സേവനയോഗ പട്ടിക
ഒക്ടോബർ 8-ന് ആരംഭിക്കുന്ന വാരം
10 മിനി: പ്രാദേശിക അറിയിപ്പുകൾ. നമ്മുടെ രാജ്യ ശുശ്രൂഷയിൽ നിന്നുള്ള തിരഞ്ഞെടുത്ത അറിയിപ്പുകൾ. ഒക്ടോബർ 22-ന് ആരംഭിക്കുന്ന വാരത്തിലെ സേവനയോഗത്തിലെ ചർച്ചയ്ക്കുള്ള തയ്യാറെടുപ്പെന്ന നിലയിൽ ദിവ്യബോധനത്താൽ ഏകീകൃതർ എന്ന വീഡിയോ കാണാൻ എല്ലാവരെയും പ്രോത്സാഹിപ്പിക്കുക. ഒന്നാം പേജിലെ നിർദേശങ്ങൾ ഉപയോഗിച്ച് ഹ്രസ്വമായ രണ്ടു മാസികാ അവതരണങ്ങൾ പ്രകടിപ്പിക്കുക—ഒക്ടോബർ 8 ഉണരുക! ഉപയോഗിച്ചുള്ള ആദ്യത്തെ അവതരണവും ഒക്ടോബർ 15 വീക്ഷാഗോപുരം ഉപയോഗിച്ചുള്ള അവതരണവും.
35 മിനി: “ഉത്സവകാലങ്ങൾ യഹോവയെ ബഹുമാനിക്കാൻ ഉപയോഗിക്കുക.”a ഏതാനും ഹ്രസ്വ പ്രകടനങ്ങൾ ഉൾപ്പെടുത്തുക, ഒരെണ്ണം 4-ാം ഖണ്ഡികയെ അടിസ്ഥാനമാക്കിയും മറ്റുള്ളവ 5-ഉം 6-ഉം ഖണ്ഡികകളിലെ ആശയങ്ങൾ വിശേഷവത്കരിച്ചുകൊണ്ടും.
ഗീതം 151, സമാപന പ്രാർഥന.
ഒക്ടോബർ 15-ന് ആരംഭിക്കുന്ന വാരം
10 മിനി: പ്രാദേശിക അറിയിപ്പുകൾ. കണക്കു റിപ്പോർട്ട്.
15 മിനി: നിങ്ങൾക്ക് “അനുസരണമുള്ള ഒരു ഹൃദയം” ഉണ്ടോ? (1 രാജാ. 3:9) 1998 ജൂലൈ 15 ലക്കം വീക്ഷാഗോപുരത്തിന്റെ 29-31 പേജുകളെ അടിസ്ഥാനമാക്കി ഒരു മൂപ്പൻ നടത്തുന്ന പ്രസംഗം. സഭയോടൊത്തു പ്രവർത്തിക്കുന്നതിൽ അനുസരണം പ്രകടമാക്കാൻ കഴിയുന്ന വിധങ്ങൾ ചർച്ച ചെയ്യുക.
20 മിനി: നമ്മുടെ മാസികകൾ ഫലകരമായി ഉപയോഗിക്കുക. പ്രാദേശിക മാസികാ വിതരണം സംബന്ധിച്ച ഉത്കണ്ഠ സേവന മേൽവിചാരകനും മാസികാ ദാസനും ചർച്ച ചെയ്യുന്നു. ഓരോ മാസവും സഭയിൽ ലഭിക്കുന്ന മാസികകളുടെ എണ്ണവും സമർപ്പിച്ച മാസികകളുടെ എണ്ണവും തമ്മിൽ അവർ താരതമ്യം ചെയ്യുന്നു. തെളിവുകൾ സൂചിപ്പിക്കുന്ന പ്രകാരം കുറെ മാസികകളെങ്കിലും കുന്നുകൂട്ടി വെക്കുകയോ കളയുകയോ ചെയ്തിട്ടുണ്ട്. പ്രസാധകർക്ക് നമ്മുടെ മാസികകൾ എങ്ങനെ മെച്ചമായി ഉപയോഗിക്കാൻ കഴിയും? 1999 ഒക്ടോബർ 4-ന് ആരംഭിക്കുന്ന വാരത്തിലെ “മാസികാ ബോധമുള്ളവർ ആയിരിക്കുക!” എന്ന സേവനയോഗ പരിപാടിയിലെ ഏഴ് ആശയങ്ങൾ സഹോദരന്മാർ ചർച്ച ചെയ്യുന്നു. 1998 ഫെബ്രുവരി 15 ലക്കം വീക്ഷാഗോപുരത്തിന്റെ 28-9 പേജുകളിലെ അനുഭവം അവലോകനം ചെയ്യുകയും പ്രാദേശികമായി ബാധകമാക്കാൻ കഴിയുന്ന ചില നിർദേശങ്ങൾ പരിചിന്തിക്കുകയും ചെയ്യുന്നു. നമ്മുടെ രാജ്യ ശുശ്രൂഷയിൽ ഓരോ മാസവും വിശേഷവത്കരിക്കുന്ന മാതൃകാ അവതരണങ്ങൾ പരീക്ഷിച്ചു നോക്കാൻ എല്ലാവരെയും പ്രോത്സാഹിപ്പിക്കുന്നു.
ഗീതം 156, സമാപന പ്രാർഥന.
ഒക്ടോബർ 22-ന് ആരംഭിക്കുന്ന വാരം
10 മിനി: പ്രാദേശിക അറിയിപ്പുകൾ. 1-ാം പേജിൽ കൊടുത്തിരിക്കുന്ന നിർദേശങ്ങൾ ഉപയോഗിച്ച് ഹ്രസ്വമായ രണ്ട് മാസികാ അവതരണങ്ങൾ പ്രകടിപ്പിക്കുക—ഒക്ടോബർ 8 ഉണരുക! ഉപയോഗിച്ചുള്ള രണ്ടാമത്തെ അവതരണവും നവംബർ 1 വീക്ഷാഗോപുരം ഉപയോഗിച്ചുള്ള അവതരണവും.
10 മിനി: നിങ്ങൾ എങ്ങനെ ഉത്തരം പറയും? “യഹോവയുടെ സാക്ഷികൾ അവരുടെ ബൈബിൾ വിശദീകരണങ്ങളിൽ എത്തിച്ചേരുന്നത് എങ്ങനെയാണ്?” എന്ന ചോദ്യത്തിന് വ്യക്തമായ ഉത്തരം നൽകിയിരിക്കുന്ന ന്യായവാദം പുസ്തകത്തിലെ 204-5 പേജുകൾ ഹ്രസ്വമായി ചൂണ്ടിക്കാണിക്കുക. നന്നായി തയ്യാറായ ഒരു പ്രകടനത്തിലൂടെ, ഒരു മടക്കസന്ദർശനത്തിൽ ഈ ചോദ്യത്തിന് എങ്ങനെ ഉത്തരം നൽകാമെന്നും അതേത്തുടർന്ന് സഭായോഗങ്ങൾക്കു ഹാജരാകാൻ ഊഷ്മളമായി ക്ഷണിക്കുന്ന വിധവും അവതരിപ്പിക്കുക.
25 മിനി: “ദിവ്യബോധനത്താൽ ഏകീകൃതർ —യഥാർഥ സഹോദര ഐക്യത്തിന്റെ ഒരു ദൃശ്യം.” സദസ്യ ചർച്ച. ഈ ഭാഗത്തിന്റെ ആമുഖ പ്രസ്താവനകൾക്കും ഉപസംഹാരത്തിനും ആദ്യത്തെയും അവസാനത്തെയും ഖണ്ഡികകൾ ഉപയോഗിക്കുക. വീഡിയോയെ കുറിച്ചുള്ള ഉത്സാഹപൂർവകമായ ഒരു ചർച്ചയ്ക്കു പ്രേരിപ്പിക്കാൻ, നൽകിയിരിക്കുന്ന ചോദ്യങ്ങൾ ഉപയോഗിക്കുക. സഭയിൽ ആരെങ്കിലും മറ്റു രാജ്യങ്ങളിൽ കൺവെൻഷനു ഹാജരായിട്ടുണ്ടെങ്കിൽ, നമ്മുടെ സംഘടനയുടെ സാർവദേശീയ പ്രവർത്തനവും ഐക്യവും നേരിട്ടു കണ്ടപ്പോൾ ഉണ്ടായ വികാരം അവർ പങ്കുവെക്കട്ടെ. അല്ലെങ്കിൽ, 1994 വാർഷികപുസ്തകത്തിന്റെ 7-9 പേജുകളിലും 1995 വാർഷികപുസ്തകത്തിന്റെ 8-11 പേജുകളിലും കൊടുത്തിരിക്കുന്ന ഹൃദയംഗമമായ അനുഭവങ്ങൾ പങ്കുവെക്കുക. ഡിസംബറിൽ ഭൂമിയുടെ അറുതികളിലേക്ക് എന്ന വീഡിയോ നാം അവലോകനം ചെയ്യുന്നതായിരിക്കും.
ഗീതം 47, സമാപന പ്രാർഥന.
ഒക്ടോബർ 29-ന് ആരംഭിക്കുന്ന വാരം
12 മിനി: പ്രാദേശിക അറിയിപ്പുകൾ. ഒക്ടോബറിലെ വയൽസേവന റിപ്പോർട്ട് ഇടാൻ പ്രസാധകരെ പ്രോത്സാഹിപ്പിക്കുക. നവംബറിലെ സാഹിത്യ സമർപ്പണം ആവശ്യം ലഘുപത്രികയോ പരിജ്ഞാനം പുസ്തകമോ ആണ്. ഈ ഹ്രസ്വ അവതരണം പ്രകടിപ്പിക്കുക: “സാമ്പത്തിക പ്രതിസന്ധിയുടെ ഈ കാലത്ത് അനുദിന ആവശ്യങ്ങൾ നടത്തിക്കൊണ്ടു പോകുക വളരെ പ്രയാസമാണെന്ന് അനേകരും കണ്ടെത്തുന്നു. എല്ലാവർക്കും സ്വീകാര്യമായ വിധത്തിൽ മാനുഷ ഗവൺമെന്റുകൾ ഈ പ്രശ്നം പരിഹരിക്കുമെന്ന് നിങ്ങൾക്കു തോന്നുന്നുണ്ടോ? [പ്രതികരിക്കാൻ അനുവദിക്കുക.] ബൈബിളിലെ ഈ വാഗ്ദാനം ഏറ്റവും പ്രോത്സാഹജനകമാണെന്ന് ഞാൻ കണ്ടെത്തിയിരിക്കുന്നു.” സങ്കീർത്തനം 72:12-14 വായിക്കുക. പ്രസിദ്ധീകരണത്തിൽനിന്ന് ഉചിതമായ അഭിപ്രായങ്ങൾ ഉൾപ്പെടുത്തി, ആവശ്യം ലഘുപത്രികയോ പരിജ്ഞാനം പുസ്തകമോ സമർപ്പിക്കുക.
15 മിനി: പ്രാദേശിക ആവശ്യങ്ങൾ.
18 മിനി: “നിങ്ങൾ ആത്മീയമായി നന്നായി ഭക്ഷിക്കുന്നുവോ?”b നല്ല ആത്മീയ ആഹാരശീലം നിലനിറുത്താൻ നാം എന്തുകൊണ്ട്, എപ്രകാരം കഠിനശ്രമം ചെയ്യണം എന്നു വിവരിക്കാൻ 1997 ഏപ്രിൽ 15 വീക്ഷാഗോപുരത്തിന്റെ 28-31 പേജുകളിൽ നിന്നുള്ള കൂടുതലായ അഭിപ്രായങ്ങൾ സദസ്സിൽനിന്നു ക്ഷണിക്കുക.
ഗീതം 181, സമാപന പ്രാർഥന.
നവംബർ 5-ന് ആരംഭിക്കുന്ന വാരം
10 മിനി: പ്രാദേശിക അറിയിപ്പുകൾ.
18 മിനി: യോഗങ്ങൾക്കായി കുടുംബം ഒത്തൊരുമിച്ചുള്ള തയ്യാറാകൽ. യോഗങ്ങളിൽ നന്നായി പങ്കുപറ്റാൻ തക്കവണ്ണം എല്ലാവർക്കും എങ്ങനെ തയ്യാറാകാമെന്ന് പിതാവ് കുടുംബവുമൊത്തു ചർച്ച ചെയ്യുന്നു. 1999 ജൂലൈ 1 ലക്കം വീക്ഷാഗോപുരത്തിന്റെ 19-20 പേജുകളിലെ 9-ാം ഖണ്ഡികയിൽ കൊടുത്തിരിക്കുന്ന മാർഗനിർദേശങ്ങൾ ഉപയോഗിച്ച് അവർ ഈ ആഴ്ചത്തെ വീക്ഷാഗോപുര അധ്യയനത്തിനു തയ്യാറാകുന്നു. (1) ഓരോ കുടുംബാംഗവും ഒന്നോ രണ്ടോ ചോദ്യങ്ങൾക്ക് അഭിപ്രായം പറയുന്നതിനു തയ്യാറാകുന്നു. (2) ആ ഖണ്ഡികകൾ അവലോകനം ചെയ്ത ശേഷം തങ്ങളുടെ അഭിപ്രായങ്ങൾ അവർ സ്വന്തം വാചകത്തിൽ പറയുന്നു. (3) പരാമർശിച്ചിരിക്കുന്ന മുഖ്യ തിരുവെഴുത്തുകൾ അവർ തിരഞ്ഞെടുക്കുന്നു, ഓരോന്നും വിഷയവുമായി എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നു എന്ന് ചർച്ച ചെയ്യുന്നു, പാഠഭാഗത്ത് ബാധകമാക്കുന്നതിന് അവയെ കുറിച്ച് എന്തു പറയാനാകുമെന്നു ചിന്തിക്കുന്നു. യോഗത്തിൽ പങ്കുപറ്റാൻ എല്ലാവരും നല്ല ഉത്സാഹത്തിലാണ്.
17 മിനി: “ലക്ഷ്യം എന്ത്?”c സഭായോഗങ്ങൾക്കു ഹാജരാകേണ്ടതിന്റെ മൂല്യം മനസ്സിലാക്കാൻ വിദ്യാർഥികളെ സഹായിക്കേണ്ടതിന്റെ പ്രാധാന്യം ഊന്നിപ്പറയുക. പരിജ്ഞാനം പുസ്തകത്തിന്റെ 17-ാം അധ്യായം 6-8 ഖണ്ഡികകൾ ഉപയോഗിച്ച് ഇത് എങ്ങനെ ചെയ്യാം എന്നതിന്റെ നന്നായി തയ്യാറായ ഒരു പ്രകടനം ഉൾപ്പെടുത്തുക.
ഗീതം 186, സമാപന പ്രാർഥന.
[അടിക്കുറിപ്പുകൾ]
a ഒരു മിനിട്ടിൽ കുറഞ്ഞ സമയംകൊണ്ട് ആമുഖ പ്രസ്താവനകൾ നടത്തിയിട്ട് ചോദ്യോത്തര ചർച്ചയായി അവതരിപ്പിക്കുക.
b ഒരു മിനിട്ടിൽ കുറഞ്ഞ സമയംകൊണ്ട് ആമുഖ പ്രസ്താവനകൾ നടത്തിയിട്ട് ചോദ്യോത്തര ചർച്ചയായി അവതരിപ്പിക്കുക.
c ഒരു മിനിട്ടിൽ കുറഞ്ഞ സമയംകൊണ്ട് ആമുഖ പ്രസ്താവനകൾ നടത്തിയിട്ട് ചോദ്യോത്തര ചർച്ചയായി അവതരിപ്പിക്കുക.