ചോദ്യപ്പെട്ടി
● ഒരു പ്രസാധകൻ മറെറാരു പ്രദേശത്തേക്കു മാറിപ്പോകുമ്പോൾ ഒരു പുതിയ സഭയിലേക്കുളള മാററത്തിനു സഹായിക്കാൻ എന്തു ചെയ്യണം?
ഒരു പ്രസാധകൻ മറെറാരു സഭയിൽനിന്നു വന്നാലുടനെ സഭാസെക്രട്ടറി അയാളുടെ മുൻസഭയുടെ പേരും അവിടത്തെ സെക്രട്ടറിയുടെ പേരും മേൽവിലാസവും ആ പ്രസാധകനിൽനിന്ന് വാങ്ങണം. പിന്നീട് അദ്ദേഹം സഭാപ്രസാധകരേഖാകാർഡിനും ഒരു പരിചയപ്പെടുത്തൽ കത്തിനും അപേക്ഷിച്ചുകൊണ്ട് മുൻ സഭയിലെ സെക്രട്ടറിക്ക് എഴുതണം. ഈ അപേക്ഷ കിട്ടുന്ന സെക്രട്ടറി താമസംവിനാ പ്രതികരിക്കണം.—നമ്മുടെ ശുശ്രൂഷ നിർവഹിക്കാൻ സംഘടിതർ പേജ് 109-110 കാണുക.
മാറിപ്പോകാൻ പ്ലാനിടുന്ന പ്രസാധകൻ വിട്ടുപോകുന്ന സഭയുടെ ശരിയായ പേരും സെക്രട്ടറിയുടെ പേരും വിലാസവും ലഭിച്ചിട്ടുണ്ടെന്ന് ഉറപ്പുവരുത്തിക്കൊണ്ട് സഹായിക്കാൻ കഴിയും. പിന്നീട്, പുതിയ സഭയിൽ വന്നശേഷം അവിടത്തെ സെക്രട്ടറിക്ക് പെട്ടെന്നുതന്നെ പ്രവർത്തിക്കാൻ കഴിയത്തക്കവണ്ണം ഈ വിവരങ്ങൾ അദ്ദേഹത്തിനു കൊടുക്കണം. രേഖാകാർഡ് കിട്ടുന്നതുവരെ പുതിയ സഭയിൽ ഇടുന്ന വയൽസേവനറിപ്പോർട്ടുകൾ സൂക്ഷിക്കാൻകഴിയും. പിന്നീട് രേഖാകാർഡിൽ പ്രസാധകന്റെ പ്രവർത്തനം ചേർക്കാവുന്നതാണ്, സഭയുടെ അടുത്ത പ്രതിമാസറിപ്പോർട്ടിൽ ഉൾപ്പെടുത്തുകയും ചെയ്യാം.
ചിലപ്പോൾ പ്രസാധകന് താൻ മാറിപ്പോകുന്ന പുതിയ സഭയിലെ സെക്രട്ടറിയുടെ പേരും വിലാസവും അറിയാമായിരിക്കും. അങ്ങനെയെങ്കിൽ, മൂപ്പൻമാർ ഒരു അപേക്ഷ കിട്ടാൻ കാത്തിരിക്കേണ്ടതില്ല. പ്രസാധകന്റെ പ്രവർത്തനരേഖയും പരിചയപ്പെടുത്തൽ കത്തും പ്രസാധകൻ സഹവസിക്കാൻ പോകുന്ന സഭയിലെ സെക്രട്ടറിക്ക് ഉടൻതന്നെ തപാലിൽ അയച്ചുകൊടുക്കാൻകഴിയും.