ദിവ്യാധിപത്യ വാർത്തകൾ
◼ ഐവറി കോസ്റ്റ്, കാമറൂൺ, ഘാന, നൈജീരിയ, ബെനിൻ, ലൈബീരിയ എന്നീ പശ്ചിമാഫ്രിക്കൻ രാജ്യങ്ങൾ ഫെബ്രുവരിയിൽ പുതിയ പ്രസാധക അത്യുച്ചത്തിലെത്തി.
◼ അനവധി അഭയാർഥികൾ ലൈബീരിയയിൽ തിരിച്ചെത്താൻ തുടങ്ങി. ആ നാട്ടിൽ സത്യത്തിനുവേണ്ടി ആളുകൾക്കു നല്ല വിശപ്പുണ്ട്. ഫെബ്രുവരിയിലെ പ്രസാധക അത്യുച്ചം 2,286 ആയിരുന്നു. അവർ 6,277 ബൈബിൾ അധ്യയനങ്ങൾ റിപ്പോർട്ടു ചെയ്‌തു.
◼ മക്കാവോയിൽ പ്രസാധകരുടെ എണ്ണത്തിൽ കഴിഞ്ഞ വർഷത്തെ ശരാശരിയെക്കാൾ 16 ശതമാനം വർധനവുണ്ടായി. ഫെബ്രുവരിയിൽ 135 പേർ റിപ്പോർട്ടു ചെയ്‌തു.
◼ ദക്ഷിണ പസഫിക് പ്രദേശത്തെ തഹീതി, ഫിജി, സോളമൻ ദ്വീപുകൾ എന്നിവിടങ്ങളിലെല്ലാം ഫെബ്രുവരിയിൽ പുതിയ പ്രസാധക അത്യുച്ചം ഉണ്ടായിരുന്നു.
◼ മഡഗാസ്‌കർ ദ്വീപ് 9,484 എന്ന പുതിയ പ്രസാധക അത്യുച്ചത്തിലെത്തി. കഴിഞ്ഞ വർഷത്തെ ശരാശരിയെ അപേക്ഷിച്ച് 14 ശതമാനം വർധനവായിരുന്നു അത്. കൂടാതെ, ഫെബ്രുവരിയിൽ 20,000 ഭവന ബൈബിൾ അധ്യയനങ്ങളും അവർ റിപ്പോർട്ടു ചെയ്‌തു.