2005-ലേക്കുള്ള ദിവ്യാധിപത്യ ശുശ്രൂഷാസ്കൂൾ പട്ടിക
നിർദേശങ്ങൾ
2005-ൽ ദിവ്യാധിപത്യ ശുശ്രൂഷാസ്കൂൾ നടത്തുന്നതിനുള്ള ക്രമീകരണങ്ങൾ പിൻവരുന്ന പ്രകാരം ആയിരിക്കും.
വിവരങ്ങളുടെ ഉറവിടം: സത്യവേദപുസ്തകം, വീക്ഷാഗോപുരം [w], ദിവ്യാധിപത്യ ശുശ്രൂഷാസ്കൂൾ വിദ്യാഭ്യാസത്തിൽനിന്നു പ്രയോജനം നേടുക [be], “എല്ലാ തിരുവെഴുത്തും ദൈവനിശ്വസ്തവും പ്രയോജനപ്രദവുമാകുന്നു” (1997 പതിപ്പ്) [si], തിരുവെഴുത്തുകളിൽ നിന്ന് ന്യായവാദം ചെയ്യൽ (1991 പതിപ്പ്) [rs-MY] എന്നിവ ആയിരിക്കും നിയമനങ്ങൾക്കുള്ള ആധാരം.
ഗീതം, പ്രാർഥന, സ്വാഗത ആശംസ എന്നിവയോടെ സ്കൂൾ കൃത്യസമയത്ത് ആരംഭിച്ച് താഴെപ്പറയുന്ന പ്രകാരം തുടരണം:
പ്രസംഗ ഗുണം: 5 മിനിട്ട്. സ്കൂൾ മേൽവിചാരകനോ ഉപ ബുദ്ധിയുപദേശകനോ യോഗ്യതയുള്ള മറ്റൊരു മൂപ്പനോ ശുശ്രൂഷാസ്കൂൾ പാഠപുസ്തകത്തെ അടിസ്ഥാനമാക്കി ഒരു പ്രസംഗ ഗുണം ചർച്ച ചെയ്യും. (മൂപ്പന്മാരുടെ എണ്ണം കുറവുള്ള സഭകളിൽ യോഗ്യതയുള്ള ഒരു ശുശ്രൂഷാദാസനെ ഉപയോഗിക്കാവുന്നതാണ്.) മറ്റു പ്രകാരത്തിൽ സൂചിപ്പിക്കാത്തപക്ഷം നിയമിത പേജുകളിലെ ചതുരങ്ങളും ചർച്ചയിൽ ഉൾപ്പെടുത്തണം. അഭ്യാസങ്ങൾ ഒഴിവാക്കുക. അവ മുഖ്യമായും വ്യക്തിപരമായ ഉപയോഗത്തിനും സ്വകാര്യ ബുദ്ധിയുപദേശത്തിനും ഉള്ളവയാണ്.
1-ാം നമ്പർ നിയമനം: 10 മിനിട്ട്. ഇത് യോഗ്യതയുള്ള ഒരു മൂപ്പനോ ശുശ്രൂഷാദാസനോ ആണ് കൈകാര്യം ചെയ്യേണ്ടത്. ദിവ്യാധിപത്യ ശുശ്രൂഷാസ്കൂൾ വിദ്യാഭ്യാസത്തിൽനിന്നു പ്രയോജനം നേടുക, “എല്ലാ തിരുവെഴുത്തും ദൈവനിശ്വസ്തവും പ്രയോജനപ്രദവുമാകുന്നു” എന്നീ പുസ്തകങ്ങളെയോ വീക്ഷാഗോപുരത്തെയോ ആസ്പദമാക്കിയുള്ളതായിരിക്കും ഈ പരിപാടി. വാചാ പുനരവലോകനം ഇല്ലാതെ 10 മിനിട്ടു നേരത്തെ പ്രബോധന പ്രസംഗം ആയി വേണം ഇതു നടത്താൻ. വിവരങ്ങൾ വെറുതെ ചർച്ച ചെയ്തു തീർക്കുക എന്നതിലുപരി, സഭയ്ക്ക് ഏറ്റവും സഹായകമായത് വിശേഷവത്കരിച്ചുകൊണ്ട് അവതരിപ്പിക്കുന്ന വിവരങ്ങളുടെ പ്രായോഗിക മൂല്യത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുക എന്നതായിരിക്കണം ലക്ഷ്യം. കൊടുത്തിരിക്കുന്ന പ്രതിപാദ്യവിഷയം വേണം ഉപയോഗിക്കാൻ. ഈ പ്രസംഗം ലഭിക്കുന്ന സഹോദരന്മാർ നിയമിത സമയത്തിനുള്ളിൽ പ്രസംഗം തീർക്കാൻ ശ്രദ്ധിക്കണം. ആവശ്യമായിരിക്കുന്നത് അനുസരിച്ച് സ്വകാര്യ ബുദ്ധിയുപദേശം നൽകാവുന്നതാണ്.
ബൈബിൾ വായനയിൽ നിന്നുള്ള വിശേഷാശയങ്ങൾ: 10 മിനിട്ട്. യോഗ്യതയുള്ള ഒരു മൂപ്പനോ ശുശ്രൂഷാദാസനോ ആണ് ഇതു നിർവഹിക്കേണ്ടത്. ആദ്യത്തെ ആറു മിനിട്ട്, പ്രാദേശിക ആവശ്യങ്ങൾക്ക് അനുസൃതമായി വിവരങ്ങൾ ഫലകരമായി ബാധകമാക്കാനുള്ളതാണ്. ആ വാരത്തിലെ നിയമിത ബൈബിൾ വായനാഭാഗത്തുള്ള ഏതു വാക്യത്തെ കുറിച്ചും അദ്ദേഹത്തിന് അഭിപ്രായം പറയാവുന്നതാണ്. ഇത് നിയമിത വായനാഭാഗത്തിന്റെ ഒരു സംഗ്രഹം മാത്രം ആയിരിക്കരുത്. വിവരങ്ങൾ എന്തുകൊണ്ട്, എങ്ങനെ മൂല്യവത്തായിരിക്കുന്നു എന്നു മനസ്സിലാക്കാൻ സദസ്യരെ സഹായിക്കുക എന്നതായിരിക്കണം മുഖ്യ ലക്ഷ്യം. പ്രാരംഭ ഭാഗം, അനുവദിക്കപ്പെട്ടിരിക്കുന്ന ആറു മിനിട്ടിൽ കൂടാതിരിക്കാൻ പ്രസംഗകൻ ശ്രദ്ധിക്കണം. സദസ്യ പങ്കുപറ്റലിനായി അവസാനത്തെ നാലു മിനിട്ട് ലഭ്യമാണെന്ന് അദ്ദേഹം ഉറപ്പുവരുത്തണം. ബൈബിൾ വായനാഭാഗത്തു തങ്ങൾക്കു താത്പര്യജനകമായ എന്ത് ആശയങ്ങളാണ് ഉണ്ടായിരുന്നതെന്നും അവയുടെ പ്രയോജനങ്ങൾ എന്താണെന്നും ഹ്രസ്വമായി പറയാൻ (30 സെക്കൻഡോ അതിൽ താഴെയോ) സദസ്സിനെ ക്ഷണിക്കുക. അതിനുശേഷം മറ്റു ക്ലാസ്സ് മുറികളിൽ നിയമിക്കപ്പെട്ടിരിക്കുന്ന വിദ്യാർഥികളെ സ്കൂൾ മേൽവിചാരകൻ പിരിച്ചുവിടും.
2-ാം നമ്പർ നിയമനം: 4 മിനിട്ട്. ഇത് ഒരു സഹോദരൻ നിർവഹിക്കേണ്ട വായനയാണ്. സാധാരണഗതിയിൽ വായന ബൈബിളിൽനിന്ന് ആയിരിക്കും. മാസത്തിൽ ഒരിക്കൽ വീക്ഷാഗോപുരത്തിൽ നിന്നുള്ള ഒരു ഭാഗത്തിന്റെ വായനയായിരിക്കും ഈ നിയമനത്തിൽ ഉൾപ്പെട്ടിരിക്കുന്നത്. മുഖവുരയോ ഉപസംഹാരമോ ഇല്ലാതെ വിദ്യാർഥി നിയമിത ഭാഗം വായിക്കണം. വായനയ്ക്കുള്ള ഭാഗം ഓരോ ആഴ്ചയിലും കുറച്ചൊക്കെ വ്യത്യാസപ്പെട്ടിരിക്കും. എന്നാൽ വായന നാലു മിനിട്ടോ അതിൽ കുറവോ സമയംകൊണ്ടു പൂർത്തിയാക്കണം. നിയമനം നൽകുന്നതിനു മുമ്പ് സ്കൂൾ മേൽവിചാരകൻ വായനാഭാഗം പരിശോധിച്ച്, വിദ്യാർഥികളുടെ പ്രായത്തിനും പ്രാപ്തിക്കും ചേർച്ചയിൽ നിയമനം നൽകണം. ഗ്രാഹ്യത്തോടും ഒഴുക്കോടും മുഖ്യ പദങ്ങൾ ശരിയായി ഊന്നിപ്പറഞ്ഞുകൊണ്ടും ഉച്ചനീചത്വത്തോടും അനുയോജ്യമായ നിറുത്തലോടും സ്വാഭാവികതയോടും കൂടെ വായിക്കാൻ വിദ്യാർഥികളെ സഹായിക്കുന്നതിൽ സ്കൂൾ മേൽവിചാരകൻ വിശേഷാൽ തത്പരനായിരിക്കും.
3-ാം നമ്പർ നിയമനം: 5 മിനിട്ട്. ഇത് ഒരു സഹോദരിക്കു നിയമിച്ചു കൊടുക്കുന്നു. ഈ നിയമനം ലഭിക്കുന്ന വിദ്യാർഥിനികൾ ശുശ്രൂഷാസ്കൂൾ പാഠപുസ്തകത്തിന്റെ 82-ാം പേജിൽ കാണുന്ന ലിസ്റ്റിൽനിന്ന് ഒരു രംഗവിധാനം സ്വന്തമായി തിരഞ്ഞെടുക്കുകയോ അവർക്ക് അതിൽനിന്ന് ഒരെണ്ണം നിയമിച്ചു കൊടുക്കുകയോ ചെയ്യും. വിദ്യാർഥിനി നിയമിത പ്രതിപാദ്യവിഷയം ഉപയോഗിക്കുകയും പ്രാദേശിക സഭയുടെ പ്രദേശത്തെ വയൽസേവനത്തിന്റെ ഒരു വശത്തിനു ബാധകമാകുന്ന വിധത്തിൽ അതു വികസിപ്പിക്കുകയും വേണം. വിവരങ്ങൾ ഏത് ഉറവിടത്തിൽനിന്നാണ് എടുക്കേണ്ടതെന്നു സൂചിപ്പിക്കാത്തപ്പോൾ വിദ്യാർഥിനി വിശ്വസ്തനും വിവേകിയുമായ അടിമവർഗം പ്രദാനം ചെയ്തിരിക്കുന്ന പ്രസിദ്ധീകരണങ്ങളിൽ ഗവേഷണം ചെയ്ത് വിവരങ്ങൾ ശേഖരിക്കണം. താരതമ്യേന പുതിയ വിദ്യാർഥിനികൾക്ക് വിവരങ്ങളുടെ ഉറവിടം പരാമർശിച്ചിരിക്കുന്ന പ്രസംഗങ്ങൾ നിയമിച്ചു കൊടുക്കേണ്ടതാണ്. വിദ്യാർഥിനി എങ്ങനെ വിവരങ്ങൾ വികസിപ്പിക്കുന്നു എന്നതിലും തിരുവെഴുത്തുകൾ സംബന്ധിച്ചു ന്യായവാദം ചെയ്യാനും അവതരണത്തിലെ മുഖ്യ ആശയങ്ങൾ മനസ്സിലാക്കാനും വീട്ടുകാരിയെ എങ്ങനെ സഹായിക്കുന്നു എന്നതിലും സ്കൂൾ മേൽവിചാരകൻ വിശേഷാൽ തത്പരനായിരിക്കും. ഈ നിയമനം ലഭിക്കുന്ന വിദ്യാർഥിനിക്ക് വായിക്കാൻ അറിയാമായിരിക്കണം. സ്കൂൾ മേൽവിചാരകൻ ഒരു സഹായിയെ നിയമിക്കുന്നതായിരിക്കും.
4-ാം നമ്പർ നിയമനം: 5 മിനിട്ട്. നിയമിച്ചു കിട്ടിയിരിക്കുന്ന വിഷയം വിദ്യാർഥി വികസിപ്പിക്കണം. വിവരങ്ങൾ എടുക്കേണ്ട ഉറവിടം സൂചിപ്പിക്കാത്തപ്പോൾ വിശ്വസ്തനും വിവേകിയുമായ അടിമവർഗം പ്രദാനം ചെയ്തിരിക്കുന്ന പ്രസിദ്ധീകരണങ്ങളിൽ ഗവേഷണം ചെയ്തുകൊണ്ട് വിദ്യാർഥി ഈ ഭാഗത്തിനായി വിവരങ്ങൾ ശേഖരിക്കണം. ഈ നിയമനം നിർവഹിക്കുന്നത് ഒരു സഹോദരൻ ആയിരിക്കുമ്പോൾ രാജ്യഹാളിലെ സദസ്സിനെ മനസ്സിൽ കണ്ടുകൊണ്ടുള്ള ഒരു പ്രസംഗമായി വേണം ഇതു നടത്താൻ. ഈ ഭാഗം ഒരു സഹോദരിക്കു നിയമിച്ചു കൊടുക്കുമ്പോൾ 3-ാം നമ്പർ നിയമനത്തിന്റെ കാര്യത്തിൽ വിവരിച്ചിരിക്കുന്ന പ്രകാരം വേണം എല്ലായ്പോഴും ഇതു നിർവഹിക്കാൻ. ഉചിതമായ അവസരങ്ങളിലെല്ലാം സ്കൂൾ മേൽവിചാരകൻ 4-ാം നമ്പർ നിയമനം ഒരു സഹോദരനു നിയമിച്ചുകൊടുത്തേക്കാം. നക്ഷത്ര ചിഹ്നം കൊടുത്തിരിക്കുന്ന വിഷയങ്ങളെല്ലാം ഒരു പ്രസംഗം എന്ന നിലയിൽ നിർവഹിക്കുന്നതിന് സഹോദരന്മാർക്കുതന്നെ നിയമിച്ചുകൊടുക്കണം എന്നതു ദയവായി മനസ്സിൽ പിടിക്കുക.
സമയപാലനം: പ്രസംഗമോ ബുദ്ധിയുപദേശകന്റെ അഭിപ്രായങ്ങളോ നിയമിത സമയത്തിൽ കവിയരുത്. 2 മുതൽ 4 വരെയുള്ള നിയമനങ്ങൾ നിയമിത സമയം പൂർത്തിയാകുമ്പോൾ നയപൂർവം നിറുത്തിക്കേണ്ടതാണ്. പ്രസംഗ ഗുണത്തെ സംബന്ധിച്ച പ്രാരംഭ പ്രസംഗമോ 1-ാം നമ്പർ നിയമനമോ ബൈബിൾ വായനയിൽനിന്നുള്ള വിശേഷാശയങ്ങളോ കൈകാര്യം ചെയ്യുന്ന സഹോദരന്മാർ നിയമിത സമയത്തിലും കൂടുതൽ എടുക്കുന്നെങ്കിൽ അവർക്കു സ്വകാര്യമായി ബുദ്ധിയുപദേശം നൽകേണ്ടതാണ്. എല്ലാവരും സമയം പാലിക്കാൻ ശ്രദ്ധയുള്ളവരായിരിക്കണം. മൊത്തം പരിപാടി: ഗീതവും പ്രാർഥനയും കൂടാതെ 45 മിനിട്ട്.
ബുദ്ധിയുപദേശം: 1 മിനിട്ട്. സ്കൂൾ മേൽവിചാരകൻ ഓരോ വിദ്യാർഥി നിയമനത്തിനും ശേഷം പ്രസംഗത്തിന്റെ പ്രശംസാർഹമായ ഒരു വശത്തെക്കുറിച്ച് കെട്ടുപണി ചെയ്യുന്ന അഭിപ്രായങ്ങൾ പറയാൻ ഒരു മിനിട്ടിൽ കൂടുതൽ എടുക്കില്ല. വെറുതെ, “വളരെ നന്നായിരുന്നു” എന്നു പറയുക എന്നതല്ല അദ്ദേഹത്തിന്റെ ലക്ഷ്യം. പകരം, അവതരണത്തിന്റെ ആ പ്രത്യേക വശം ഫലകരമായിരുന്നത് എന്തുകൊണ്ട് എന്നതിലേക്കു ശ്രദ്ധ ക്ഷണിക്കുക എന്നതാണ്. ഓരോ വിദ്യാർഥിയുടെയും ആവശ്യം അനുസരിച്ച് യോഗത്തിനു ശേഷമോ മറ്റൊരു സമയത്തോ കെട്ടുപണി ചെയ്യുന്ന കൂടുതലായ ബുദ്ധിയുപദേശം സ്വകാര്യമായി നൽകാവുന്നതാണ്.
ഉപ ബുദ്ധിയുപദേശകൻ: സ്കൂൾ മേൽവിചാരകനെ കൂടാതെ ഒരു ഉപ ബുദ്ധിയുപദേശകൻ എന്ന നിലയിൽ വർത്തിക്കുന്നതിന് മൂപ്പന്മാരുടെ സംഘം പ്രാപ്തനായ ഒരു മൂപ്പനെ തിരഞ്ഞെടുത്തേക്കാം. സഭയിൽ നിരവധി മൂപ്പന്മാർ ഉണ്ടെങ്കിൽ, പ്രാപ്തരായ വ്യത്യസ്ത മൂപ്പന്മാരിൽ ഓരോരുത്തരെ വീതം ഓരോ വർഷവും ഇതിനായി ഉപയോഗിക്കാവുന്നതാണ്. 1-ാം നമ്പർ നിയമനവും ബൈബിൾ വിശേഷാശയങ്ങളും അവതരിപ്പിക്കുന്ന സഹോദരന്മാർക്ക് ആവശ്യമായിരിക്കുന്നപക്ഷം സ്വകാര്യ ബുദ്ധിയുപദേശം കൊടുക്കുക എന്നതാണ് അദ്ദേഹത്തിന്റെ ഉത്തരവാദിത്വം. സഹമൂപ്പന്മാരോ ശുശ്രൂഷാദാസന്മാരോ അത്തരം പ്രസംഗങ്ങൾ നടത്തുന്ന ഓരോ തവണയും അദ്ദേഹം ബുദ്ധിയുപദേശം നൽകേണ്ട ആവശ്യമില്ല. ഈ ക്രമീകരണം 2005-ൽ പ്രാബല്യത്തിൽ ഉണ്ടായിരിക്കും. അതിനുശേഷം അതിൽ ചില പൊരുത്തപ്പെടുത്തലുകൾ വരുത്തിയേക്കാം.
ബുദ്ധിയുപദേശ ഫാറം: പാഠപുസ്തകത്തിൽ.
വാചാ പുനരവലോകനം: 30 മിനിട്ട്. ഓരോ രണ്ടു മാസത്തിലും സ്കൂൾ മേൽവിചാരകൻ ഒരു വാചാ പുനരവലോകനം നടത്തുന്നതായിരിക്കും. മേൽ വിവരിച്ചിരിക്കുന്ന പ്രകാരം ഒരു പ്രസംഗ ഗുണത്തിന്റെയും ബൈബിൾ വായനാഭാഗത്തു നിന്നുള്ള വിശേഷാശയങ്ങളുടെയും പരിചിന്തനത്തിനു ശേഷമായിരിക്കും അതു നിർവഹിക്കുക. വാചാ പുനരവലോകനം ആ വാരം ഉൾപ്പെടെ മുൻ രണ്ടു മാസങ്ങളിൽ സ്കൂളിൽ പരിചിന്തിച്ച വിവരങ്ങളെ അടിസ്ഥാനപ്പെടുത്തിയായിരിക്കും. വാചാ പുനരവലോകനം പട്ടികപ്പെടുത്തിയിരിക്കുന്ന ആഴ്ച നിങ്ങളുടെ സഭയ്ക്ക് സർക്കിട്ട് സമ്മേളനമോ സർക്കിട്ട് മേൽവിചാരകന്റെ സന്ദർശനമോ ഉണ്ടെങ്കിൽ 2003 ഡിസംബർ നമ്മുടെ രാജ്യ ശുശ്രൂഷയുടെ 4-ാം പേജിൽ കാണുന്ന നിർദേശങ്ങൾ പിൻപറ്റുക.
പട്ടിക
ജനു. 3 ബൈബിൾ വായന: യോശുവ 16-20 ഗീതം 6
പ്രസംഗ ഗുണം: സുഗ്രാഹ്യമായ സംസാരം (be പേ. 226 ഖ. 1–പേ. 227 ഖ. 1)
നമ്പർ 1: സത്യദൈവത്തെ ഭയപ്പെടുക (be പേ. 272 ഖ. 1–4)
നമ്പർ 2: യോശുവ 16:1–17:4
നമ്പർ 3: വ്യക്തിപരമായി ബൈബിൾ വായിക്കുന്നതു മാത്രം മതിയാകാത്തത് എന്തുകൊണ്ട്? (rs പേ. 328 ഖ. 2-3)
നമ്പർ 4: സമ്പന്നനായിരിക്കുകയോ ദരിദ്രനായിരിക്കുകയോ ചെയ്യുന്നത് ഒരു വ്യക്തിക്ക് യഥാർഥ ദൈവികഭക്തി ഉണ്ടോ ഇല്ലയോ എന്നതിന്റെ സൂചനയാണോ?
ജനു. 10 ബൈബിൾ വായന: യോശുവ 21-24 ഗീതം 100
പ്രസംഗ ഗുണം: പരിചിതമല്ലാത്ത പദങ്ങൾ വിശദീകരിക്കൽ (be പേ. 227 ഖ. 2–പേ. 228 ഖ. 1)
നമ്പർ 1: ദൈവനാമം അറിയിക്കൽ (be പേ. 273 ഖ. 1–പേ. 274 ഖ. 1)
നമ്പർ 2: യോശുവ 23:1-13
നമ്പർ 3: ശരിയായ മതം ബൈബിളധിഷ്ഠിതവും ദൈവനാമത്തെ പ്രസിദ്ധമാക്കുന്നതും ആണ് (rs പേ. 328 ഖ. 4-5)
നമ്പർ 4: യേശുവിനെ ആരാധിക്കുന്നത് ഉചിതമാണോ?
ജനു. 17 ബൈബിൾ വായന: ന്യായാധിപന്മാർ 1-4 ഗീതം 97
പ്രസംഗ ഗുണം: ആവശ്യമായ വിശദീകരണം നൽകൽ (be പേ. 228 ഖ. 2-3)
നമ്പർ 1: പേരിനു പിന്നിലെ വ്യക്തി (be പേ. 274 ഖ. 2-5)
നമ്പർ 2: ന്യായാധിപന്മാർ 2:1-10
നമ്പർ 3: ശരിയായ മതം യേശുക്രിസ്തുവിലുള്ള യഥാർഥ വിശ്വാസം പ്രകടമാക്കുന്നു (rs പേ. 329 ഖ. 1)
നമ്പർ 4: ദോഷകരമായ മ്യൂസിക് വീഡിയോകളിൽനിന്നു നിങ്ങൾക്ക് എങ്ങനെ സ്വയം സംരക്ഷിക്കാൻ കഴിയും?
ജനു. 24 ബൈബിൾ വായന: ന്യായാധിപന്മാർ 5-7 ഗീതം 47
പ്രസംഗ ഗുണം: ഹൃദയം ഉൾപ്പെട്ടിരിക്കുന്ന വിധം (be പേ. 228 ഖ. 4–പേ. 229 ഖ. 1)
നമ്പർ 1: ദൈവനാമം—“ബലമുള്ള ഗോപുരം” (be പേ. 274 ഖ. 6–പേ. 275 ഉപശീർഷകം)
നമ്പർ 2: ന്യായാധിപന്മാർ 6:25-35
നമ്പർ 3: തിരഞ്ഞെടുക്കാനുള്ള നമ്മുടെ സ്വാതന്ത്ര്യത്തെ ബൈബിൾ എങ്ങനെ സ്വാധീനിക്കണം?
നമ്പർ 4: സത്യമതം കേവലം ആചാരപരമല്ല, മറിച്ച് അതൊരു ജീവിതരീതിയാണ് (rs പേ. 329 ഖ. 2)
ജനു. 31 ബൈബിൾ വായന: ന്യായാധിപന്മാർ 8-10 ഗീതം 174
പ്രസംഗ ഗുണം: നിങ്ങളുടെ സദസ്സിനു വിജ്ഞാനപ്രദം (be പേ. 230 ഖ. 1-6)
നമ്പർ 1: യേശുവിനു സാക്ഷ്യം വഹിക്കൽ (be പേ. 275 ഉപശീർഷകം ഖ. 1-4)
നമ്പർ 2: w03 1/15 പേ. 19-20 ഖ. 16-18
നമ്പർ 3: സത്യമതത്തിലെ അംഗങ്ങൾ അന്യോന്യം സ്നേഹിക്കുകയും ലോകത്തിൽനിന്ന് വേർപെട്ടിരിക്കുകയും ചെയ്യുന്നു (rs പേ. 329 ഖ. 3-4)
നമ്പർ 4: ഭൗതികത്വം എന്നതിന്റെ അർഥം കേവലം വസ്തുവകകൾ സമ്പാദിക്കുക എന്നല്ല
ഫെബ്രു. 7 ബൈബിൾ വായന: ന്യായാധിപന്മാർ 11-14 ഗീതം 209
പ്രസംഗ ഗുണം: ഗവേഷണത്തിലൂടെ പ്രസംഗം വിജ്ഞാനപ്രദമാക്കൽ (be പേ. 231 ഖ. 1-3)
നമ്പർ 1: വീണ്ടെടുപ്പുകാരൻ എന്നനിലയിലുള്ള യേശുവിന്റെ പങ്ക് ഊന്നിപ്പറയൽ (be പേ. 276 ഖ. 1-2)
നമ്പർ 2: ന്യായാധിപന്മാർ 12:1-15
നമ്പർ 3: യഹോവയുടെ സാക്ഷികൾ ഏകീകൃതരായിരിക്കുന്നതിന്റെ കാരണം
നമ്പർ 4: സത്യമതത്തിലെ അംഗങ്ങൾ ദൈവരാജ്യത്തിനു സജീവ സാക്ഷ്യം വഹിക്കുന്നവരാണ് (rs പേ. 330 ഖ. 1)
ഫെബ്രു. 14 ബൈബിൾ വായന: ന്യായാധിപന്മാർ 15-18 ഗീതം 105
പ്രസംഗ ഗുണം: തിരുവെഴുത്തുകൾ വിശദീകരിക്കൽ (be പേ. 231 ഖ. 4-5)
നമ്പർ 1: മഹാപുരോഹിതനും സഭയുടെ ശിരസ്സും എന്നനിലയിലുള്ള യേശുവിന്റെ പങ്ക് ഊന്നിപ്പറയൽ (be പേ. 277 ഖ. 1-2)
നമ്പർ 2: ന്യായാധിപന്മാർ 15:9-20
നമ്പർ 3: a‘നിങ്ങൾ യേശുവിൽ വിശ്വസിക്കുന്നിടത്തോളം കാലം യഥാർഥത്തിൽ നിങ്ങൾ ഏതു സഭയിലാണ് എന്നത് പ്രശ്നമല്ല’ എന്ന് ആരെങ്കിലും പറഞ്ഞാൽ (rs പേ. 332 ഖ. 3)
നമ്പർ 4: ക്രിസ്ത്യാനികൾ ഹിപ്നോട്ടിസത്തിൽ ഉൾപ്പെടാത്തത് എന്തുകൊണ്ട്?
ഫെബ്രു. 21 ബൈബിൾ വായന: ന്യായാധിപന്മാർ 19-21 ഗീതം 53
പ്രസംഗ ഗുണം: പദങ്ങളുടെ അർഥം വിശദീകരിക്കൽ (be പേ. 232 ഖ. 1)
നമ്പർ 1: ഭരണം നടത്തുന്ന രാജാവ് എന്നനിലയിലുള്ള യേശുവിന്റെ പങ്ക് ഊന്നിപ്പറയൽ (be പേ. 277 ഖ. 3-4)
നമ്പർ 2: w03 2/1 പേ. 17-18 ഖ. 18-21
നമ്പർ 3: b‘ശരിയായ ഒരു മതമേയുള്ളു എന്ന് നിങ്ങൾ ചിന്തിക്കാനിടയാക്കുന്നത് എന്താണ്?’ എന്ന് ആരെങ്കിലും പറഞ്ഞാൽ (rs പേ. 332 ഖ. 4)
നമ്പർ 4: ‘ദൈവത്തിന്റെ ആഴമേറിയ കാര്യങ്ങളിൽ’ ചിലത് ഏവ? (1 കൊരി. 2:10)
ഫെബ്രു. 28 ബൈബിൾ വായന: രൂത്ത് 1-4 ഗീതം 120
പ്രസംഗ ഗുണം: വാക്യത്തെ കുറിച്ച് ന്യായവാദം ചെയ്യൽ (be പേ. 232 ഖ. 2-4)
വാചാ പുനരവലോകനം
മാർച്ച് 7 ബൈബിൾ വായന: 1 ശമൂവേൽ 1-4 ഗീതം 221
പ്രസംഗ ഗുണം: സദസ്സിനു പ്രയോജനം ചെയ്യുന്ന വിവരങ്ങൾ തിരഞ്ഞെടുക്കൽ (be പേ. 232 ഖ. 5-പേ. 233 ഖ. 4)
നമ്പർ 1: ക്രിസ്തുവിനെ അടിസ്ഥാനമായി ഇടൽ (be പേ. 278 ഖ. 1-4)
നമ്പർ 2: 1 ശമൂവേൽ 2:1-11
നമ്പർ 3: യേശു സ്വർഗത്തിലേക്കു പോയത് ഒരു ഭൗതിക ശരീരത്തോടുകൂടെ അല്ല (rs പേ. 334 ഖ. 2-4)
നമ്പർ 4: യഥാർഥ ക്രിസ്ത്യാനികൾ ജാതകം നോക്കാത്തത് എന്തുകൊണ്ട്?
മാർച്ച് 14 ബൈബിൾ വായന: 1 ശമൂവേൽ 5-9 ഗീതം 151
പ്രസംഗ ഗുണം: നിയമിത വിവരങ്ങളുടെ ഉപയോഗം (be പേ. 234 ഖ. 1–പേ. 235 ഖ. 3)
നമ്പർ 1: രാജ്യത്തിന്റെ ഈ സുവിശേഷം (be പേ. 279 ഖ. 1-4)
നമ്പർ 2: 1 ശമൂവേൽ 5:1-12
നമ്പർ 3: യേശു ജഡശരീരത്തിൽ പ്രത്യക്ഷപ്പെട്ടതിന്റെ കാരണം (rs പേ. 335 ഖ. 1–പേ. 335 ഖ. 4)
നമ്പർ 4: യഹോവയുമായുള്ള നമ്മുടെ സൗഹൃദം ശക്തമാക്കാൻ കഴിയുന്ന വിധം
മാർച്ച് 21 ബൈബിൾ വായന: 1 ശമൂവേൽ 10-13 ഗീതം 166
പ്രസംഗ ഗുണം: ചോദ്യങ്ങളുടെ ഫലകരമായ ഉപയോഗം (be പേ. 236 ഖ. 1-പേ. 237 ഖ. 1)
നമ്പർ 1: രാജ്യം എന്താണെന്നു വിശദീകരിക്കൽ (be പേ. 280 ഖ. 1-5)
നമ്പർ 2: 1 ശമൂവേൽ 10:1-12
നമ്പർ 3: സാക്ഷികളല്ലാത്ത തങ്ങളുടെ പ്രിയപ്പെട്ടവരോട് ക്രിസ്ത്യാനികൾ എങ്ങനെ പെരുമാറണം?
നമ്പർ 4: ക്രിസ്തുവിനോടുകൂടെ ഭരിക്കാൻ പുനരുത്ഥാനം ചെയ്യപ്പെടുന്നവർ അവനെപ്പോലെ ആയിരിക്കും (rs പേ. 336 ഖ. 1–5)
മാർച്ച് 28 ബൈബിൾ വായന: 1 ശമൂവേൽ 14-15 ഗീതം 172
പ്രസംഗ ഗുണം: പ്രധാനപ്പെട്ട ആശയങ്ങളിലേക്കു നയിക്കുന്നതിന് ചോദ്യങ്ങൾ ഉപയോഗിക്കൽ (be പേ. 237 ഖ. 2-3)
നമ്പർ 1: രാജ്യം നമ്മെ സ്വാധീനിക്കുന്നത് എങ്ങനെയെന്നു വിശദീകരിക്കൽ (be പേ. 281 ഖ. 1-4)
നമ്പർ 2: w03 3/15 പേ. 19-20 ഖ. 17-21
നമ്പർ 3: ക്രിസ്ത്യാനികൾ നികുതി കൊടുക്കേണ്ടത് എന്തുകൊണ്ട്?
നമ്പർ 4: മനുഷ്യവർഗത്തിൽ ഭൂരിപക്ഷത്തിന്റെയും കാര്യത്തിൽ പുനരുത്ഥാനം എന്തർഥമാക്കും (rs പേ. 336 ഖ. 6–പേ. 337 ഖ. 3)
ഏപ്രി. 4 ബൈബിൾ വായന: 1 ശമൂവേൽ 16-18 ഗീതം 27
പ്രസംഗ ഗുണം: വിഷയത്തെ കുറിച്ചു യുക്തിസഹമായി ചിന്തിക്കാൻ പ്രോത്സാഹിപ്പിക്കുന്നതിന് ചോദ്യങ്ങൾ ഉപയോഗിക്കൽ (be പേ. 237 ഖ. 4–പേ. 238 ഖ. 3)
നമ്പർ 1: ക്രിസ്ത്യാനികൾക്ക് വിദ്യാഭ്യാസം പ്രധാനമായിരിക്കുന്നതിന്റെ കാരണം (w03 3/15 പേ. 10 ഖ. 1–പേ. 11 ഖ. 5)
നമ്പർ 2: 1 ശമൂവേൽ 17:41-51
നമ്പർ 3: പുനരുത്ഥാനം പ്രാപിക്കുന്നവർ തങ്ങളുടെ കഴിഞ്ഞകാല പ്രവൃത്തികളെപ്രതി കുറ്റംവിധിക്കപ്പെടുകയില്ലാത്തത് എന്തുകൊണ്ട്? (rs പേ. 338 ഖ. 2)
നമ്പർ 4: അനന്തരഫലങ്ങളെ കുറിച്ചു ധ്യാനിക്കുന്നത് നന്മയെ സ്നേഹിക്കാനും തിന്മയെ വെറുക്കാനും നമ്മെ സഹായിക്കും
ഏപ്രി. 11 ബൈബിൾ വായന: 1 ശമൂവേൽ 19-22 ഗീതം 73
പ്രസംഗ ഗുണം: ഉള്ളിലെ വികാരങ്ങൾ പുറത്തു കൊണ്ടുവരുന്നതിന് ചോദ്യങ്ങൾ ഉപയോഗിക്കൽ (be പേ. 238 ഖ. 4-6)
നമ്പർ 1: യുവജനങ്ങൾക്ക് ആത്മീയമായി പുരോഗതി കൈവരിക്കാനാകുന്ന വിധം (w03 4/1 പേ. 8-10)
നമ്പർ 2: 1 ശമൂവേൽ 20:24-34
നമ്പർ 3: യഥാർഥ എളിമ പ്രിയങ്കരമായ ഒരു ഗുണം ആയിരിക്കുന്നത് എന്തുകൊണ്ട്?
നമ്പർ 4: “മരിച്ചവരിൽ ശേഷിച്ചവർ” ഭൗമിക ജീവനിലേക്കു വരുന്ന വിധം (rs പേ. 338 ഖ. 3–പേ. 339 ഖ. 3)
ഏപ്രി. 18 ബൈബിൾ വായന: 1 ശമൂവേൽ 23-25 ഗീതം 61
പ്രസംഗ ഗുണം: ഊന്നൽ നൽകുന്നതിന് ചോദ്യങ്ങൾ ഉപയോഗിക്കൽ (be പേ. 239 ഖ. 1-2)
നമ്പർ 1: പൂർണ ഹൃദയത്തോടെ യഹോവയിൽ വിശ്വാസം അർപ്പിക്കുക (w03 11/1 പേ. 4-7)
നമ്പർ 2: w03 5/1 പേ. 17 ഖ. 11-14
നമ്പർ 3: ഭൂമിയിലേക്കുള്ള പുനരുത്ഥാനത്തിൽ ഉൾപ്പെടുന്നവർ (rs പേ. 339 ഖ. 4–പേ. 340 ഖ. 4)
നമ്പർ 4: അബ്രാഹാമ്യ ഉടമ്പടി സ്ഥാപിക്കപ്പെട്ടതിന്റെ കാരണം
ഏപ്രി. 25 ബൈബിൾ വായന: 1 ശമൂവേൽ 26-31 ഗീതം 217
പ്രസംഗ ഗുണം: തെറ്റായ ചിന്താഗതിയെ തുറന്നു കാണിക്കാൻ ചോദ്യങ്ങൾ ഉപയോഗിക്കൽ (be പേ. 239 ഖ. 3-5)
വാചാ പുനരവലോകനം
മേയ് 2 ബൈബിൾ വായന: 2 ശമൂവേൽ 1-3 ഗീതം 91
പ്രസംഗ ഗുണം: അധ്യാപന സഹായികളായ ഉപമാലങ്കാരങ്ങളും രൂപകാലങ്കാരങ്ങളും (be പേ. 240 ഖ. 1–പേ. 241 ഖ. 1)
നമ്പർ 1: വിദ്യാഭ്യാസം തൊഴിലിനുവേണ്ടി മാത്രമല്ല (w03 3/15 പേ. 11 ഖ. 6–പേ. 14 ഖ. 6)
നമ്പർ 2: 2 ശമൂവേൽ 2:1-11
നമ്പർ 3: ക്രിസ്തുവിന്റെ സാന്നിധ്യത്തോടു ബന്ധപ്പെട്ട സംഭവങ്ങൾ പലവർഷങ്ങളിലായാണു സംഭവിക്കുന്നത് (rs പേ. 341 ഖ. 1-2)
നമ്പർ 4: സത്യസന്ധരായിരിക്കുന്നതിന്റെ പ്രയോജനങ്ങൾ നിരവധി
മേയ് 9 ബൈബിൾ വായന: 2 ശമൂവേൽ 4-8 ഗീതം 183
പ്രസംഗ ഗുണം: ദൃഷ്ടാന്തകഥകൾ ഉപയോഗിക്കൽ (be പേ. 241 ഖ. 2-4)
നമ്പർ 1: യഹോവയ്ക്ക് യുവജനങ്ങളിൽ യഥാർഥ താത്പര്യമുണ്ട് (w03 4/15 പേ. 29 ഖ. 3–പേ. 31 ഖ. 4)
നമ്പർ 2: 2 ശമൂവേൽ 5:1-12
നമ്പർ 3: ന്യായപ്രമാണ ഉടമ്പടി എന്തു നിവർത്തിച്ചു?
നമ്പർ 4: ക്രിസ്തുവിന്റെ മടങ്ങിവരവ് അദൃശ്യമായിരിക്കും (rs പേ. 341 ഖ. 3–പേ. 342 ഖ. 2)
മേയ് 16 ബൈബിൾ വായന: 2 ശമൂവേൽ 9-12 ഗീതം 66
പ്രസംഗ ഗുണം: തിരുവെഴുത്തുകളിലെ ദൃഷ്ടാന്തകഥകൾ (be പേ. 242 ഖ. 1-2)
നമ്പർ 1: ഞാൻ ചെയ്യുന്നതു യഹോവ ശ്രദ്ധിക്കുന്നുണ്ടോ? (w03 5/1 പേ. 28-31)
നമ്പർ 2: 2 ശമൂവേൽ 9:1-13
നമ്പർ 3: യേശു മടങ്ങിവരുകയും എല്ലാ കണ്ണുകളും അവനെ കാണുകയും ചെയ്യുന്നത് എങ്ങനെ? (rs പേ. 342 ഖ. 4–പേ. 343 ഖ. 5)
നമ്പർ 4: ഏതെല്ലാം വിധങ്ങളിലാണ് ദൈവത്തിന്റെ വചനം ജീവനുള്ളത് ആയിരിക്കുന്നത്? (എബ്രാ. 4:12)
മേയ് 23 ബൈബിൾ വായന: 2 ശമൂവേൽ 13-15 ഗീതം 103
പ്രസംഗ ഗുണം: അതു മനസ്സിലാകുമോ? (be പേ. 242 ഖ. 3–പേ. 243 ഖ. 1)
നമ്പർ 1: നോഹയുടെ ലോഗ്ബുക്ക്—അതിനു നമ്മെ സംബന്ധിച്ചിടത്തോളം എന്തെങ്കിലും പ്രാധാന്യമുണ്ടോ? (w03 5/15 പേ. 4-7)
നമ്പർ 2: 2 ശമൂവേൽ 13:10-22
നമ്പർ 3: യോഹന്നാൻ 11:25, 26 നാം എങ്ങനെ മനസ്സിലാക്കണം?
നമ്പർ 4: ക്രിസ്തുവിന്റെ സാന്നിധ്യത്തോടു ബന്ധപ്പെട്ട സംഭവങ്ങൾ (rs പേ. 344 ഖ. 1-5)
മേയ് 30 ബൈബിൾ വായന: 2 ശമൂവേൽ 16-18 ഗീതം 132
പ്രസംഗ ഗുണം: പരിചിതമായ ചുറ്റുപാടുകളിൽനിന്നുള്ള ദൃഷ്ടാന്തങ്ങൾ (be പേ. 244 ഖ. 1-2)
നമ്പർ 1: നേരായ വിധത്തിൽ ചിന്തിക്കുക, ജ്ഞാനത്തോടെ പ്രവർത്തിക്കുക (w03 7/15 പേ. 21-3)
നമ്പർ 2: w03 5/15 പേ. 16-17 ഖ. 8-11
നമ്പർ 3: ക്രിസ്ത്യാനികൾ ശബ്ബത്ത് ആചരിക്കേണ്ടതില്ല (rs പേ. 345 ഖ. 2–പേ. 346 ഖ. 3)
നമ്പർ 4: താഴ്മ ഒരു ബലഹീനത അല്ലാത്തത് എന്തുകൊണ്ട്?
ജൂൺ 6 ബൈബിൾ വായന: 2 ശമൂവേൽ 19-21 ഗീതം 224
പ്രസംഗ ഗുണം: നിങ്ങളുടെ സദസ്സിന് അനുയോജ്യമായ ദൃഷ്ടാന്തങ്ങൾ (be പേ. 244 ഖ. 3–പേ. 245 ഖ. 4)
നമ്പർ 1: ശിക്ഷണത്തിന്റെ ഉദ്ദേശ്യം മനസ്സിലാക്കൽ (w03 10/1 പേ. 20 ഖ. 1–പേ. 22 ഖ. 1)
നമ്പർ 2: 2 ശമൂവേൽ 19:1-10
നമ്പർ 3: ഒരു ക്രിസ്ത്യാനിക്ക് ദൈവത്തിന്റെ സ്വസ്ഥതയിൽ പ്രവേശിക്കാൻ കഴിയുന്നത് എങ്ങനെ?
നമ്പർ 4: ആദാം ശബ്ബത്ത് ആചരിച്ചിരുന്നതായി ബൈബിൾ രേഖപ്പെടുത്തുന്നില്ല (rs പേ. 346 ഖ. 4–പേ. 347 ഖ. 2)
ജൂൺ 13 ബൈബിൾ വായന: 2 ശമൂവേൽ 22-24 ഗീതം 74
പ്രസംഗ ഗുണം: ദൃശ്യസഹായികളുടെ ഫലകരമായ ഉപയോഗം (be പേ. 247 ഖ. 1-2)
നമ്പർ 1: പഠിപ്പിക്കപ്പെടാവുന്നവർ ആയിരിക്കുക, നാവിനെ കാത്തുകൊള്ളുക (w03 9/15 പേ. 21 ഖ. 1–പേ. 22 ഖ. 4)
നമ്പർ 2: 2 ശമൂവേൽ 24:10-17
നമ്പർ 3: യേശു മോശൈക ന്യായപ്രമാണത്തെ “ആചാരപര”മെന്നും “ധാർമിക”മെന്നും തരംതിരിച്ചില്ല (rs പേ. 347 ഖ. 3–പേ. 348 ഖ. 1)
നമ്പർ 4: ഒരു ക്രിസ്ത്യാനി ഏതെല്ലാം വിധങ്ങളിൽ ലോകത്തിൽനിന്ന് വേർപെട്ടിരിക്കണം?
ജൂൺ 20 ബൈബിൾ വായന: 1 രാജാക്കന്മാർ 1-2 ഗീതം 2
പ്രസംഗ ഗുണം: യേശു ദൃശ്യസഹായികൾ ഉപയോഗിച്ച വിധം (be പേ. 247 ഖ. 3)
നമ്പർ 1: അലംഭാവത്തിന്റെ അഥവാ സംതൃപ്തിയുടെ രഹസ്യം പഠിച്ചെടുക്കൽ (w03 6/1 പേ. 8-11)
നമ്പർ 2: w03 6/1 പേ. 12-13 ഖ. 1-4
നമ്പർ 3: പത്താമത്തെ കൽപ്പന സംബന്ധിച്ച് വിശേഷാൽ പ്രധാനമായിരുന്നത് എന്താണ്?
നമ്പർ 4: മോശൈക ന്യായപ്രമാണത്തോടൊപ്പം പത്തു കൽപ്പനകൾ നീങ്ങിപ്പോയി (rs പേ. 348 ഖ. 2-3)
ജൂൺ 27 ബൈബിൾ വായന: 1 രാജാക്കന്മാർ 3-6 ഗീതം 167
പ്രസംഗ ഗുണം: ദൃശ്യസഹായികൾ ഉപയോഗിക്കാവുന്ന വിധങ്ങൾ (be പേ. 248 ഖ. 1-3)
വാചാ പുനരവലോകനം
ജൂലൈ 4 ബൈബിൾ വായന: 1 രാജാക്കന്മാർ 7-8 ഗീതം 194
പ്രസംഗ ഗുണം: ഭൂപടങ്ങൾ, അച്ചടിച്ച സമ്മേളന കാര്യപരിപാടി, വീഡിയോകൾ എന്നിവ ഉപയോഗിക്കൽ (be പേ. 248 ഖ. 4–പേ. 249 ഖ. 2)
നമ്പർ 1: പ്രായംചെന്ന സഹവിശ്വാസികളെ വിലപ്പെട്ടവരായി കരുതുക (w03 9/1 പേ. 30-1)
നമ്പർ 2: 1 രാജാക്കന്മാർ 8:1-13
നമ്പർ 3: യേശു ലോകത്തെ കീഴടക്കിയത് എങ്ങനെ?
നമ്പർ 4: പത്തു കൽപ്പനകളോടൊപ്പം ധാർമിക നിയന്ത്രണങ്ങൾ നീക്കം ചെയ്യപ്പെടാതിരുന്നത് എന്തുകൊണ്ട്? (rs പേ. 349 ഖ. 1-2)
ജൂലൈ 11 ബൈബിൾ വായന: 1 രാജാക്കന്മാർ 9-11 ഗീതം 191
പ്രസംഗ ഗുണം: വലിയ കൂട്ടങ്ങൾക്കു വേണ്ടി ദൃശ്യസഹായികൾ ഉപയോഗിക്കൽ (be പേ. 249 ഖ. 3–പേ. 250 ഖ. 1)
നമ്പർ 1: യേശുക്രിസ്തു ഭൂമിയിൽ ജീവിച്ചിരുന്നു എന്നതിന്റെ തെളിവ് (w03 6/15 പേ. 4-7)
നമ്പർ 2: 1 രാജാക്കന്മാർ 9:1-9
നമ്പർ 3: ക്രിസ്ത്യാനികളെ സംബന്ധിച്ചിടത്തോളം ശബ്ബത്തിന്റെ അർഥം (rs പേ. 349 ഖ. 3–പേ. 351 ഖ. 2)
നമ്പർ 4: ബൈബിൾ തത്ത്വങ്ങൾ പിൻപറ്റുന്നതിലൂടെ മയക്കുമരുന്ന് ആസക്തി തരണംചെയ്യാൻ കഴിയും
ജൂലൈ 18 ബൈബിൾ വായന: 1 രാജാക്കന്മാർ 12-14 ഗീതം 162
പ്രസംഗ ഗുണം: ന്യായവാദ രീതി പ്രധാനമായിരിക്കുന്നതിന്റെ കാരണം (be പേ. 251 ഖ. 1-3)
നമ്പർ 1: ചിന്ത, പ്രവർത്തനം, അനന്തരഫലം (w03 1/15 പേ. 30 ഖ. 1-3)
നമ്പർ 2: 1 രാജാക്കന്മാർ 12:1-11
നമ്പർ 3: പരിശോധനകളെ നേരിടാൻ വിശ്വാസത്തിനു നമ്മെ സഹായിക്കാനാകുന്ന വിധം
നമ്പർ 4: വിശുദ്ധന്മാർ എന്നനിലയിൽ ബൈബിൾ പരാമർശിക്കുന്നവർ (rs പേ. 352 ഖ. 1–പേ. 353 ഖ. 1)
ജൂലൈ 25 ബൈബിൾ വായന: 1 രാജാക്കന്മാർ 15-17 ഗീതം 158
പ്രസംഗ ഗുണം: എവിടെ തുടങ്ങണം? (be പേ. 251 ഖ. 4–പേ. 252 ഖ. 3)
നമ്പർ 1: ‘യഹോവയുടെ ഇഷ്ടം എന്താണെന്നു ഗ്രഹിക്കാൻ’ കഴിയുന്ന വിധം (w03 12/1 പേ. 21 ഖ. 3–പേ. 23 ഖ. 2)
നമ്പർ 2: w03 7/15 പേ. 19 ഖ. 15-17
നമ്പർ 3: നാം “വിശുദ്ധന്മാരോട്” പ്രാർഥിക്കാത്തത് എന്തുകൊണ്ട്? (rs പേ. 353 ഖ. 2-പേ. 354 ഖ. 1)
നമ്പർ 4: പരിശുദ്ധാത്മാവ് ക്രിസ്ത്യാനികളെ ആശ്വസിപ്പിക്കുന്നത് എങ്ങനെ?
ആഗ. 1 ബൈബിൾ വായന: 1 രാജാക്കന്മാർ 18-20 ഗീതം 207
പ്രസംഗ ഗുണം: വഴക്കം കാട്ടേണ്ടത് എപ്പോൾ? (be പേ. 252 ഖ. 4–പേ. 253 ഖ. 2)
നമ്പർ 1: യുവജനങ്ങളേ, യഹോവയ്ക്ക് യോഗ്യമാംവിധം നടക്കുവിൻ (w03 10/15 പേ. 23 ഖ. 1–പേ. 24 ഖ. 1)
നമ്പർ 2: 1 രാജാക്കന്മാർ 18:1-15
നമ്പർ 3: എല്ലാ ക്രിസ്ത്യാനികൾക്കും ധാരാളം ഫലം പുറപ്പെടുവിക്കാൻ കഴിയും
നമ്പർ 4: “വിശുദ്ധന്മാരുടെ” തിരുശേഷിപ്പും പ്രതിമകളും സംബന്ധിച്ച സത്യം (rs പേ. 354 ഖ. 2–പേ. 355 ഖ. 1)
ആഗ. 8 ബൈബിൾ വായന: 1 രാജാക്കന്മാർ 21-22 ഗീതം 92
പ്രസംഗ ഗുണം: ചോദ്യങ്ങൾ ചോദിക്കുകയും ന്യായങ്ങൾ നൽകുകയും ചെയ്യുക (be പേ. 253 ഖ. 3–പേ. 254 ഖ. 2)
നമ്പർ 1: ദാരിദ്ര്യത്തിനുള്ള ശാശ്വത പരിഹാരം (w03 8/1 പേ. 4-7)
നമ്പർ 2: 1 രാജാക്കന്മാർ 21:15-26
നമ്പർ 3: യഥാർഥ ക്രിസ്തീയ വിശുദ്ധന്മാർ പാപത്തിൽനിന്നു സ്വതന്ത്രരല്ല (rs പേ. 355 ഖ. 2)
നമ്പർ 4: നമുക്ക് ധൈര്യം ഉണ്ടായിരിക്കേണ്ടത് എന്തുകൊണ്ട്, അത് എങ്ങനെ നട്ടുവളർത്താൻ കഴിയും?
ആഗ. 15 ബൈബിൾ വായന: 2 രാജാക്കന്മാർ 1-4 ഗീതം 16
പ്രസംഗ ഗുണം: ദൈവവചനത്തിൽ ഉറച്ച അടിസ്ഥാനമുള്ള ഈടുറ്റ വാദമുഖങ്ങൾ (be പേ. 255 ഖ. 1–പേ. 256 ഖ. 2)
നമ്പർ 1: സൗജന്യമായി നിങ്ങൾക്കു ലഭിച്ചു, സൗജന്യമായി കൊടുപ്പിൻ (w03 8/1 പേ. 20-2)
നമ്പർ 2: 2 രാജാക്കന്മാർ 3:1-12
നമ്പർ 3: പ്രളയത്തിനു മുമ്പുള്ള ആളുകൾ വളരെക്കാലം ജീവിച്ചിരുന്നത് എന്തുകൊണ്ട്?
നമ്പർ 4: സാർവത്രിക രക്ഷ തിരുവെഴുത്തുപരമല്ല (rs പേ. 356 ഖ. 3)
ആഗ. 22 ബൈബിൾ വായന: 2 രാജാക്കന്മാർ 5-8 ഗീതം 193
പ്രസംഗ ഗുണം: വാദമുഖങ്ങളെ അനുബന്ധ തെളിവുകളാൽ പിന്താങ്ങുക (be പേ. 256 ഖ. 3-5)
നമ്പർ 1: നയചാതുര്യം പഠിച്ചെടുക്കൽ (w03 8/1 പേ. 29-31)
നമ്പർ 2: w03 8/1 പേ. 19 ഖ. 18-22
നമ്പർ 3: എല്ലാ മനുഷ്യരും അവസാനം രക്ഷിക്കപ്പെടുമോ? (rs പേ. 357 ഖ. 1)
നമ്പർ 4: യോനായുടെ ഏതു നല്ല ഗുണങ്ങൾ നാം അനുകരിക്കണം?
ആഗ. 29 ബൈബിൾ വായന: 2 രാജാക്കന്മാർ 9-11 ഗീതം 129
പ്രസംഗ ഗുണം: വേണ്ടത്ര തെളിവുകൾ നിരത്തുക (be പേ. 256 ഖ. 6–പേ. 257 ഖ. 3)
വാചാ പുനരവലോകനം
സെപ്റ്റം. 5 ബൈബിൾ വായന: 2 രാജാക്കന്മാർ 12-15 ഗീതം 175
പ്രസംഗ ഗുണം: ഹൃദയത്തിൽ എത്തിച്ചേരാൻ ശ്രമിക്കൽ (be പേ. 258 ഖ. 1-പേ. 259 ഖ. 1)
നമ്പർ 1: നിങ്ങൾ യഹോവയെ ശുഷ്കാന്തിയോടെ അന്വേഷിക്കുന്നുവോ? (w03 8/15 പേ. 25-8)
നമ്പർ 2: 2 രാജാക്കന്മാർ 12:1-12
നമ്പർ 3: സൗമ്യത പിന്തുടരേണ്ടത് എന്തുകൊണ്ട്?
നമ്പർ 4: “സകല മനുഷ്യരും” രക്ഷ പ്രാപിക്കും (rs പേ. 357 ഖ. 2)
സെപ്റ്റം. 12 ബൈബിൾ വായന: 2 രാജാക്കന്മാർ 16-18 ഗീതം 203
പ്രസംഗ ഗുണം: ആളുകളുടെ ഹൃദയത്തിലുള്ളത് പുറത്തു കൊണ്ടുവരിക (be പേ. 259 ഖ. 2-4)
നമ്പർ 1: യേശുവിനെ കുറിച്ച് ആളുകൾ സ്മരിക്കുന്നത് എന്ത്? (w03 8/15 പേ. 6 ഖ. 6–പേ. 8 ഖ. 6)
നമ്പർ 2: 2 രാജാക്കന്മാർ 16:10-20
നമ്പർ 3: ചിലർ ഒരിക്കലും രക്ഷിക്കപ്പെടുകയില്ലെന്ന് ബൈബിൾ പറയുന്നു (rs പേ. 358 ഖ. 1-3)
നമ്പർ 4: കർത്താവിനു സ്വീകാര്യമായത് എന്തെന്ന് നമുക്ക് എങ്ങനെ ഉറപ്പുവരുത്താൻ കഴിയും?
സെപ്റ്റം. 19 ബൈബിൾ വായന: 2 രാജാക്കന്മാർ 19-22 ഗീതം 89
പ്രസംഗ ഗുണം: പ്രയോജനകരമായ വികാരങ്ങൾ ഉണർത്തൽ (be പേ. 259 ഖ. 5–പേ. 260 ഖ. 1)
നമ്പർ 1: ‘ആരോഗ്യാവഹമായ വാക്കുകളുടെ മാതൃക പിടിച്ചുകൊള്ളുന്നതിൽ തുടരുക’ (w03 1/1 പേ. 29 ഖ. 3–പേ. 30 ഖ. 4)
നമ്പർ 2: 2 രാജാക്കന്മാർ 19:20-28
നമ്പർ 3: ഒരിക്കൽ രക്ഷിക്കപ്പെട്ടു എന്നതിന്റെ അർഥം എന്നേക്കും രക്ഷിക്കപ്പെട്ടിരിക്കുന്നു എന്നല്ല (rs പേ. 358 ഖ. 4–പേ. 359 ഖ. 1)
നമ്പർ 4: പുരാതന സ്മുർന്നയിലെ നമ്മുടെ ക്രിസ്തീയ സഹോദരങ്ങളിൽനിന്നു നമുക്ക് എന്തു പഠിക്കാൻ കഴിയും?
സെപ്റ്റം. 26 ബൈബിൾ വായന: 2 രാജാക്കന്മാർ 23-25 ഗീതം 84
പ്രസംഗ ഗുണം: ദൈവിക ഭയം നട്ടുവളർത്താൻ മറ്റുള്ളവരെ സഹായിക്കൽ (be പേ. 260 ഖ. 2-3)
നമ്പർ 1: ബൈബിളും അതിന്റെ കാനോനും—ഭാഗം 1 (si പേ. 299-300 ഖ. 1-6)
നമ്പർ 2: w03 8/15 പേ. 20 ഖ. 6-10
നമ്പർ 3: നാം ഭാവിയെ കുറിച്ച് ശുഭാപ്തിവിശ്വാസം ഉള്ളവരാണ്
നമ്പർ 4: വിശ്വാസത്തിനു ചേർന്ന പ്രവൃത്തികൾ ഉണ്ടായിരിക്കേണ്ടതിന്റെ കാരണം (rs പേ. 359 ഖ. 2-5)
ഒക്ടോ. 3 ബൈബിൾ വായന: 1 ദിനവൃത്താന്തം 1-4 ഗീതം 51
പ്രസംഗ ഗുണം: നമ്മുടെ നടത്ത ദൈവത്തിനു പ്രധാനമാണ് (be പേ. 260 ഖ. 4–പേ. 261 ഖ. 1)
നമ്പർ 1: ബൈബിളും അതിന്റെ കാനോനും—ഭാഗം 2 (si പേ. 300-2 ഖ. 7-16)
നമ്പർ 2: 1 ദിനവൃത്താന്തം 4:24-43
നമ്പർ 3: പിശാച് യഥാർഥത്തിൽ സ്ഥിതിചെയ്യുന്നുണ്ട് എന്നു നമുക്ക് അറിയാൻ കഴിയുന്ന വിധം (rs പേ. 361 ഖ. 3–പേ. 362 ഖ. 3)
നമ്പർ 4: വ്യക്തികൾ എന്നനിലയിൽ യഹോവ നമ്മെ സ്നേഹിക്കുന്നു
ഒക്ടോ. 10 ബൈബിൾ വായന: 1 ദിനവൃത്താന്തം 5-7 ഗീതം 195
പ്രസംഗ ഗുണം: ഒരു പരിശോധന നടത്താൻ മറ്റുള്ളവരെ സഹായിക്കൽ (be പേ. 261 ഖ. 2-4)
നമ്പർ 1: ബൈബിളും അതിന്റെ കാനോനും—ഭാഗം 3 (si പേ. 302-5 ഖ. 17-26)
നമ്പർ 2: 1 ദിനവൃത്താന്തം 5:18-26
നമ്പർ 3: “യഹോവയുടെ ദിവസ”ത്തെ കുറിച്ചു നമുക്ക് അറിയാവുന്നത്
നമ്പർ 4: സാത്താൻ കേവലം ആളുകളിലുള്ള തിന്മയല്ല (rs പേ. 362 ഖ. 4–പേ. 363 ഖ. 2)
ഒക്ടോ. 17 ബൈബിൾ വായന: 1 ദിനവൃത്താന്തം 8-11 ഗീതം 201
പ്രസംഗ ഗുണം: ഹൃദയംഗമമായ അനുസരണം ഉന്നമിപ്പിക്കൽ (be പേ. 262 ഖ. 1-4)
നമ്പർ 1: വിശുദ്ധ തിരുവെഴുത്തുകളുടെ എബ്രായ പാഠം—ഭാഗം 1 (si പേ. 305-6 ഖ. 1-5)
നമ്പർ 2: 1 ദിനവൃത്താന്തം 10:1-14
നമ്പർ 3: ദൈവം പിശാചിനെ സൃഷ്ടിച്ചില്ല (rs പേ. 363 ഖ. 3)
നമ്പർ 4: നാം ആരോടാണ് നയമുള്ളവർ ആയിരിക്കേണ്ടത്?
ഒക്ടോ. 24 ബൈബിൾ വായന: 1 ദിനവൃത്താന്തം 12-15 ഗീതം 80
പ്രസംഗ ഗുണം: ആളുകളുടെ ഹൃദയത്തിൽ എത്തിച്ചേരുന്നതിൽ യഹോവയോടു സഹകരിക്കുക (be പേ. 262 ഖ. 5)
നമ്പർ 1: വിശുദ്ധ തിരുവെഴുത്തുകളുടെ എബ്രായ പാഠം—ഭാഗം 2 (si പേ. 306-7 ഖ. 6-9)
നമ്പർ 2: w03 11/1 പേ. 10-11 ഖ. 10-13
നമ്പർ 3: യഹോവയുടെ നാമത്തിൽ നടക്കുക എന്നതിന്റെ യഥാർഥ അർഥം
നമ്പർ 4: മത്സരിച്ചശേഷം ഉടനെ ദൈവം സാത്താനെ നശിപ്പിച്ചു കളയാതിരുന്നത് എന്തുകൊണ്ട്? (rs പേ. 363 ഖ. 4–പേ. 364 ഖ. 1)
ഒക്ടോ. 31 ബൈബിൾ വായന: 1 ദിനവൃത്താന്തം 16-20 ഗീതം 129
പ്രസംഗ ഗുണം: നിയമിത സമയത്തോടു പറ്റിനിൽക്കൽ (be പേ. 263 ഖ. 1–പേ. 264 ഖ. 4)
വാചാ പുനരവലോകനം
നവം. 7 ബൈബിൾ വായന: 1 ദിനവൃത്താന്തം 21-25 ഗീതം 215
പ്രസംഗ ഗുണം: ഫലകരമായി ഉദ്ബോധിപ്പിക്കൽ (be പേ. 265 ഖ. 1-പേ. 266 ഖ. 1)
നമ്പർ 1: വിശുദ്ധ തിരുവെഴുത്തുകളുടെ എബ്രായ പാഠം—ഭാഗം 3 (si പേ. 307-10 ഖ. 10-16)
നമ്പർ 2: 1 ദിനവൃത്താന്തം 22:1-10
നമ്പർ 3: പിശാചിന്റെ ശക്തിയെ നിസ്സാരമായി കാണരുത് (rs പേ. 365 ഖ. 1-3)
നമ്പർ 4: cനിങ്ങളുടെ ദാമ്പത്യം കരുത്തുറ്റതാക്കാൻ കഴിയുന്ന വിധം
നവം. 14 ബൈബിൾ വായന: 1 ദിനവൃത്താന്തം 26-29 ഗീതം 35
പ്രസംഗ ഗുണം: സ്നേഹത്തിന്റെ അടിസ്ഥാനത്തിൽ ഉദ്ബോധിപ്പിക്കൽ (be പേ. 266 ഖ. 2-5)
നമ്പർ 1: വിശുദ്ധ തിരുവെഴുത്തുകളുടെ എബ്രായ പാഠം—ഭാഗം 4 (si പേ. 310-12 ഖ. 17-25)
നമ്പർ 2: 1 ദിനവൃത്താന്തം 29:1-9
നമ്പർ 3: യഹോവയുടെ ദാസന്മാർ പീഡിപ്പിക്കപ്പെടുന്നത് എന്തുകൊണ്ട്?
നമ്പർ 4: സാത്താന്റെ ദുഷ്ട സ്വാധീനത്തിൽനിന്നുള്ള വിടുതൽ സമീപിച്ചിരിക്കുന്നു (rs പേ. 365 ഖ. 5–പേ. 366 ഖ. 3)
നവം. 21 ബൈബിൾ വായന: 2 ദിനവൃത്താന്തം 1-5 ഗീതം 46
പ്രസംഗ ഗുണം: തിരുവെഴുത്തിനെ അടിസ്ഥാനമാക്കിയുള്ള പ്രബോധിപ്പിക്കൽ (be പേ. 267 ഖ. 1-2)
നമ്പർ 1: വിശുദ്ധ തിരുവെഴുത്തുകളുടെ എബ്രായ പാഠം—ഭാഗം 5 (si പേ. 312-14 ഖ. 26-31)
നമ്പർ 2: 2 ദിനവൃത്താന്തം 2:1-10
നമ്പർ 3: ശിക്ഷണത്തിന്റെ ഉദ്ദേശ്യം മനസ്സിലാക്കുക
നമ്പർ 4: dഎല്ലാ ലൈംഗിക ബന്ധങ്ങളും പാപമാണോ? (rs പേ. 367 ഖ. 1–പേ. 368 ഖ. 2)
നവം. 28 ബൈബിൾ വായന: 2 ദിനവൃത്താന്തം 6-9 ഗീതം 106
പ്രസംഗ ഗുണം: “സംസാര സ്വാതന്ത്ര്യം” ഉണ്ടായിരിക്കൽ (be പേ. 267 ഖ. 3-4)
നമ്പർ 1: വിശുദ്ധ തിരുവെഴുത്തുകളുടെ ക്രിസ്തീയ ഗ്രീക്ക് പാഠം—ഭാഗം 1 (si പേ. 315-16 ഖ. 1-7)
നമ്പർ 2: w03 12/1 പേ. 15-16 ഖ. 3-6
നമ്പർ 3: യഹോവയിൽ അത്യധികം ആനന്ദിക്കുന്നു എന്നു നാം പ്രകടമാക്കുന്ന വിധം
നമ്പർ 4: eസ്വവർഗരതി സംബന്ധിച്ച് ബൈബിൾ എന്താണു പറയുന്നത്? (rs പേ. 368 ഖ. 4–പേ. 369 ഖ. 2)
ഡിസം. 5 ബൈബിൾ വായന: 2 ദിനവൃത്താന്തം 10-14 ഗീതം 116
പ്രസംഗ ഗുണം: സദസ്സിനെ പ്രോത്സാഹിപ്പിക്കുന്നതു പ്രധാനമായിരിക്കുന്നതിന്റെ കാരണം (be പേ. 268 ഖ. 1-3)
നമ്പർ 1: വിശുദ്ധ തിരുവെഴുത്തുകളുടെ ക്രിസ്തീയ ഗ്രീക്ക് പാഠം—ഭാഗം 2 (si പേ. 316-17 ഖ. 8-16)
നമ്പർ 2: 2 ദിനവൃത്താന്തം 12:1-12
നമ്പർ 3: നമുക്ക് ദൈവത്തിന്റെ അനർഹദയ ആവശ്യമായിരിക്കുന്നത് എന്തുകൊണ്ട്?
നമ്പർ 4: ദൈവത്തെ പ്രസാദിപ്പിക്കാനായി വരുത്തേണ്ട മാറ്റങ്ങൾ (rs പേ. 369 ഖ. 3–പേ. 370 ഖ. 1)
ഡിസം. 12 ബൈബിൾ വായന: 2 ദിനവൃത്താന്തം 15-19 ഗീതം 182
പ്രസംഗ ഗുണം: യഹോവ ചെയ്തിരിക്കുന്ന കാര്യങ്ങളെ കുറിച്ച് സദസ്സിനെ ഓർമപ്പെടുത്തൽ (be പേ. 268 ഖ. 4–പേ. 269 ഖ. 2)
നമ്പർ 1: വിശുദ്ധ തിരുവെഴുത്തുകളുടെ ക്രിസ്തീയ ഗ്രീക്ക് പാഠം—ഭാഗം 3 (si പേ. 317-19 ഖ. 17-25)
നമ്പർ 2: 2 ദിനവൃത്താന്തം 19:1-11
നമ്പർ 3: ഒരു പൂർണ മനുഷ്യന് പാപം ചെയ്യാൻ സാധിച്ചത് എന്തുകൊണ്ട്? (rs പേ. 371 ഖ. 2–പേ. 372 ഖ. 3)
നമ്പർ 4: യേശുവിന്റെ കുടുംബാംഗങ്ങളിൽനിന്നു നമുക്ക് എന്തു പഠിക്കാൻ കഴിയും?
ഡിസം. 19 ബൈബിൾ വായന: 2 ദിനവൃത്താന്തം 20-24 ഗീതം 186
പ്രസംഗ ഗുണം: യഹോവ തന്റെ ജനത്തെ സഹായിച്ചിരിക്കുന്നത് എങ്ങനെയെന്നു കാണിക്കൽ (be പേ. 269 ഖ. 3-5)
നമ്പർ 1: വിശുദ്ധ തിരുവെഴുത്തുകളുടെ ക്രിസ്തീയ ഗ്രീക്ക് പാഠം—ഭാഗം 4 (si പേ. 319-20 ഖ. 26-32)
നമ്പർ 2: w03 12/15 പേ. 16-17 ഖ. 13-15
നമ്പർ 3: അലംഭാവത്തിന്റെ അഥവാ സംതൃപ്തിയുടെ രഹസ്യം പഠിച്ചെടുക്കുന്നതിന്റെ പ്രയോജനങ്ങൾ
നമ്പർ 4: പാപം എന്താണെന്ന് നാം തിരിച്ചറിയേണ്ടത് എന്തുകൊണ്ട്? (rs പേ. 373 ഖ. 2–പേ. 374 ഖ. 2)
ഡിസം. 26 ബൈബിൾ വായന: 2 ദിനവൃത്താന്തം 25-28 ഗീതം 137
പ്രസംഗ ഗുണം: യഹോവ ഇപ്പോൾ ചെയ്തുകൊണ്ടിരിക്കുന്ന കാര്യങ്ങളിൽ ആഹ്ലാദം പ്രകടിപ്പിക്കൽ (be പേ. 270 ഖ. 1–പേ. 271 ഖ. 2)
വാചാ പുനരവലോകനം
[അടിക്കുറിപ്പുകൾ]
a സഹോദരന്മാർക്കു മാത്രം നിയമിച്ചു കൊടുക്കുക.
b സഹോദരന്മാർക്കു മാത്രം നിയമിച്ചു കൊടുക്കുക.
c സഹോദരന്മാർക്കു മാത്രം നിയമിച്ചു കൊടുക്കുക.
d സമയം അനുവദിക്കുന്നതനുസരിച്ച്, നിങ്ങളുടെ പ്രദേശത്തെ ആവശ്യങ്ങൾ ഏറ്റവും നന്നായി നിവർത്തിക്കാൻ കഴിയുമാറ് വയലിൽനിന്നുള്ള പ്രസ്താവനകൾക്കും തടസ്സവാദങ്ങൾക്കും മറുപടി നൽകുന്ന വിധം പരിചിന്തിക്കുക.
e സമയം അനുവദിക്കുന്നതനുസരിച്ച്, നിങ്ങളുടെ പ്രദേശത്തെ ആവശ്യങ്ങൾ ഏറ്റവും നന്നായി നിവർത്തിക്കാൻ കഴിയുമാറ് വയലിൽനിന്നുള്ള പ്രസ്താവനകൾക്കും തടസ്സവാദങ്ങൾക്കും മറുപടി നൽകുന്ന വിധം പരിചിന്തിക്കുക.