സേവനയോഗ പട്ടിക
ഏപ്രിൽ 9-ന് ആരംഭിക്കുന്ന വാരം
15 മിനി: പ്രാദേശിക അറിയിപ്പുകൾ. നമ്മുടെ രാജ്യ ശുശ്രൂഷയിൽ നിന്നുള്ള തിരഞ്ഞെടുത്ത അറിയിപ്പുകൾ. സഭയുടെ സ്മാരക ഹാജർ എത്രയെന്ന് അറിയിക്കുക. ആദ്യമായി സ്മാരകത്തിനു ഹാജരായവരുടെ വിലമതിപ്പിൻ വാക്കുകൾ പങ്കുവെക്കാൻ സദസ്സിനെ ക്ഷണിക്കുക. ഏപ്രിൽ 23-ന് ആരംഭിക്കുന്ന വാരത്തിലെ സേവനയോഗ പരിപാടിയിലെ ചർച്ചയ്ക്കുള്ള ഒരുക്കമെന്ന നിലയിൽ ബൈബിൾ—നിങ്ങളുടെ ജീവിതത്തിൽ അതിനുള്ള പ്രഭാവം എന്ന വീഡിയോ കാണാൻ എല്ലാവരെയും പ്രോത്സാഹിപ്പിക്കുക.
10 മിനി: പ്രാദേശിക ആവശ്യങ്ങൾ.
20 മിനി: “ശുശ്രൂഷയിൽ ശുഷ്കാന്തി കാട്ടുക.”a 3-5 ഖണ്ഡികകളിലെ നിർദേശപ്രകാരം മറ്റുള്ളവരെ സഹായിച്ചതിലൂടെ ഉണ്ടായ അനുഭവങ്ങൾ പങ്കുവെക്കാൻ രണ്ടോ മൂന്നോ പ്രസാധകരെ ക്ഷണിക്കുക.
ഗീതം 80, സമാപന പ്രാർഥന.
ഏപ്രിൽ 16-ന് ആരംഭിക്കുന്ന വാരം
10 മിനി: പ്രാദേശിക അറിയിപ്പുകൾ. കണക്കു റിപ്പോർട്ട്. ഏപ്രിൽ മാസത്തിൽ രണ്ടു വാരാന്ത്യങ്ങൾ കൂടിയേ ശേഷിച്ചിട്ടുള്ളൂ. അതുകൊണ്ട് മാസാവസാനത്തിനു മുമ്പ് ശുശ്രൂഷയിൽ പങ്കുപറ്റാൻ എല്ലാവരെയും പ്രോത്സാഹിപ്പിക്കുക.
15 മിനി: “യഹോവയുടെ സാക്ഷികളുടെ ‘ദൈവവചനം പഠിപ്പിക്കുന്നവർ’ ഡിസ്ട്രിക്റ്റ് കൺവെൻഷൻ 2001.”b സെക്രട്ടറി നിർവഹിക്കേണ്ടത്. ആദ്യം, സൊസൈറ്റിയിൽ നിന്നുള്ള 2001 മാർച്ച് 15-ലെ കൺവെൻഷൻ നിയമന കത്ത് വായിക്കുക. സൊസൈറ്റിയുടെ നിർദേശം അടുത്തു പിൻപറ്റേണ്ടതിന്റെ ആവശ്യം ചൂണ്ടിക്കാണിക്കാൻ പരാമർശിച്ചിരിക്കുന്ന തിരുവെഴുത്തുകൾ ഉപയോഗിക്കുക. മൂന്നു ദിവസത്തെയും കൺവെൻഷൻ പരിപാടികൾക്കു ഹാജരാകാൻ കഴിയേണ്ടതിന് എത്രയും പെട്ടെന്ന് അവധിക്കു വേണ്ടിയുള്ള ക്രമീകരണങ്ങൾ ചെയ്യേണ്ടതിന്റെ പ്രാധാന്യം ഊന്നിപ്പറയുക. സൊസൈറ്റി ചെയ്യുന്ന ക്രമീകരണങ്ങളുമായി സഹകരിക്കുന്നതിന് എല്ലാവരെയും അഭിനന്ദിക്കുക.
20 മിനി: “ലളിതമായ അവതരണം ഫലപ്രദം.”c 1999 ജൂലൈ നമ്മുടെ രാജ്യ ശുശ്രൂഷയുടെ 4-ാം പേജിലെ “നമുക്ക് ‘ചുരുക്കിപ്പറയാം!’” എന്ന ലേഖനത്തിലെ ആശയങ്ങൾ ഉൾപ്പെടുത്തുക. ലളിതമായ ഒന്നോ രണ്ടോ അവതരണങ്ങൾ ഹ്രസ്വമായി പ്രകടിപ്പിക്കുക.
ഗീതം 146, സമാപന പ്രാർഥന.
ഏപ്രിൽ 23-ന് ആരംഭിക്കുന്ന വാരം
5 മിനി: പ്രാദേശിക അറിയിപ്പുകൾ.
15 മിനി: “കാലേകൂട്ടി ആസൂത്രണം ചെയ്യുക—എന്തിനു വേണ്ടി?” പ്രസംഗം. 2000 നവംബർ 1 ലക്കം വീക്ഷാഗോപുരത്തിന്റെ 18-21 പേജുകളിൽ നിന്നുള്ള ഉചിതമായ ആശയങ്ങൾ ഉൾപ്പെടുത്തുക.
25 മിനി: “ബൈബിൾ—നിങ്ങളുടെ ജീവിതത്തിൽ അതിനുള്ള പ്രഭാവം എന്ന വീഡിയോ നിങ്ങളിൽ ഉളവാക്കിയ ഫലം.” സദസ്യ ചർച്ച. വാർഷികപുസ്തകം 1997-ന്റെ 54-ാം പേജിലെ 1-ാം ഖണ്ഡികയിൽ കൊടുത്തിരിക്കുന്ന, സൊസൈറ്റിയുടെ വീഡിയോകൾ നന്നായി പ്രയോജനപ്പെടുത്തുന്നതിനെ കുറിച്ചുള്ള അനുഭവത്തിലെ ആശയം എന്തുകൊണ്ടു ബാധകമാക്കിക്കൂടാ? യഹോവയുടെ സാക്ഷികൾ നാസി ആക്രമണത്തിനെതിരെ ഉറച്ചുനിൽക്കുന്നു എന്ന വീഡിയോ നാം ജൂണിൽ പുനരവലോകനം ചെയ്യുന്നതാണ്.
ഗീതം 202, സമാപന പ്രാർഥന.
ഏപ്രിൽ 30-ന് ആരംഭിക്കുന്ന വാരം
10 മിനി: പ്രാദേശിക അറിയിപ്പുകൾ. ഏപ്രിൽ മാസത്തെ വയൽസേവന റിപ്പോർട്ട് ഇടാൻ പ്രസാധകരെ ഓർമിപ്പിക്കുക. മേയ് 6-ഓടെ റിപ്പോർട്ട് സമാഹരിക്കാൻ തക്കവണ്ണം തങ്ങളുടെ ഗ്രൂപ്പിലുള്ള എല്ലാവരും റിപ്പോർട്ട് ഇട്ടോ എന്ന് പുസ്തകാധ്യയന നിർവാഹകർ ഉറപ്പു വരുത്തണം.
15 മിനി: “ഒരു നല്ല അയൽക്കാരൻ എന്ന നിലയിൽ സാക്ഷീകരിക്കുക.”d നമ്മുടെ നടത്തയാൽ സാക്ഷ്യം നൽകാൻ കഴിയുന്ന കൂടുതലായ വിധങ്ങളെ കുറിച്ച് പരാമർശിക്കുക.—1997 നവംബർ 1 ലക്കം വീക്ഷാഗോപുരത്തിന്റെ 18-ാം പേജിലെ 16-ാം ഖണ്ഡിക കാണുക.
20 മിനി: ‘പയനിയർമാർ മറ്റുള്ളവരെ സഹായിക്കുന്നു.’ സേവന മേൽവിചാരകൻ നടത്തുന്ന പ്രസംഗവും അഭിമുഖങ്ങളും. 1998 സെപ്റ്റംബർ നമ്മുടെ രാജ്യ ശുശ്രൂഷയുടെ 8-ാം പേജിൽ കൊടുത്തിരിക്കുന്ന ‘പയനിയർമാർ മറ്റുള്ളവരെ സഹായിക്കുന്നു’ പരിപാടി പുനരവലോകനം ചെയ്യുക. ഇതിനോടുള്ള ബന്ധത്തിൽ നിങ്ങളുടെ സഭ കൈവരിച്ച നേട്ടങ്ങളെ കുറിച്ചു പറയുക. ആരെയെങ്കിലും സഹായിച്ച ഒരു പയനിയറുമായും സഹായം സ്വീകരിച്ച ഒരു പ്രസാധകൻ/പ്രസാധികയുമായും അഭിമുഖം നടത്തുക. ശുശ്രൂഷയിൽ ഒരുമിച്ചു പ്രവർത്തിച്ചതിൽനിന്ന് രണ്ടു പേരും പ്രയോജനം നേടിയത് എങ്ങനെ എന്നു പറയുക. വരും മാസങ്ങളിൽ ഈ ക്രമീകരണത്തിൽനിന്നു പ്രയോജനം നേടാൻ മറ്റുള്ളവരെ ക്ഷണിക്കുക.
ഗീതം 216, സമാപന പ്രാർഥന.
മേയ് 7-ന് ആരംഭിക്കുന്ന വാരം
10 മിനി: പ്രാദേശിക അറിയിപ്പുകൾ.
15 മിനി: “ദൈവത്തിന്നു സകലവും സാദ്ധ്യം.”e ഘോഷകർ പുസ്തകത്തിന്റെ 443-ാം പേജിൽ പറഞ്ഞിരിക്കുന്ന കാര്യത്തെ കുറിച്ച് ഹ്രസ്വമായി പരാമർശിച്ചുകൊണ്ട് ഈ വർഷത്തെ വാർഷികപുസ്തകത്തിൽ കൊടുത്തിരിക്കുന്ന റിപ്പോർട്ടിനോടുള്ള താരതമ്യത്തിൽ 1935-ൽ ഏതളവോളം പ്രസംഗവേല നടന്നിരുന്നു എന്നു കാണിക്കുക. ഇന്നു കാണുന്ന വലിയ വികസനം ഒരിക്കൽ അസാധ്യമെന്നു തോന്നിച്ചത് എങ്ങനെയെന്നു ചൂണ്ടിക്കാണിക്കുക.
20 മിനി: നമ്മുടെ കുടുംബത്തിന് വിശുദ്ധി പ്രകടമാക്കാൻ കഴിയുന്നതെങ്ങനെ? മൂപ്പൻ തന്റെ കുടുംബത്തോടൊത്ത് 1996 ആഗസ്റ്റ് 1 ലക്കം വീക്ഷാഗോപുരത്തിന്റെ 17-20 പേജുകളിലെ വിവരങ്ങൾ ചർച്ച ചെയ്യുന്നു. ഭവനത്തിലും ബന്ധുക്കളോടും സഭയിലും അയൽപക്കത്തും സ്കൂളിലും ജോലിസ്ഥലത്തും വിശുദ്ധി പ്രകടമാക്കാവുന്ന മാർഗങ്ങൾ അവലോകനം ചെയ്യുക.
ഗീതം 70, സമാപന പ്രാർഥന.
[അടിക്കുറിപ്പുകൾ]
a ഒരു മിനിട്ടിൽ കുറഞ്ഞ സമയംകൊണ്ട് ആമുഖ പ്രസ്താവനകൾ നടത്തിയിട്ട്, ചോദ്യോത്തര ചർച്ചയായി അവതരിപ്പിക്കുക.
b ഒരു മിനിട്ടിൽ കുറഞ്ഞ സമയംകൊണ്ട് ആമുഖ പ്രസ്താവനകൾ നടത്തിയിട്ട്, ചോദ്യോത്തര ചർച്ചയായി അവതരിപ്പിക്കുക.
c ഒരു മിനിട്ടിൽ കുറഞ്ഞ സമയംകൊണ്ട് ആമുഖ പ്രസ്താവനകൾ നടത്തിയിട്ട്, ചോദ്യോത്തര ചർച്ചയായി അവതരിപ്പിക്കുക.
d ഒരു മിനിട്ടിൽ കുറഞ്ഞ സമയംകൊണ്ട് ആമുഖ പ്രസ്താവനകൾ നടത്തിയിട്ട്, ചോദ്യോത്തര ചർച്ചയായി അവതരിപ്പിക്കുക.
e ഒരു മിനിട്ടിൽ കുറഞ്ഞ സമയംകൊണ്ട് ആമുഖ പ്രസ്താവനകൾ നടത്തിയിട്ട്, ചോദ്യോത്തര ചർച്ചയായി അവതരിപ്പിക്കുക.