സേവനയോഗ പട്ടിക
ഡിസംബർ 11-ന് ആരംഭിക്കുന്ന വാരം
10 മിനി: പ്രാദേശിക അറിയിപ്പുകൾ. നമ്മുടെ രാജ്യശുശ്രൂഷയിൽ നിന്നുള്ള തിരഞ്ഞെടുത്ത അറിയിപ്പുകൾ. ഏറ്റവും മഹാനായ മനുഷ്യൻ, മഹദ്ഗുരു എന്നീ പുസ്തകങ്ങളുടെ ശേഖരം സഭയിൽ ഉണ്ടെങ്കിൽ, അവധിക്കാലങ്ങളിൽ അവ ശുശ്രൂഷയിൽ എങ്ങനെ നന്നായി ഉപയോഗപ്പെടുത്താമെന്നു പറയുക. ഡിസംബർ 25-ന് ആരംഭിക്കുന്ന വാരത്തിലെ സേവനയോഗ പരിപാടിയിലെ ചർച്ചയ്ക്കുള്ള തയ്യാറെടുപ്പെന്നോണം, ബൈബിൾ—കൃത്യതയുള്ള ചരിത്രവും ആശ്രയയോഗ്യമായ പ്രവചനവും എന്ന വീഡിയോ കാണാൻ എല്ലാവരെയും പ്രോത്സാഹിപ്പിക്കുക. ഈ വീഡിയോ ഉള്ളവർക്ക് അത് ഇല്ലാത്തവരുമായി പങ്കുവെക്കുകയോ ഒന്നിച്ചിരുന്നു കാണുകയോ ചെയ്യാവുന്നതാണ്.
15 മിനി: “എല്ലായ്പോഴും യഹോവയെ ഭയപ്പെടുക.”a 1998 ജനുവരി 8 ലക്കം ഉണരുക!യുടെ 26-ാം പേജിൽ ദൈവിക ഭയത്തെ സംബന്ധിച്ചു നൽകിയിരിക്കുന്ന വിശദീകരണം ഉൾപ്പെടുത്തുക. യഹോവയെ ഭയപ്പെടുന്നതിന്റെ സത്ഫലങ്ങൾക്ക് ഊന്നൽ നൽകുക.
20 മിനി: “സമപ്രായക്കാരിൽനിന്നുള്ള സമ്മർദവും പ്രസംഗിക്കാനുള്ള നിങ്ങളുടെ പദവിയും.” പ്രസംഗവും അഭിമുഖങ്ങളും. സമപ്രായക്കാരിൽനിന്നുള്ള സമ്മർദം ഉണ്ടായിരുന്നിട്ടും പ്രസംഗവേലയിൽ ഊർജസ്വലരായി നിൽക്കാൻ കഴിഞ്ഞത് എങ്ങനെയെന്നു പറയാൻ സഹോദരങ്ങളെ ക്ഷണിക്കുക.
ഗീതം 78, സമാപന പ്രാർഥന.
ഡിസംബർ 18-ന് ആരംഭിക്കുന്ന വാരം
15 മിനി: പ്രാദേശിക അറിയിപ്പുകൾ. കണക്കു റിപ്പോർട്ട്. ഡിസംബർ 25-ലെയും ജനുവരി 1-ലെയും പ്രത്യേക വയൽസേവന ക്രമീകരണത്തെക്കുറിച്ചു പറയുക. പിൻവരുന്ന ചോദ്യത്തിന് ഉത്തരം നൽകുക: മതപരമായ കാരണങ്ങളാലല്ലാത്തിടത്തോളം കാലം അക്രൈസ്തവമായ ഉത്ഭവങ്ങളുളള ആഘോഷങ്ങളിൽ പങ്കുചേരുന്നതിനോട് എന്തെങ്കിലും എതിർപ്പുണ്ടോ?—ന്യായവാദം പുസ്തകത്തിന്റെ 178-80 പേജുകൾ കാണുക.
12 മിനി: “2001-ലേക്കുള്ള ദിവ്യാധിപത്യ ശുശ്രൂഷാസ്കൂൾ.” സ്കൂൾ മേൽവിചാരകൻ നടത്തുന്ന പ്രസംഗം. പ്രതിവാര ബൈബിൾ വായനയോടു പറ്റിനിൽക്കാനും സ്കൂളിലെ നിയമനങ്ങൾ നിറവേറ്റുന്നതിൽ ഉത്സാഹമുള്ളവരായിരിക്കാനും എല്ലാവരെയും പ്രോത്സാഹിപ്പിക്കുക.
18 മിനി: “നിങ്ങൾ ധൈര്യത്തോടെ പ്രസംഗിക്കുന്നുവോ?”b ലേഖനത്തിലെ തിരുവെഴുത്തുകളെക്കുറിച്ച് സദസ്യരുടെ അഭിപ്രായങ്ങൾ ചോദിക്കുക. നമ്മുടെ ശുശ്രൂഷ [1997-ലെ പതിപ്പ്] പുസ്തകത്തിന്റെ 86-ാം പേജിലെ വിവരങ്ങൾ ഉപയോഗിച്ച്, നമുക്ക് എങ്ങനെ കൂടുതൽ ധൈര്യം നേടാമെന്നും വയൽശുശ്രൂഷയിൽ ഇനിയും എങ്ങനെ ഫലപ്രദരാകാമെന്നും വിശദീകരിക്കുക.
ഗീതം 124, സമാപന പ്രാർഥന.
ഡിസംബർ 25-ന് ആരംഭിക്കുന്ന വാരം
10 മിനി: പ്രാദേശിക അറിയിപ്പുകൾ. ഈയിടെ സാക്ഷീകരണത്തിൽ ഏർപ്പെട്ടപ്പോൾ ഉണ്ടായ ഏതെങ്കിലും നല്ല അനുഭവങ്ങൾ പറയാൻ സദസ്യരെ ക്ഷണിക്കുക. ജനുവരിയിലെ സാഹിത്യ സമർപ്പണം പരിചിന്തിക്കുക.
10 മിനി: “പുതിയ സർക്കിട്ട് സമ്മേളന പരിപാടി.” ചോദ്യോത്തര ചർച്ച. അടുത്ത സർക്കിട്ട് സമ്മേളനത്തിന്റെ തീയതി അറിയിക്കുക. രണ്ടു ദിവസവും ഹാജരാകാൻ എല്ലാവരെയും പ്രോത്സാഹിപ്പിക്കുക. ബൈബിൾ വിദ്യാർഥികളെ ക്ഷണിക്കാൻ പ്രത്യേക ശ്രമം നടത്താൻ ഏവരെയും ഓർമിപ്പിക്കുക. സമ്മേളനത്തിൽ സംബന്ധിക്കുന്നത് ദൈവജനത്തോടൊത്ത് ക്രമമായി സഹവസിക്കാനുള്ള അവരുടെ ആഗ്രഹം വർധിപ്പിക്കും.
25 മിനി: “ബൈബിൾ—കൃത്യതയുള്ള ചരിത്രവും ആശ്രയയോഗ്യമായ പ്രവചനവും എന്ന വീഡിയോയിൽനിന്ന് പഠിക്കൽ.” സദസ്യ ചർച്ച. മറ്റുള്ളവരെ പ്രചോദിപ്പിക്കാനായി ഈ വീഡിയോ എങ്ങനെ ഉപയോഗിക്കാം എന്നതു സംബന്ധിച്ച നിർദേശങ്ങൾ നൽകുക. (1999 വാർഷികപുസ്തകം, 51-2 പേജുകൾ) ഈ പരമ്പരയിലെ രണ്ടാമത്തെ വീഡിയോ നാം ഫെബ്രുവരിയിൽ കാണുന്നതായിരിക്കും. ബൈബിൾ—മനുഷ്യവർഗത്തിന്റെ ഏറ്റവും പഴക്കമുള്ള ആധുനിക ഗ്രന്ഥം എന്നാണ് അതിന്റെ പേർ.
ഗീതം 212, സമാപന പ്രാർഥന.
ജനുവരി 1-ന് ആരംഭിക്കുന്ന വാരം
10 മിനി: പ്രാദേശിക അറിയിപ്പുകൾ. പുതിയ വർഷത്തിൽ നിങ്ങളുടെ സഭ, യോഗ സമയത്തിൽ മാറ്റം വരുത്തുന്നെങ്കിൽ പുതിയ ക്രമീകരണമനുസരിച്ച് യോഗങ്ങൾക്കു ക്രമമായി ഹാജരാകാൻ എല്ലാവരെയും പ്രോത്സാഹിപ്പിക്കുക. ഏതൊരു മാറ്റത്തെക്കുറിച്ചും ബൈബിൾ വിദ്യാർഥികളെയും മറ്റ് താത്പര്യക്കാരെയും അറിയിക്കുകയും പുതിയ പട്ടിക അനുസരിച്ചുള്ള നോട്ടീസുകൾ ഉപയോഗിച്ചു തുടങ്ങുകയും ചെയ്യുക. ആഗസ്റ്റിലെ വയൽ സേവനത്തിന്റെ ദേശീയവും പ്രാദേശികവുമായ റിപ്പോർട്ടിനെക്കുറിച്ച് പറയുക. ഡിസംബറിലെ റിപ്പോർട്ടിടാൻ എല്ലാ പ്രസാധകരെയും പ്രോത്സാഹിപ്പിക്കുക.
10 മിനി: “പുതിയ പ്രത്യേക സമ്മേളനദിന പരിപാടി.” പ്രസംഗം. അടുത്ത പ്രത്യേക സമ്മേളനദിനത്തിന്റെ തീയതി സംബന്ധിച്ച് അറിയിപ്പ് കിട്ടിയിട്ടുണ്ടെങ്കിൽ സഭയെ അറിയിക്കുക. മുഴുദിവസവും ഹാജരായിരിക്കാൻ എല്ലാവരെയും പ്രോത്സാഹിപ്പിക്കുക. പുതിയ താത്പര്യക്കാരെയും ബൈബിൾ വിദ്യാർഥികളെയും ക്ഷണിക്കാൻ പ്രസാധകരെ ഓർമിപ്പിക്കുക.
25 മിനി: മടക്ക സന്ദർശനങ്ങൾക്കായി തയ്യാറാകേണ്ട വിധം. ശുശ്രൂഷയിൽ തങ്ങൾക്കെങ്ങനെ കൂടുതൽ ഫലപ്രദരാകാൻ കഴിയുമെന്ന് ഒരു പിതാവ് തന്റെ കുടുംബത്തോടൊത്തു ചർച്ച ചെയ്യുന്നു. താത്പര്യം കാണിച്ച എല്ലാവരുടെയും അടുക്കൽ മടങ്ങിച്ചെല്ലേണ്ടതിന്റെ തിരുവെഴുത്തുപരമായ കാരണങ്ങൾക്ക് അദ്ദേഹം ഊന്നൽ നൽകുന്നു. 1999 ജൂലൈ 1 ലക്കം വീക്ഷാഗോപുരത്തിന്റെ 22-ാം പേജിലെ 18-ാം ഖണ്ഡികയിലുള്ള നിർദേശങ്ങൾ ഉപയോഗിച്ച് ചില മടക്ക സന്ദർശനങ്ങൾക്കായി അവർ തയ്യാറാകുന്നു. ചിലർ താത്പര്യം കാണിച്ചെന്നും അവർക്ക് മടക്കസന്ദർശനം നടത്തേണ്ടതാണെന്നും എല്ലാവരും സമ്മതിക്കുന്നു. തങ്ങൾക്ക് പ്രഥമ സന്ദർശനത്തിൽ ലഭിച്ച പ്രതികരണത്തെക്കുറിച്ച് ഓരോരുത്തരും വിശദീകരിക്കുന്നു. അപ്പോൾ, മടക്കസന്ദർശനത്തിൽ ഉപയോഗിക്കാൻ കഴിയുന്ന ഒരു ആശയവും ഒരു തിരുവെഴുത്തും കുടുംബത്തിലെ മറ്റുള്ളവർ നിർദേശിക്കുന്നു. ഫലകരമായി ഉപയോഗിക്കാവുന്ന ആശയങ്ങൾ അവർ ആവശ്യം ലഘുപത്രികയിൽനിന്ന് കണ്ടെത്തുന്നു. സന്ദർശനസമയത്ത് പറയാൻ ഉദ്ദേശിക്കുന്ന കാര്യങ്ങൾ പരിശീലിക്കാൻ മാതാപിതാക്കൾ കുട്ടികളിൽ ഒരാളെ സഹായിക്കുന്നു. അടുത്ത ആഴ്ച മടക്കസന്ദർശനങ്ങൾ നടത്താനായി അവർ പ്രത്യേക സമയം പട്ടികപ്പെടുത്തുന്നു.
ഗീതം 151, സമാപന പ്രാർഥന.
[അടിക്കുറിപ്പുകൾ]
a ഒരു മിനിട്ടിൽ കുറഞ്ഞ സമയംകൊണ്ട് പ്രാരംഭ പ്രസ്താവനകൾ നടത്തി, ചോദ്യോത്തര ചർച്ചയായി അവതരിപ്പിക്കുക.
b ഒരു മിനിട്ടിൽ കുറഞ്ഞ സമയംകൊണ്ട് പ്രാരംഭ പ്രസ്താവനകൾ നടത്തി, ചോദ്യോത്തര ചർച്ചയായി അവതരിപ്പിക്കുക.