സേവനയോഗ പട്ടിക
നവംബർ 8-ന് ആരംഭിക്കുന്ന വാരം
10 മിനി: പ്രാദേശിക അറിയിപ്പുകൾ. നമ്മുടെ രാജ്യ ശുശ്രൂഷയിൽനിന്നുള്ള തിരഞ്ഞെടുത്ത അറിയിപ്പുകൾ.
15 മിനി: “ഒരു സംതൃപ്ത ജീവിതം—അത് എങ്ങനെ നേടാം? ലഘുപത്രിക സമർപ്പിക്കൽ.” ഈ പ്രസിദ്ധീകരണത്തോടുള്ള ബന്ധത്തിൽ തങ്ങൾ പ്രത്യേകാൽ ഇഷ്ടപ്പെടുന്നത് എന്താണ് എന്നതു സംബന്ധിച്ച് അഭിപ്രായം പറയാൻ സദസ്സിനെ ക്ഷണിക്കുക. നിർദേശിച്ചിരിക്കുന്ന അവതരണങ്ങൾ അവലോകനം ചെയ്യുക. ഈ ലഘുപത്രിക പരിചയപ്പെടുത്തുന്ന വിധം ഹ്രസ്വമായി പ്രകടിപ്പിച്ചു കാണിക്കുക. വ്യത്യസ്തമായ ഒരു സമീപനമാണു നിങ്ങളുടെ പ്രദേശത്ത് ഏറെ ഫലപ്രദമെങ്കിൽ അതു ചർച്ചചെയ്തു പ്രകടിപ്പിച്ചു കാണിക്കാവുന്നതാണ്.
20 മിനി: “അടിയന്തിരതാബോധം നിലനിറുത്തുക!”a 2000 ജനുവരി 15 ലക്കം വീക്ഷാഗോപുരത്തിന്റെ 12-13 പേജുകളിലെ വിവരങ്ങൾ ഉൾപ്പെടുത്തുക.
ഗീതം 19, സമാപന പ്രാർഥന.
നവംബർ 15-ന് ആരംഭിക്കുന്ന വാരം
10 മിനി: പ്രാദേശിക അറിയിപ്പുകൾ. നവംബർ 8 ലക്കം ഉണരുക!യും (മാസികാവതരണ കോളത്തിലെ ആദ്യത്തേത്) നവംബർ 15 ലക്കം വീക്ഷാഗോപുരവും അവതരിപ്പിക്കാനായി 4-ാം പേജിൽ നൽകിയിരിക്കുന്ന നിർദേശങ്ങൾ സഭയുടെ പ്രദേശത്തിന് ഇണങ്ങുന്നതാണെങ്കിൽ അവ പ്രകടിപ്പിച്ചു കാണിക്കുക. പ്രദേശത്തിനു യോജിച്ച മറ്റ് അവതരണങ്ങളും ഉപയോഗിക്കാവുന്നതാണ്.
15 മിനി: കൊടുക്കലിൽനിന്ന് ഉളവാകുന്ന സന്തോഷം നിങ്ങൾ അനുഭവിച്ചിട്ടുണ്ടോ? 2004 നവംബർ 1 ലക്കം വീക്ഷാഗോപുരത്തിന്റെ 19-23 പേജുകളെ ആസ്പദമാക്കിയുള്ള പ്രസംഗം.
20 മിനി: വ്യക്തിപരവും കുടുംബപരവുമായ പഠനത്തിന് വിഷയസൂചിക (Index) ഉപയോഗിക്കൽ. സദസ്യ പങ്കുപറ്റലോടെ ഒരു മൂപ്പൻ നടത്തുന്ന പ്രസംഗം. തന്റെ വചനവും സംഘടനയും മുഖാന്തരം യഹോവ വിലപ്പെട്ട ധാരാളം മാർഗനിർദേശവും പ്രോത്സാഹനവും പ്രദാനം ചെയ്തിരിക്കുന്നു. അത്തരം വിവരങ്ങൾ കണ്ടെത്താനുള്ള നമ്മുടെ മുഖ്യ ഉപകരണം വീക്ഷാഗോപുര പ്രസിദ്ധീകരണ സൂചികയാണ്. കുട്ടികൾമുതൽ പ്രായംചെന്നവർവരെയും പുതുതായി സ്നാപനമേറ്റവർമുതൽ മൂപ്പന്മാർവരെയും ഉള്ള ഏതൊരാൾക്കും, പ്രയോജനകരമായ ഏതൊരു ഉദ്ദേശ്യത്തിനും ഉതകുന്ന വിവരങ്ങൾ ഇത് ഉപയോഗിച്ചു കണ്ടുപിടിക്കാൻ കഴിയും. (1 തിമൊ. 3:15) സൂചിക ഉപയോഗിച്ചുകൊണ്ട് ഒരു മൂപ്പനും ശുശ്രൂഷാദാസനും ഒരു ഇടയസന്ദർശനത്തിനായി തയ്യാറാകുന്ന വിധം പ്രകടിപ്പിച്ചു കാണിക്കുക. തീരുമാനങ്ങൾ എടുക്കാനും പ്രസംഗ നിയമനങ്ങൾ തയ്യാറാകാനും പ്രതിവാര ബൈബിൾ വായന അർഥവത്താക്കാനും സഹായകമായ തിരുവെഴുത്തു വിവരങ്ങൾ കണ്ടെത്താൻ പ്രസാധകർക്ക് സൂചിക എങ്ങനെ ഉപയോഗിക്കാമെന്നു ചർച്ചചെയ്യുക. സഭകൾക്ക് ഈയിടെ ലഭിച്ച ഗവേഷണ പ്രസിദ്ധീകരണങ്ങൾ നന്നായി ഉപയോഗപ്പെടുത്താൻ എല്ലാവരെയും പ്രോത്സാഹിപ്പിക്കുക.
ഗീതം 66, സമാപന പ്രാർഥന.
നവംബർ 22-ന് ആരംഭിക്കുന്ന വാരം
10 മിനി: പ്രാദേശിക അറിയിപ്പുകൾ. കണക്കു റിപ്പോർട്ട്.
10 മിനി: പ്രാദേശിക ആവശ്യങ്ങൾ.
25 മിനി: “പുരോഗമനാത്മകമായ ബൈബിളധ്യയനങ്ങൾ നടത്തൽ—ഭാഗം 3.”b നൽകിയിരിക്കുന്ന ചോദ്യങ്ങൾ ഉപയോഗിക്കുക. 3-ാം ഖണ്ഡികയുടെ ചർച്ചയ്ക്കുശേഷം ആവശ്യം ലഘുപത്രികയുടെ 5-ാം പാഠത്തിന്റെ 1-ാം ഖണ്ഡികയെ അടിസ്ഥാനമാക്കിയുള്ള ഹ്രസ്വമായ ഒരു പ്രകടനം ഉൾപ്പെടുത്തുക. ഖണ്ഡിക വായിച്ച് ഉത്തരം പറഞ്ഞുകഴിഞ്ഞിരിക്കുന്നു. അധ്യയന നിർവാഹകനും വിദ്യാർഥിയും യെശയ്യാവു 45:18-ഉം സഭാപ്രസംഗി 1:4-ഉം വായിച്ചു ചർച്ചചെയ്യുന്നു. പരിചിന്തിക്കപ്പെടുന്ന ആശയവുമായി ഓരോ വാക്യവും എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നെന്നു വിശദീകരിക്കാൻ വിദ്യാർഥിയെ പ്രേരിപ്പിക്കുന്നതിനായി അധ്യയന നിർവാഹകൻ ലളിതമായ ചോദ്യങ്ങൾ ഉപയോഗിക്കുന്നു.
ഗീതം 58, സമാപന പ്രാർഥന.
നവംബർ 29-ന് ആരംഭിക്കുന്ന വാരം
10 മിനി: പ്രാദേശിക അറിയിപ്പുകൾ. നവംബറിലെ വയൽസേവന റിപ്പോർട്ട് ഇടാൻ പ്രസാധകരെ ഓർമിപ്പിക്കുക. നവംബർ 8 ലക്കം ഉണരുക!യും (മാസികാവതരണ കോളത്തിലെ മൂന്നാമത്തേത്) ഡിസംബർ 1 ലക്കം വീക്ഷാഗോപുരവും അവതരിപ്പിക്കേണ്ട വിധം പ്രകടിപ്പിച്ചു കാണിക്കുക.
15 മിനി: ചോദ്യപ്പെട്ടി. ഒരു മൂപ്പൻ നടത്തുന്ന പ്രസംഗം.
20 മിനി: സംതൃപ്ത ജീവിതം ലഘുപത്രിക ഉപയോഗിച്ച് താത്പര്യം നട്ടുവളർത്തൽ. സദസ്യ പങ്കുപറ്റലോടെ സേവന മേൽവിചാരകൻ നിർവഹിക്കുന്ന പ്രസംഗം. ഈ ലഘുപത്രിക സമർപ്പിച്ചതിനോടു ബന്ധപ്പെട്ടു ലഭിച്ച ശ്രദ്ധേയമായ ഒന്നോ രണ്ടോ അനുഭവങ്ങൾ പറയാൻ മുൻകൂട്ടി ക്രമീകരിക്കുക. 2-ാം പേജിലെ വിവരങ്ങൾ ഉപയോഗിച്ച് ഇതിലെ ഉള്ളടക്കം ഹ്രസ്വമായി അവലോകനം ചെയ്യുകയും മടക്കസന്ദർശനങ്ങളിൽ ചർച്ചയ്ക്ക് ഉപയോഗിക്കാവുന്ന ഭാഗങ്ങൾ എടുത്തുപറയുകയും ചെയ്യുക. ഒരു മടക്കസന്ദർശനം പ്രകടിപ്പിച്ചു കാണിക്കുക. പരാമർശിച്ചിരിക്കുന്ന ഒന്നോ അതിലധികമോ തിരുവെഴുത്ത് വായിച്ചു ചർച്ചചെയ്യണം. ഏതാനും തവണ മടങ്ങിച്ചെന്നതിനുശേഷം ആവശ്യം ലഘുപത്രികയോ പരിജ്ഞാനം പുസ്തകമോ പരിചയപ്പെടുത്താവുന്നതാണ്.
ഗീതം 178, സമാപന പ്രാർഥന.
ഡിസംബർ 6-ന് ആരംഭിക്കുന്ന വാരം
10 മിനി: പ്രാദേശിക അറിയിപ്പുകൾ. ഡിസംബറിലെ സാഹിത്യ സമർപ്പണത്തെക്കുറിച്ചു പറയുക. മഹാനായ മനുഷ്യൻ പുസ്തകം സമർപ്പിക്കുമ്പോൾ ഉപയോഗിക്കാനാകുന്ന ഒന്നോ രണ്ടോ അവതരണങ്ങൾ പ്രകടിപ്പിച്ചു കാണിക്കുക.
20 മിനി: “നിങ്ങൾക്കു സഹായഹസ്തം നീട്ടാനാകുമോ?”c ലഭിച്ച സഹായമോ പ്രോത്സാഹനമോ വിലമതിക്കുന്ന ഒന്നോ രണ്ടോ പ്രസാധകരെ അഭിമുഖം ചെയ്യുക.
15 മിനി: സേവനയോഗത്തിൽനിന്നു പൂർണ പ്രയോജനം നേടുക. നമ്മുടെ ശുശ്രൂഷ പുസ്തകത്തിന്റെ 71-2 പേജുകളെ ആസ്പദമാക്കിയുള്ള സദസ്യ ചർച്ച. ക്രിസ്തീയ ശുശ്രൂഷകരെന്ന നിലയിൽ മെച്ചപ്പെടാൻ സേവനയോഗം ഏത് അഞ്ച് വിധങ്ങളിലാണു നമ്മെ സഹായിക്കുന്നത്? കഴിഞ്ഞ മാസത്തെ പരിപാടിയിൽനിന്നുള്ള ഉദാഹരണങ്ങൾ പറയുക. മുന്നമേതന്നെ തയ്യാറാകുന്നതിന്റെ പ്രയോജനങ്ങളേവ? ക്രമമായി ഹാജരാകേണ്ടത് എന്തുകൊണ്ട്? ഈ യോഗത്തിന് ഏതു തിരുവെഴുത്തു മാതൃകയുണ്ട്?
ഗീതം 101, സമാപന പ്രാർഥന.
[അടിക്കുറിപ്പുകൾ]
a ഒരു മിനിട്ടിൽ കുറഞ്ഞ സമയംകൊണ്ട് ആമുഖ പ്രസ്താവനകൾ നടത്തിയിട്ട്, ചോദ്യോത്തര ചർച്ചയായി അവതരിപ്പിക്കുക.
b ഒരു മിനിട്ടിൽ കുറഞ്ഞ സമയംകൊണ്ട് ആമുഖ പ്രസ്താവനകൾ നടത്തിയിട്ട്, ചോദ്യോത്തര ചർച്ചയായി അവതരിപ്പിക്കുക.
c ഒരു മിനിട്ടിൽ കുറഞ്ഞ സമയംകൊണ്ട് ആമുഖ പ്രസ്താവനകൾ നടത്തിയിട്ട്, ചോദ്യോത്തര ചർച്ചയായി അവതരിപ്പിക്കുക.