ദയവായി താമസമെന്യേ സന്ദർശിക്കുക
താമസമെന്യേ ആരെ സന്ദർശിക്കണമെന്നാണ്? സാഹിത്യം ആവശ്യപ്പെടുന്ന, അല്ലെങ്കിൽ ക്രമമായി മാസികകൾ ലഭിക്കാനോ ഒരു സാക്ഷി തങ്ങളെ വീട്ടിൽ സന്ദർശിക്കാനോ ആഗ്രഹം പ്രകടിപ്പിക്കുന്ന വ്യക്തികളെ. ഈ അഭ്യർഥനകൾ എവിടെനിന്നാണ് വരുന്നത്? തപാലിലോ ഫോണിലോ നമ്മുടെ ഔദ്യോഗിക ഇന്റർനെറ്റ് വെബ് സൈറ്റ് മുഖാന്തരമോ ബ്രാഞ്ച് ഓഫീസുമായി ബന്ധപ്പെടുന്നവരിൽനിന്ന്. അങ്ങനെ താത്പര്യം പ്രകടിപ്പിക്കപ്പെടുമ്പോൾ, S-70 ഫാറം ഉപയോഗിച്ച് ബ്രാഞ്ച് ഓഫീസ് പ്രാദേശിക സഭയെ അക്കാര്യം അറിയിക്കുന്നു. “ദയവായി ഈ വ്യക്തിയെ സന്ദർശിക്കാൻ യോഗ്യതയുള്ള ഒരു പ്രസാധകനെ/പ്രസാധികയെ ക്രമീകരിക്കുക” എന്ന തലക്കെട്ടുള്ള ഒരു കുറിപ്പാണ് ഇത്. മൂപ്പന്മാർക്ക് അത്തരമൊരു S-70 ഫാറം ലഭിക്കുമ്പോൾ, താത്പര്യക്കാരനെ പോയി കാണുമെന്ന് ഉറപ്പുള്ള ഒരു പ്രസാധകന് അവർ അത് ഉടനടി കൈമാറണം. വ്യക്തിയെ വീട്ടിൽ കണ്ടെത്താൻ സാധിക്കുന്നില്ലെങ്കിൽ, ടെലിഫോൺ മുഖാന്തരം സമ്പർക്കം പുലർത്താനോ ഒരു കുറിപ്പെഴുതി വിവേചനയോടെ വീട്ടിൽ ഇടാനോ പ്രസാധകനു ശ്രമിക്കാവുന്നതാണ്. അത്തരമൊരു സന്ദർശനം നടത്താൻ നിങ്ങളോട് ആവശ്യപ്പെടുന്നെങ്കിൽ താത്പര്യക്കാരനെ താമസമെന്യേ കണ്ടെത്താൻ ദയവായി സകല ശ്രമവും ചെയ്യുക.