സേവനയോഗ പട്ടിക
കുറിപ്പ്: പതിവുപോലെ, ഓരോ ആഴ്ചയിലേക്കുമായി നമ്മുടെ രാജ്യ ശുശ്രൂഷയിൽ സേവനയോഗ പരിപാടികൾ പട്ടികപ്പെടുത്തുന്നതായിരിക്കും. എന്നാൽ “ക്രിസ്തുവിനെ അനുഗമിക്കുക!” ഡിസ്ട്രിക്റ്റ് കൺവെൻഷനു ഹാജരാകുന്നതിനായി സഭകൾക്ക് അതിൽ ആവശ്യമായ പൊരുത്തപ്പെടുത്തലുകൾ വരുത്താവുന്നതാണ്. അനുയോജ്യമെങ്കിൽ, ഈ മാസത്തെ അനുബന്ധത്തിൽനിന്നുള്ള പ്രാദേശികമായി ബാധകമാകുന്ന ബുദ്ധിയുപദേശങ്ങളും ഓർമിപ്പിക്കലുകളും ഒരിക്കൽക്കൂടെ പരിചിന്തിക്കാൻ കൺവെൻഷനു തൊട്ടുമുമ്പുള്ള സേവനയോഗത്തിൽ 15 മിനിട്ട് നീക്കിവെക്കുക. കൺവെൻഷനെ തുടർന്നുവരുന്ന ആദ്യത്തെയോ രണ്ടാമത്തെയോ മാസത്തിൽ, വയൽസേവനത്തിൽ ബാധകമാക്കാമെന്നു പ്രസാധകർ കണ്ട കാര്യങ്ങൾ പുനരവലോകനം ചെയ്യുന്നതിനായി ഏതെങ്കിലുമൊരു ആഴ്ചയിലെ സേവനയോഗത്തിൽ 15 മുതൽ 20 വരെ മിനിട്ട് മാറ്റിവെക്കുക; പ്രാദേശിക ആവശ്യങ്ങൾ പരിചിന്തിക്കേണ്ട ഭാഗത്ത് ഒരുപക്ഷേ ഇതു ചെയ്യാവുന്നതാണ്. സേവന മേൽവിചാരകനാണ് ഇതു കൈകാര്യം ചെയ്യേണ്ടത്. ആ വിവരങ്ങൾ ശുശ്രൂഷയിൽ എങ്ങനെ ബാധകമാക്കിക്കൊണ്ടിരിക്കുന്നു അല്ലെങ്കിൽ ബാധകമാക്കാൻ ആഗ്രഹിക്കുന്നു എന്ന് സദസ്സ്യരോടു ചോദിക്കുക.
ഏപ്രിൽ 9-ന് ആരംഭിക്കുന്ന വാരം
10 മിനി: പ്രാദേശിക അറിയിപ്പുകൾ. 8-ാം പേജിലെ നിർദേശങ്ങളോ നിങ്ങളുടെ പ്രദേശത്തിനു ചേരുന്ന മറ്റ് അവതരണങ്ങളോ ഉപയോഗിച്ച് ഏപ്രിൽ 15 ലക്കം വീക്ഷാഗോപുരവും ഏപ്രിൽ ലക്കം ഉണരുക!യും എങ്ങനെ കൊടുക്കാമെന്നു പ്രകടിപ്പിക്കുക. മടങ്ങിച്ചെല്ലുമ്പോൾ ഉത്തരം കൊടുക്കുന്നതിനുള്ള ഒരു ചോദ്യത്തോടെ അതിലൊന്ന് ഉപസംഹരിക്കട്ടെ.
15 മിനി: “പുതിയ ശിഷ്യരെ ഉളവാക്കുന്നതിൽ ഏവർക്കും ഒരു പങ്കുണ്ടായിരിക്കാനാകും.”aനാലാമത്തെ ഖണ്ഡിക പരിചിന്തിക്കുമ്പോൾ, സ്നാപനത്തിനുമുമ്പ് സഭയിലെ അംഗങ്ങൾ തങ്ങളെ പ്രോത്സാഹിപ്പിച്ചതെങ്ങനെയെന്നു പറയാൻ സദസ്സിനെ ക്ഷണിക്കുക. ഒന്നോ രണ്ടോ അഭിപ്രായങ്ങൾ മുന്നമേ ക്രമീകരിക്കാനാകും.
20 മിനി: “‘ക്രിസ്തുവിനെ അനുഗമിക്കുക!’ ഡിസ്ട്രിക്റ്റ് കൺവെൻഷൻ ഗോളവ്യാപകമായി പരസ്യപ്പെടുത്താനുള്ള സംഘടിതശ്രമം.”b മൂന്നാമത്തെ ഖണ്ഡിക പരിചിന്തിക്കുമ്പോൾ, കഴിഞ്ഞ വർഷത്തെ ഡിസ്ട്രിക്റ്റ് കൺവെൻഷനുവേണ്ടി ക്ഷണക്കത്തുകൾ വിതരണം ചെയ്തതിനോടു ബന്ധപ്പെട്ട ശ്രദ്ധേയമായ പ്രാദേശിക അനുഭവങ്ങൾ പറയാൻ സദസ്സിനെ ക്ഷണിക്കുക. അല്ലെങ്കിൽ വാർഷികപുസ്തകം 2007-ന്റെ 7-ാം പേജുമുതൽ 10-ാം പേജിന്റെ ഉപതലക്കെട്ടു വരെയുള്ള ഭാഗത്തെ അഭിപ്രായങ്ങൾ ഉൾപ്പെടുത്തുക.
ഗീതം 43, സമാപന പ്രാർഥന.
ഏപ്രിൽ 16-ന് ആരംഭിക്കുന്ന വാരം
10 മിനി: പ്രാദേശിക അറിയിപ്പുകൾ. നമ്മുടെ രാജ്യ ശുശ്രൂഷയിൽ നിന്നുള്ള തിരഞ്ഞെടുത്ത അറിയിപ്പുകൾ.
15 മിനി: ‘ദൈവത്തിന്റെ വചനം ഭയംകൂടാതെ പ്രസ്താവിക്കുക.’c സമയം അനുവദിക്കുന്നതനുസരിച്ച്, പരാമർശിത തിരുവെഴുത്തുകളെക്കുറിച്ച് അഭിപ്രായം പറയാൻ സദസ്സിനെ ക്ഷണിക്കുക.
20 മിനി: “സമഗ്രസാക്ഷ്യം നൽകാൻ പരിശീലിതർ” - ഭാഗം 1. 2005 ജനുവരി 1 ലക്കം വീക്ഷാഗോപുരത്തിന്റെ 12-14 പേജുകളിലെ 1-10 ഖണ്ഡികകളെ ആസ്പദമാക്കിയുള്ള പ്രസംഗവും സദസ്യചർച്ചയും. അടുത്ത ആഴ്ചത്തെ ചർച്ചയ്ക്കായി ശേഷിച്ച ഭാഗം തയ്യാറായിവരാൻ എല്ലാവരെയും പ്രോത്സാഹിപ്പിക്കുക.
ഗീതം 207, സമാപന പ്രാർഥന.
ഏപ്രിൽ 23-ന് ആരംഭിക്കുന്ന വാരം
10 മിനി: പ്രാദേശിക അറിയിപ്പുകൾ. കണക്കുറിപ്പോർട്ടും സംഭാവന കൈപ്പറ്റിയതായുള്ള അറിയിപ്പുകളും വായിക്കുക. 8-ാം പേജിലെ നിർദേശങ്ങളോ നിങ്ങളുടെ പ്രദേശത്തിനു ചേരുന്ന മറ്റ് അവതരണങ്ങളോ ഉപയോഗിച്ച് മേയ് 1 ലക്കം വീക്ഷാഗോപുരവും മേയ് ലക്കം ഉണരുക!യും എങ്ങനെ കൊടുക്കാമെന്നു പ്രകടിപ്പിക്കുക.
10 മിനി: “ദൈവവചനത്തിലെ അത്ഭുതപ്രകാശം.” 2007 മാർച്ച് 15 ലക്കം വീക്ഷാഗോപുരത്തിന്റെ 12-14 പേജുകളെ ആസ്പദമാക്കിയുള്ള പ്രസംഗം.
25 മിനി: “സമഗ്രസാക്ഷ്യം നൽകാൻ പരിശീലിതർ” - ഭാഗം 2. 2005 ജനുവരി 1 ലക്കം വീക്ഷാഗോപുരത്തിന്റെ 14-17 പേജുകളിലെ 11-24 ഖണ്ഡികകളെ ആസ്പദമാക്കിയുള്ള പ്രസംഗവും സദസ്യചർച്ചയും.
ഗീതം 126, സമാപന പ്രാർഥന.
ഏപ്രിൽ 30-ന് ആരംഭിക്കുന്ന വാരം
5 മിനി: പ്രാദേശിക അറിയിപ്പുകൾ. ഏപ്രിൽ മാസത്തെ വയൽസേവന റിപ്പോർട്ടു നൽകാൻ പ്രസാധകരെ ഓർമിപ്പിക്കുക.
10 മിനി: പ്രാദേശിക ആവശ്യങ്ങൾ.
30 മിനി: “മാന്യമായ പെരുമാറ്റം—ക്രിസ്തുവിനെ അനുഗമിക്കുന്നവർക്ക് അനിവാര്യം.”d സഭാ സെക്രട്ടറി കൈകാര്യം ചെയ്യേണ്ടത്. സഭയുടെ നിയമിത കൺവെൻഷൻ ഏതെന്ന് ഓർമിപ്പിക്കുക. “ഡിസ്ട്രിക്റ്റ് കൺവെൻഷൻ ഓർമിപ്പിക്കലുകൾ” എന്ന ചതുരം പുനരവലോകനംചെയ്യുക.
ഗീതം 44, സമാപന പ്രാർഥന.
മേയ് 7-ന് ആരംഭിക്കുന്ന വാരം
10 മിനി: പ്രാദേശിക അറിയിപ്പുകൾ.
15 മിനി: ആരാധനാസ്ഥലങ്ങൾക്കായുള്ള ക്രമീകരണങ്ങൾ. യഹോവയുടെ ഹിതം ചെയ്യാൻ സംഘടിതർ പുസ്തകത്തിന്റെ 11-ാം അധ്യായത്തെ ആസ്പദമാക്കിയുള്ള പ്രസംഗവും സദസ്യചർച്ചയും.
20 മിനി: “ഭവനങ്ങളിൽ ആളില്ലാത്തപ്പോൾ.”e സേവന മേൽവിചാരകൻ കൈകാര്യം ചെയ്യേണ്ടത്.
ഗീതം 178, സമാപന പ്രാർഥന.
[അടിക്കുറിപ്പുകൾ]
a ഒരു മിനിട്ടിൽ കുറഞ്ഞ സമയംകൊണ്ട് ആമുഖ പ്രസ്താവനകൾ നടത്തിയിട്ട്, ചോദ്യോത്തര ചർച്ചയായി അവതരിപ്പിക്കുക.
b ഒരു മിനിട്ടിൽ കുറഞ്ഞ സമയംകൊണ്ട് ആമുഖ പ്രസ്താവനകൾ നടത്തിയിട്ട്, ചോദ്യോത്തര ചർച്ചയായി അവതരിപ്പിക്കുക.
c ഒരു മിനിട്ടിൽ കുറഞ്ഞ സമയംകൊണ്ട് ആമുഖ പ്രസ്താവനകൾ നടത്തിയിട്ട്, ചോദ്യോത്തര ചർച്ചയായി അവതരിപ്പിക്കുക.
d ഒരു മിനിട്ടിൽ കുറഞ്ഞ സമയംകൊണ്ട് ആമുഖ പ്രസ്താവനകൾ നടത്തിയിട്ട്, ചോദ്യോത്തര ചർച്ചയായി അവതരിപ്പിക്കുക.
e ഒരു മിനിട്ടിൽ കുറഞ്ഞ സമയംകൊണ്ട് ആമുഖ പ്രസ്താവനകൾ നടത്തിയിട്ട്, ചോദ്യോത്തര ചർച്ചയായി അവതരിപ്പിക്കുക.