സേവനയോഗ പട്ടിക
ഒക്ടോബർ 11-ന് ആരംഭിക്കുന്ന വാരം
10 മിനി: പ്രാദേശിക അറിയിപ്പുകൾ. നമ്മുടെ രാജ്യ ശുശ്രൂഷയിൽനിന്നുള്ള തിരഞ്ഞെടുത്ത അറിയിപ്പുകൾ. ഒക്ടോബർ 8 ലക്കം ഉണരുക!യും (മാസികാവതരണ കോളത്തിലെ ആദ്യത്തേത്) ഒക്ടോബർ 15 ലക്കം വീക്ഷാഗോപുരവും എങ്ങനെ അവതരിപ്പിക്കാമെന്നു പ്രകടിപ്പിക്കാനായി 8-ാം പേജിലെ നിർദേശങ്ങൾ (നിങ്ങളുടെ പ്രദേശത്തിനു ചേരുന്നതാണെങ്കിൽ) ഉപയോഗിക്കുക. അവതരണത്തിൽ ഒരു തിരുവെഴുത്ത് ഉൾപ്പെടുത്താൻ പ്രസാധകരെ പ്രോത്സാഹിപ്പിക്കുക. പ്രായോഗികമായ മറ്റ് അവതരണങ്ങൾ ഉപയോഗിക്കാവുന്നതാണ്.
20 മിനി: “കഷ്ടതയിന്മധ്യേയും സന്തോഷിക്കൽ.” പ്രസംഗവും സദസ്യ ചർച്ചയും. കഴിഞ്ഞ സേവന വർഷത്തിൽ നടന്ന സർക്കിട്ട് സമ്മേളന പരിപാടികളുടെ വ്യക്തിപരമായ കുറിപ്പുകളിൽനിന്നുള്ള ആശയങ്ങൾ പറയാൻ സദസ്സിനെ ക്ഷണിക്കുക. വ്യക്തിപരമായോ കുടുംബങ്ങൾ എന്ന നിലയിലോ മുഖ്യാശയങ്ങൾ പ്രാവർത്തികമാക്കാൻ എങ്ങനെ കഴിഞ്ഞു എന്നതു സംബന്ധിച്ച അഭിപ്രായങ്ങൾ ഉൾപ്പെടുത്തുക.
15 മിനി: മറ്റുള്ളവരെ സഹായിക്കുന്നതിൽ സന്തോഷിക്കുക. (യോഹ. 4:34) അഭിമുഖങ്ങൾ. ദൈവവചനത്തിൽനിന്ന് സത്യം ഗ്രഹിക്കുന്ന ഒരു വ്യക്തിയുടെ മുഖത്തെ പ്രസരിപ്പ് കാണാനാകുന്നത് സന്തോഷകരമായ ഒരു അനുഭവമാണ്. (w94 3/1 പേ. 29 ഖ. 5-6) ശുശ്രൂഷയിൽ ബൈബിൾ ഉപയോഗിക്കുന്നതിലും ബൈബിളധ്യയനങ്ങൾ തുടങ്ങുന്നതിലും അവ നടത്തുന്നതിലും ഫലപ്രദരായ രണ്ടോ മൂന്നോ പ്രസാധകരുമായോ പയനിയർമാരുമായോ അഭിമുഖം നടത്തുക. കണ്ടെത്തിയ താത്പര്യത്തെ അവർ വളർത്തിയെടുക്കുന്നത് എങ്ങനെയാണ്? അതിൽനിന്ന് അവർ എന്തു സന്തോഷമാണ് അനുഭവിക്കുന്നത്? ശുശ്രൂഷയിലെ അനുഭവങ്ങൾ അവരെക്കൊണ്ടു പറയിക്കുകയോ പുനരവതരിപ്പിക്കുകയോ ചെയ്യുക.
ഗീതം 69, സമാപന പ്രാർഥന.
ഒക്ടോബർ 18-ന് ആരംഭിക്കുന്ന വാരം
10 മിനി: പ്രാദേശിക അറിയിപ്പുകൾ.
20 മിനി: ബൈബിളധ്യയനങ്ങൾ തുടങ്ങാൻ ലഘുലേഖകൾ ഉപയോഗിക്കൽ. 2001 നവംബർ ലക്കം നമ്മുടെ രാജ്യ ശുശ്രൂഷയുടെ 3-4 പേജുകളെ ആധാരമാക്കിയുള്ള പ്രസംഗവും സദസ്യ ചർച്ചയും. 5-ാം ഖണ്ഡികയിൽ പറഞ്ഞിരിക്കുന്ന പ്രകാരം, ഓരോ വിദ്യാർഥിയുടെയും സാഹചര്യങ്ങൾക്ക് അനുസൃതമായി പൊരുത്തപ്പെടാൻ നാം ഒരുക്കമുള്ളവരാണെന്ന കാര്യം എടുത്തുപറയുക. 8-10 ഖണ്ഡികകളെ ആധാരമാക്കിയുള്ള ഒന്നോ രണ്ടോ ഹ്രസ്വ പ്രകടനങ്ങൾ ഉൾപ്പെടുത്തുക. പ്രാദേശികമായി മറ്റൊരു സമീപനമാണ് ഫലകരമെങ്കിൽ, ഇതിനു പകരം ആ അവതരണം വിശദീകരിച്ച് പ്രകടിപ്പിക്കുക. ബൈബിളിനെ കുറിച്ച് കൂടുതൽ അറിയാൻ നിങ്ങൾ ആഗ്രഹിക്കുന്നുവോ? എന്ന ലഘുലേഖ ഉപയോഗിച്ചതിനെ കുറിച്ചുള്ള അനുഭവങ്ങൾ പറയാൻ സദസ്സിനെ ക്ഷണിക്കുക.
15 മിനി: നിങ്ങളുടെ കുട്ടികളിൽ സത്യം ഉൾനടുക. കുടുംബ സന്തുഷ്ടി പുസ്തകത്തിന്റെ 55-9 പേജുകളെ അടിസ്ഥാനമാക്കിയുള്ള പ്രസംഗം. യഹോവയുമായി ഉറ്റബന്ധത്തിലേക്കു വരാൻ കുട്ടികളെ മാതാപിതാക്കൾക്കു സഹായിക്കാൻ കഴിയുന്ന നാലു വിധങ്ങൾ ചർച്ച ചെയ്യുക, പ്രസ്തുത ഭാഗത്തെ വിവരങ്ങൾ പ്രായോഗിക തലത്തിൽ എങ്ങനെ കൊണ്ടുവരാമെന്നു വിശദീകരിക്കുക.
ഗീതം 165, സമാപന പ്രാർഥന.
ഒക്ടോബർ 25-ന് ആരംഭിക്കുന്ന വാരം
10 മിനി: പ്രാദേശിക അറിയിപ്പുകൾ. കണക്കു റിപ്പോർട്ട്. 8-ാം പേജിലെ നിർദേശങ്ങൾ (പ്രദേശത്തിനു ചേരുന്നതാണെങ്കിൽ) ഉപയോഗിച്ചുകൊണ്ട് ഒക്ടോബർ 8 ലക്കം ഉണരുക!യും (മാസികാവതരണ കോളത്തിലെ മൂന്നാമത്തേത്) നവംബർ 1 ലക്കം വീക്ഷാഗോപുരവും എങ്ങനെ അവതരിപ്പിക്കാമെന്നു കാണിക്കുക. ഓരോ അവതരണത്തിലും, “യഹോവയുടെ സാക്ഷികളിൽ എനിക്ക് താത്പര്യമില്ല” എന്ന തടസ്സവാദത്തെ വിദഗ്ധമായി കൈകാര്യം ചെയ്യുന്നതിനുള്ള വ്യത്യസ്ത മാർഗങ്ങൾ പ്രകടിപ്പിച്ചുകാണിക്കുക.—ന്യായവാദം പുസ്തകം പേജ് 17-18 കാണുക.
20 മിനി: ദൈവവചനത്തിന് ഉപോദ്ബലകമായ തെളിവു നൽകുക. ശുശ്രൂഷാസ്കൂൾ പുസ്തകത്തിന്റെ 256-7 പേജുകളെ ആസ്പദമാക്കിയുള്ള സദസ്യ ചർച്ച. തിരുവെഴുത്തുകളുടെ ന്യായയുക്തത മനസ്സിലാക്കുന്നതിന് ആളുകളെ സഹായിക്കാനായി നമുക്ക് ബൈബിളേതര ഉറവിടങ്ങളിൽനിന്നുള്ള തെളിവ് എങ്ങനെ ഉപയോഗപ്പെടുത്താം? പിൻവരുന്ന ചോദ്യങ്ങളെ കുറിച്ച് സദസ്സിനോട് അഭിപ്രായം ചോദിക്കുക: ഒരു സ്രഷ്ടാവ് ഉണ്ട് എന്നതിന് തെളിവായി നമുക്ക് ഭൗതിക പ്രപഞ്ചത്തിലെ ഏതെല്ലാം സംഗതികൾ ചൂണ്ടിക്കാണിക്കാനാകും? (rs പേ. 85-6) ബൈബിൾ യഥാർഥത്തിൽ ദൈവവചനമാണെന്നു കാണാൻ മറ്റുള്ളവരെ സഹായിക്കാനായി പണ്ഡിതന്മാരുടെയോ വിദഗ്ധരുടെയോ അഭിപ്രായങ്ങൾ നമുക്ക് എങ്ങനെ ഉപയോഗിക്കാനായേക്കും? (rs പേ. 62-4) ദൈവം ദുഷ്ടത അനുവദിച്ചിരിക്കുന്നതിന്റെ കാരണം മനസ്സിലാക്കിക്കൊടുക്കാൻ നമുക്ക് ഏതു ദൃഷ്ടാന്തം അല്ലെങ്കിൽ താരതമ്യം ഉപയോഗിക്കാനാകും? (rs പേ. 429) ബൈബിളിന്റെ ബുദ്ധിയുപദേശം പിൻപറ്റുന്നതിലെ ജ്ഞാനത്തെ വിലമതിക്കാൻ മറ്റുള്ളവരെ സഹായിക്കുന്നതിനായി ഏതെല്ലാം അനുഭവങ്ങൾ അല്ലെങ്കിൽ ഉദാഹരണങ്ങൾ ആണ് നിങ്ങൾ ഉപയോഗിച്ചിരിക്കുന്നത്?
15 മിനി: “പൂർണ ഹൃദയത്തോടെ യഹോവയെ സേവിക്കുക.” സദസ്യ ചർച്ച. കഴിഞ്ഞ സേവനവർഷത്തെ പ്രത്യേക സമ്മേളന ദിന പരിപാടിയുടെ മുഖ്യാശയങ്ങൾ വിശേഷവത്കരിക്കുക. സമ്മേളന ദിനത്തിൽ എടുത്ത കുറിപ്പുകളിൽനിന്നുള്ള ആശയങ്ങൾ ഉൾപ്പെടുത്താൻ സദസ്സിനെ പ്രോത്സാഹിപ്പിക്കുക. പഠിക്കുന്ന കാര്യങ്ങൾ പ്രാവർത്തികമാക്കുന്നതിന്റെ പ്രയോജനങ്ങളിൽ കേന്ദ്രീകരിച്ചുള്ളതായിരിക്കണം അഭിപ്രായങ്ങൾ.
ഗീതം 62, സമാപന പ്രാർഥന.
നവംബർ 1-ന് ആരംഭിക്കുന്ന വാരം
10 മിനി: പ്രാദേശിക അറിയിപ്പുകൾ. വയൽസേവന റിപ്പോർട്ട് ഇടാൻ എല്ലാവരെയും ഓർമിപ്പിക്കുക. നവംബറിൽ, ഒരു സംതൃപ്ത ജീവിതം—അത് എങ്ങനെ നേടാം? എന്ന ലഘുപത്രിക നാം സമർപ്പിക്കുന്നതായിരിക്കും. ലഘുപത്രിക വയലിൽ പരിചയപ്പെടുത്തുന്നതിനു മുമ്പായി, ഉപയോഗിക്കാനാകുന്ന സംഭാഷണ വിഷയങ്ങൾ ഹ്രസ്വമായി അവലോകനം ചെയ്യുകയും പ്രാദേശികമായി ഫലപ്രദമായ ഒരു അവതരണം പ്രകടിപ്പിക്കുകയും ചെയ്യുക. സമയം അനുവദിക്കുന്നെങ്കിൽ, തങ്ങൾക്ക് ശുശ്രൂഷയിൽ ഈ പ്രസിദ്ധീകരണം എപ്രകാരം ഉപയോഗിക്കാൻ കഴിഞ്ഞിരിക്കുന്നു എന്നതു സംബന്ധിച്ച് അഭിപ്രായങ്ങൾ പറയാൻ സദസ്സിനെ ക്ഷണിക്കുക.
15 മിനി: പ്രാദേശിക ആവശ്യങ്ങൾ.
20 മിനി: “നിങ്ങൾ മാസികാ ദിന പ്രവർത്തനത്തിൽ പങ്കെടുക്കാറുണ്ടോ?” സേവന മേൽവിചാരകൻ നടത്തുന്ന പ്രസംഗവും സദസ്യചർച്ചയും. മാസികാവേലയ്ക്കായുള്ള പ്രാദേശിക ക്രമീകരണങ്ങളെ കുറിച്ചു പറയുകയും ക്രമമായി ഇതിന് പിന്തുണ നൽകാനായി ഓരോരുത്തർക്കും വ്യക്തിപരമായി എന്തു ചെയ്യാൻ കഴിയുമെന്നു ചർച്ച ചെയ്യുകയും ചെയ്യുക.
ഗീതം 175, സമാപന പ്രാർഥന.