ഒക്ടോബറിലേക്കുള്ള സേവനയോഗങ്ങൾ
കുറിപ്പ്: വരും മാസങ്ങളിലേക്ക് നമ്മുടെ രാജ്യ ശുശ്രൂഷ പ്രതിവാര സേവനയോഗം പട്ടികപ്പെടുത്തുന്നതായിരിക്കും. എന്നാൽ “ദൈവവചന വിശ്വാസ” ഡിസ്ട്രിക്റ്റ് കൺവെൻഷനിൽ സംബന്ധിക്കാൻ കഴിയേണ്ടതിനും അതേത്തുടർന്നു വരുന്ന വാരത്തിലെ സേവനയോഗത്തിൽ കൺവെൻഷൻ പരിപാടിയുടെ പ്രസക്തഭാഗങ്ങൾ 30 മിനിറ്റ് നേരത്തേക്ക് അവലോകനം ചെയ്യുന്നതിനും സഭകൾക്ക് ആവശ്യാനുസൃതം പൊരുത്തപ്പെടുത്തലുകൾ വരുത്താവുന്നതാണ്. ഡിസ്ട്രിക്റ്റ് കൺവെൻഷൻ പരിപാടിയുടെ ഓരോ ദിവസത്തെയും സവിശേഷാശയങ്ങൾ പുനരവലോകനം നടത്താൻ യോഗ്യതയുള്ള രണ്ടോ മൂന്നോ സഹോദരന്മാരെ മുന്നമേ നിയമിക്കാവുന്നതാണ്. അവർ കൺവെൻഷൻ പരിപാടിയുടെ പ്രസക്തമായ ആശയങ്ങളിൽ ശ്രദ്ധ പതിപ്പിക്കും. നന്നായി തയ്യാർ ചെയ്ത ഈ പുനരവലോകനം വ്യക്തിപരമായ ബാധകമാക്കലിനും വയലിലെ ഉപയോഗത്തിനുമായി മുഖ്യാശയങ്ങൾ ഓർത്തിരിക്കാൻ സഭയെ സഹായിക്കും. സദസ്സിൽനിന്നുള്ള അഭിപ്രായങ്ങളും വിവരിക്കുന്ന അനുഭവങ്ങളും ഹ്രസ്വവും പ്രസക്തവുമായിരിക്കണം.
ഒക്ടോബർ 6-നാരംഭിക്കുന്ന വാരം
10 മിനി: പ്രാദേശിക അറിയിപ്പുകൾ. നമ്മുടെ രാജ്യ ശുശ്രൂഷയിൽനിന്നുള്ള തിരഞ്ഞെടുത്ത അറിയിപ്പുകൾ.
15 മിനി: “എല്ലാവരും അന്യോന്യം സ്നേഹിക്കുന്ന ഒരു കാലം വരുമോ?” ചോദ്യോത്തരങ്ങൾ. രാജ്യവാർത്ത നമ്പർ 35-ന്റെ പ്രസക്ത ഭാഗങ്ങൾ അവലോകനം ചെയ്യുക. പ്രദേശത്തുള്ള ആളുകൾ ആ വിവരത്തിൽനിന്നു പ്രയോജനം നേടുമെന്നതിന്റെ കാരണങ്ങൾ ചൂണ്ടിക്കാണിക്കുക. അതിന്റെ വിതരണത്തിൽ പൂർണമായി പങ്കുപറ്റേണ്ടതിന്റെയും താത്പര്യം കാട്ടുന്ന ഏവരുടെയും അടുക്കൽ മടങ്ങിച്ചെല്ലാൻ ഉത്സുകരായിരിക്കേണ്ടതിന്റെയും ആവശ്യം ഊന്നിപ്പറയുക.
20 മിനി: “രാജ്യവാർത്ത നമ്പർ 35 വ്യാപകമായി വിതരണംചെയ്യുക.” ആദ്യഭാഗം സേവനമേൽവിചാരകൻ പ്രസംഗരൂപത്തിൽ നടത്തുന്നു. 5-8 ഖണ്ഡികകൾ ചോദ്യോത്തരരൂപത്തിൽ ചർച്ചചെയ്യുക. കൂടുതലായ പ്രവർത്തനത്തിനുള്ള പ്രാദേശിക ക്രമീകരണങ്ങൾ അവലോകനം ചെയ്യുക. പരമാവധി പ്രദേശം പ്രവർത്തിച്ചുതീർക്കുന്നുവെന്ന് ഉറപ്പുവരുത്താനുള്ള മാർഗങ്ങളെക്കുറിച്ചു ചർച്ച ചെയ്യുക. ബസ് സ്റ്റോപ്പുകൾ, ചെറിയ ബിസിനസ് പ്രദേശങ്ങൾ, വാഹനങ്ങൾ പാർക്കു ചെയ്യുന്ന ഇടങ്ങൾ തുടങ്ങിയ സ്ഥലങ്ങളിലെല്ലാം സാക്ഷീകരിക്കുമ്പോൾ പ്രസാധകർക്ക് രാജ്യവാർത്ത നമ്പർ 35 ഉപയോഗിക്കാവുന്നതാണ്. പ്രസംഗപ്രവർത്തനത്തിൽ തുടക്കമിടാൻ ആഗ്രഹിക്കുന്നവരെ എങ്ങനെ സഹായിക്കാൻ കഴിയുമെന്നുള്ള നിർദേശങ്ങളും നൽകുക. 1995 ഏപ്രിലിലെ നമ്മുടെ രാജ്യ ശുശ്രൂഷയുടെ അനുബന്ധത്തിന്റെ 11-ാം ഖണ്ഡികയിലുള്ള വിവരങ്ങൾ ഉൾപ്പെടുത്തുക. ചില പ്രദേശങ്ങളിൽ രാജ്യവാർത്ത വിതരണം ചെയ്യുമ്പോൾ ഒറ്റയ്ക്കു പ്രവർത്തിക്കുന്നതും ബ്രീഫ്കേസ് കൊണ്ടുനടക്കാതിരിക്കുന്നതുമായിരിക്കും മെച്ചം. ഹ്രസ്വമായ രണ്ടോ മൂന്നോ അവതരണങ്ങൾ പ്രകടിപ്പിച്ചുകാണിക്കുക.
ഗീതം 126, സമാപന പ്രാർഥന.
ഒക്ടോബർ 13-നാരംഭിക്കുന്ന വാരം
12 മിനി: പ്രാദേശിക അറിയിപ്പുകൾ. കണക്കു റിപ്പോർട്ട്. വീക്ഷാഗോപുരത്തിന്റെയും ഉണരുക!യുടെയും പുതിയ ലക്കങ്ങളിലെ സംസാരാശയങ്ങൾ അവലോകനം ചെയ്യുക. വാരാന്തപ്രവർത്തനത്തിൽ രാജ്യവാർത്ത നമ്പർ 35-നോടൊപ്പം മാസികകളും വരിസംഖ്യകളും വിശേഷവത്കരിക്കുന്നതായിരിക്കുമെന്ന് എല്ലാവരെയും ഓർമപ്പെടുത്തുക. താത്പര്യം കാണിക്കുന്ന എല്ലാവരുടെയും പക്കൽ നാം മടങ്ങിച്ചെല്ലേണ്ടതുണ്ട്.
15 മിനി: പ്രാദേശിക ആവശ്യങ്ങൾ.
18 മിനി: “നിങ്ങൾ ഉദാസീനതയോട് എങ്ങനെ പ്രതികരിക്കുന്നു?” രണ്ടു മൂപ്പന്മാർ തമ്മിലുള്ള ചർച്ച. 1974 ജൂലൈ 15 ലക്കം (ഇംഗ്ലീഷ്) വീക്ഷാഗോപുരത്തിന്റെ 445-6 പേജുകളിലുള്ള, “ഉദാസീനതയെ ചെറുക്കാൻ കഴിയുന്ന വിധം” എന്ന ഉപതലക്കെട്ടിൻ കീഴിലുള്ള വിവരങ്ങളെ ആസ്പദമാക്കിയുള്ള അഭിപ്രായങ്ങൾ ഉൾപ്പെടുത്തുക.
ഗീതം 130, സമാപന പ്രാർഥന.
ഒക്ടോബർ 20-നാരംഭിക്കുന്ന വാരം
15 മിനി: പ്രാദേശിക അറിയിപ്പുകൾ. “രാജ്യവാർത്തയുടെ ആഗോള വിതരണ”ത്തെക്കുറിച്ച് 1996 വാർഷികപുസ്തകത്തിന്റെ 6-8 പേജുകളിലെ ചില അനുഭവങ്ങൾ പുനരവലോകനം ചെയ്യുക. കഴിഞ്ഞ പ്രാവശ്യത്തെ രാജ്യവാർത്ത വിതരണത്തിൽ പ്രസാധകർ വ്യക്തിപരമായി നടത്തിയ ശ്രമങ്ങൾ എടുത്തുകാട്ടുക. രാജ്യവാർത്ത നമ്പർ 35-ന്റെ വിതരണത്തിൽ പൂർണ പങ്കുണ്ടായിരിക്കാൻ എല്ലാവരെയും പ്രോത്സാഹിപ്പിക്കുക.
15 മിനി: “ഞാൻ സ്നാപനമേൽക്കണമോ?” 1993 ജനുവരി 1 ലക്കം വീക്ഷാഗോപുരത്തിന്റെ 24-7 പേജുകളെ അധികരിച്ച് ഒരു മൂപ്പൻ ഉത്സാഹത്തോടെ നടത്തുന്ന പ്രസംഗം. സ്നാപനമേൽക്കാത്ത എല്ലാ പ്രസാധകരെയും സ്നാപനമെന്ന പടിയിലേക്കു പുരോഗമിക്കാൻ പ്രോത്സാഹിപ്പിക്കുക. 1994 ഒക്ടോബർ 1 വീക്ഷാഗോപുരത്തിന്റെ 26-30 പേജുകളിലെ വിവരങ്ങൾ ഉൾപ്പെടുത്തിക്കൊണ്ട് പ്രസാധകരായിത്തീരാനും ചെറുപ്പത്തിൽത്തന്നെ സ്നാപനമേൽക്കാനും ക്രിസ്തീയ മാതാപിതാക്കൾക്ക് കുട്ടികളെ എങ്ങനെ സഹായിക്കാനാകുമെന്നു പ്രകടമാക്കുക.
15 മിനി: “നിങ്ങളൊരു മുഴുസമയ സാക്ഷിയാണോ?” ഒരു മൂപ്പൻ നടത്തുന്ന പ്രസംഗം.
ഗീതം 133, സമാപന പ്രാർഥന.
ഒക്ടോബർ 27-നാരംഭിക്കുന്ന വാരം
12 മിനി: പ്രാദേശിക അറിയിപ്പുകൾ. രാജ്യവാർത്ത നമ്പർ 35-ന്റെ വിതരണത്തിലെ പുരോഗതി അവലോകനം ചെയ്യുക. പ്രോത്സാഹജനകമായ അനുഭവങ്ങൾ വിവരിക്കാൻ സദസ്യരെ ക്ഷണിക്കുക. ഇപ്പോൾവരെ എത്രത്തോളം പ്രദേശം പ്രവർത്തിച്ചുതീർത്തുവെന്നും നവംബർ 16-നോടകം എത്രത്തോളം പ്രദേശം പ്രവർത്തിച്ചുതീർക്കാനാകുമെന്നും പറയുക. രാജ്യവാർത്തയുടെ ശേഖരം തീർന്നുകഴിഞ്ഞാൽ മാസത്തിലെ ശേഷിക്കുന്ന സമയത്ത് നാം പരിജ്ഞാനം പുസ്തകം സമർപ്പിക്കുന്നതായിരിക്കും. രാജ്യവാർത്തയ്ക്കു നല്ല പ്രതികരണം ലഭിച്ചിടത്ത് മടക്കസന്ദർശനങ്ങൾ നടത്തുമ്പോൾ അധ്യയനങ്ങൾ തുടങ്ങുകയെന്ന ലക്ഷ്യം മനസ്സിൽ പിടിക്കേണ്ടതിന്റെ പ്രാധാന്യം ഊന്നിപ്പറയുക.
15 മിനി: നിരാശയിലും പ്രത്യാശ കണ്ടെത്താവുന്ന വിധം. 1997 മേയ് 15 ലക്കം വീക്ഷാഗോപുരത്തിന്റെ 22-5 പേജുകളെ അധികരിച്ച് ഒരു മൂപ്പൻ നടത്തുന്ന പ്രസംഗം.
18 മിനി: നിങ്ങളുടെ വെളിച്ചം പ്രകാശിക്കട്ടെ. നമ്മുടെ ശുശ്രൂഷ പുസ്തകത്തിന്റെ 84-8 പേജുകളെ ആസ്പദമാക്കിയുള്ള പ്രസംഗവും ചർച്ചയും. പ്രസാധകർ പിൻവരുന്ന ചോദ്യങ്ങളെ ആസ്പദമാക്കി പ്രത്യേക അഭിപ്രായങ്ങൾ നടത്തത്തക്കവണ്ണം മുന്നമേ ക്രമീകരിക്കുക: (1) യഹോവയുടെ സാക്ഷികൾ വീടുതോറും പ്രസംഗിക്കുന്നതെന്തുകൊണ്ട്? (2) ഒന്നാം നൂറ്റാണ്ടിൽ ഈ രീതി എത്ര വ്യാപകമായി ഉപയോഗിച്ചിരുന്നു? (3) ഇന്നു വീടുതോറും പ്രസംഗിക്കുന്നതിൽ തുടരേണ്ടതിന്റെ അടിയന്തിരാവശ്യമുള്ളതെന്തുകൊണ്ട്? (4) അതിൽ ക്രമമായി പങ്കുപറ്റുക പ്രയാസകരമാക്കിയേക്കാവുന്ന സാഹചര്യങ്ങളേവ? (5) അതിൽ തുടരാൻ നമുക്ക് എങ്ങനെ സഹായം തേടാനാകും? (6) നമ്മുടെ വെളിച്ചം പ്രകാശിക്കാൻ അനുവദിക്കുന്നതിനാൽ നാം എങ്ങനെയാണ് അനുഗ്രഹിക്കപ്പെടുന്നത്? (7) ആളുകളുടെ അടുക്കൽ എത്തിച്ചേരുന്നതിൽ നമുക്ക് എങ്ങനെ കൂടുതൽ വിജയിക്കാൻ കഴിയും? കടകൾതോറും പ്രവർത്തിച്ചപ്പോഴോ തെരുവുസാക്ഷീകരണത്തിൽ ഏർപ്പെട്ടപ്പോഴോ ആസ്വദിച്ച പ്രോത്സാഹജനകമായ അനുഭവങ്ങൾ മൂന്നോ നാലോ പ്രസാധകർ വിവരിക്കുന്നതിനു ക്രമീകരണം ചെയ്യുക.
ഗീതം 136, സമാപന പ്രാർഥന.