സേവനയോഗ പട്ടിക
നവംബർ 13-ന് ആരംഭിക്കുന്ന വാരം
10 മിനി: പ്രാദേശിക അറിയിപ്പുകൾ. നമ്മുടെ രാജ്യ ശുശ്രൂഷയിൽ നിന്നുള്ള തിരഞ്ഞെടുത്ത അറിയിപ്പുകൾ.
13 മിനി: രാജ്യവാർത്ത നമ്പർ 36 സമർപ്പിച്ചതിന്റെ പ്രോത്സാഹജനകമായ അനുഭവങ്ങൾ പറയാൻ വ്യത്യസ്ത പ്രസാധകരോട് ആവശ്യപ്പെടുക. ഈ പ്രസ്ഥാന കാലത്ത് തങ്ങളുടെ പ്രവർത്തനം വർധിപ്പിക്കാൻ കഴിഞ്ഞതിനോടും പല പ്രസാധകരോടൊത്തു പ്രവർത്തിക്കാൻ ലഭിച്ച അവസരത്തോടുമുള്ള വിലമതിപ്പു പ്രകടിപ്പിക്കാൻ സാധാരണ/സഹായ പയനിയർമാരെ ക്ഷണിക്കുക.
22 മിനി: ന്യായവാദം പുസ്തകം നന്നായി പ്രയോജനപ്പെടുത്തുക. 7-8 ഖണ്ഡികകളുടെ ചോദ്യോത്തര പരിചിന്തനം. ശുശ്രൂഷയിലെ ഫലപ്രദത്വം വർധിപ്പിക്കുന്നതിന് നമ്മെ സജ്ജരാക്കാൻ തക്കവണ്ണം ഈ പുസ്തകം തയ്യാറാക്കിയിരിക്കുന്നത് എങ്ങനെയെന്നു വ്യക്തമാക്കുക. ടെലിഫോൺ സാക്ഷീകരണം നടത്തുമ്പോൾ ഈ പുസ്തകം എങ്ങനെ ഉപയോഗിക്കാമെന്നു വിശദീകരിക്കുക. ഒരു ചോദ്യത്തിന് ഉത്തരം നൽകാൻ സഹായകമായ വിവരങ്ങൾ കണ്ടുപിടിക്കുന്ന വിധം പ്രകടിപ്പിച്ചു കാണിക്കുക. ഈ പുസ്തകവുമായി നന്നായി പരിചിതരാകാനും സേവനത്തിനു പോകുമ്പോൾ അതു കൂടെ കൊണ്ടുപോകാനും ശുശ്രൂഷയിൽ പതിവായി ഉപയോഗിക്കാനും എല്ലാവരെയും പ്രോത്സാഹിപ്പിക്കുക.
ഗീതം 175, സമാപന പ്രാർഥന.
നവംബർ 20-ന് ആരംഭിക്കുന്ന വാരം
12 മിനി: പ്രാദേശിക അറിയിപ്പുകൾ. കണക്കു റിപ്പോർട്ട്. ഇതുവരെ എത്രമാത്രം പ്രദേശം പ്രവർത്തിച്ചു തീർത്തിരിക്കുന്നുവെന്നതും നവംബർ 30-ഓടെ മുഴു പ്രദേശവും എങ്ങനെ പ്രവർത്തിച്ചു തീർക്കാനാകും എന്നതും സംബന്ധിച്ചുള്ള ഒരു ഹ്രസ്വ റിപ്പോർട്ട്.
13 മിനി: ചോദ്യപ്പെട്ടി. മൂപ്പൻ നടത്തുന്ന പ്രസംഗം.
20 മിനി: “പ്രസംഗവേലയിൽ വ്യാപൃതരായിരിപ്പിൻ!” പ്രസംഗവും അഭിമുഖവും. യഹോവയുടെ സംഘടനയുമായി സഹവസിച്ചിരിക്കുന്ന ചിലർ തങ്ങളുടെ ജീവിതത്തിൽ ഉടനീളം പ്രസംഗവേലയിൽ സ്ഥിരോത്സാഹത്തോടെ ഏർപ്പെട്ടിരിക്കുന്നു. ക്രിയാത്മക മനോഭാവം പുലർത്തിക്കൊണ്ട് അവർ അതിൽ സന്തോഷം കണ്ടെത്തുന്നു. (പരിജ്ഞാനം പുസ്തകത്തിന്റെ പേജ് 179, ഖണ്ഡിക 20, 1992 ആഗസ്റ്റ് 1 ലക്കം വീക്ഷാഗോപുരത്തിന്റെ പേജുകൾ 21-2 ഖണ്ഡികകൾ 14-5 കാണുക.) പ്രസംഗ വേലയിൽ അനേക വർഷങ്ങളായി തീക്ഷ്ണതയോടെ ഏർപ്പെട്ടിരിക്കുന്ന ഒരു പ്രസാധകനോട് അങ്ങനെ ചെയ്യാൻ അദ്ദേഹത്തെ പ്രേരിപ്പിച്ച സംഗതികൾ എന്തെല്ലാമാണെന്നു ചോദിക്കുക.
ഗീതം 141, സമാപന പ്രാർഥന.
നവംബർ 27-ന് ആരംഭിക്കുന്ന വാരം
10 മിനി: പ്രാദേശിക അറിയിപ്പുകൾ. നവംബറിലെ വയൽസേവന റിപ്പോർട്ട് ഇടാൻ പ്രസാധകരെ ഓർമിപ്പിക്കുക. ഡിസംബറിലെ സാഹിത്യ സമർപ്പണം പുതിയലോക ഭാഷാന്തരത്തോടൊപ്പം പരിജ്ഞാനം പുസ്തകമാണ്. വ്യത്യസ്ത ഭാഷകളിൽ ബൈബിൾ ഉത്പാദിപ്പിക്കുന്നതിന് യഹോവയുടെ സാക്ഷികൾ മുഖ്യപങ്കു വഹിച്ചിരിക്കുന്നത് എങ്ങനെയെന്ന് വിശദീകരിക്കുക.—1997 ഒക്ടോബർ 15 ലക്കം വീക്ഷാഗോപുരത്തിന്റെ 11-2 പേജുകൾ കാണുക.
20 മിനി: “രാജ്യവാർത്ത നമ്പർ 36 ഉണർത്തിയ താത്പര്യത്തെ ഊട്ടിവളർത്തൽ.” 1 മുതൽ 5 വരെയുള്ള ഖണ്ഡികകളുടെ ചോദ്യോത്തര പരിചിന്തനം. ഇതുവരെ പ്രവർത്തിച്ചിട്ടില്ലാത്ത പ്രദേശം പ്രവർത്തിച്ചു തീർക്കാനായി സഭ ചെയ്തിരിക്കുന്ന ക്രമീകരണങ്ങളെ കുറിച്ച് പറയുക. മടക്കസന്ദർശനങ്ങൾ നടത്തുന്നതു സംബന്ധിച്ച് 7-ഉം 8-ഉം ഖണ്ഡികകളിൽ നൽകിയിരിക്കുന്ന അവതരണങ്ങൾ പരിചിന്തിക്കുകയും ഓരോന്നും പ്രകടിപ്പിച്ചു കാണിക്കുകയും ചെയ്യുക. താത്പര്യം കാണിച്ചവരുടെ അടുക്കൽ മടങ്ങിച്ചെല്ലുകയും ബൈബിളധ്യയനങ്ങൾ തുടങ്ങാൻ ശ്രമിക്കുകയും ചെയ്യേണ്ടതിന്റെ പ്രാധാന്യം ഊന്നിപ്പറയുക. 9-ാം ഖണ്ഡികയും അതിൽ പരാമർശിച്ചിരിക്കുന്ന തിരുവെഴുത്തുകളും ചർച്ച ചെയ്തുകൊണ്ട് ഉപസംഹരിക്കുക.
15 മിനി: ടിവി വീക്ഷിക്കുന്ന ശീലത്തെ എനിക്കെങ്ങനെ നിയന്ത്രിക്കാനാകും? ടിവി കണ്ടുകൊണ്ട് ദിവസവും ധാരാളം മണിക്കൂർ ചെലവഴിക്കുന്ന ഒരു യുവ സഹോദരനോട് ഒരു മൂപ്പൻ സംസാരിക്കുന്നു. അതിൽ വലിയ കുഴപ്പമൊന്നുമില്ല എന്ന് ആദ്യം ആ യുവസഹോദരൻ തറപ്പിച്ചുപറയുന്നു. അത് വെറുമൊരു നേരമ്പോക്കിനു വേണ്ടിയാണെന്നും തന്നെ പ്രതികൂലമായി ബാധിക്കുകയില്ലെന്നുമാണ് അദ്ദേഹത്തിന്റെ പക്ഷം. യുവജനങ്ങൾ ചോദിക്കുന്നു പുസ്തകത്തിന്റെ 36-ാം അധ്യായത്തിലെ മുഖ്യ ആശയങ്ങൾ മൂപ്പൻ പുനരവലോകനം ചെയ്യുന്നു. അമിതമായി ടിവി കാണുന്നത്, വ്യക്തിപരമായ പഠനത്തിനോ ശുശ്രൂഷയിൽ ഏർപ്പെടുന്നതിനോ സഭാ കാര്യങ്ങളിൽ സഹായിക്കുന്നതിനോ ഉള്ള വിലപ്പെട്ട സമയത്തെ കവർന്നെടുക്കുമെന്ന് അദ്ദേഹം വിശദീകരിക്കുന്നു. ലഭിച്ച ബുദ്ധിയുപദേശത്തിന് ചെറുപ്പക്കാരൻ നന്ദി പറയുന്നു, ആത്മീയ പുരോഗതി കൈവരിക്കുന്നതിനായി ടിവി കാണുന്ന ശീലത്തിന് താൻ മാറ്റം വരുത്തുമെന്ന് യുവ സഹോദരൻ പറയുന്നു.
ഗീതം 63, സമാപന പ്രാർഥന.
ഡിസംബർ 4-ന് ആരംഭിക്കുന്ന വാരം
10 മിനി: പ്രാദേശിക അറിയിപ്പുകൾ. “പ്രതികരിക്കുന്നത് ഒരു മെഷീനാണെങ്കിലോ?”
15 മിനി: രാജ്യവാർത്ത നമ്പർ 36 സമർപ്പിച്ചതിന്റെ ഫലമായി ഉണ്ടായ അനുഭവങ്ങൾ. പ്രദേശം പ്രവർത്തിച്ചു തീർക്കുന്നതിൽ കൈവരിച്ച വിജയത്തെക്കുറിച്ച് റിപ്പോർട്ട് ചെയ്യുക. സഭയിൽ ആദ്യമായി ആരെങ്കിലും വയൽസേവനത്തിൽ ഏർപ്പെട്ടോ? വീട്ടുകാരന്റെ അനുകൂലമായ പ്രതികരണത്തെ കുറിച്ച് പറയുക. ചില പ്രസാധകർക്കെങ്കിലും ബൈബിൾ അധ്യയനം തുടങ്ങാൻ കഴിഞ്ഞോ? എങ്കിൽ അതു വിശദീകരിക്കുകയോ പുനരവതരണം നടത്തുകയോ ചെയ്യുന്നതിനു ക്രമീകരിക്കുക. കണ്ടെത്തിയ താത്പര്യത്തെ വളർത്തിയെടുക്കാൻ എല്ലാവരെയും ഓർമിപ്പിക്കുക.
20 മിനി: ‘തക്ക സമയത്ത് പറയുന്ന വാക്ക്.’ സദസ്യ ചർച്ചയും പ്രകടനങ്ങളും. ഒരു സംഭാഷണം തുടങ്ങാനുള്ള കഴിവ് തങ്ങൾക്കില്ല എന്ന് ചിലർ വിചാരിക്കുന്നു. ഫലമുണ്ടാകുന്നതിന് പ്രത്യേക വൈദഗ്ധ്യം വേണമെന്ന് അവർ തെറ്റായി ചിന്തിക്കുന്നതുകൊണ്ടാണ് ഇത്. പുതിയവരും ചെറുപ്പക്കാരുമായ പ്രസാധകർ ഉൾപ്പെടെ, നമുക്കേവർക്കും ന്യായമായ ശ്രമത്തിലൂടെ എങ്ങനെ സംഭാഷണം ആരംഭിക്കാമെന്ന് വിശദീകരിക്കുക. നിർദേശിച്ചിരിക്കുന്ന അവതരണങ്ങൾ ചർച്ചചെയ്യുക, അവയുടെ ലാളിത്യം എടുത്തു പറയുക, അവ അവതരിപ്പിച്ചു കാണിക്കാൻ രണ്ടോ മൂന്നോ പ്രസാധകരെ ക്രമീകരിക്കുക. കൂടുതലായ അവതരണങ്ങൾ 1998 മാർച്ച് ലക്കം നമ്മുടെ രാജ്യ ശുശ്രൂഷയുടെ 8-ാം പേജിൽ ലഭ്യമാണ്. ശുശ്രൂഷയിൽ കൂടുതൽ സന്തോഷം കണ്ടെത്താൻ തക്കവണ്ണം ക്രിയാത്മക മനോഭാവം ഉള്ളവരായിരിക്കാൻ എല്ലാവരെയും പ്രോത്സാഹിപ്പിക്കുക.
ഗീതം 218, സമാപന പ്രാർഥന.