സേവനയോഗ പട്ടിക
ഫെബ്രുവരി 9-ന് ആരംഭിക്കുന്ന വാരം
10 മിനി: പ്രാദേശിക അറിയിപ്പുകൾ. 8-ാം പേജിലെ നിർദേശങ്ങൾ ഉപയോഗിച്ച് ഫെബ്രുവരി 8 ലക്കം ഉണരുക!യും (മാസികാവതരണ കോളത്തിലെ ആദ്യത്തേത്) ഫെബ്രുവരി 15 ലക്കം വീക്ഷാഗോപുരവും എങ്ങനെ സമർപ്പിക്കാമെന്നു പ്രകടിപ്പിക്കുക. ഓരോ പ്രകടനത്തിലും ഒരു മാസിക മാത്രമാണ് വിശേഷവത്കരിക്കുന്നതെങ്കിലും മാസികകൾ ജോഡിയായി സമർപ്പിക്കുക. “എനിക്ക് എന്റെ സ്വന്തം മതമുണ്ട്” എന്ന തടസ്സവാദം കൈകാര്യം ചെയ്യാവുന്ന വിധം ഒരു പ്രകടനത്തിൽ കാണിക്കുക.—ന്യായവാദം പുസ്തകത്തിന്റെ 18-19 പേജുകൾ കാണുക.
10 മിനി: “യഹോവയോട് അടുത്തു ചെല്ലുവിൻ പുസ്തകത്തിന്റെ പഠനത്തിൽനിന്നു പ്രയോജനം നേടുക.” ലേഖനത്തെ ആസ്പദമാക്കി ഒരു സഭാ പുസ്തകാധ്യയന മേൽവിചാരകൻ നടത്തുന്ന പ്രസംഗം. 2-ാം ഖണ്ഡിക പരിചിന്തിക്കുമ്പോൾ അധ്യയന പട്ടികയിലേക്കു ശ്രദ്ധ ക്ഷണിക്കുക. 3-ാം ഖണ്ഡിക പരിചിന്തിക്കുമ്പോൾ പുസ്തകത്തിന്റെ 25-ാം പേജിലെ 23-ാം ഖണ്ഡിക വായിച്ചു ചർച്ച ചെയ്യുക.
25 മിനി: “യഹോവയുടെ അത്ഭുതപ്രവൃത്തികളെ കുറിച്ചു പ്രസ്താവിച്ചുകൊണ്ടേയിരിക്കുക.”a (1-10 ഖണ്ഡികകൾ) സേവന മേൽവിചാരകൻ നടത്തേണ്ടത്. നൽകിയിരിക്കുന്ന ചോദ്യങ്ങൾ ഉപയോഗിക്കുക. സ്മാരക കാലത്ത് വർധിച്ച വയൽ പ്രവർത്തനത്തിന് ഉത്സാഹം പകരുക.
ഗീതം 90, സമാപന പ്രാർഥന.
ഫെബ്രുവരി 16-ന് ആരംഭിക്കുന്ന വാരം
10 മിനി: പ്രാദേശിക അറിയിപ്പുകൾ. നമ്മുടെ രാജ്യ ശുശ്രൂഷയിൽനിന്നുള്ള തിരഞ്ഞെടുത്ത അറിയിപ്പുകൾ.
15 മിനി:“ദൈവത്താൽ പിന്തുണയ്ക്കപ്പെടുന്ന ഒരു വേല.”b ഘോഷകർ (ഇംഗ്ലീഷ്) പുസ്തകത്തിന്റെ 547-8 പേജുകളിലെ വിവരങ്ങൾ ഉൾപ്പെടുത്തുക.
20 മിനി: “യഹോവയുടെ അത്ഭുതപ്രവൃത്തികളെ കുറിച്ചു പ്രസ്താവിച്ചുകൊണ്ടേയിരിക്കുക.”c (11-17 ഖണ്ഡികകൾ) നൽകിയിരിക്കുന്ന ചോദ്യങ്ങൾ ഉപയോഗിക്കുക. ഒരു പ്രസാധകൻ തന്റെ മടക്കസന്ദർശനത്തിലുള്ള ഒരു വ്യക്തിയെ സ്മാരകത്തിനു ക്ഷണിക്കുന്നതിന്റെ ഹ്രസ്വമായ ഒരു പ്രകടനം ഉൾപ്പെടുത്തുക.
ഗീതം 75, സമാപന പ്രാർഥന.
ഫെബ്രുവരി 23-ന് ആരംഭിക്കുന്ന വാരം
10 മിനി: പ്രാദേശിക അറിയിപ്പുകൾ. കണക്കു റിപ്പോർട്ട്. 8-ാം പേജിലെ നിർദേശങ്ങൾ ഉപയോഗിച്ച് ഫെബ്രുവരി 8 ലക്കം ഉണരുക!യും (മാസികാവതരണ കോളത്തിലെ മൂന്നാമത്തേത്) മാർച്ച് 1 ലക്കം വീക്ഷാഗോപുരവും എങ്ങനെ സമർപ്പിക്കാമെന്നു പ്രകടിപ്പിക്കുക. ഓരോ പ്രകടനത്തിലും ഒരു മാസിക മാത്രമാണ് വിശേഷവത്കരിക്കുന്നതെങ്കിലും മാസികകൾ ജോഡിയായി സമർപ്പിക്കുക. അവതരണങ്ങളിൽ ഒന്നിന്റെ അവസാനം, അടുത്ത സന്ദർശനത്തിൽ ആവശ്യം ലഘുപത്രിക ഉപയോഗിച്ച് ഉത്തരം പറയാൻ കഴിയുന്ന ചിന്തോദ്ദീപകമായ ഒരു ചോദ്യം ഉന്നയിക്കുക.
15 മിനി: “ക്രമമായ യോഗഹാജർ—മുൻഗണന നൽകേണ്ട ഒന്ന്.”d എല്ലാ സഭായോഗങ്ങൾക്കും ഹാജരാകാൻ തക്കവണ്ണം തങ്ങൾ കൈക്കൊണ്ടിരിക്കുന്ന നടപടികളെ കുറിച്ച് അഭിപ്രായം പറയാൻ ഒന്നോ രണ്ടോ പേരെ മുൻകൂട്ടി ക്രമീകരിക്കുക.
20 മിനി: “സഭാമദ്ധ്യേ” യഹോവയെ സ്തുതിക്കുക. 2003 സെപ്റ്റംബർ 1 ലക്കം വീക്ഷാഗോപുരത്തിന്റെ 19-22 പേജുകളെ ആസ്പദമാക്കിയുള്ള സദസ്യ ചർച്ച. (1) യോഗങ്ങളിൽ നാം അഭിപ്രായം പറയുന്നതിന്റെ കാരണം സങ്കീർത്തനം 22:22, 25 എടുത്തുകാണിക്കുന്നത് എങ്ങനെ? (2) പ്രാർഥന സഹായകം ആയിരിക്കുന്നത് എന്തുകൊണ്ട്? (3) തയ്യാറാകൽ ആവശ്യമായിരിക്കുന്നത് എന്തുകൊണ്ട്? (4) യോഗങ്ങളിൽ നമുക്കെല്ലാം എന്തു ലക്ഷ്യം ഉണ്ടായിരിക്കണം? (5) ഹാളിൽ മുന്നോട്ടു കയറി ഇരിക്കുന്നത് സഹായകം ആയിരിക്കുന്നത് എന്തുകൊണ്ട്? (6) മറ്റുള്ളവർ പറയുന്ന കാര്യങ്ങൾ ശ്രദ്ധിക്കുന്നത് പ്രധാനമായിരിക്കുന്നത് എന്തുകൊണ്ട്? (7) നമുക്ക് എങ്ങനെ സ്വന്തം വാക്കുകളിൽ ഉത്തരം പറയാൻ കഴിയും? (8) നമ്മുടെ അഭിപ്രായങ്ങളാൽ നമുക്കു മറ്റുള്ളവരെ എങ്ങനെ പ്രോത്സാഹിപ്പിക്കാൻ കഴിയും? (9) നിർവാഹകന് എന്ത് ഉത്തരവാദിത്വമുണ്ട്?
ഗീതം 81, സമാപന പ്രാർഥന.
മാർച്ച് 1-ന് ആരംഭിക്കുന്ന വാരം
10 മിനി: പ്രാദേശിക അറിയിപ്പുകൾ. ഫെബ്രുവരിയിലെ വയൽസേവന റിപ്പോർട്ട് നൽകാൻ പ്രസാധകരെ ഓർമിപ്പിക്കുക. മാർച്ചിലേക്കുള്ള സാഹിത്യസമർപ്പണം പരാമർശിക്കുക. 2002 ജനുവരി ലക്കം നമ്മുടെ രാജ്യ ശുശ്രൂഷയുടെ അനുബന്ധത്തിൽ നൽകിയിരിക്കുന്ന അവതരണങ്ങളിൽ ഒന്ന് ഹ്രസ്വമായി പുനരവലോകനം ചെയ്യുക.
15 മിനി: സഹാരാധകരുമായി സുഹൃദ്ബന്ധങ്ങൾ നട്ടുവളർത്തൽ. (സദൃ. 18:24; 27:9) 2000 ഡിസംബർ 1 ലക്കം വീക്ഷാഗോപുരത്തിന്റെ 22-3 പേജുകളെ ആസ്പദമാക്കിയുള്ള പ്രസംഗവും സദസ്യ ചർച്ചയും. സത്യാരാധകർക്ക് ആസ്വദിക്കാനാകുന്ന അനുഗ്രഹങ്ങളിൽ ഒന്ന് യഥാർഥ സുഹൃത്തുക്കളെ കണ്ടെത്താൻ അവസരം ലഭിക്കുന്നു എന്നുള്ളതാണ്. യോഗങ്ങളിലും വയൽസേവനത്തിലും മറ്റു സന്ദർഭങ്ങളിലും ഉള്ള സഹവാസം നമുക്കു വളരെയധികം പ്രോത്സാഹനം പകരുന്നു. സഭയിലെ മറ്റുള്ളവരുമായി നമുക്ക് എങ്ങനെ സുഹൃദ്ബന്ധം നട്ടുവളർത്താൻ കഴിയും? “നിലനിൽക്കുന്ന സൗഹൃദത്തിന് ആറ് പടികൾ” എന്ന ചതുരം പുനരവലോകനം ചെയ്യുക. സഹോദരങ്ങളുമായുള്ള നമ്മുടെ ഇടപെടലുകളിൽ ഓരോ പോയിന്റും എങ്ങനെ ബാധകമാക്കാം എന്നതിനെ കുറിച്ച് അഭിപ്രായം പറയാൻ സദസ്സിനെ ക്ഷണിക്കുക.
20 മിനി: “യഹോവ നമ്മിൽനിന്ന് ആവശ്യപ്പെടുന്നത് നമുക്കു ചെയ്യാൻ കഴിയും.”e നൽകിയിരിക്കുന്ന ചോദ്യങ്ങൾ ഉപയോഗിക്കുക. സമയം അനുവദിക്കുന്നത് അനുസരിച്ച് പരാമർശിച്ചിരിക്കുന്ന തിരുവെഴുത്തുകൾ വിശേഷവത്കരിക്കുക.
ഗീതം 98, സമാപന പ്രാർഥന.
[അടിക്കുറിപ്പുകൾ]
a ഒരു മിനിട്ടിൽ കുറഞ്ഞ സമയംകൊണ്ട് ആമുഖ പ്രസ്താവനകൾ നടത്തിയിട്ട്, ചോദ്യോത്തര ചർച്ചയായി അവതരിപ്പിക്കുക.
b ഒരു മിനിട്ടിൽ കുറഞ്ഞ സമയംകൊണ്ട് ആമുഖ പ്രസ്താവനകൾ നടത്തിയിട്ട്, ചോദ്യോത്തര ചർച്ചയായി അവതരിപ്പിക്കുക.
c ഒരു മിനിട്ടിൽ കുറഞ്ഞ സമയംകൊണ്ട് ആമുഖ പ്രസ്താവനകൾ നടത്തിയിട്ട്, ചോദ്യോത്തര ചർച്ചയായി അവതരിപ്പിക്കുക.
d ഒരു മിനിട്ടിൽ കുറഞ്ഞ സമയംകൊണ്ട് ആമുഖ പ്രസ്താവനകൾ നടത്തിയിട്ട്, ചോദ്യോത്തര ചർച്ചയായി അവതരിപ്പിക്കുക.
e ഒരു മിനിട്ടിൽ കുറഞ്ഞ സമയംകൊണ്ട് ആമുഖ പ്രസ്താവനകൾ നടത്തിയിട്ട്, ചോദ്യോത്തര ചർച്ചയായി അവതരിപ്പിക്കുക.