ബൈബിൾ—നിങ്ങളുടെ ജീവിതത്തിൽ അതിനുള്ള പ്രഭാവം എന്ന വീഡിയോ നിങ്ങളിൽ ഉളവാക്കിയ ഫലം
ഈ വീഡിയോയിൽ അടങ്ങിയിരിക്കുന്ന സന്ദേശത്തോടുള്ള നിങ്ങളുടെ ഹൃദയംഗമമായ വികാരങ്ങൾ, പിൻവരുന്ന ചോദ്യങ്ങൾക്കുള്ള മറുപടിയെന്ന നിലയിൽ പ്രകടിപ്പിക്കുക. (1എ) തങ്ങളുടെ ജീവിതം മെച്ചപ്പെടുത്തുന്നതിനു ദശലക്ഷക്കണക്കിന് ആളുകളെ ശക്തിപ്പെടുത്തിയിരിക്കുന്നത് എന്താണ്? (എബ്രാ. 4:12) (1ബി) ആ ശക്തി ആർജിക്കാനും അതു ജീവിതത്തിൽ പ്രയോഗിക്കാനും എന്താണ് ആവശ്യം? (2) പിൻവരുന്ന കാര്യങ്ങളിൽ വിവാഹ ഇണകളെ സഹായിക്കുന്നതിന് ഏതു ബൈബിൾ വാക്യങ്ങൾ പരാമർശിച്ചിരുന്നു: (എ) അവരുടെ ആശയവിനിമയം മെച്ചപ്പെടുത്തുന്നതിന്, (ബി) അവരുടെ കോപം നിയന്ത്രിക്കുന്നതിന്? (3) വിവാഹം സംബന്ധിച്ച ക്രിസ്തീയ വീക്ഷണം കുടുംബജീവിതം മെച്ചപ്പെടുത്തുന്നത് എങ്ങനെ? (എഫെ. 5:28, 29) (4) കുട്ടികൾ ആഗ്രഹിക്കുന്നതും അവർക്ക് ആവശ്യമായിരിക്കുന്നതുമായ മൂന്നു സംഗതികൾ നൽകുന്നതിൽ യഹോവയാം ദൈവം പൂർണതയുള്ള ദൃഷ്ടാന്തം വെച്ചിരിക്കുന്നത് എങ്ങനെ, ഇന്നു മാതാപിതാക്കൾക്ക് എപ്രകാരം അത് അനുകരിക്കാൻ കഴിയും? (മർക്കൊ. 1:9-11) (5) മാതാപിതാക്കൾ വ്യക്തിപരമായി കുട്ടികളെ ബൈബിൾ പഠിപ്പിക്കേണ്ടത് എന്തുകൊണ്ട്, മുടക്കം കൂടാതെ അതു ചെയ്യേണ്ടത് എന്തുകൊണ്ട്? (ആവ. 6:6, 7) (6) മാതാപിതാക്കൾക്ക് എപ്രകാരം കുടുംബാധ്യയനം രസകരമാക്കാൻ കഴിയും? (7) ബൈബിൾ അധ്യയനത്തിനു പുറമേ കുട്ടികൾക്കു മറ്റെന്തു കൂടി പ്രദാനം ചെയ്യാൻ ദൈവവചനം മാതാപിതാക്കളെ പ്രേരിപ്പിക്കുന്നു? (8) സാമ്പത്തികമായി അതിജീവിക്കാൻ ബൈബിൾ ബുദ്ധിയുപദേശത്തിന് കുടുംബങ്ങളെ എങ്ങനെ സഹായിക്കാനാകും? (9) ഏതു തിരുവെഴുത്തു തത്ത്വങ്ങൾ ബാധകമാക്കിക്കൊണ്ട് ആരോഗ്യപ്രശ്നങ്ങൾ കുറയ്ക്കാൻ കഴിയും? (10) ദൈവവചനത്തിലെ തത്ത്വങ്ങൾ നിങ്ങളുടെതന്നെ ജീവിതത്തിൽ മാറ്റങ്ങൾ വരുത്തിയിരിക്കുന്നത് എങ്ങനെ? (11) ശുശ്രൂഷയിൽ നിങ്ങൾ കണ്ടുമുട്ടുന്ന ആരെങ്കിലും ഈ വീഡിയോ കാണുന്നതിലൂടെ ബൈബിൾ പഠിക്കാൻ പ്രോത്സാഹിതൻ ആയിത്തീർന്നേക്കാവുന്നത് എന്തുകൊണ്ട്?