സേവനയോഗ പട്ടിക
ഡിസംബർ 8-ന് ആരംഭിക്കുന്ന വാരം
10 മിനി: പ്രാദേശിക അറിയിപ്പുകൾ. നമ്മുടെ രാജ്യ ശുശ്രൂഷയിൽനിന്നുള്ള തിരഞ്ഞെടുത്ത അറിയിപ്പുകൾ. 6-ാം പേജിലെ നിർദേശങ്ങൾ ഉപയോഗിച്ച് ഡിസംബർ 8 ലക്കം ഉണരുക!യും (മാസികാവതരണ കോളത്തിലെ ആദ്യത്തേത്) ഡിസംബർ 15 ലക്കം വീക്ഷാഗോപുരവും എങ്ങനെ സമർപ്പിക്കാമെന്നു പ്രകടിപ്പിക്കുക. ഓരോ പ്രകടനത്തിലും ഒരു മാസിക മാത്രമാണ് വിശേഷവത്കരിക്കുന്നതെങ്കിലും മാസികകൾ ജോഡിയായി സമർപ്പിക്കുക.
20 മിനി: “യഥാർഥ ക്രിസ്തീയ ഐക്യം—എങ്ങനെ?”a 5-ാം ഖണ്ഡിക ചർച്ച ചെയ്യവേ, ക്രിസ്തീയ ഐക്യം എടുത്തു കാണിക്കുന്ന അന്താരാഷ്ട്ര കൺവെൻഷനുകളോ ദിവ്യാധിപത്യ നിർമാണ പദ്ധതികളോ ദുരിതാശ്വാസ പ്രവർത്തനമോ ഉൾപ്പെട്ടിട്ടുള്ള വ്യക്തിപരമായ അനുഭവങ്ങൾ പറയാൻ സദസ്സിനെ ക്ഷണിക്കുക.
15 മിനി: “2004-ലെ ദിവ്യാധിപത്യ ശുശ്രൂഷാസ്കൂൾ.” സ്കൂൾ മേൽവിചാരകൻ നടത്തുന്ന പ്രസംഗം. 2003 ഒക്ടോബർ ലക്കം നമ്മുടെ രാജ്യ ശുശ്രൂഷയുടെ അനുബന്ധത്തിൽനിന്നുള്ള അഭിപ്രായങ്ങൾ ഉൾപ്പെടുത്തുക.
ഗീതം 108, സമാപന പ്രാർഥന.
ഡിസംബർ 15-ന് ആരംഭിക്കുന്ന വാരം
10 മിനി: പ്രാദേശിക അറിയിപ്പുകൾ. ഡിസംബർ 29-ന് ആരംഭിക്കുന്ന വാരത്തിലെ ചർച്ചയ്ക്കുള്ള തയ്യാറെടുപ്പെന്ന നിലയിൽ രക്തപ്പകർച്ചയ്ക്കു പകരമുള്ള ചികിത്സ—രോഗിയുടെ ആവശ്യങ്ങളും അവകാശങ്ങളും നിറവേറ്റുന്നു (ഇംഗ്ലീഷ്) എന്ന വീഡിയോ കാണാൻ എല്ലാവരെയും പ്രോത്സാഹിപ്പിക്കുക. “ദയവായി താമസമെന്യേ സന്ദർശിക്കുക” എന്ന ചതുരം ചർച്ച ചെയ്യുക. S-70 ഫാറം ലഭ്യമെങ്കിൽ കാണിക്കുക. ഡിസംബർ 25-നും ജനുവരി 1-നും ഉള്ള പ്രത്യേക വയൽസേവന ക്രമീകരണങ്ങൾ അറിയിക്കുക.
15 മിനി: വ്യക്തിപരമായ പഠനം—ഒരു ആരാധനാക്രിയ. 2000 ഒക്ടോബർ 1 ലക്കം വീക്ഷാഗോപുരത്തിന്റെ 14-5 പേജുകളിലെ 6-10 ഖണ്ഡികകളെ ആസ്പദമാക്കിയുള്ള പ്രസംഗം.
20 മിനി: “‘നിത്യജീവനു ചേർന്ന പ്രകൃതമുള്ളവരെ’ സഹായിക്കുക.”b നൽകിയിരിക്കുന്ന ചോദ്യങ്ങൾ ഉപയോഗിക്കുക. 1997 മാർച്ച് ലക്കം നമ്മുടെ രാജ്യ ശുശ്രൂഷയുടെ 3-ാം പേജിലെ ചതുരത്തിൽ നൽകിയിരിക്കുന്ന, മടക്കസന്ദർശനങ്ങൾ നടത്തുന്നതിനുള്ള വ്യത്യസ്ത നിർദേശങ്ങൾ പുനരവലോകനം ചെയ്യുക.
ഗീതം 42, സമാപന പ്രാർഥന.
ഡിസംബർ 22-ന് ആരംഭിക്കുന്ന വാരം
12 മിനി: പ്രാദേശിക അറിയിപ്പുകൾ. കണക്കു റിപ്പോർട്ട്. 6-ാം പേജിലെ നിർദേശങ്ങൾ ഉപയോഗിച്ച് ഡിസംബർ 8 ലക്കം ഉണരുക!യും (മാസികാവതരണ കോളത്തിലെ മൂന്നാമത്തേത്) ജനുവരി 1 ലക്കം വീക്ഷാഗോപുരവും അവതരിപ്പിക്കുന്ന വിധം പ്രകടിപ്പിക്കുക. അടുത്ത ആഴ്ചയിലെ പ്രത്യേക സേവനയോഗത്തെ കുറിച്ച് എല്ലാവരെയും ഓർമിപ്പിക്കുക. അതിൽ രോഗിയുടെ ആവശ്യങ്ങളും അവകാശങ്ങളും എന്ന വീഡിയോ നാം പുനരവലോകനം ചെയ്യും. മുൻകൂർ വൈദ്യ നിർദേശം/വിമുക്തമാക്കൽ കാർഡിനെ കുറിച്ചു ചർച്ച ചെയ്തശേഷം കാർഡുകൾ വിതരണം ചെയ്യുന്നതായിരിക്കും.
15 മിനി: പ്രാദേശിക ആവശ്യങ്ങൾ.
18 മിനി: “അർഹരായവരെ അന്വേഷിച്ചു കണ്ടെത്തൽ.”c നൽകിയിരിക്കുന്ന വിവരങ്ങൾ പ്രാദേശികമായി ബാധകമാക്കുക. ആളുകൾ വീട്ടിൽ കാണാൻ ഏറ്റവും സാധ്യതയുള്ളത് എപ്പോഴാണ്? ഉച്ചകഴിഞ്ഞോ സായാഹ്നത്തിലോ പ്രവർത്തിച്ചതു മുഖാന്തരം എന്തു ഫലങ്ങൾ നേടാൻ കഴിഞ്ഞിട്ടുണ്ട്? വീട്ടിൽ കണ്ടുമുട്ടാൻ കഴിയാത്ത ആളുകളുമായി സമ്പർക്കം പുലർത്താൻ മറ്റേതു മാർഗങ്ങൾ ഉപയോഗിക്കാവുന്നതാണ്?
ഗീതം 209, സമാപന പ്രാർഥന.
ഡിസംബർ 29-ന് ആരംഭിക്കുന്ന വാരം
5 മിനി: പ്രാദേശിക അറിയിപ്പുകൾ. ഡിസംബറിലെ വയൽസേവന റിപ്പോർട്ട് നൽകാൻ പ്രസാധകരെ ഓർമിപ്പിക്കുക. ജനുവരിയിലെ സാഹിത്യ സമർപ്പണം പരാമർശിക്കുക.
17 മിനി: “ചികിത്സാരംഗത്തെ ഒരു സുപ്രധാന പ്രവണത എടുത്തുകാണിക്കുന്ന ഒരു വീഡിയോ.” യോഗ്യതയുള്ള ഒരു മൂപ്പൻ നടത്തേണ്ടത്. ക്രിസ്ത്യാനികൾ രക്തപ്പകർച്ച നിരസിക്കുന്നത് മുഖ്യമായും, രക്തത്തിന്റെ പവിത്രത സംബന്ധിച്ച ദൈവനിയമത്തോടുള്ള ആദരവു നിമിത്തമാണ് എന്ന് പ്രവൃത്തികൾ 15:28, 29 വായിച്ച് ഹ്രസ്വമായി എടുത്തു പറയുക. തുടർന്ന്, ലേഖനത്തിൽ നൽകിയിരിക്കുന്ന ചോദ്യങ്ങൾ ഉപയോഗിച്ച് രോഗിയുടെ ആവശ്യങ്ങളും അവകാശങ്ങളും എന്ന വീഡിയോയുടെ ചർച്ചയിലേക്കു നേരിട്ടു കടക്കുക. അവസാന ഖണ്ഡിക വായിച്ച് ഉപസംഹരിക്കുക.
23 മിനി: ചികിത്സയോടു ബന്ധപ്പെട്ട വെല്ലുവിളികളെ ആത്മവിശ്വാസത്തോടെ നേരിടൽ. ബ്രാഞ്ച് ഓഫീസ് പ്രദാനം ചെയ്തിരിക്കുന്ന ബാഹ്യരേഖ ഉപയോഗിച്ച് യോഗ്യതയുള്ള ഒരു മൂപ്പൻ നടത്തുന്ന പ്രസംഗം. “രക്തം വർജിക്കാൻ നമ്മെ സഹായിക്കുന്ന കരുതലുകൾ” എന്ന ചതുരത്തിലെ പ്രധാന ആശയങ്ങൾ പുനരവലോകനം ചെയ്യുക.
ഗീതം 182, സമാപന പ്രാർഥന.
ജനുവരി 5-ന് ആരംഭിക്കുന്ന വാരം
5 മിനി: പ്രാദേശിക അറിയിപ്പുകൾ.
20 മിനി: നിങ്ങളുടെ പ്രയത്നം വ്യർഥമല്ല. (1 കൊരി. 15:58) സദസ്യ ചർച്ച. അനേകം വർഷങ്ങളായി സജീവ സാക്ഷികളായിരുന്നിട്ടുള്ള പ്രസാധകരെ ആദ്യകാല പ്രവർത്തനത്തിന്റെ വിശദാംശങ്ങൾ പറയുന്നതിന് മുൻകൂട്ടി ക്രമീകരിക്കുക. സഭയോടൊത്ത് എത്രപേർ സഹവസിച്ചിരുന്നു? സഭയ്ക്ക് പ്രവർത്തിക്കാൻ എത്രത്തോളം പ്രദേശം നിയമിച്ചു കിട്ടിയിരുന്നു? രാജ്യസന്ദേശത്തോട് ആളുകൾ എങ്ങനെ പ്രതികരിച്ചു? ഏതുതരം എതിർപ്പുകളെ നിങ്ങൾ നേരിട്ടു? പ്രാദേശികമായി രാജ്യവേല ഇന്നോളം എങ്ങനെ അഭിവൃദ്ധി പ്രാപിച്ചിരിക്കുന്നു?
20 മിനി: യഹോവയുടെ ആരാധന നമ്മുടെ ജീവിതത്തെ സമ്പുഷ്ടമാക്കുന്നത് എങ്ങനെ? സദസ്യ ചർച്ച. സത്യാരാധനയാണ് സന്തുഷ്ടവും അർഥപൂർണവുമായ ജീവിതത്തിന്റെ താക്കോൽ. (1) ജീവിതത്തിലെ പ്രശ്നങ്ങളെയും ഉത്കണ്ഠകളെയും തരണംചെയ്യാൻ അതു നമ്മെ സഹായിക്കുന്നു. (ഫിലി. 4:6, 7) (2) ദൈവിക ഗുണങ്ങൾ നട്ടുവളർത്താൻ അതു നമ്മെ പ്രോത്സാഹിപ്പിക്കുന്നു. (2 പത്രൊ. 1:5-8) (3) നമ്മുടെ സമയവും വിഭവങ്ങളും ഏറ്റവും പ്രയോജനപ്രദമായ വിധത്തിൽ ഉപയോഗിക്കാൻ അതു നമ്മെ സഹായിക്കുന്നു. (1 തിമൊ. 6:17-19) (4) ഒരു ഉറച്ച ഭാവിപ്രത്യാശ നമുക്കു തരുന്നു. (2 പത്രൊ. 3:13) (5) യഹോവയുമായി ഒരു ഗാഢബന്ധം വളർത്തിയെടുക്കാൻ അതു നമ്മെ പ്രാപ്തരാക്കുന്നു. (യാക്കോ. 4:8) യഹോവയെ അറിയുകയോ സേവിക്കുകയോ ചെയ്യാത്തവർക്ക് ഇതൊന്നും ആസ്വദിക്കാൻ കഴിയുന്നില്ലെന്ന കാര്യം ചൂണ്ടിക്കാണിക്കുക.
ഗീതം 136, സമാപന പ്രാർഥന.
[അടിക്കുറിപ്പുകൾ]
a ഒരു മിനിട്ടിൽ കുറഞ്ഞ സമയംകൊണ്ട് ആമുഖ പ്രസ്താവനകൾ നടത്തിയിട്ട്, ചോദ്യോത്തര ചർച്ചയായി അവതരിപ്പിക്കുക.
b ഒരു മിനിട്ടിൽ കുറഞ്ഞ സമയംകൊണ്ട് ആമുഖ പ്രസ്താവനകൾ നടത്തിയിട്ട്, ചോദ്യോത്തര ചർച്ചയായി അവതരിപ്പിക്കുക.
c ഒരു മിനിട്ടിൽ കുറഞ്ഞ സമയംകൊണ്ട് ആമുഖ പ്രസ്താവനകൾ നടത്തിയിട്ട്, ചോദ്യോത്തര ചർച്ചയായി അവതരിപ്പിക്കുക.