സേവനയോഗ പട്ടിക
നവംബർ 14-ന് ആരംഭിക്കുന്ന വാരം
10 മിനി: പ്രാദേശിക അറിയിപ്പുകൾ. നമ്മുടെ രാജ്യ ശുശ്രൂഷയിൽനിന്നുള്ള തിരഞ്ഞെടുത്ത അറിയിപ്പുകൾ. 4-ാം പേജിലെ നിർദേശങ്ങൾ (നിങ്ങളുടെ പ്രദേശത്തിനു ചേരുന്നതെങ്കിൽ) ഉപയോഗിച്ച് നവംബർ 8 ലക്കം ഉണരുക!യും നവംബർ 15 ലക്കം വീക്ഷാഗോപുരവും എങ്ങനെ സമർപ്പിക്കാമെന്നു പ്രകടിപ്പിക്കുക. പ്രായോഗികമായ മറ്റ് അവതരണങ്ങളും ഉപയോഗിക്കാവുന്നതാണ്. ഓരോ പ്രകടനത്തിലും, “എനിക്ക് മതത്തിൽ താൽപര്യമില്ല” എന്ന തടസ്സവാദത്തെ കൈകാര്യം ചെയ്യേണ്ട വ്യത്യസ്‌ത വിധങ്ങൾ കാണിക്കുക.—ന്യായവാദം പുസ്‌തകത്തിന്റെ 16-17 പേജുകൾ കാണുക.
15 മിനി: ദൈവത്തിന്റെ ഹൃദയത്തെ സന്തോഷിപ്പിക്കുന്ന സംഭാവനകൾ. 2005 നവംബർ 1 ലക്കം വീക്ഷാഗോപുരത്തിന്റെ 26-30 പേജുകളെ അടിസ്ഥാനമാക്കി ഒരു മൂപ്പൻ നടത്തുന്ന പ്രസംഗം.
20 മിനി: “യഹോവയുടെ മഹത്ത്വം പ്രസിദ്ധമാക്കുക.”a 4-ാം ഖണ്ഡിക പരിചിന്തിക്കുമ്പോൾ, നല്ല പെരുമാറ്റം സാക്ഷീകരിക്കാൻ വഴി തുറന്നു തരുന്നത് എങ്ങനെയെന്നു കാണിക്കുന്ന ഹ്രസ്വമായ അനുഭവങ്ങൾ പറയാൻ സദസ്യരെ ക്ഷണിക്കുക.
ഗീതം 24, സമാപന പ്രാർഥന.
നവംബർ 21-ന് ആരംഭിക്കുന്ന വാരം
10 മിനി: പ്രാദേശിക അറിയിപ്പുകൾ.
20 മിനി: യഹോവയെ നിങ്ങളുടെ ദൈവമാക്കുക. 2005 ഏപ്രിൽ 1 ലക്കം വീക്ഷാഗോപുരത്തിന്റെ 25-8 പേജുകളെ അടിസ്ഥാനമാക്കി ഒരു മൂപ്പൻ നടത്തുന്ന പ്രസംഗം. അബ്രാഹാം, ദാവീദ്, ഏലീയാവ് എന്നിവരുടെ മാതൃകയിൽനിന്ന് ഉൾക്കൊള്ളാൻ കഴിയുന്ന പാഠങ്ങൾ പ്രായോഗികമായി ബാധകമാക്കാൻ കഴിയുന്നത് എങ്ങനെയെന്നു കാണിക്കുക.
15 മിനി: “വ്യക്തിഗത താത്‌പര്യം കാണിക്കുക—നിരീക്ഷിക്കുന്നവരായിരുന്നുകൊണ്ട്.”b ഒരു പ്രകടനം ഉൾപ്പെടുത്തുക. വീട്ടുകാരന്റെ അഭിരുചി വെളിപ്പെടുന്ന എന്തെങ്കിലും ഒരു സംഗതി പ്രസാധകൻ നിരീക്ഷിക്കുന്നതും അതിനു ചേർച്ചയിലുള്ള ഒരു അവതരണം ഉപയോഗിക്കുന്നതും കാണിക്കുക.
ഗീതം 67, സമാപന പ്രാർഥന.
നവംബർ 28-ന് ആരംഭിക്കുന്ന വാരം
12 മിനി: പ്രാദേശിക അറിയിപ്പുകൾ. കണക്കു റിപ്പോർട്ടും സംഭാവന കൈപ്പറ്റിയതായുള്ള അറിയിപ്പുകളും വായിക്കുക. നവംബറിലെ വയൽസേവന റിപ്പോർട്ടുകൾ നൽകാൻ പ്രസാധകരെ ഓർമിപ്പിക്കുക. 4-ാം പേജിലെ നിർദേശങ്ങൾ (നിങ്ങളുടെ പ്രദേശത്തിനു ചേരുന്നതെങ്കിൽ) ഉപയോഗിച്ച് ഡിസംബർ 1 ലക്കം വീക്ഷാഗോപുരവും ഡിസംബർ 8 ലക്കം ഉണരുക!യും എങ്ങനെ സമർപ്പിക്കാമെന്നു പ്രകടിപ്പിക്കുക. പ്രായോഗികമായ മറ്റ് അവതരണങ്ങളും ഉപയോഗിക്കാവുന്നതാണ്. സംഭാവനാക്രമീകരണത്തെപ്പറ്റിയുള്ള പരാമർശം ഉൾപ്പെടുത്തുക.
15 മിനി: “നമുക്കു സഹായിക്കാൻ കഴിയുന്ന വിധം.” ഒരു പ്രസംഗം. അടിയന്തിര സഹായം ആവശ്യമുണ്ടായിരുന്ന സഹവിശ്വാസികൾക്ക് ദുരിതാശ്വാസ സാമഗ്രികൾ എത്തിച്ചുകൊടുക്കാൻ യഹോവയുടെ ദാസർ ചെയ്‌ത ശ്രമങ്ങളുടെ ഏതാനും ഉദാഹരണങ്ങൾ നൽകുക. (ഉണരുക!യുടെ 2003 ആഗസ്റ്റ് 8 ലക്കം പേ. 10-15 [ഇംഗ്ലീഷ്]; 2002 നവംബർ 22 ലക്കം പേ. 19-24 [ഇംഗ്ലീഷ്]; 2001 ഒക്ടോബർ 22 ലക്കം പേ. 23-7 [ഇംഗ്ലീഷ്] കാണുക. മറ്റു പരാമർശങ്ങളും ഉപയോഗിക്കാവുന്നതാണ്.) അതിനുശേഷം നമ്മുടെ രാജ്യ ശുശ്രൂഷയുടെ 3-ാം പേജിലെ ലേഖനത്തിലെ മുഖ്യ ആശയങ്ങൾ ചർച്ച ചെയ്യുക. ജീവകാരുണ്യ, ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി സംഭാവനകൾ നൽകാൻ ആരെങ്കിലും ആഗ്രഹിക്കുന്നെങ്കിൽ ലോകവ്യാപക വേലയ്‌ക്കുള്ള ഫണ്ടിലേക്ക് ആ തുക സംഭാവന ചെയ്‌തുകൊണ്ട് അപ്രകാരം ചെയ്യാൻ താത്‌പര്യപ്പെടുന്നതായി എടുത്തുപറയുക.
18 മിനി: ഡിസംബറിൽ സുവാർത്ത അവതരിപ്പിക്കൽ. പ്രസംഗവും സദസ്യ ചർച്ചയും. അഞ്ചു മിനിട്ടു നേരത്തെ പ്രാരംഭ പ്രസംഗത്തിൽ 2005 ജനുവരി ലക്കം നമ്മുടെ രാജ്യ ശുശ്രൂഷയുടെ 8-ാം പേജിലെ “മാതൃകാ അവതരണങ്ങൾ ഉപയോഗിക്കേണ്ട വിധം” എന്ന ശീർഷകത്തിനു കീഴിലെ വിവരങ്ങളിൽനിന്ന് പിൻവരുന്ന ആശയങ്ങൾ ഹ്രസ്വമായി പരിചിന്തിക്കുക: (1) സ്വന്തം വാക്കുകളിൽ പറയുമ്പോൾ അവതരണങ്ങൾ കൂടുതൽ ഫലപ്രദമായിത്തീരും. (2) നാം നല്ല ന്യായബോധം ഉപയോഗിക്കുകയും പ്രദേശത്തിനു യോജിച്ച വിധത്തിൽ നമ്മുടെ അവതരണങ്ങൾ ക്രമീകരിക്കുകയും ചെയ്യണം. (3) പ്രദേശത്തുള്ള ആളുകളുടെ പശ്ചാത്തലവും ചിന്താഗതിയും നാം കണക്കിലെടുക്കണം. (4) വിശേഷവത്‌കരിക്കാൻ ഉദ്ദേശിക്കുന്ന അധ്യായം നാം ശ്രദ്ധാപൂർവം വായിക്കുകയും താത്‌പര്യം ജനിപ്പിച്ചേക്കാവുന്ന ആശയങ്ങൾ തിരഞ്ഞെടുക്കുകയും വേണം. (5) മാതൃകാ അവതരണങ്ങളിൽ കാണുന്ന സമീപനങ്ങൾ മാത്രമേ ഉപയോഗിക്കാവൂ എന്നില്ല. അതിനുശേഷം, ഡിസംബറിലേക്കുള്ള സാഹിത്യസമർപ്പണം വിശേഷവത്‌കരിക്കുമ്പോൾ മേൽപ്പറഞ്ഞ ആശയങ്ങൾ എങ്ങനെ ബാധകമാക്കാം എന്നു ചർച്ച ചെയ്യുക. 2005 ജനുവരി ലക്കം രാജ്യ ശുശ്രൂഷയിലെ അനുബന്ധത്തിലുള്ള മാതൃകാ അവതരണങ്ങളോ നിങ്ങളുടെ പ്രദേശത്തു ഫലപ്രദമായിരിക്കാവുന്ന മറ്റ് അവതരണങ്ങളോ ഉപയോഗിക്കാവുന്നതാണ്. ഒന്നോ രണ്ടോ അവതരണങ്ങൾ പ്രകടിപ്പിച്ചു കാണിക്കാൻ ക്രമീകരിക്കുക.
ഗീതം 123, സമാപന പ്രാർഥന.
ഡിസംബർ 5-ന് ആരംഭിക്കുന്ന വാരം
10 മിനി: പ്രാദേശിക അറിയിപ്പുകൾ.
15 മിനി: പ്രാദേശിക ആവശ്യങ്ങൾ.
20 മിനി: “നമ്മുടെ ശുശ്രൂഷ നിവർത്തിക്കുന്ന കാര്യങ്ങൾ.”c 5-ാം ഖണ്ഡിക പരിചിന്തിക്കുമ്പോൾ 2004 ഫെബ്രുവരി 15 ലക്കം വീക്ഷാഗോപുരത്തിന്റെ 32-ാം പേജിൽനിന്നുള്ള അഭിപ്രായങ്ങൾ ഉൾപ്പെടുത്തുക.
ഗീതം 26, സമാപന പ്രാർഥന.
[അടിക്കുറിപ്പുകൾ]
a ഒരു മിനിട്ടിൽ കുറഞ്ഞ സമയംകൊണ്ട് ആമുഖ പ്രസ്‌താവനകൾ നടത്തിയിട്ട്, ചോദ്യോത്തര ചർച്ചയായി അവതരിപ്പിക്കുക.
b ഒരു മിനിട്ടിൽ കുറഞ്ഞ സമയംകൊണ്ട് ആമുഖ പ്രസ്‌താവനകൾ നടത്തിയിട്ട്, ചോദ്യോത്തര ചർച്ചയായി അവതരിപ്പിക്കുക.
c ഒരു മിനിട്ടിൽ കുറഞ്ഞ സമയംകൊണ്ട് ആമുഖ പ്രസ്‌താവനകൾ നടത്തിയിട്ട്, ചോദ്യോത്തര ചർച്ചയായി അവതരിപ്പിക്കുക.