ദിവ്യാധിപത്യ ശുശ്രൂഷാസ്കൂൾ പുനരവലോകനം
2001 മേയ് 7 മുതൽ ആഗസ്റ്റ് 20 വരെയുള്ള വാരങ്ങളിലെ ദിവ്യാധിപത്യ ശുശ്രൂഷാസ്കൂൾ നിയമനങ്ങളിൽ ഉൾപ്പെടുത്തിയിട്ടുള്ള വിവരങ്ങളുടെ പുസ്തകമടച്ചുള്ള പുനരവലോകനം. അനുവദിച്ചിരിക്കുന്ന സമയത്തു നിങ്ങൾക്കു കഴിയുന്നിടത്തോളം ചോദ്യങ്ങൾക്ക് ഉത്തരം എഴുതാൻ മറ്റൊരു കടലാസ് ഉപയോഗിക്കുക.
[കുറിപ്പ്: ലിഖിത പുനരവലോകനത്തിന്റെ സമയത്ത് ഏതൊരു ചോദ്യത്തിനും ഉത്തരമെഴുതാൻ ബൈബിൾ മാത്രം ഉപയോഗിക്കാം. ചോദ്യങ്ങൾക്കു ശേഷം കൊടുത്തിരിക്കുന്ന പരാമർശങ്ങൾ നിങ്ങളുടെ വ്യക്തിപരമായ ഗവേഷണത്തിനു വേണ്ടിയാണ്. വീക്ഷാഗോപുരത്തിന്റെ എല്ലാ പരാമർശങ്ങളിലും പേജ് നമ്പരും ഖണ്ഡിക നമ്പരും കണ്ടെന്നു വരില്ല.)
പിൻവരുന്ന പ്രസ്താവനകളിൽ ഓരോന്നും ശരിയോ തെറ്റോ എന്ന് എഴുതുക:
1. നെഹെമ്യാവു 2:4-ൽ പരാമർശിച്ചിരിക്കുന്ന പ്രാർഥന അവസാന നിമിഷം നടത്തിയ, നൈരാശ്യത്തിന്റേതായ ഒന്നാണ്. [പ്രതിവാര ബൈബിൾ വായന; w86 3/1 പേ. 26 ഖ. 8 കാണുക.)
2. “സഭ” എന്നു പരിഭാഷപ്പെടുത്തിയിരിക്കുന്ന എക്ലിസിയ എന്ന ഗ്രീക്കു വാക്കിൽ അന്തർലീനമായിരിക്കുന്നത് ഐക്യദാർഢ്യം, പരസ്പര പിന്തുണ എന്നീ ആശയങ്ങളാണ്. (w99 5/15 പേ. 25 ഖ. 4)
3. മരണത്തോടു ബന്ധപ്പെട്ട ആചാരങ്ങളിൽ ദൈവവചനത്തോട് യോജിപ്പിലല്ലാത്തവ യഹോവയുടെ സാക്ഷികൾ ഒഴിവാക്കുന്നുവെങ്കിലും അതിനോടു ബന്ധപ്പെട്ട എല്ലാ ആചാരങ്ങളും അവർ തള്ളിക്കളയുന്നില്ല. (യോഹ. 19:40) (rs പേ. 102 ഖ. 4)
4. ഇയ്യോബ് ജീവിച്ചിരുന്ന കാലഘട്ടത്തിൽ യഹോവയോടു വിശ്വസ്തനായി അവൻ മാത്രമേ ഉണ്ടായിരുന്നുള്ളൂ. (ഇയ്യോ. 1:8) [പ്രതിവാര ബൈബിൾ വായന; w92 11/1 പേ. 31 ഖ. 3-4)
5. ശൗൽ അഥവാ പൗലൊസ് ചെലവു കഴിയാൻ കൂടാരപ്പണി ചെയ്തിരുന്നു എന്ന വസ്തുത കാണിക്കുന്നത് അവൻ ഒരു എളിയ ചുറ്റുപാടിൽ നിന്നുള്ളവനായിരുന്നു എന്നാണ്. (പ്രവൃ. 18:2, 3) (w99 5/15 പേ. 30 ഖ. 2-പേ. 31 ഖ. 1)
6. ദാവീദ് ഗുരുതരമായ പാപങ്ങൾ ചെയ്തെങ്കിലും, അവന്റെ അനുതാപവും നല്ല ഗുണങ്ങളും നിമിത്തം യഹോവയ്ക്ക് അവനെ കുറിച്ച്, ‘പൂർണമനസ്സോടുകൂടെ എന്നെ അനുസരിച്ചവൻ’ എന്നു പറയാൻ കഴിഞ്ഞു. (1 രാജാ. 14:8) (w99 6/15 പേ. 11 ഖ. 4)
7. നാം വാഗ്ദാനം ചെയ്ത സംഗതി തിരുവെഴുത്തു വിരുദ്ധമല്ലാത്തിടത്തോളം കാലം, പാലിക്കുക പ്രയാസമാണെന്നു പിന്നീട് കണ്ടെത്തിയാൽപ്പോലും, അതു നിറവേറ്റുന്നതിന് നമ്മാൽ ആവതെല്ലാം ചെയ്യണം. (സങ്കീ. 15:4, NW) [പ്രതിവാര ബൈബിൾ വായന; w91 8/1 പേ. 30 ഖ. 6 കാണുക.)
8. സമ്മർദത്തിൻ കീഴിൽ ദാവീദിന് താത്കാലികമായി വിശ്വാസം നഷ്ടപ്പെട്ടുവെന്ന് സങ്കീർത്തനം 22:1 സൂചിപ്പിക്കുന്നു. [പ്രതിവാര ബൈബിൾ വായന; w86 9/1 പേ. 29 ഖ. 6 കാണുക.)
9. ഇച്ഛാഭംഗം, നിരാശ, നിയമപരമോ സാമ്പത്തികമോ ആയ തിരിച്ചടികൾ എന്നീ അർഥങ്ങളിൽ ഒരു ക്രിസ്ത്യാനി ‘വീണേക്കാം.’ എന്നാൽ ദൈവത്തിന്റെ ആത്മാവിന്റെയും അവന്റെ സ്നേഹനിധികളായ ആരാധകരുടെയും സഹായത്താൽ ആത്മീയമായി അവൻ “നിലംപരിചാകയില്ല.” (സങ്കീ. 37:23, 24) [പ്രതിവാര ബൈബിൾ വായന; w86 11/1 പേ. 30 ഖ. 14 കാണുക.)
10. 24 മണിക്കൂർ വീതമുള്ള ആറു ദിവസംകൊണ്ട് ദൈവം ഭൂമിയിലുള്ള സകലവും സൃഷ്ടിച്ചുവെന്ന് ഉല്പത്തി 1-ാം അധ്യായം പഠിപ്പിക്കുന്നു. (rs പേ. 125 ഖ. 6)
പിൻവരുന്ന ചോദ്യങ്ങൾക്ക് ഉത്തരം എഴുതുക:
11. എസ്രായും സഹായികളും ‘ന്യായപ്രമാണത്തിന് അർഥം കൊടുത്തത്’ എങ്ങനെ? (നെഹെ. 8:8) [പ്രതിവാര ബൈബിൾ വായന; w86 3/1 പേ. 28 ഖ. 2 കാണുക.)
12. “യഹോവയിങ്കലെ സന്തോഷം” എങ്ങനെ ഉളവാകുന്നു? (നെഹെ. 8:10, NW) [പ്രതിവാര ബൈബിൾ വായന; w86 3/1 പേ. 28 ഖ. 7 കാണുക.)
13. “യെരൂശലേമിൽ പാർപ്പാൻ സ്വമേധയാ സമ്മതിച്ച”വർ അനുഗ്രഹിക്കപ്പെട്ടത് എന്തുകൊണ്ട്? (നെഹെ. 11:2) [പ്രതിവാര ബൈബിൾ വായന; w86 3/1 പേ. 28 ഖ. 10 കാണുക.)
14. തന്റെ പ്രത്യേക ഉദ്ദേശ്യം രാജാവിനെ അറിയിക്കുന്നതിൽ എസ്ഥേർ താമസംവരുത്തിയത് എന്തുകൊണ്ട്? (എസ്ഥേ. 5:6-8) [പ്രതിവാര ബൈബിൾ വായന; w86 4/1 പേ. 25ഖ. 9 കാണുക.)
15. ഇയ്യോബിന്റെ പുസ്തകത്തിൽ ഏതു രണ്ടു സുപ്രധാന ചോദ്യങ്ങൾക്കുള്ള ഉത്തരം നൽകിയിരിക്കുന്നു? (si പേ. 95 ഖ. 1)
16. എലീഫാസിന്റെ ബുദ്ധിയുപദേശം ഇയ്യോബിനെ പ്രോത്സാഹിപ്പിക്കുന്നതിനു പകരം അവന്റെ മനോവീര്യം കെടുത്തിയത് എന്തുകൊണ്ട്? (ഇയ്യോ. 21:34; 22:2, 3) [പ്രതിവാര ബൈബിൾ വായന; w95 2/15 പേ. 27 ഖ. 5-6 കാണുക.)
17. സങ്കീർത്തനം എന്നാൽ എന്ത്? (si പേ. 101 ഖ. 2)
18. സങ്കീർത്തനം 2:1 (NW]-ൽ രേഖപ്പെടുത്തിയിരിക്കുന്ന പ്രകാരം രാഷ്ട്രങ്ങൾ ഏതു “വ്യർഥ കാര്യ”മാണ് “പിറുപിറുത്തുകൊണ്ടിരിക്കുന്നത്”? [പ്രതിവാര ബൈബിൾ വായന; w86 9/1 പേ. 28 ഖ. 5 കാണുക.)
19. ശമര്യാക്കാരും എത്യോപ്യനായ ഉദ്യോഗസ്ഥനും പ്രയോജനം അനുഭവിച്ച ഫിലിപ്പൊസിന്റെ ശുശ്രൂഷയിൽ നിന്നു നമുക്കെന്തു പഠിക്കാൻ കഴിയും? (പ്രവൃ. 8:6-13, 26-39) (w99 7/15 പേ. 25 ഖ. 2)
20. തന്റെ പ്രശ്നങ്ങളിൽനിന്നുള്ള ഒളിയിടമായി ഇയ്യോബ് വീക്ഷിച്ച ശവക്കുഴിയിൽനിന്ന് ദൈവം തന്നെ ഉയിർപ്പിക്കുമെന്ന ബോധ്യം അവൻ പ്രകടമാക്കിയത് എങ്ങനെ? (ഇയ്യോ. 14:7, 13-15) [പ്രതിവാര ബൈബിൾ വായന; w00 5/15 പേ. 27 ഖ. 8-പേ. 28 ഖ. 1 കാണുക.)
പിൻവരുന്ന പ്രസ്താവനകൾ ഓരോന്നും പൂരിപ്പിക്കാൻ ആവശ്യമായ പദമോ പദങ്ങളോ പദപ്രയോഗമോ ചേർക്കുക:
21. ആളുകൾ ‘തങ്ങളെത്തന്നെ യഹൂദന്മാരാണെന്നു പ്രഖ്യാപിച്ചു’ എന്ന് എസ്ഥേർ 8:17 [NW) പറയുന്നു; സമാനമായി ഇന്ന്, “വേറെ ആടുക”ളുടെ “ _________________________ ” _________________________ നോടൊത്ത് തങ്ങളുടെ നില സ്വീകരിച്ചിരിക്കുന്നു. (വെളി. 7:9; യോഹ. 10:16; സെഖ. 8:23) [പ്രതിവാര ബൈബിൾ വായന; w86 4/1 പേ. 26 ഖ. 12 കാണുക.)
22. പ്രവൃത്തികൾ 1:7 സൂചിപ്പിക്കുന്നതനുസരിച്ച് യഹോവ വളരെ _________________________ ഉള്ളവൻ ആണെങ്കിലും ദൈവത്തിന്റെ കണക്കുതീർപ്പിൻ ദിവസം ആളുകൾ പ്രതീക്ഷിക്കാത്ത സമയത്ത് _________________________ പോലെ വരും. (2 പത്രൊ. 3:10) (w99 6/1 പേ. 5 ഖ. 1-2)
23. 2 പത്രൊസ് 3:7, 10-ൽ “ആകാശവും” “ഭൂമിയും” എന്ന പദങ്ങൾ _________________________ ആണ് ഉപയോഗിച്ചിരിക്കുന്നത്; സന്ദർഭം സൂചിപ്പിക്കുന്നതുപോലെ “ഭൂമി” _________________________ പരാമർശിക്കുന്നു. (rs പേ. 114 ഖ. 2-4)
24. വിശ്വാസം, ആശ്രയം, പരസ്പര ധാരണ എന്നിവ ഉണ്ടായിരിക്കുമ്പോഴാണ് ആരോഗ്യകരമായ ആശയവിനിമയം സാധ്യമായിത്തീരുന്നത്. വിവാഹത്തെ ഒരു _________________________ ബന്ധമായി വീക്ഷിക്കുകയും അതിനെ വിജയിപ്പിക്കാൻ യഥാർഥമായ _________________________ ഉണ്ടായിരിക്കുകയും ചെയ്യുമ്പോഴാണ് ഈ ഗുണങ്ങൾ പ്രകടമാക്കാനാകുക. (w99 7/15 പേ. 21 ഖ. 3)
25. സമപ്രായക്കാരിൽനിന്നുള്ള ആരോഗ്യകരമായ സമ്മർദത്തിന് ആത്മീയവും ധാർമികവുമായ വ്യവസ്ഥകൾ _________________________ നും അങ്ങനെ _________________________ ടെ യഹോവയെ സേവിക്കുന്നതിനും നമ്മെ സഹായിക്കാനാകും. (w99 8/1 പേ. 24 ഖ. 3)
പിൻവരുന്ന പ്രസ്താവനകളിലെ ശരിയായ ഉത്തരം തിരഞ്ഞെടുക്കുക:
26. മൊർദ്ദെഖായി “രാജാവിന്റെ വാതിൽക്കൽ ഇരുന്നിരുന്നു” എന്നത് അവൻ (രാജാവിന്റെ അംഗരക്ഷകനായിരുന്നു; അഹശ്വേരോശ് രാജാവിന്റെ ഓഫീസർമാരിൽ ഒരാളായിരുന്നു; രാജാവിനെ മുഖം കാണിക്കാൻ കാത്തിരിക്കുകയായിരുന്നു) എന്നു സൂചിപ്പിക്കുന്നു. (എസ്ഥേ. 2:19, 20) [പ്രതിവാര ബൈബിൾ വായന; w86 4/1 പേ. 24 ഖ. 9 കാണുക.)
27. ഇയ്യോബ് 19:25-27-ൽ രേഖപ്പെടുത്തിയിരിക്കുന്ന പ്രകാരം, താൻ ‘ദൈവത്തെ കാണുമെന്ന’ വിശ്വാസം ഇയ്യോബ് പ്രകടിപ്പിച്ചു; അത് (ഒരു ദർശനം ലഭിക്കുമെന്ന്; സ്വർഗീയ ജീവനിലേക്കു പുനരുത്ഥാനം പ്രാപിക്കുമെന്ന്; യഹോവയെ സംബന്ധിച്ചുള്ള സത്യം മനസ്സിലാക്കാൻ അവന്റെ ഗ്രാഹ്യക്കണ്ണുകൾ തുറക്കപ്പെടുമെന്ന്) സൂചിപ്പിച്ചു. [പ്രതിവാര ബൈബിൾ വായന; w94 11/15 പേ. 19 ഖ. 17 കാണുക.)
28. ഇയ്യോബ് അധികമായും ഓർമിക്കപ്പെടുന്നത് (സ്നേഹം; ദയ; സഹിഷ്ണുത) നിമിത്തമാണ്. (യാക്കോ. 5:11) (si പേ. 100 ഖ. 41)
29. സങ്കീർത്തന പുസ്തകത്തിന്റെ എഴുത്ത് ഏകദേശം (മുന്നൂറ്; അഞ്ഞൂറ്; ആയിരം) വർഷം നീളുന്നു. (si പേ. 101 ഖ. 4)
30. (ദാവീദ്; ആസാഫ്; എസ്രാ) ആയിരുന്നു സങ്കീർത്തന പുസ്തകത്തെ അന്തിമ രൂപത്തിൽ ക്രമീകരിച്ചത്. (si പേ. 102 ഖ. 6)
താഴെ കൊടുത്തിരിക്കുന്ന പ്രസ്താവനകളുമായി പിൻവരുന്ന തിരുവെഴുത്തുകൾ ചേരുംപടി ചേർക്കുക:
നെഹെ. 3:5; സങ്കീ. 12:2; 19:7; 2 തിമൊ. 3:16, 17; യാക്കോ. 5:14-16
31. നമ്മുടെ മാന്യതയ്ക്കു ചേർന്നതല്ല എന്ന ചിന്താഗതിയോടെ അഹങ്കാരപൂർവം പിന്മാറി നിൽക്കുന്നതിനു പകരം നാം കഠിനാധ്വാനം ചെയ്യാൻ മനസ്സൊരുക്കമുള്ളവർ ആയിരിക്കണം. [പ്രതിവാര ബൈബിൾ വായന; w86 3/1 പേ. 27 ഖ. 4, 11 കാണുക.)
32. ഗുരുതരമായ തെറ്റിൽ അകപ്പെടുന്ന ഒരു ക്രിസ്ത്യാനി തന്റെ പാപം മൂപ്പന്മാരുടെ അടുത്ത് ഏറ്റുപറയണം. (rs പേ. 83 ഖ. 9)
33. കഴിഞ്ഞകാലങ്ങളിൽ മുന്നറിയിപ്പു നൽകുന്നതിനും പ്രബോധിപ്പിക്കുന്നതിനും പ്രവചിക്കുന്നതിനും ദൈവം സ്വപ്നങ്ങൾ ഉപയോഗിച്ചു, എന്നാൽ ഇന്ന് തന്റെ എഴുതപ്പെട്ട നിശ്വസ്ത വചനത്തിലൂടെ നമ്മുടെ രക്ഷയ്ക്കായി ദൈവം കരുതൽ ചെയ്യുന്നു. (rs പേ. 106 ഖ. 3)
34. ദൈവത്തിന്റെ സൗഹൃദം ആഗ്രഹിക്കുന്നെങ്കിൽ നാം കാപട്യം ഇല്ലാത്തവരും ആന്തരികമായി സത്യസന്ധരും ആയിരിക്കണം. [പ്രതിവാര ബൈബിൾ വായന; w91 8/1 പേ. 28 ഖ. 6 കാണുക.)
35. യഹോവയുടെ നിയമങ്ങൾ അനുസരിക്കുന്നത് ഒരുവന്റെ പ്രാണനെ പുനർജീവിപ്പിക്കുകയും ക്ഷേമത്തെ ഊട്ടിയുറപ്പിക്കുകയും ചെയ്യുന്നു. [പ്രതിവാര ബൈബിൾ വായന; w00 10/1 പേ. 13 ഖ. 4 കാണുക.)