ജൂലൈയിലേക്കുള്ള സേവനയോഗങ്ങൾ
ജൂലൈ 6-നാരംഭിക്കുന്ന വാരം
10 മിനി: പ്രാദേശിക അറിയിപ്പുകൾ. നമ്മുടെ രാജ്യ ശുശ്രൂഷയിൽനിന്നുള്ള തിരഞ്ഞെടുത്ത അറിയിപ്പുകൾ. രാജ്യത്തെയും പ്രാദേശിക സഭയുടെയും ഏപ്രിലിലെ വയൽ സേവന റിപ്പോർട്ടിനെ കുറിച്ച് അഭിപ്രായം പറയുക. ദിവ്യാധിപത്യ വാർത്തകൾ.
15 മിനി: “എപ്പോഴും ഹാജരാകുന്നത് എത്ര നല്ലതാണ്!” ചോദ്യോത്തരങ്ങൾ. യോഗങ്ങൾക്കു പതിവായി ഹാജരാകുന്നതിന് യുവജനങ്ങളെ പ്രോത്സാഹിപ്പിക്കാൻ 1988 ജൂൺ 8 ഉണരുക!യുടെ (ഇംഗ്ലീഷ്) 19-21 പേജുകളിൽ നിന്നുള്ള വിവരങ്ങൾ ഉൾപ്പെടുത്തുക.
20 മിനി: “നമ്മുടെ അയൽക്കാർ സുവാർത്ത കേൾക്കേണ്ടതുണ്ട്.” സഭയിൽ സ്റ്റോക്കുള്ള ഏതാനും ലഘുപത്രികകൾ അവതരിപ്പിക്കാനുള്ള നിർദേശങ്ങൾ പുനരവലോകനം ചെയ്യാൻ പ്രാപ്തരായ രണ്ടോ മൂന്നോ പ്രസാധകരെ ക്രമീകരിക്കുക. അവ തങ്ങളുടെ പ്രദേശത്തു ഫലപ്രദം ആയിരുന്നേക്കാവുന്നത് എന്തുകൊണ്ട് എന്നു വിശദീകരിക്കുക. ആവശ്യം ലഘുപത്രികയോ പരിജ്ഞാനം പുസ്തകമോ ഉപയോഗിച്ച് ബൈബിൾ അധ്യയനങ്ങൾ തുടങ്ങുകയെന്ന ലക്ഷ്യം ഊന്നിപ്പറയുക. പ്രഥമ സന്ദർശനത്തിൽ നടത്തുന്ന അവതരണവും തുടർന്ന് മടക്കസന്ദർശനം നടത്തുന്നതും ബൈബിൾ അധ്യയനം വാഗ്ദാനം ചെയ്യുന്നതും പ്രകടിപ്പിച്ചു കാണിക്കുക.
ഗീതം 73, സമാപന പ്രാർഥന.
ജൂലൈ 13-നാരംഭിക്കുന്ന വാരം
10 മിനി: പ്രാദേശിക അറിയിപ്പുകൾ. കണക്കു റിപ്പോർട്ട്. ആഗസ്റ്റിൽ അഞ്ചു പൂർണ വാരാന്തങ്ങളുള്ളതുകൊണ്ട് ആ മാസം സഹായ പയനിയറിങ് ചെയ്യുന്നതിനെക്കുറിച്ച് ഗൗരവപൂർവം ചിന്തിക്കാൻ എല്ലാവരെയും പ്രോത്സാഹിപ്പിക്കുക.
15 മിനി: പ്രാദേശിക ആവശ്യങ്ങൾ.
20 മിനി: ലോകത്തിന്റെ ആത്മാവ് നിങ്ങളെ വിഷലിപ്തമാക്കുന്നുവോ? 1997 ഒക്ടോബർ 1 ലക്കം വീക്ഷാഗോപുരത്തിന്റെ 25-9 പേജുകളെ ആസ്പദമാക്കി ഒരു മൂപ്പൻ നടത്തുന്ന പ്രസംഗം.
ഗീതം 182, സമാപന പ്രാർഥന.
ജൂലൈ 20-നാരംഭിക്കുന്ന വാരം
8 മിനി: പ്രാദേശിക അറിയിപ്പുകൾ. “ഇരുപതിനായിരം!” എന്ന ശീർഷകത്തോടുകൂടിയ ചതുരം അവലോകനം ചെയ്യുക.
12 മിനി: “അനുഗ്രഹം ആയിരിക്കാവുന്ന ഒരു സന്ദർശനം.” രണ്ടു മൂപ്പന്മാർ നടത്തുന്ന ചർച്ച. 1993 സെപ്റ്റംബർ 15 ലക്കം വീക്ഷാഗോപുരത്തിന്റെ 20-3 പേജുകളിൽ കൊടുത്തിരിക്കുന്ന ഇടയ സന്ദർശനത്തിന്റെ ഉദ്ദേശ്യങ്ങൾ വിശദീകരിക്കുക. മൂപ്പന്മാരുടെ സന്ദർശനങ്ങൾക്കായി നോക്കിപ്പാർത്തിരിക്കാൻ സഭയെ ഊഷ്മളമായി പ്രോത്സാഹിപ്പിക്കുക.
25 മിനി: “പയനിയർ സേവനം—അതു നിങ്ങൾക്കുള്ളതോ?” (1-14 ഖണ്ഡികകൾ) നിരന്തര പയനിയറിങ്ങിനെ കുറിച്ചു സഗൗരവം ചിന്തിക്കാൻ പ്രോത്സാഹിപ്പിച്ചുകൊണ്ടു സേവന മേൽവിചാരകൻ ഹ്രസ്വമായി പ്രാരംഭ പരാമർശനങ്ങൾ നടത്തുന്നു. എന്നിട്ട്, വാർഷികപുസ്തകം 1998-ന്റെ 104-5 പേജുകളിലുള്ള “ഉത്സാഹപൂർവകമായ പയനിയർ ആത്മാവ്” എന്ന ഭാഗം ഉൾപ്പെടുത്തിക്കൊണ്ട് അദ്ദേഹം 1-ാം ചോദ്യം ചർച്ച ചെയ്യുന്നു. 2-ാം ചോദ്യം പരിചിന്തിക്കുന്നതിനായി പയനിയറിങ്ങിൽ അനുഭവ പരിചയമുള്ള സഭയിലെ രണ്ടോ മൂന്നോ അംഗങ്ങൾ അദ്ദേഹത്തോടൊപ്പം ചർച്ച നടത്താൻ സ്റ്റേജിലേക്കു ചെല്ലുന്നു. പയനിയർമാർ എന്ന നിലയിൽ ഭൗതിക കാര്യങ്ങൾ എങ്ങനെ നടത്താമെന്നതു സംബന്ധിച്ചു പ്രായോഗികവും വാസ്തവികവുമായ വീക്ഷണം അവർ പങ്കുവെക്കുന്നു. പിന്നീട്, 3-ാം ചോദ്യം ചർച്ച ചെയ്യാനായി 2 മാതാപിതാക്കൾ ആ കൂട്ടത്തോടു ചേരുന്നു. യുവജനങ്ങൾ മുഴുസമയ സേവനം ജീവിത ലക്ഷ്യമാക്കുന്നതിനെ കുറിച്ച് ഗൗരവമായി ചിന്തിക്കേണ്ടതിന്റെ ക്രിയാത്മകമായ കാരണങ്ങൾ അവർ നിരത്തുന്നു. ശേഷം ചോദ്യങ്ങൾ ചർച്ച ചെയ്യാനിരിക്കുന്ന പിറ്റേ സേവന യോഗത്തിനു ഹാജരാകാൻ എല്ലാവരെയും പ്രോത്സാഹിപ്പിക്കുക.
ഗീതം 80, സമാപന പ്രാർഥന.
ജൂലൈ 27-നാരംഭിക്കുന്ന വാരം
15 മിനി: പ്രാദേശിക അറിയിപ്പുകൾ. ജൂലൈയിലേക്കുള്ള സേവന റിപ്പോർട്ടുകൾ സമർപ്പിക്കാൻ എല്ലാവരെയും ഓർമിപ്പിക്കുക. ആഗസ്റ്റ് ആദ്യ വാരത്തേക്കുള്ള വയൽ സേവന ക്രമീകരണങ്ങൾ അറിയിക്കുക. അതിൽ പങ്കെടുക്കാൻ എല്ലാവരെയും പ്രോത്സാഹിപ്പിക്കുക. “പുതിയ സർക്കിട്ട് സമ്മേളന പരിപാടി” എന്ന ഭാഗം പുനരവലോകനം ചെയ്യുക.
30 മിനി: “പയനിയർ സേവനം—അതു നിങ്ങൾക്കുള്ളതോ?” (15-25 ഖണ്ഡികകൾ) ഒരു മൂപ്പൻ നടത്തുന്ന പ്രസംഗവും ചർച്ചയും. 4-5 ചോദ്യങ്ങൾക്കുള്ള ഉത്തരമെന്നോണം പയനിയർമാർക്കും മുമ്പ് പയനിയറിങ് ചെയ്തിട്ടുള്ളവർക്കും ഹൃദയംഗമായ ആശയപ്രകടനങ്ങൾ നടത്തുന്നതിൽ പങ്കുപറ്റാൻ തക്കവണ്ണം കാലേകൂട്ടി ക്രമീകരണം ചെയ്യുക. നല്ല പട്ടിക ഉണ്ടായിരിക്കുകയും അതിനോടു പറ്റി നിൽക്കുകയും ചെയ്യേണ്ടതിന്റെ ആവശ്യകത അവർ ഊന്നിപ്പറയുന്നു. പിൻപറ്റാൻ കഴിയുന്ന പ്രായോഗിക പ്രതിവാര സേവനപ്പട്ടികയുടെ ഉദാഹരണങ്ങൾ അവർ നൽകുന്നു. 6-ാമത്തെ ചോദ്യത്തിന് ഉത്തരം നൽകുന്ന പ്രേരണാത്മകമായ ഒരു പ്രസംഗത്തോടെ മൂപ്പൻ പരിപാടി ഉപസംഹരിക്കുന്നു. സേവന വർഷത്തിനു തുടക്കം കുറിക്കുന്ന സെപ്റ്റംബർ 1 പുതിയ പയനിയർമാർക്കു മുഴുസമയ സേവനം തുടങ്ങാൻ പറ്റിയ സമയമാണ്. സഭാ സേവന കമ്മിറ്റിയിലെ ഏതൊരു അംഗത്തിന്റെ പക്കൽ നിന്നും അപേക്ഷാ ഫാറങ്ങൾ കൈപ്പറ്റാവുന്നതാണ്.
ഗീതം 51, സമാപന പ്രാർഥന.