ദിവ്യാധിപത്യ ശുശ്രൂഷാസ്കൂൾ പുനരവലോകനം
പിൻവരുന്ന ചോദ്യങ്ങൾ, 2007 ഒക്ടോബർ 29-ന് ആരംഭിക്കുന്ന വാരത്തിലെ ദിവ്യാധിപത്യ ശുശ്രൂഷാസ്കൂൾ പരിപാടിയിൽ പരിചിന്തിക്കുന്നതായിരിക്കും. സ്കൂൾ മേൽവിചാരകൻ നടത്തുന്ന 30 മിനിട്ട് ദൈർഘ്യമുള്ള ഈ പുനരവലോകനം, 2007 സെപ്റ്റംബർ 3 മുതൽ ഒക്ടോബർ 29 വരെയുള്ള വാരങ്ങളിലെ ദിവ്യാധിപത്യ ശുശ്രൂഷാസ്കൂൾ നിയമനങ്ങളിൽ ഉൾപ്പെടുത്തിയിരുന്ന വിവരങ്ങളെ ആസ്പദമാക്കി ആയിരിക്കും.
പ്രസംഗ ഗുണങ്ങൾ
1. ആവർത്തനം ഒരു പ്രധാന പഠിപ്പിക്കൽ രീതിയായിരിക്കുന്നത് എന്തുകൊണ്ട്? [be പേ. 206 ഖ. 1-2, ചതുരം]
2. പ്രസംഗത്തിൽ പ്രതിപാദ്യവിഷയം വിശേഷവത്കരിക്കുന്നതിനുള്ള വിധങ്ങൾ ഏവ? [be പേ. 210, ചതുരം]
3. ഒരു പ്രസംഗത്തിലെ മുഖ്യ പോയിന്റുകൾ ഏവ, അവ തിരഞ്ഞെടുക്കുന്നതിനുള്ള അടിസ്ഥാനമെന്ത്? [be പേ. 212 ഖ. 1-3]
4. ഒരു പ്രസംഗത്തിൽ നിരവധി മുഖ്യ പോയിന്റുകൾ ഉൾപ്പെടുത്തരുതാത്തത് എന്തുകൊണ്ട്? [be പേ. 213 ഖ. 2-4]
5. മുഖവുര താത്പര്യമുണർത്തുന്നത് ആയിരിക്കേണ്ടത് എന്തുകൊണ്ട്, നമുക്കത് എങ്ങനെ ചെയ്യാനാകും? [be പേ. 215 ഖ. 1; പേ. 216 ഖ. 1-3, ചതുരം]
1-ാം നമ്പർ നിയമനം
6. ദൈവവചനത്തിൽ വിശ്വാസമർപ്പിക്കാമെന്നു മനസ്സിലാക്കാൻ സങ്കീർത്തനം 119:89, 90 നമ്മെ സഹായിക്കുന്നത് എങ്ങനെ? [w05 4/15 പേ. 15 ഖ. 3]
7. യെഹെസ്കേൽ പുസ്തകം ഊന്നിപ്പറയുന്നത് എന്ത്, ജീവിതത്തിൽ യഹോവയെ ഇപ്പോൾ വിശുദ്ധീകരിക്കുന്നവർക്ക് എന്തു പ്രതിഫലം ലഭിക്കും? [si പേ. 137 ഖ. 33]
8. “യഹോവയുടെ വചനം” നമ്മുടെ ഹൃദയത്തെ കാക്കുന്നത് എങ്ങനെ? (സങ്കീ. 18:30) [w05 9/1 പേ. 30 ഖ. 2]
9. ദാനീയേൽ പുസ്തകത്തിലുടനീളം രാജ്യപ്രത്യാശ ദൃഢീകരിക്കപ്പെട്ടിരിക്കുന്നത് എങ്ങനെ? [si പേ. 142 ഖ. 23]
10. ഹോശേയയുടെ പുസ്തകം യഹോവയുടെ നിശ്വസ്ത പ്രവചനങ്ങളിലുള്ള നമ്മുടെ വിശ്വാസത്തെ ബലിഷ്ഠമാക്കുന്നത് എങ്ങനെ? [si പേ. 145 ഖ. 14]
പ്രതിവാര ബൈബിൾ വായന
11. യെഹെസ്കേൽ പ്രവചനത്തിൽ ആലയം അളക്കുന്നത് എന്തിനെ ചിത്രീകരിക്കുന്നു, നമുക്കത് എന്ത് ഉറപ്പു നൽകുന്നു? (യെഹെ. 40:2-5) [w99 3/1 പേ. 9 ഖ. 6; പേ. 14 ഖ. 7]
12. യെഹെസ്കേലിന്റെ ദർശനത്തിന്റെ അന്തിമ നിവൃത്തിയിലെ “പ്രഭു” ആരാണ്? (യെഹെ. 48:21) [w99 3/1 പേ. 16 ഖ. 13-15; പേ. 22-3 ഖ. 19-20]
13. ദാനീയേൽ 2:21-ന്റെ അർഥമെന്ത്? [w98 9/15 പേ. 12 ഖ. 9]
14. യഹോവയുടെ ദൃഷ്ടിയിൽ ദാനീയേൽ “ഏറ്റവും പ്രിയപുരുഷൻ” ആയിത്തീർന്നത് എങ്ങനെ? (ദാനീ. 9:23) [dp പേ. 186 ഖ. 12; w04 8/1 പേ. 12 ഖ. 17]
15. ഇസ്രായേൽ ദേശത്തു “ദൈവപരിജ്ഞാന”മില്ലാതിരുന്നത് ഏതർഥത്തിൽ, നമ്മെ വ്യക്തിപരമായി ആ വാക്കുകൾ എങ്ങനെ ബാധിക്കണം? (ഹോശേ. 4:1, 2, 6) [w05 11/15 പേ. 21 ഖ. 21; jd പേ. 57-8 ഖ. 5; പേ. 61 ഖ. 10]