വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • km 12/05 പേ. 2
  • സേവനയോഗ പട്ടിക

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • സേവനയോഗ പട്ടിക
  • നമ്മുടെ രാജ്യ ശുശ്രൂഷ—2005
  • ഉപതലക്കെട്ടുകള്‍
  • ഡിസംബർ 12-ന്‌ ആരംഭിക്കുന്ന വാരം
  • ഡിസംബർ 19-ന്‌ ആരംഭിക്കുന്ന വാരം
  • ഡിസംബർ 26-ന്‌ ആരംഭിക്കുന്ന വാരം
  • ജനുവരി 2-ന്‌ ആരംഭിക്കുന്ന വാരം
നമ്മുടെ രാജ്യ ശുശ്രൂഷ—2005
km 12/05 പേ. 2

സേവനയോഗ പട്ടിക

ഡിസംബർ 12-ന്‌ ആരംഭിക്കുന്ന വാരം

ഗീതം 32

10 മിനി: പ്രാദേശിക അറിയിപ്പുകൾ. നമ്മുടെ രാജ്യ ശുശ്രൂഷയിൽനിന്നുള്ള തിരഞ്ഞെടുത്ത അറിയിപ്പുകൾ. 8-ാം പേജിലെ നിർദേശങ്ങൾ (നിങ്ങളുടെ പ്രദേശത്തിനു ചേരുന്നതെങ്കിൽ) ഉപയോഗിച്ച്‌ ഡിസംബർ 8 ലക്കം ഉണരുക!യും ഡിസംബർ 15 ലക്കം വീക്ഷാഗോപുരവും എങ്ങനെ സമർപ്പിക്കാമെന്നു പ്രകടിപ്പിക്കുക. പ്രായോഗികമായ മറ്റ്‌ അവതരണങ്ങളും ഉപയോഗിക്കാവുന്നതാണ്‌. ഓരോ പ്രകടനത്തെയും തുടർന്ന്‌, അവതരണത്തിൽ എത്ര അനായാസം തിരുവെഴുത്ത്‌ ഉൾപ്പെടുത്താനാകുമെന്നു പറയുക.

15 മിനി: “പ്രായോഗികമായി ബാധകമാക്കാൻ നമ്മെ സഹായിക്കുന്ന ഒരു സ്‌കൂൾ.” സ്‌കൂൾ മേൽവിചാരകൻ നടത്തുന്ന പ്രസംഗം. 2005 ഒക്ടോബർ ലക്കം നമ്മുടെ രാജ്യ ശുശ്രൂഷയുടെ അനുബന്ധത്തിൽനിന്നുള്ള അഭിപ്രായങ്ങളും ഉൾപ്പെടുത്തുക.

20 മിനി: “ജീവനിലേക്കു നയിക്കുന്ന വിദ്യാഭ്യാസം.”a ദൈവിക വിദ്യാഭ്യാസത്തിൽനിന്ന്‌ എങ്ങനെ പ്രയോജനം നേടിയിരിക്കുന്നു എന്നതു സംബന്ധിച്ച്‌ അഭിപ്രായം പറയാൻ ഒന്നോ രണ്ടോ പേരെ മുൻകൂട്ടി ക്രമീകരിക്കുക.

ഗീതം 101, സമാപന പ്രാർഥന.

ഡിസംബർ 19-ന്‌ ആരംഭിക്കുന്ന വാരം

ഗീതം 160

5 മിനി: പ്രാദേശിക അറിയിപ്പുകൾ. ഡിസംബർ 25, ജനുവരി 1 തീയതികളിലേക്കുള്ള പ്രത്യേക വയൽസേവന ക്രമീകരണങ്ങൾ വിവരിക്കുക. അടുത്ത വാരത്തിലെ സേവനയോഗത്തിന്‌ 2006 ജനുവരി ലക്കം ഉണരുക! കൊണ്ടുവരാൻ എല്ലാവരെയും ഓർമിപ്പിക്കുക.

15 മിനി: “വ്യക്തിഗത താത്‌പര്യം പ്രകടമാക്കുക​—⁠വഴക്കമുള്ളവരായിരുന്നുകൊണ്ട്‌.”b വീട്ടുകാരന്റെ അഭിപ്രായങ്ങൾക്ക്‌ അനുസൃതമായി പ്രസാധകന്‌ എങ്ങനെ തന്റെ അവതരണം പൊരുത്തപ്പെടുത്താമെന്നു കാണിക്കുന്ന ഹ്രസ്വമായ ഒരു പ്രകടനം ഉൾപ്പെടുത്തുക.

25 മിനി: “നിങ്ങളുടെ കുട്ടിക്കു പക്വതയുള്ള ഒരു തീരുമാനം എടുക്കാനാകുമോ?”c ഒരു മൂപ്പൻ കൈകാര്യം ചെയ്യേണ്ടത്‌. നന്നായി വായിക്കാൻ കഴിയുന്ന ഒരു സഹോദരനെക്കൊണ്ട്‌ ഓരോ ഖണ്ഡികയും വായിപ്പിക്കുക. പരാമർശിച്ചിരിക്കുന്ന എല്ലാ തിരുവെഴുത്തുകളും ചർച്ചചെയ്യുക. 2-ാം ഖണ്ഡിക പരിചിന്തിച്ചശേഷം 1992 മാർച്ച്‌ 15 ലക്കം വീക്ഷാഗോപുരത്തിന്റെ 25-ാം പേജിലുള്ള 16, 17 ഖണ്ഡികകളിലും ചതുരത്തിലും കൊടുത്തിരിക്കുന്ന രണ്ടു യുവജനങ്ങളുടെ സാഹചര്യങ്ങൾ വിപരീത താരതമ്യം ചെയ്യുക. ഉപസംഹാരമായി, വീക്ഷാഗോപുരത്തിലെ മുഴുലേഖനവും പുനരവലോകനം ചെയ്യാനും രക്തത്തെക്കുറിച്ചുള്ള ബൈബിളധിഷ്‌ഠിത കൽപ്പന സംബന്ധിച്ചു തങ്ങളുടെ കുട്ടികളുമായി ചർച്ചചെയ്യുകയും പരിശീലിക്കുകയും ചെയ്യാനും അങ്ങനെ ഉറച്ച ബോധ്യത്തോടെ തങ്ങളുടെ വിശ്വാസത്തെക്കുറിച്ചു സംസാരിക്കാൻ അവരെ സജ്ജരാക്കാനും മാതാപിതാക്കളെ പ്രോത്സാഹിപ്പിക്കുക. സ്‌നാപനമേറ്റ ഓരോ കുട്ടിയും ഡിപിഎ കാർഡ്‌ കൊണ്ടുനടക്കുന്നുവെന്നും സ്‌നാപനമേറ്റിട്ടില്ലാത്ത കുട്ടികളുടെ പക്കൽ തിരിച്ചറിയൽ കാർഡ്‌ ഉണ്ടെന്നും കുടുംബനാഥന്മാർ ഉറപ്പുവരുത്തണം. ആരെങ്കിലും ആശുപത്രിയിലാകുകയും രക്തപ്പകർച്ച സംബന്ധിച്ച ഒരു പ്രശ്‌നം ഉണ്ടാകുകയും ചെയ്യുമ്പോഴെല്ലാം സഹായത്തിനായി മൂപ്പന്മാർ പ്രാദേശിക ആശുപത്രി ഏകോപന സമിതിയുമായി ബന്ധപ്പെടണം.

ഗീതം 56, സമാപന പ്രാർഥന.

ഡിസംബർ 26-ന്‌ ആരംഭിക്കുന്ന വാരം

ഗീതം 85

10 മിനി: പ്രാദേശിക അറിയിപ്പുകൾ. കണക്കു റിപ്പോർട്ടും സംഭാവന കൈപ്പറ്റിയതായുള്ള അറിയിപ്പുകളും വായിക്കുക. ഡിസംബറിലെ വയൽസേവന റിപ്പോർട്ടുകൾ നൽകാൻ പ്രസാധകരെ ഓർമിപ്പിക്കുക. പുതിയ വർഷം നിങ്ങളുടെ സഭയുടെ യോഗസമയം മാറുന്നെങ്കിൽ പുതിയ സമയം അറിയിക്കുക. ജനുവരിയിലേക്കുള്ള സാഹിത്യ സമർപ്പണം പരാമർശിക്കുക. നിർദിഷ്ട അവതരണങ്ങൾ എവിടെ കാണാമെന്നു പറയുക.

15 മിനി: പ്രാദേശിക ആവശ്യങ്ങൾ.

20 മിനി: ഉണരുക!യുടെ പുതിയ സവിശേഷതകൾ. പ്രസംഗവും സദസ്യ ചർച്ചയും. 2005 മാർച്ച്‌ ലക്കം നമ്മുടെ രാജ്യ ശുശ്രൂഷയുടെ 1-ാം പേജിലെ 5-6 ഖണ്ഡികകളിൽ കൊടുത്തിരിക്കുന്ന ഉണരുക!യുടെ ഭേദഗതികളെ സംബന്ധിച്ചു പറയുക. 2006 ജനുവരി ലക്കം ഉണരുക!യുടെ 3-4 പേജുകളിലെ “ഞങ്ങളുടെ വായനക്കാർക്ക്‌” എന്നതിനെക്കുറിച്ചുള്ള അഭിപ്രായങ്ങൾ ഉൾപ്പെടുത്തുക. ഈ മാസിക വായനക്കാരെ നേരിട്ടു ബൈബിളിലേക്കു നയിക്കുന്നത്‌ എങ്ങനെ എന്നതിന്റെ ഉദാഹരണങ്ങൾ ചൂണ്ടിക്കാണിക്കുക. 31-ാം പേജിലെ പുതിയ സവിശേഷതയെക്കുറിച്ച്‌ അഭിപ്രായം പറയാൻ സദസ്സിനെ ക്ഷണിക്കുക. ആദ്യ സന്ദർശനത്തിൽ നാം തുടർന്നും വീക്ഷാഗോപുരവും ഉണരുക!യും ഒരു സെറ്റ്‌ ആയി സമർപ്പിക്കും. മാസികാറൂട്ടിലുള്ളവർക്കും ക്രമമായി മാസിക സ്വീകരിക്കുന്നവർക്കും ഓരോ ഉണരുക! ലക്കത്തിന്റെയും ഒരു പ്രതി മാത്രമേ നാം സമർപ്പിക്കൂ. 8-ാം പേജിലെ നിർദേശങ്ങൾ (നിങ്ങളുടെ പ്രദേശത്തിനു ചേരുന്നതെങ്കിൽ) ഉപയോഗിച്ച്‌ ജനുവരി ലക്കം ഉണരുക!യും ജനുവരി 1 ലക്കം വീക്ഷാഗോപുരവും എങ്ങനെ സമർപ്പിക്കാമെന്നു പ്രകടിപ്പിക്കുക. പ്രായോഗികമായ മറ്റ്‌ അവതരണങ്ങളും ഉപയോഗിക്കാവുന്നതാണ്‌. ജനുവരി ലക്കം നമ്മുടെ രാജ്യ ശുശ്രൂഷയിൽ ജനുവരി ലക്കം ഉണരുക!യുടെ ഉപലേഖനങ്ങളിലൊന്ന്‌ വിശേഷവത്‌കരിക്കുന്ന രണ്ടാമതൊരു അവതരണം ഉണ്ടായിരിക്കും. മാസത്തിൽ ഉടനീളം ഈ രണ്ട്‌ അവതരണങ്ങളും ഉപയോഗിക്കാവുന്നതാണ്‌.

ഗീതം 222, സമാപന പ്രാർഥന.

ജനുവരി 2-ന്‌ ആരംഭിക്കുന്ന വാരം

ഗീതം 5

കുറിപ്പ്‌: സർക്കിട്ട്‌ മേൽവിചാരകന്റെ സന്ദർശനം നിമിത്തമല്ലാതെ സഭകൾ ജനുവരി 2-ന്‌ ആരംഭിക്കുന്ന വാരത്തിലെ സേവനയോഗ പരിപാടി അതിനു മുമ്പുള്ള ആഴ്‌ചത്തേക്കു മാറ്റരുത്‌. എല്ലാ സഭകളിലും കൺവെൻഷൻ അനുബന്ധം സേവനയോഗത്തിൽ പട്ടികപ്പെടുത്തിയിരിക്കുന്ന പ്രകാരംതന്നെ പരിചിന്തിക്കണം. ഈ വാരത്തിൽ സർക്കിട്ട്‌ സമ്മേളനം ഉണ്ടെങ്കിൽ പുസ്‌തകാധ്യയന മേൽവിചാരകന്മാർ തങ്ങളുടെ പുസ്‌തകാധ്യയനക്കൂട്ടങ്ങളിൽ കൺവെൻഷൻ സ്ഥലവും തീയതിയും അറിയിക്കണം.

5 മിനി: പ്രാദേശിക അറിയിപ്പുകൾ.

15 മിനി: “നമ്മുടെ ബൈബിളധിഷ്‌ഠിത സാഹിത്യങ്ങൾ ജ്ഞാനപൂർവം ഉപയോഗിക്കുക.”d 2002 സെപ്‌റ്റംബർ ലക്കം നമ്മുടെ രാജ്യ ശുശ്രൂഷയുടെ 1-ാം പേജിൽനിന്നുള്ള അഭിപ്രായങ്ങളും ഉൾപ്പെടുത്തുക.

25 മിനി: “യഹോവയുടെ സാക്ഷികളുടെ 2006-ലെ ‘വിടുതൽ സമീപം’ ഡിസ്‌ട്രിക്‌റ്റ്‌ കൺവെൻഷൻ.”e സഭാ സെക്രട്ടറി കൈകാര്യം ചെയ്യേണ്ടത്‌. 1-ാം ഖണ്ഡിക പരിചിന്തിച്ച ശേഷം കൺവെൻഷനെക്കുറിച്ചുള്ള 2005 ഡിസംബർ 15-ലെ കത്ത്‌ വായിക്കുക. എത്രയും പെട്ടെന്നുതന്നെ കൺവെൻഷനുള്ള ക്രമീകരണങ്ങൾ ചെയ്യാൻ എല്ലാവരെയും പ്രോത്സാഹിപ്പിക്കുക.

ഗീതം 48, സമാപന പ്രാർഥന.

[അടിക്കുറിപ്പുകൾ]

a ഒരു മിനിട്ടിൽ കുറഞ്ഞ സമയംകൊണ്ട്‌ ആമുഖ പ്രസ്‌താവനകൾ നടത്തിയിട്ട്‌, ചോദ്യോത്തര ചർച്ചയായി അവതരിപ്പിക്കുക.

b ഒരു മിനിട്ടിൽ കുറഞ്ഞ സമയംകൊണ്ട്‌ ആമുഖ പ്രസ്‌താവനകൾ നടത്തിയിട്ട്‌, ചോദ്യോത്തര ചർച്ചയായി അവതരിപ്പിക്കുക.

c ഒരു മിനിട്ടിൽ കുറഞ്ഞ സമയംകൊണ്ട്‌ ആമുഖ പ്രസ്‌താവനകൾ നടത്തിയിട്ട്‌, ചോദ്യോത്തര ചർച്ചയായി അവതരിപ്പിക്കുക.

d ഒരു മിനിട്ടിൽ കുറഞ്ഞ സമയംകൊണ്ട്‌ ആമുഖ പ്രസ്‌താവനകൾ നടത്തിയിട്ട്‌, ചോദ്യോത്തര ചർച്ചയായി അവതരിപ്പിക്കുക.

e ഒരു മിനിട്ടിൽ കുറഞ്ഞ സമയംകൊണ്ട്‌ ആമുഖ പ്രസ്‌താവനകൾ നടത്തിയിട്ട്‌, ചോദ്യോത്തര ചർച്ചയായി അവതരിപ്പിക്കുക.

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക