. ലഘുപത്രികകൾ സമർപ്പിച്ചിടത്തു മടക്കസന്ദർശനം നടത്തേണ്ടതിന്റെ ആവശ്യം ഊന്നിപ്പറയുക. അധ്യയനങ്ങൾ എങ്ങനെ തുടങ്ങാമെന്നു കാട്ടിക്കൊണ്ടു നന്നായി തയ്യാറായ രണ്ടു പ്രകടനങ്ങൾ നടത്തുക. 1997 മാർച്ചിലെ നമ്മുടെ രാജ്യ ശുശ്രൂഷയിലെ അനുബന്ധ ലേഖനത്തിന്റെ 7-11 ഖണ്ഡികകളിൽനിന്നുള്ള നിർദേശങ്ങൾ ഉൾപ്പെടുത്തുക.
ഗീതം 78, സമാപന പ്രാർഥന.
ആഗസ്റ്റ് 11-നാരംഭിക്കുന്ന വാരം
5 മിനി: പ്രാദേശിക അറിയിപ്പുകൾ. കണക്കു റിപ്പോർട്ട്.
15 മിനി: “പ്രായംചെന്നവർ ഇടതടവില്ലാതെ പ്രസംഗിക്കുന്നു.” ചോദ്യോത്തരങ്ങൾ. സഹായപയനിയറിങ് നടത്തിയ വൃദ്ധയായ വല്യമ്മയെക്കുറിച്ച് 1988 ജൂലൈ 1 വീക്ഷാഗോപുരത്തിന്റെ (ഇംഗ്ലീഷ്) 13-ാം പേജിലുള്ള അനുഭവം ഉൾപ്പെടുത്തുക.
25 മിനി: “രാജ്യഹാൾ നിർമാണത്തിന്റെ ആവശ്യത്തിനൊത്തു മുന്നേറൽ.” ചോദ്യോത്തരങ്ങൾ.
ഗീതം 71, സമാപന പ്രാർഥന.
ആഗസ്റ്റ് 18-നാരംഭിക്കുന്ന വാരം
10 മിനി: പ്രാദേശിക അറിയിപ്പുകൾ.
10 മിനി: പ്രാദേശിക ആവശ്യങ്ങൾ.
25 മിനി: നിങ്ങൾ സ്നേഹിക്കുന്ന ആരെങ്കിലും മരിക്കുമ്പോൾ എന്ന ലഘുപത്രിക ഉപയോഗിച്ച് മടക്കസന്ദർശനങ്ങൾ നടത്തുക. ചോദ്യം ഉന്നയിച്ചിട്ട് ലഘുപത്രികയിൽനിന്ന് ഉത്തരം കണ്ടെത്തുന്നതെങ്ങനെയെന്നു കാണിക്കുക. ഉദാഹരണത്തിന്, ആ ലഘുപത്രിക പിൻവരുന്ന ചോദ്യങ്ങൾക്ക് ഉത്തരം നൽകുന്നു: മരിച്ചവർക്ക് എന്തെങ്കിലും പ്രത്യാശയുണ്ടോ? (പേജുകൾ 5, 6) ദുഃഖിക്കുന്നതു തെറ്റാണോ? (പേജുകൾ 8, 9) ദുഃഖം എങ്ങനെ തരണം ചെയ്യാം? (പേജ് 18) മറ്റുള്ളവർക്ക് എങ്ങനെ സഹായിക്കാനാകും? (പേജുകൾ 20-3) മരണത്തെക്കുറിച്ചു മനസ്സിലാക്കാൻ കുട്ടികളെ എങ്ങനെ സഹായിക്കാനാകും? (പേജ് 25) ബൈബിൾ നൽകുന്ന പ്രത്യാശയെന്ത്? (പേജ് 27) മരണത്തെക്കുറിച്ചു സാധാരണ ഉന്നയിക്കാറുള്ള ചോദ്യങ്ങൾക്ക് ഉത്തരം നൽകാൻ മടക്കസന്ദർശനത്തിൽ ഈ ലഘുപത്രിക ഉപയോഗിച്ചതെങ്ങനെയെന്നു പ്രാപ്തരായ രണ്ടു പ്രസാധകരുമായി ഹ്രസ്വ ചർച്ച നടത്തുക. മടക്കസന്ദർശനം നടത്തുമ്പോൾ ഈ ലഘുപത്രിക ഉപയോഗിക്കേണ്ട വിധം പ്രകടിപ്പിച്ചു കാട്ടുക.
ഗീതം 94, സമാപന പ്രാർഥന.
ആഗസ്റ്റ് 25-നാരംഭിക്കുന്ന വാരം
10 മിനി: പ്രാദേശിക അറിയിപ്പുകൾ. വയൽസേവന റിപ്പോർട്ടു നൽകാൻ എല്ലാവരെയും ഓർമിപ്പിക്കുക. അടുത്തവാരത്തിലേക്കുള്ള സേവന ക്രമീകരണങ്ങളെക്കുറിച്ച് അറിയിക്കുക.
15 മിനി: “സ്കൂൾ പരമാവധി പ്രയോജനപ്പെടുത്തുക.” പിതാവ് കുട്ടികളുമായി ലേഖനം ചർച്ചചെയ്യുന്നു. 1995 ഡിസംബർ 22 ലക്കം ഉണരുക!യുടെ 7-11 പേജുകളിലുള്ള സഹായകമായ ആശയങ്ങൾ ഉൾപ്പെടുത്തുക.
20 മിനി: ഉദ്ദേശ്യത്തോടെ പ്രസംഗിക്കുക. ഒരു മൂപ്പനും ഒന്നോ രണ്ടോ ശുശ്രൂഷാദാസന്മാരും ചേർന്ന് നമ്മുടെ ശുശ്രൂഷ പുസ്തകത്തിന്റെ 8-12 പേജുകൾ പുനരവലോകനം ചെയ്യുന്നു. ശുശ്രൂഷയോടുള്ള ബന്ധത്തിൽ നാം ക്രിയാത്മകവും പുരോഗമനാത്മകവുമായ മനോഭാവം പുലർത്തിക്കൊണ്ട് എല്ലായ്പോഴും സ്ഥാപനത്തോട് ഉറ്റു സഹകരിക്കേണ്ടതിന്റെ നിർബന്ധിത കാരണങ്ങളിൽ ശ്രദ്ധകേന്ദ്രീകരിക്കുക.
ഗീതം 100, സമാപന പ്രാർഥന.