സേവനയോഗ പട്ടിക
കുറിപ്പ്: കൺവെൻഷൻ നടക്കുന്ന മാസങ്ങളിൽ പതിവുപോലെ ഓരോ ആഴ്ചത്തേക്കും നമ്മുടെ രാജ്യ ശുശ്രൂഷയിൽ സേവനയോഗം പട്ടികപ്പെടുത്തുന്നതായിരിക്കും. “തീക്ഷ്ണ രാജ്യഘോഷകർ” ഡിസ്ട്രിക്റ്റ് കൺവെൻഷനിൽ സംബന്ധിക്കാൻ കഴിയത്തക്കവണ്ണം സഭകൾക്ക് പട്ടികയിൽ ആവശ്യമായ പൊരുത്തപ്പെടുത്തലുകൾ വരുത്താവുന്നതാണ്. ഈ മാസത്തെ അനുബന്ധത്തിലെ പ്രാദേശികമായി ബാധകമാകുന്ന പ്രത്യേക ബുദ്ധിയുപദേശങ്ങൾ വീണ്ടും പരിചിന്തിക്കുന്നതിന് കൺവെൻഷനു തൊട്ടുമുമ്പുള്ള സേവനയോഗത്തിലെ 15 മിനിട്ട് ഉപയോഗിക്കുക. കൺവെൻഷൻ സവിശേഷ ആശയങ്ങളുടെ പരിചിന്തനത്തിനായി ജനുവരിയിൽ ഒരു മുഴു സേവനയോഗവും ഉപയോഗിക്കുന്നതായിരിക്കും. ആ ചർച്ചയ്ക്കുള്ള തയ്യാറെടുപ്പെന്ന നിലയിൽ നമുക്ക് എല്ലാവർക്കും കൺവെൻഷൻ സമയത്ത് അർഥവത്തായ കുറിപ്പുകൾ എടുക്കാവുന്നതാണ്. വ്യക്തിപരമായും വയൽശുശ്രൂഷയിലും ബാധകമാക്കാൻ ആഗ്രഹിക്കുന്ന ആശയങ്ങളും അതിൽ ഉൾപ്പെടുത്തുക. കൺവെൻഷനെ തുടർന്ന്, ലഭിച്ച നിർദേശങ്ങൾ എങ്ങനെ ബാധകമാക്കി എന്നു വിവരിക്കാനും നമുക്കു കഴിയും. ലഭിച്ച നല്ല നിർദേശങ്ങളിൽനിന്നു ഓരോരുത്തരും എങ്ങനെ പ്രയോജനം നേടി എന്നു കേൾക്കുന്നത് പരസ്പരം കെട്ടുപണി ചെയ്യുന്നതായിരിക്കും.
സെപ്റ്റംബർ 9-ന് ആരംഭിക്കുന്ന വാരം
12 മിനി: പ്രാദേശിക അറിയിപ്പുകൾ. നമ്മുടെ രാജ്യ ശുശ്രൂഷയിൽനിന്നുള്ള തിരഞ്ഞെടുത്ത അറിയിപ്പുകൾ. 8-ാം പേജിലെ നിർദേശങ്ങൾ ഉപയോഗിച്ച്, സെപ്റ്റംബർ 8 ലക്കം ഉണരുക!യും (മാസികാ അവതരണ കോളത്തിലെ ആദ്യത്തേത്) സെപ്റ്റംബർ 15 ലക്കം വീക്ഷാഗോപുരവും സമർപ്പിക്കാനുള്ള ഓരോ പ്രകടനം നടത്തുക. ഓരോന്നിലും “യഹോവയുടെ സാക്ഷികളിൽ എനിക്ക് താൽപര്യമില്ല” എന്നു പറയുന്ന ഒരു സംഭാഷണം മുടക്കിയോടു പ്രതികരിക്കേണ്ട വ്യത്യസ്ത വിധങ്ങൾ അവതരിപ്പിക്കുക.—ന്യായവാദം പുസ്തകത്തിന്റെ 17-18 പേജുകൾ കാണുക.
16 മിനി: “യഹോവയെ മഹത്ത്വപ്പെടുത്താൻ മറ്റുള്ളവരെ സഹായിക്കൽ.”a സമയം അനുവദിക്കുന്നതനുസരിച്ച്, ന്യായവാദം പുസ്തകത്തിന്റെ 196-9 പേജുകളിൽ നിന്നുള്ള ഒന്നോ രണ്ടോ ആശയങ്ങൾ പരാമർശിക്കുക.
17 മിനി: കഴിഞ്ഞ വർഷം നാം എങ്ങനെ പ്രവർത്തിച്ചു? സേവന മേൽവിചാരകന്റെ പ്രസംഗം. 2002 സേവന വർഷത്തിലെ സഭാ റിപ്പോർട്ടിന്റെ സവിശേഷതകൾ പറയുക. നിർവഹിച്ച നല്ല കാര്യങ്ങളെപ്രതി എല്ലാവരെയും അഭിനന്ദിക്കുക. യോഗങ്ങൾക്കു ഹാജരാകുന്നതിലും മടക്കസന്ദർശനങ്ങളും ബൈബിൾ അധ്യയനവും നടത്തുന്നതിലും സഹായ പയനിയറിങ് ചെയ്യുന്നതിലും സഭ എങ്ങനെ പ്രവർത്തിച്ചു എന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുക, മെച്ചപ്പെടുന്നതിനുള്ള പ്രായോഗിക നിർദേശങ്ങൾ നൽകുക. വരും വർഷത്തേക്ക് എത്തിപ്പിടിക്കാവുന്ന ലക്ഷ്യങ്ങൾ വെക്കുക.
ഗീതം 149, സമാപന പ്രാർഥന.
സെപ്റ്റംബർ 16-ന് ആരംഭിക്കുന്ന വാരം
10 മിനി: പ്രാദേശിക അറിയിപ്പുകൾ. കണക്കു റിപ്പോർട്ട്.
17 മിനി: “സവിശേഷമായ ഒരു പ്രോത്സാഹന കൈമാറ്റം.” പ്രസംഗം. ഡിസ്ട്രിക്റ്റ് കൺവെൻഷനു ഹാജരാകാൻ ഹൃദയംഗമമായ ഉത്സാഹം നട്ടുവളർത്തുക. ഒന്നാം ദിവസം രാവിലെ മുതൽ അവസാന ദിവസം വൈകുന്നേരം വരെയുള്ള മുഴു പരിപാടിക്കും ഹാജരാകാൻ എല്ലാവരെയും പ്രോത്സാഹിപ്പിക്കുക.
18 മിനി: “എപ്പോഴും നന്മ ചെയ്തുകൊണ്ടിരിപ്പിൻ.”b നമ്മുടെ പ്രയോജനത്തിനായി ചെയ്തിരിക്കുന്ന താമസ സൗകര്യ ക്രമീകരണങ്ങളോടു പറ്റിനിൽക്കേണ്ടതിന്റെ ആവശ്യം ഊന്നിപ്പറയുക. 2-ാം ഖണ്ഡികയിലെ ആറ് ഓർമിപ്പിക്കലുകൾ എടുത്തുപറയുക. നല്ല നടത്തയുടെ കാര്യത്തിൽ എല്ലാവരും ശ്രദ്ധിക്കേണ്ടതിന്റെ പ്രാധാന്യം വിശദീകരിക്കുക.
ഗീതം 115, സമാപന പ്രാർഥന.
സെപ്റ്റംബർ 23-ന് ആരംഭിക്കുന്ന വാരം
12 മിനി: പ്രാദേശിക അറിയിപ്പുകൾ. അടുത്തയാഴ്ചത്തെ സേവനയോഗ പരിപാടിക്കുള്ള ഒരുക്കമെന്ന നിലയിൽ കഴിഞ്ഞ സർക്കിട്ട് സമ്മേളന പരിപാടിയുടെ കുറിപ്പുകൾ പുനരവലോകനം ചെയ്യാൻ എല്ലാവരെയും പ്രോത്സാഹിപ്പിക്കുക. 8-ാം പേജിലെ നിർദേശങ്ങൾ ഉപയോഗിച്ച് ഒരു ശുശ്രൂഷാദാസൻ സെപ്റ്റംബർ 8 ലക്കം ഉണരുക!യും (മാസികാ അവതരണ കോളത്തിലെ മൂന്നാമത്തേത്) ഒരു മൂപ്പൻ ഒക്ടോബർ 1 ലക്കം വീക്ഷാഗോപുരവും അവതരിപ്പിക്കുന്ന വിധം പ്രകടിപ്പിക്കട്ടെ. ഓരോ പ്രകടനത്തിനും ശേഷം വീട്ടുകാരന്റെ താത്പര്യം ഉണർത്താൻ ഉപയോഗിച്ച ആദ്യത്തെ ഒന്നോ രണ്ടോ വാചകങ്ങൾ എടുത്തുപറയുക.
15 മിനി: “നിങ്ങളുടെ ആത്മീയാവശ്യങ്ങൾ തൃപ്തിപ്പെടുത്തുക.” പ്രസംഗവും സദസ്യ ചർച്ചയും. കൺവെൻഷൻ പരിപാടിക്ക് എല്ലാവരും അടുത്ത ശ്രദ്ധ നൽകേണ്ടതിന്റെ കാരണം പരിചിന്തിക്കുക. വെറുതെ കേൾക്കുക മാത്രം ചെയ്യാതെ പഠിക്കുന്ന കാര്യങ്ങൾ ബാധകമാക്കേണ്ടതിന്റെ ആവശ്യം ഊന്നിപ്പറയുക. ഡിസ്ട്രിക്റ്റ് കൺവെൻഷന്റെ സവിശേഷാശയങ്ങളുടെ പുനരവലോകനം നടത്തുന്ന ജനുവരിയിലെ ഒരു സേവനയോഗത്തെ സംബന്ധിച്ച് മുകളിൽ കൊടുത്തിരിക്കുന്ന കുറിപ്പ് പരിചിന്തിക്കുക. കുറിപ്പുകൾ എടുക്കാൻ എല്ലാവരെയും പ്രോത്സാഹിപ്പിക്കുക. കഴിഞ്ഞ വർഷത്തെ കൺവെൻഷൻ പരിപാടിയിൽനിന്നു ലഭിച്ച പ്രയോജനങ്ങളെ കുറിച്ച് അഭിപ്രായം പറയാൻ പ്രസാധകരെ ക്ഷണിക്കുക.
18 മിനി: “ശുചിത്വം യഹോവയ്ക്കു മഹത്ത്വം കൈവരുത്തുന്നു.”c മൂപ്പൻ കൈകാര്യം ചെയ്യേണ്ടത്, ഓരോ ഖണ്ഡികയുടെയും ചർച്ചയ്ക്കു ശേഷം അദ്ദേഹം അതു വായിക്കും. മുഴു കൺവെൻഷനിലും ശുചിത്വം പാലിക്കേണ്ടതിന്റെയും മറ്റുള്ളവരുടെ മുമ്പിൽ നാം ഓരോരുത്തരും എങ്ങനെ പ്രത്യക്ഷപ്പെടുന്നു എന്നതിന്റെയും പ്രാധാന്യം വിലമതിക്കാൻ എല്ലാവരെയും സഹായിക്കുക.
ഗീതം 169, സമാപന പ്രാർഥന.
സെപ്റ്റംബർ 30-ന് ആരംഭിക്കുന്ന വാരം
5 മിനി: പ്രാദേശിക അറിയിപ്പുകൾ. സെപ്റ്റംബറിലെ റിപ്പോർട്ടിടാൻ എല്ലാവരെയും ഓർമിപ്പിക്കുക.
15 മിനി: നമ്മുടെ മാസികകളെ വിശിഷ്ടമാക്കുന്നത് എന്ത്? പ്രസംഗവും സദസ്യ ചർച്ചയും. ഒക്ടോബറിൽ നാം വീക്ഷാഗോപുരവും ഉണരുക!യും വിശേഷവത്കരിക്കുന്നതായിരിക്കും. അവ വിശിഷ്ടമായിരിക്കുന്നതിന്റെ കാരണങ്ങൾ ചർച്ച ചെയ്യുക: (1) അവ യഹോവയുടെ നാമത്തെ വാഴ്ത്തുന്നു. (2) യേശുവിലുള്ള വിശ്വാസത്തെ പ്രോത്സാഹിപ്പിക്കുന്നു. (3) ദൈവരാജ്യത്തെ ഘോഷിക്കുന്നു. (4) ആധികാരിക പ്രമാണമെന്ന നിലയിൽ ബൈബിളിലേക്കു ശ്രദ്ധ ക്ഷണിക്കുന്നു. (5) ബൈബിൾ പ്രവചനങ്ങളുടെ നിവൃത്തിയെ വിശദീകരിക്കുന്നു. (6) ലോക സംഭവങ്ങളുടെ യഥാർഥ അർഥം എന്തെന്നു വിശദീകരിക്കുന്നു. (7) ഇന്നത്തെ പ്രശ്നങ്ങളെ എങ്ങനെ തരണം ചെയ്യാമെന്നു കാണിച്ചുതരുന്നു. (8) എല്ലാ ജീവിത തുറകളിലും ഉള്ള ആളുകൾക്ക് അവ ആകർഷകങ്ങളാണ്. (9) രാഷ്ട്രീയമായി നിഷ്പക്ഷത പാലിക്കുന്നു. മേൽപ്പറഞ്ഞ ഏതെങ്കിലും ആശയം ഉപയോഗിച്ച് ഒരു സംഭാഷണം എങ്ങനെ തുടങ്ങാം എന്നു കാണിക്കുന്ന രണ്ടു ഹ്രസ്വ പ്രകടനങ്ങൾ അവതരിപ്പിക്കുക.
25 മിനി: “ദൈവത്തെ ഭയപ്പെട്ട് അവനു മഹത്ത്വം കൊടുപ്പിൻ.” (വെളി. 14:7) പ്രസംഗവും സദസ്യ ചർച്ചയും. കഴിഞ്ഞ സേവനവർഷത്തിൽ നടന്ന സർക്കിട്ട് സമ്മേളന പരിപാടിയുടെ പുനരവലോകനം. പഠിച്ച മുഖ്യാശയങ്ങളെ കുറിച്ച് അഭിപ്രായം പറയാനും വ്യക്തിപരമായും കുടുംബമെന്ന നിലയിലും അവ എങ്ങനെ ബാധകമാക്കാൻ കഴിഞ്ഞു എന്നു പറയാനും സദസ്സിനെ ക്ഷണിക്കുക. (നേരത്തേതന്നെ ഓരോ ഭാഗവും നിയമിച്ചു കൊടുക്കാവുന്നതാണ്.) പിൻവരുന്ന പരിപാടികൾ വിശേഷവത്കരിക്കുക: (1) “ദൈവഭയം നട്ടുവളർത്താൻ പുതിയവരെ സഹായിക്കുക.” സ്മാരകത്തിനു ഹാജരായ താത്പര്യക്കാർ പുരോഗമിച്ച് യഹോവയുടെ ശുഷ്കാന്തിയുള്ള ദാസന്മാരായിത്തീരാൻ അവരെ എങ്ങനെ സഹായിക്കാനാകും? (2) “യഹോവാഭയത്തിന്റെ അർഥം തിന്മയെ വെറുക്കൽ എന്നാണ്.” (w87 8/1 22-24) യഹോവ വെറുക്കുന്ന കാര്യങ്ങളിൽനിന്ന്—അഹങ്കാരം, വ്യാജം പറയൽ, ഭൗതികത്വത്തിനു പിന്നാലെയുള്ള പരക്കംപാച്ചൽ, അനാരോഗ്യകരമായ വിനോദങ്ങൾ, ഇന്റർനെറ്റിന്റെ ദുരുപയോഗം—വിട്ടുനിൽക്കാൻ സദൃശവാക്യങ്ങൾ 6:16-19 നമ്മെ സഹായിക്കുന്നത് എങ്ങനെ? (3) “നിങ്ങൾ സ്നേഹിക്കുന്നവരോടു പൂർവാധികം അടുത്തുചെല്ലുക.” നാം യഹോവയെയും യേശുവിനെയും കുടുംബാംഗങ്ങളെയും സഭയിലെ മറ്റുള്ളവരെയും സ്നേഹിക്കുന്നു; അവരുമായി അടുത്ത ബന്ധത്തിലായിരിക്കുന്നത് നമ്മെ ലോകത്തിൽനിന്നു സംരക്ഷിക്കുന്നത് എങ്ങനെ? (4) “മനുഷ്യരെ അല്ല, യഹോവയെ ഭയപ്പെടുക.” പ്രസംഗവേലയിൽ ഏർപ്പെടുമ്പോഴുള്ള ഭയത്തെ തരണം ചെയ്യാൻ, ജോലിസ്ഥലത്തോ സ്കൂളിലോ ദൈവിക തത്ത്വങ്ങളോടു പറ്റിനിൽക്കാൻ, അല്ലെങ്കിൽ യോഗങ്ങളോ സമ്മേളനങ്ങളോ കൺവെൻഷനുകളോ മുടക്കുന്നതിന് തൊഴിലുടമയിൽനിന്ന് ഉണ്ടായ സമ്മർദത്തെ ചെറുത്തു നിൽക്കാൻ യഹോവയെ അപ്രീതിപ്പെടുത്തുന്നതിലുള്ള ഭയം നിങ്ങളെ സഹായിച്ചിരിക്കുന്നത് എങ്ങനെ? (5) ‘എല്ലാം ദൈവത്തിന്റെ മഹത്ത്വത്തിനായി ചെയ്വിൻ.’ (സങ്കീ. 119:37; എബ്രാ. 4:13) അമിതകുടി, അശ്ലീലങ്ങൾ വീക്ഷിക്കൽ, അല്ലെങ്കിൽ മറ്റു രഹസ്യ പാപങ്ങളിൽ ഏർപ്പെടൽ എന്നിവയിൽനിന്നെല്ലാം ദൈവിക ഭയം നമ്മെ തടയേണ്ടത് എന്തുകൊണ്ട്? (6) “യഹോവാഭയത്തിൽ നടക്കുന്നതിൽ തുടരുക.” നിങ്ങളുടെ ജീവിതത്തെ നയിക്കാൻ യഹോവയുടെ ആത്മാവിനെ പൂർണമായി അനുവദിച്ചിരിക്കുന്നതിനാൽ യഹോവ നിങ്ങളെ എങ്ങനെ അനുഗ്രഹിച്ചിരിക്കുന്നു?—സങ്കീ. 31:19; 33:18; 34:9, 17; 145:19.
ഗീതം 171, സമാപന പ്രാർഥന.
ഒക്ടോബർ 7-ന് ആരംഭിക്കുന്ന വാരം
10 മിനി: പ്രാദേശിക അറിയിപ്പുകൾ.
15 മിനി: “ദിവ്യാധിപത്യ ആസ്തികളോടു വിലമതിപ്പു പ്രകടമാക്കുക.”d മൂപ്പൻ കൈകാര്യം ചെയ്യേണ്ടത്. പ്രാദേശികമായി നിരീക്ഷിച്ചിരിക്കുന്ന കാര്യങ്ങളെയും നമ്മുടെ സാഹിത്യങ്ങൾ ജ്ഞാനപൂർവം ഉപയോഗിക്കുന്നതിന് സഭയ്ക്ക് എന്തു ചെയ്യാനാകും എന്നതിനെയും കുറിച്ചുള്ള അഭിപ്രായങ്ങൾ ഉൾപ്പെടുത്തുക. വാസ്തവത്തിൽ ആവശ്യമായ സാഹിത്യം മാത്രം കൈപ്പറ്റാൻ എല്ലാവരെയും പ്രോത്സാഹിപ്പിക്കുക. ലോകവ്യാപക വേലയെ പിന്തുണയ്ക്കാൻ സാമ്പത്തികമായി സംഭാവന ചെയ്യുന്നതിനുള്ള അവസരങ്ങളെ കുറിച്ചു പറയുക.
20 മിനി: “‘മൂല്യരഹിത കാര്യങ്ങ’ളുടെ പിന്നാലെയുള്ള പാച്ചൽ ഒഴിവാക്കുക.”e 4-ാം ഖണ്ഡിക ചർച്ച ചെയ്തശേഷം, 1999 നവംബർ ലക്കം നമ്മുടെ രാജ്യ ശുശ്രൂഷയുടെ അനുബന്ധത്തിന്റെ 30-2 ഖണ്ഡികകളിലെ അഭിപ്രായങ്ങൾ ഉൾപ്പെടുത്തുക. അഞ്ചാം ഖണ്ഡിക ചർച്ച ചെയ്യുമ്പോൾ 1994 ഒക്ടോബർ 1 ലക്കം വീക്ഷാഗോപുരത്തിന്റെ 8-ാം പേജിലെ ചതുരത്തിൽനിന്നുള്ള അഭിപ്രായങ്ങൾ ഉൾപ്പെടുത്തുക. 6-ാം ഖണ്ഡികയോടൊപ്പം 1999 നവംബർ ലക്കം നമ്മുടെ രാജ്യ ശുശ്രൂഷയുടെ അനുബന്ധത്തിന്റെ 18-ാം ഖണ്ഡിക വായിക്കുക.
ഗീതം 105, സമാപന പ്രാർഥന.
[അടിക്കുറിപ്പുകൾ]
a ഒരു മിനിട്ടിൽ കുറഞ്ഞ സമയംകൊണ്ട് ആമുഖ പ്രസ്താവനകൾ നടത്തിയിട്ട്, ചോദ്യോത്തര ചർച്ചയായി അവതരിപ്പിക്കുക.
b ഒരു മിനിട്ടിൽ കുറഞ്ഞ സമയംകൊണ്ട് ആമുഖ പ്രസ്താവനകൾ നടത്തിയിട്ട്, ചോദ്യോത്തര ചർച്ചയായി അവതരിപ്പിക്കുക.
c ഒരു മിനിട്ടിൽ കുറഞ്ഞ സമയംകൊണ്ട് ആമുഖ പ്രസ്താവനകൾ നടത്തിയിട്ട്, ചോദ്യോത്തര ചർച്ചയായി അവതരിപ്പിക്കുക.
d ഒരു മിനിട്ടിൽ കുറഞ്ഞ സമയംകൊണ്ട് ആമുഖ പ്രസ്താവനകൾ നടത്തിയിട്ട്, ചോദ്യോത്തര ചർച്ചയായി അവതരിപ്പിക്കുക.
e ഒരു മിനിട്ടിൽ കുറഞ്ഞ സമയംകൊണ്ട് ആമുഖ പ്രസ്താവനകൾ നടത്തിയിട്ട്, ചോദ്യോത്തര ചർച്ചയായി അവതരിപ്പിക്കുക.