അറിയിപ്പുകൾ
◼ സാഹിത്യ സമർപ്പണം. ഒക്ടോബർ: വീക്ഷാഗോപുരം, ഉണരുക! മാസികകൾ. താത്പര്യം കാണിക്കുന്നിടത്ത് ബൈബിളധ്യയനം ആരംഭിക്കുകയെന്ന ലക്ഷ്യത്തിൽ ബൈബിളിനെ കുറിച്ച് കൂടുതൽ അറിയാൻ നിങ്ങൾ ആഗ്രഹിക്കുന്നുവോ? എന്ന ലഘുലേഖ കൊടുത്ത് ചർച്ച ചെയ്യുക. നവംബർ: എന്റെ ബൈബിൾ കഥാപുസ്തകം. കുട്ടികളില്ലാത്തവർക്ക്, ജാഗരൂകരായിരിക്കുവിൻ! ലഘുപത്രിക കൊടുക്കാവുന്നതാണ്. ഡിസംബർ: ജീവിച്ചിരുന്നിട്ടുള്ളതിലേക്കും ഏറ്റവും മഹാനായ മനുഷ്യൻ. പകരസമർപ്പണമെന്ന നിലയിൽ യഹോവയോട് അടുത്തു ചെല്ലുവിൻ, കുടുംബസന്തുഷ്ടിയുടെ രഹസ്യം എന്നിവയിൽ ഏതെങ്കിലും സമർപ്പിക്കാവുന്നതാണ്. ജനുവരി: കടലാസിന്റെ നിറംമങ്ങുന്ന 192 പേജുള്ള ഏതെങ്കിലും പുസ്തകമോ 1991-നു മുമ്പു പ്രസിദ്ധീകരിച്ച ഏതെങ്കിലും പുസ്തകമോ സമർപ്പിക്കാവുന്നതാണ്. അത്തരം പുസ്തകങ്ങൾ സ്റ്റോക്കില്ലാത്ത സഭകൾക്ക്, (ലഭ്യമായിരിക്കുന്നപക്ഷം) പരിജ്ഞാനം പുസ്തകമോ ജാഗരൂകരായിരിക്കുവിൻ! എന്ന ലഘുപത്രികയോ സമർപ്പിക്കാം.
◼ ഡിസംബറിൽ അഞ്ചു വാരാന്തങ്ങൾ ഉള്ളതിനാൽ സഹായ പയനിയറിങ് ചെയ്യാൻ പറ്റിയ മാസമായിരിക്കും അത്.
◼ ജനുവരിയിലെ ഒരു സേവനയോഗത്തിൽ രക്തപ്പകർച്ചയ്ക്കു പകരമുള്ള ചികിത്സ—രോഗിയുടെ ആവശ്യങ്ങളും അവകാശങ്ങളും നിറവേറ്റുന്നു (ഇംഗ്ലീഷ്) എന്ന വീഡിയോ പരിചിന്തിക്കുന്നതായിരിക്കും. കോപ്പികൾ ആവശ്യമുണ്ടെങ്കിൽ എത്രയും പെട്ടെന്ന് സഭ മുഖാന്തരം അപേക്ഷിക്കേണ്ടതാണ്.
◼ ഈ ലക്കം നമ്മുടെ രാജ്യ ശുശ്രൂഷയുടെ അനുബന്ധം “2008-ലേക്കുള്ള ദിവ്യാധിപത്യ ശുശ്രൂഷാസ്കൂൾ പട്ടിക”യാണ്. 2008-ലെ ഉപയോഗത്തിനായി അതു സൂക്ഷിച്ചുവെക്കണം.
◼ സേവനയോഗത്തിലെ അവസാന പരിപാടി നിർവഹിക്കുന്ന സഹോദരനായിരിക്കണം സമാപനഗീതത്തെക്കുറിച്ചു പറയേണ്ടത്. അതിനുശേഷം അദ്ദേഹമോ മുൻകൂട്ടി നിയമിച്ച യോഗ്യതയുള്ള മറ്റൊരു സഹോദരനോ സമാപന പ്രാർഥന നടത്തും.
◼ പുതിയ സേവനവർഷത്തേക്കുള്ള വാർഷിക സേവന ഫാറങ്ങൾ ഓരോ സഭയ്ക്കും അയയ്ക്കുകയാണ്. സേവനവർഷത്തിൽ ഉടനീളം ഉപയോഗിക്കാൻ ആവശ്യമായത്ര ഫാറങ്ങൾ ലഭിച്ചിട്ടുണ്ടെന്ന് സെക്രട്ടറി ഉറപ്പുവരുത്തണം. ഏതെങ്കിലും ഫാറം കൂടുതലായി വേണമെന്നുണ്ടെങ്കിൽ ഉടൻതന്നെ അപേക്ഷിക്കാവുന്നതാണ്.
◼ ലഭ്യമായ പുതിയ പ്രസിദ്ധീകരണങ്ങൾ:
ബൈബിൾ യഥാർഥത്തിൽ എന്തു പഠിപ്പിക്കുന്നു? —ഉർദു
ദൈവം നമ്മിൽനിന്ന് എന്ത് ആവശ്യപ്പെടുന്നു? —അറബി
പടച്ചവന്റെ മാർഗനിർദേശം—ഫിർദോസിലേക്കുള്ള നമ്മുടെ വഴി —അറബി
സമാധാനപൂർണ്ണമായ ഒരു പുതിയ ലോകത്തിലെ ജീവിതം (ലഘുലേഖ നമ്പർ 15) —അറബി
വിഷാദമഗ്നർക്ക് ആശ്വാസം (ലഘുലേഖ നമ്പർ 20) —അറബി
സകല കഷ്ടപ്പാടുകൾക്കും ഉടൻ അവസാനം! (ലഘുലേഖ നമ്പർ 27) —അറബി
◼ വീണ്ടും ലഭ്യമായ പ്രസിദ്ധീകരണം:
“നോക്കൂ! ഞാൻ സകലവും പുതുതാക്കുന്നു” —ഹിന്ദി