ദിവ്യാധിപത്യ ശുശ്രൂഷാസ്കൂൾ പുനരവലോകനം
പിൻവരുന്ന ചോദ്യങ്ങൾ, 2005 ഡിസംബർ 26-ന് ആരംഭിക്കുന്ന വാരത്തിലെ ദിവ്യാധിപത്യ ശുശ്രൂഷാസ്കൂൾ പരിപാടിയിൽ വാചാ പുനരവലോകനമായി നടത്തുന്നതായിരിക്കും. സ്കൂൾ മേൽവിചാരകൻ നടത്തുന്ന 30 മിനിട്ട് ദൈർഘ്യമുള്ള ഈ പുനരവലോകനം, 2005 നവംബർ 7 മുതൽ ഡിസംബർ 26 വരെയുള്ള വാരങ്ങളിലെ ദിവ്യാധിപത്യ ശുശ്രൂഷാസ്കൂൾ നിയമനങ്ങളിൽ ഉൾപ്പെടുത്തിയിരുന്ന വിവരങ്ങളെ ആസ്പദമാക്കി ആയിരിക്കും. [കുറിപ്പ്: ചോദ്യങ്ങൾക്കുശേഷം പരാമർശങ്ങൾ നൽകിയിട്ടില്ലാത്തപ്പോൾ, ഉത്തരങ്ങൾ കണ്ടെത്താനായി നിങ്ങൾ സ്വന്തമായി ഗവേഷണം നടത്തേണ്ടതുണ്ട്.—ശുശ്രൂഷാസ്കൂൾ പാഠപുസ്തകത്തിന്റെ 36-7 പേജുകൾ കാണുക.]
പ്രസംഗ ഗുണങ്ങൾ
1. നാം ഉദ്ബോധിപ്പിക്കുന്നത് “സ്നേഹത്തിന്റെ അടിസ്ഥാനത്തിൽ” ആണെന്ന് ഉറപ്പുവരുത്താൻ എന്തു ചെയ്യാനാകും? (ഫിലേ. 9, NW) [be പേ. 266]
2. “ആരോഗ്യാവഹമായ പഠിപ്പിക്കലിനാൽ ഉദ്ബോധിപ്പിക്കാൻ” നമുക്ക് എങ്ങനെ കഴിയും? (തീത്തൊ. 1:9, NW) [be പേ. 267 ഖ. 1-2]
3. പ്രോത്സാഹനം പകരുന്ന വിധത്തിൽ നാം പ്രസംഗങ്ങൾ നടത്തുന്നതു പ്രധാനം ആയിരിക്കുന്നത് എന്തുകൊണ്ട്, നമുക്ക് അത് എങ്ങനെ ചെയ്യാം? [be പേ. 268 ഖ. 1-3, ചതുരം]
4. മോശെ ചെയ്തതുപോലെ, യഹോവ തന്റെ ജനത്തിനായി ചെയ്തിട്ടുള്ള കാര്യങ്ങൾ ഓർമപ്പെടുത്തുന്നത് മറ്റുള്ളവർക്കു ധൈര്യം പകരുന്നത് എങ്ങനെ? (ആവ. 3:28; 31:1-8) [be പേ. 268 ഖ. 5-പേ. 269 ഖ. 2]
5. യഹോവ ഇപ്പോൾ ചെയ്തുകൊണ്ടിരിക്കുന്നതും ഭാവിയിൽ ചെയ്യാനിരിക്കുന്നതും ആയ കാര്യങ്ങളെക്കുറിച്ച് ആഹ്ലാദത്തോടെ സംസാരിക്കുന്നത് നമ്മുടെ സദസ്സിനു പ്രോത്സാഹജനകം ആയിരിക്കുന്നത് എന്തുകൊണ്ട്? [be-MY പേ. 270-1]
1-ാം നമ്പർ നിയമനം
6. എന്താണ് സെപ്റ്റുവജിന്റ്, അതു ക്രിസ്ത്യാനികൾക്കു താത്പര്യജനകം ആയിരിക്കുന്നത് എന്തുകൊണ്ട്? [si പേ. 307 ഖ. 12-പേ. 310 ഖ. 14]
7. മാസൊരിറ്റുകൾ ആരായിരുന്നു, അവർ ബൈബിൾ പരിഭാഷയുടെ കാര്യത്തിൽ ശ്രദ്ധാർഹമായ എന്തു സംഭാവനകൾ നൽകി? [si പേ. 310 ഖ. 18; പേ. 311 ഖ. 20-1]
8. ഇംഗ്ലീഷിലുള്ള പുതിയലോക ഭാഷാന്തരത്തിന്റെ എബ്രായ ഭാഗത്തിനുള്ള അടിസ്ഥാനം പ്രദാനംചെയ്തിരിക്കുന്നത് ഏതു പാഠമാണ്? ഈ ഭാഷാന്തരം ആധികാരികവും വിശ്വസനീയവും ആണെന്നു പറയാൻ കഴിയുന്നത് എന്തുകൊണ്ട്? [si പേ. 312 ഖ. 28, 30]
9. ദൈവവചനം ഘോഷിക്കുന്നതിൽ ആദിമക്രിസ്ത്യാനികൾ അതീവ താത്പര്യം പ്രകടിപ്പിച്ചത് എങ്ങനെ? [si പേ. 315 ഖ. 1-5]
10. വിശുദ്ധ തിരുവെഴുത്തുകളുടെ നിലവിലുള്ള കൈയെഴുത്തു പ്രതികളുടെയും പാഠങ്ങളുടെയും പഠനം ബൈബിളിനെക്കുറിച്ച് എന്തു വെളിപ്പെടുത്തുന്നു? [si പേ. 320 ഖ. 32]
പ്രതിവാര ബൈബിൾ വായന
11. ആലയം പണിയാൻ യഹോവ ദാവീദിനെ അനുവദിച്ചില്ലെന്ന വസ്തുത, അവൻ നടത്തിയ യുദ്ധങ്ങൾക്കു ദൈവാംഗീകാരം ഉണ്ടായിരുന്നില്ലെന്നു സൂചിപ്പിക്കുന്നുണ്ടോ? (1 ദിന. 22:6-10)
12. യഹോവ, ഒരു കൂട്ടമെന്ന നിലയിൽ തന്റെ ദാസരുടെ ആവശ്യങ്ങളിൽ ശ്രദ്ധിക്കുക മാത്രമല്ല, തന്നെ ഭയപ്പെടുന്ന ഓരോരുത്തരുടെയും വ്യക്തിഗത സാഹചര്യങ്ങൾ മനസ്സിലാക്കുകയും ചെയ്യുന്നുവെന്ന് ആലയത്തിന്റെ സമർപ്പണനേരത്തു നടത്തിയ പ്രാർഥനയിൽ ശലോമോൻ പ്രകടിപ്പിച്ചത് എങ്ങനെ? (2 ദിന. 6:29-31)
13. രണ്ടു ദിനവൃത്താന്തം 11:14-ൽ പരാമർശിച്ചിരിക്കുന്ന “മേഷവിഗ്രഹങ്ങൾ [“കോലാടിന്റെ രൂപമുള്ള ഭൂതങ്ങൾ,” NW]” എന്താണ്?
14. ബയെശായുടെ ഭരണം “ആസയുടെ മൂന്നാം ആണ്ടിൽ” തുടങ്ങുകയും 24 വർഷം മാത്രം ദീർഘിക്കുകയും ചെയ്ത സ്ഥിതിക്ക് “ആസയുടെ വാഴ്ചയുടെ മുപ്പത്താറാം ആണ്ടിൽ” ബയെശാ “യെഹൂദെക്കു നേരെ” വന്നുവെന്നു പറയുന്നത് പരസ്പര യോജിപ്പിൽ ആയിരിക്കുന്നത് എങ്ങനെ? (1 രാജാ. 15:33; 2 ദിന. 16:1)
15. സാത്താന്റെ ലോകത്തിനു സംഭവിക്കാൻ പോകുന്ന കാര്യത്തെ 2 ദിനവൃത്താന്തം 20:22, 23 സ്പഷ്ടമായി ചിത്രീകരിക്കുന്നത് എങ്ങനെ?