ബൈബിളിന്റെ ശക്തി കാണുക!
എങ്ങനെ? ബൈബിൾ—നിങ്ങളുടെ ജീവിതത്തിൽ അതിനുള്ള ശക്തി എന്ന വീഡിയോ കാണുന്നതിനാൽ. ബൈബിൾ—വസ്തുതയുടെയും പ്രവചനത്തിന്റെയും ഒരു പുസ്തകം എന്ന വീഡിയോ കാസെറ്റ് പരമ്പരയിലെ മൂന്നാമത്തെ വാല്യമാണ് അത്.
വിജയപ്രദമായ ഒരു വിവാഹജീവിതം നിങ്ങൾ ആഗ്രഹിക്കുന്നുവോ? പ്രയാസകരമായ സമയങ്ങൾ തരണം ചെയ്യാൻ നിങ്ങൾക്കു സഹായം ആവശ്യമുണ്ടോ? ചെറുപ്പക്കാർക്ക് എങ്ങനെ ഉത്തരവാദിത്വബോധമുള്ള മുതിർന്നവരായി വളർന്നുവരാൻ കഴിയും? ഈ വീഡിയോ പ്രകടമാക്കുന്നതുപോലെ ബൈബിളിനു സഹായിക്കാൻ കഴിയും. ബൈബിൾ തങ്ങളുടെ ജീവിതത്തിൽ ചെലുത്തിയിരിക്കുന്ന, നന്മ ചെയ്യാനുള്ള ശക്തിയെ കുറിച്ച് ആളുകൾ പറയുന്നതു കേൾക്കുക. ആധുനിക ജീവിതത്തിലെ പ്രശ്നങ്ങളെ അഭിമുഖീകരിക്കാൻ അതിലെ തത്ത്വങ്ങൾ എങ്ങനെ സഹായിച്ചിരിക്കുന്നു എന്ന് അവർ വിശദീകരിക്കുന്നതു ശ്രദ്ധിക്കുക.
തങ്ങളുടെ ജീവിതത്തിൽ ഒരു വഴികാട്ടി എന്ന നിലയിൽ ദൈവവചനം ഉപയോഗിക്കുന്നതിന്റെ പ്രയോജനങ്ങൾ കാണാൻ പുതിയവരെ സഹായിക്കുന്നതിനുള്ള മൂല്യവത്തായ ഒരു ഉപകരണമാണ് ഈ വീഡിയോ. ബൈബിൾ—നിങ്ങളുടെ ജീവിതത്തിൽ അതിനുള്ള ശക്തി എന്നതിന്റെ സ്റ്റോക്ക് സൊസൈറ്റിക്കുണ്ട്. സഭാ സാഹിത്യ ദാസൻ മുഖാന്തരം നിങ്ങൾക്ക് അതിനുവേണ്ടി അപേക്ഷിക്കാവുന്നതാണ്.