ദിവ്യാധിപത്യ ശുശ്രൂഷാസ്കൂൾ പുനരവലോകനം
പിൻവരുന്ന ചോദ്യങ്ങൾ, 2003 ഡിസംബർ 29-ന് ആരംഭിക്കുന്ന വാരത്തിലെ ദിവ്യാധിപത്യ ശുശ്രൂഷാസ്കൂൾ പരിപാടിയിൽ വാചാ പുനരവലോകനമായി പരിചിന്തിക്കുന്നതായിരിക്കും. 2003 നവംബർ 3 മുതൽ ഡിസംബർ 29 വരെയുള്ള വാരങ്ങളിലെ ദിവ്യാധിപത്യ ശുശ്രൂഷാസ്കൂൾ നിയമനങ്ങളിൽ പരിചിന്തിച്ച വിവരങ്ങളെ ആസ്പദമാക്കി 30 മിനിട്ട് ദൈർഘ്യമുള്ള ഒരു പുനരവലോകനം സ്കൂൾ മേൽവിചാരകൻ നടത്തുന്നതായിരിക്കും. [കുറിപ്പ്: ചോദ്യങ്ങൾക്കുശേഷം പരാമർശങ്ങൾ നൽകിയിട്ടില്ലാത്തപ്പോൾ, ഉത്തരങ്ങൾ കണ്ടെത്തുന്നതിനായി നിങ്ങൾ സ്വന്തമായി ഗവേഷണം നടത്തേണ്ടതുണ്ട്.—ശുശ്രൂഷാസ്കൂൾ പാഠപുസ്തകത്തിന്റെ 36-7 പേജുകൾ കാണുക.)
പ്രസംഗ ഗുണങ്ങൾ
1. വയൽശുശ്രൂഷയിൽ ബൈബിൾ ഉപയോഗിക്കുന്നത് വളരെ പ്രധാനമായിരിക്കുന്നത് എന്തുകൊണ്ട്? (be പേ. 145 ഖ. 2, ചതുരം)
2. ഒരു തിരുവെഴുത്ത് പരിചയപ്പെടുത്തുന്ന വിധത്തെ അതിന്റെ സന്ദർഭം സ്വാധീനിക്കുന്നത് എങ്ങനെ? (be പേ. 149)
3. ഒരു ബൈബിൾഭാഗം വായിക്കുമ്പോൾ ശരിയായ പദങ്ങൾക്ക് ഊന്നൽ നൽകുന്നത് പ്രധാനമായിരിക്കുന്നത് എന്തുകൊണ്ട്, ഇത് എങ്ങനെ ചെയ്യാൻ കഴിയും? (be പേ. 151 ഖ. 3, ചതുരം)
4. മറ്റുള്ളവരെ പഠിപ്പിക്കുമ്പോൾ, ‘സത്യത്തിന്റെ വചനം ശരിയായി കൈകാര്യം ചെയ്യാനുള്ള’ പൗലൊസിന്റെ ബുദ്ധിയുപദേശം നാം എങ്ങനെ പ്രാവർത്തികമാക്കും, ഇത് പ്രധാനമായിരിക്കുന്നത് എന്തുകൊണ്ട്? (2 തിമൊ. 2:15, NW) (be പേ. 153 ഖ. 2, ചതുരം)
5. അപ്പൊസ്തലനായ പൗലൊസ് ‘തിരുവെഴുത്തുകളിൽനിന്ന് ന്യായവാദം ചെയ്തത്’ എങ്ങനെ? (പ്രവൃ. 17:2, 3, NW) (be പേ. 155 ഖ. 5-പേ. 156 ഖ. 1)
1-ാം നമ്പർ നിയമനം
6. ഒരു പ്രസംഗം തയ്യാറാക്കാനായി നാം നമ്മുടെ ഏറ്റവും പ്രമുഖ ഗവേഷണ ഉപകരണമായ ബൈബിൾ ഉപയോഗിക്കുമ്പോൾ (1) തിരുവെഴുത്തുകളുടെ സന്ദർഭം പരിശോധിക്കൽ (2) ഒത്തുവാക്യങ്ങൾ പരിശോധിക്കൽ (3) ഒരു ബൈബിൾ കൺകോർഡൻസ് ഉപയോഗിച്ചുള്ള അന്വേഷണം എന്നിവ പ്രയോജനകരമായിരിക്കുന്നത് എന്തുകൊണ്ട്? (be പേ. 34 ഖ. 3-പേ. 35 ഖ. 2)
7. യഥാർഥ വിശ്വസ്തത പ്രതിഫലിപ്പിക്കപ്പെടുന്നത് എങ്ങനെ, ആരോട്? (w01 10/1 പേ. 22-3)
8. യഹോവ കൃത്യതയുള്ള ഒരു സമയപാലകനാണ് എന്ന് എന്തു സൂചിപ്പിക്കുന്നു? (ദാനീ. 11:35-40; ലൂക്കൊ. 21:24) (si പേ. 284 ഖ. 1)
9. ഒരു പ്രസംഗത്തിനായി ഗവേഷണം നടത്തിയതിനുശേഷം ഏതു പോയിന്റുകൾ ഉപയോഗിക്കണം എന്നു തീരുമാനിക്കുമ്പോൾ നാം ഏതെല്ലാം ഘടകങ്ങൾ മനസ്സിൽ പിടിക്കണം? (be പേ. 38)
10. “നോഹയുടെ കാല”ത്തെ കുറിച്ചുള്ള യേശുവിന്റെ പ്രസ്താവന ഇന്ന് നമ്മുടെ സാഹചര്യത്തെ സംബന്ധിച്ചിടത്തോളം പ്രസക്തമായിരിക്കുന്നത് എന്തുകൊണ്ട്? (മത്താ. 24:37) (w01 11/15 പേ. 31 ഖ. 3-4)
പ്രതിവാര ബൈബിൾ വായന
11. ഒരു ക്രിസ്ത്യാനിയുടെ ദൗത്യം ക്രിസ്ത്യാനികളായിത്തീരാൻ ആളുകളെ സഹായിക്കുകയാണ്, അല്ലാതെ സാമൂഹിക പരിഷ്കരണത്തിനായി പ്രവർത്തിക്കുകയല്ല എന്ന് ഫിലേമോനുള്ള പൗലൊസിന്റെ ലേഖനം പ്രകടമാക്കുന്നത് എങ്ങനെ? (ഫിലേ. 12)
12. ‘ഒഴുകിപ്പോകുക,’ ‘ത്യജിച്ചുകളയുക,’ ‘വീണുപോകുക’ എന്നിവ തമ്മിലുള്ള വ്യത്യാസമെന്ത്? (എബ്രാ. 2:1; 3:12; 6:6, NW) (w99 7/15 പേ. 19 ഖ. 12; w80 12/1 പേ. 23 ഖ. 6, 8)
13. “കർത്താവിന്നു [“യഹോവയ്ക്ക്,” NW) ഇഷ്ടമുണ്ടെങ്കിൽ” എന്ന പദപ്രയോഗം തീരെ നിസ്സാരമായ ഒരു വിധത്തിൽ ഉപയോഗിക്കുന്നത് ഒഴിവാക്കാൻ നമുക്ക് എങ്ങനെ കഴിയും? (യാക്കോ. 4:15) (cj പേ. 171 ഖ. 1-2)
14. “കാത്തിരിക്കുകയും യഹോവയുടെ ദിവസത്തിന്റെ സാന്നിധ്യം മനസ്സിൽ അടുപ്പിച്ചുനിറുത്തുകയും ചെയ്യുക” എന്നതിന്റെ അർഥമെന്ത്, നമുക്ക് അത് എങ്ങനെ ചെയ്യാൻ കഴിയും? (2 പത്രൊ. 3:12, NW) (w97 9/1 പേ. 19-20)
15. വെളിപ്പാടു 2-ഉം 3-ഉം അധ്യായങ്ങളിൽ കൊടുത്തിരിക്കുന്ന ഏഴു സഭകൾക്കുള്ള സന്ദേശത്തിൽ ഇന്നത്തെ ക്രിസ്ത്യാനികൾക്കുള്ള ഏതു സുപ്രധാന ബുദ്ധിയുപദേശം കാണാൻ കഴിയും? (വെളി. 2:4, 5, 10, 14, 20; 3:3, 10, 11, 17, 19)