2008-ലേക്കുള്ള ദിവ്യാധിപത്യ ശുശ്രൂഷാസ്കൂൾ പട്ടിക
നിർദേശങ്ങൾ
2008-ൽ ദിവ്യാധിപത്യ ശുശ്രൂഷാസ്കൂൾ നടത്തുന്നതിനുള്ള ക്രമീകരണങ്ങൾ പിൻവരുന്ന പ്രകാരം ആയിരിക്കും.
വിവരങ്ങളുടെ ഉറവിടം: സത്യവേദപുസ്തകം, ദിവ്യാധിപത്യ ശുശ്രൂഷാസ്കൂൾ വിദ്യാഭ്യാസത്തിൽനിന്നു പ്രയോജനം നേടുക [be], “എല്ലാ തിരുവെഴുത്തും ദൈവനിശ്വസ്തവും പ്രയോജനപ്രദവുമാകുന്നു” (1990 പതിപ്പ്) [si], തിരുവെഴുത്തുകളിൽ നിന്ന് ന്യായവാദം ചെയ്യൽ (1991 പതിപ്പ്) [rs] എന്നിവ.
ഗീതം, പ്രാർഥന, സ്വാഗതം എന്നിവയോടെ സ്കൂൾ കൃത്യസമയത്ത് ആരംഭിച്ച് താഴെപ്പറയുന്ന പ്രകാരം തുടരണം, ഓരോ ഭാഗത്തിനുംശേഷം സ്കൂൾ മേൽവിചാരകൻ അടുത്ത ഭാഗം പരിചയപ്പെടുത്തും.
പ്രസംഗ ഗുണം: 5 മിനിട്ട്. സ്കൂൾ മേൽവിചാരകനോ ഉപ ബുദ്ധിയുപദേശകനോ യോഗ്യതയുള്ള മറ്റൊരു മൂപ്പനോ ശുശ്രൂഷാസ്കൂൾ പാഠപുസ്തകത്തെ അടിസ്ഥാനമാക്കി ഒരു പ്രസംഗ ഗുണം ചർച്ചചെയ്യും. (മൂപ്പന്മാരുടെ എണ്ണം കുറവുള്ള സഭകളിൽ യോഗ്യതയുള്ള ശുശ്രൂഷാദാസന്മാരെ ഉപയോഗിക്കാം.)
1-ാം നമ്പർ നിയമനം: 10 മിനിട്ട്. ഇത് യോഗ്യതയുള്ള ഒരു മൂപ്പനോ ശുശ്രൂഷാദാസനോ നടത്തണം. ദിവ്യാധിപത്യ ശുശ്രൂഷാസ്കൂൾ വിദ്യാഭ്യാസത്തിൽനിന്നു പ്രയോജനം നേടുക, “എല്ലാ തിരുവെഴുത്തും ദൈവനിശ്വസ്തവും പ്രയോജനപ്രദവുമാകുന്നു” എന്നീ പുസ്തകങ്ങളെ ആസ്പദമാക്കിയുള്ളതായിരിക്കും ഈ പരിപാടി. 10 മിനിട്ടു നേരത്തെ പ്രബോധന പ്രസംഗമായിവേണം ഇതു നടത്താൻ. വിവരങ്ങൾ വെറുതെ ചർച്ചചെയ്തു തീർക്കുന്നതിനു പകരം, സഭയ്ക്ക് ഏറ്റവും സഹായകമായ വിവരങ്ങൾ വിശേഷവത്കരിച്ചുകൊണ്ട്, അവയുടെ പ്രായോഗിക മൂല്യത്തിൽ ശ്രദ്ധകേന്ദ്രീകരിക്കുക. കൊടുത്തിരിക്കുന്ന പ്രതിപാദ്യവിഷയം വേണം ഉപയോഗിക്കാൻ. ഈ പ്രസംഗം ലഭിക്കുന്ന സഹോദരന്മാർ നിയമിത സമയത്തിനുള്ളിൽ അതു നിർവഹിക്കണം. ആവശ്യമെങ്കിൽ സ്വകാര്യ ബുദ്ധിയുപദേശം നൽകുക.
ബൈബിൾ വായനയിൽനിന്നുള്ള വിശേഷാശയങ്ങൾ: 10 മിനിട്ട്. യോഗ്യതയുള്ള ഒരു മൂപ്പനോ ശുശ്രൂഷാദാസനോ ഇതു നിർവഹിക്കണം. ആദ്യത്തെ അഞ്ചു മിനിട്ടിൽ, പ്രാദേശിക ആവശ്യങ്ങൾക്കു ചേർച്ചയിൽ വിവരങ്ങൾ ഫലകരമായി ബാധകമാക്കുക. ആ വാരത്തിലെ നിയമിത ബൈബിൾ വായനാഭാഗത്തുള്ള ഏതു വാക്യത്തെക്കുറിച്ചും അദ്ദേഹത്തിന് അഭിപ്രായം പറയാവുന്നതാണ്. ഇത് നിയമിത വായനാഭാഗത്തിന്റെ ഒരു സംഗ്രഹം മാത്രമായിരിക്കരുത്. വിവരങ്ങൾ എന്തുകൊണ്ട്, എങ്ങനെ മൂല്യവത്തായിരിക്കുന്നു എന്നു മനസ്സിലാക്കാൻ സദസ്സിനെ സഹായിക്കുക എന്നതായിരിക്കണം മുഖ്യ ലക്ഷ്യം. പ്രാരംഭ ഭാഗം, അനുവദിക്കപ്പെട്ടിരിക്കുന്ന അഞ്ചു മിനിട്ടിൽ കൂടാതിരിക്കാൻ ശ്രദ്ധിക്കണം. സദസ്യ പങ്കുപറ്റലിനായി അവസാനത്തെ അഞ്ചു മിനിട്ട് ലഭ്യമാണെന്നു പ്രസംഗകൻ ഉറപ്പുവരുത്തണം. ബൈബിൾ വായനാഭാഗത്തു തങ്ങൾക്കു താത്പര്യജനകമായ എന്ത് ആശയങ്ങളാണ് ഉണ്ടായിരുന്നതെന്നും അവയുടെ പ്രയോജനങ്ങൾ എന്താണെന്നും ഹ്രസ്വമായി (30 സെക്കൻഡോ അതിൽ കുറവോ സമയംകൊണ്ട്) പറയാൻ സദസ്സിനെ ക്ഷണിക്കുക. അതിനുശേഷം മറ്റു ക്ലാസ്സ് മുറികളിൽ നിയമനമുള്ള വിദ്യാർഥികളെ സ്കൂൾ മേൽവിചാരകൻ അങ്ങോട്ട് അയയ്ക്കും.
2-ാം നമ്പർ നിയമനം: 4 മിനിട്ടോ അതിൽ താഴെയോ. ഇത് ഒരു സഹോദരൻ നിർവഹിക്കേണ്ട വായനയാണ്. മുഖവുരയോ ഉപസംഹാരമോ ഇല്ലാതെ വിദ്യാർഥി നിയമിതഭാഗം വായിക്കണം. വിവരങ്ങൾ മനസ്സിലാക്കി ഒഴുക്കോടും മുഖ്യപദങ്ങൾ ശരിയായി ഊന്നിപ്പറഞ്ഞുകൊണ്ടും ഉച്ചനീചത്വത്തോടും അനുയോജ്യമായ നിറുത്തലോടും സ്വാഭാവികതയോടും കൂടെ വായിക്കാൻ സ്കൂൾ മേൽവിചാരകൻ വിദ്യാർഥികളെ സഹായിക്കും.
3-ാം നമ്പർ നിയമനം: 5 മിനിട്ട്. ഇത് ഒരു സഹോദരിക്കു നിയമിച്ചുകൊടുക്കുന്നു. ഈ നിയമനം ലഭിക്കുന്നവർ ശുശ്രൂഷാസ്കൂൾ പാഠപുസ്തകത്തിന്റെ 82-ാം പേജിൽ കാണുന്ന ലിസ്റ്റിൽനിന്ന് ഒരു രംഗവിധാനം സ്വന്തമായി തിരഞ്ഞെടുക്കുകയോ അവർക്ക് അതിൽനിന്ന് ഒരെണ്ണം നിയമിച്ചുകൊടുക്കുകയോ ചെയ്യും. വിദ്യാർഥിനി നിയമിത പ്രതിപാദ്യവിഷയം ഉപയോഗിക്കുകയും വയൽസേവനത്തിന്റെ ഏതെങ്കിലും വശത്തു ബാധകമാകുന്ന പ്രായോഗിക വിധത്തിൽ അതു വികസിപ്പിക്കുകയും വേണം. വിവരങ്ങളുടെ ഉറവിടം സൂചിപ്പിക്കാത്തപ്പോൾ വിദ്യാർഥിനി നമ്മുടെ പ്രസിദ്ധീകരണങ്ങളിൽ ഗവേഷണം ചെയ്ത് വിവരങ്ങൾ ശേഖരിക്കണം. താരതമ്യേന പുതിയവർക്ക് വിവരങ്ങളുടെ ഉറവിടം പരാമർശിച്ചിരിക്കുന്ന പ്രസംഗങ്ങൾ നിയമിച്ചുകൊടുക്കേണ്ടതാണ്. വിദ്യാർഥിനി എങ്ങനെ വിവരങ്ങൾ വികസിപ്പിക്കുന്നു എന്നതും, തിരുവെഴുത്തുകൾ സംബന്ധിച്ചു ന്യായവാദം ചെയ്യാനും അവതരണത്തിലെ മുഖ്യ ആശയങ്ങൾ മനസ്സിലാക്കാനും വീട്ടുകാരിയെ എങ്ങനെ സഹായിക്കുന്നു എന്നതും സ്കൂൾ മേൽവിചാരകൻ ശ്രദ്ധിക്കും. അദ്ദേഹം ഒരു സഹായിയെയും നിയമിക്കുന്നതായിരിക്കും.
4-ാം നമ്പർ നിയമനം: 5 മിനിട്ട്. നിയമിച്ചുകിട്ടിയിരിക്കുന്ന വിഷയം വിദ്യാർഥി വികസിപ്പിക്കണം. വിവരങ്ങളുടെ ഉറവിടം സൂചിപ്പിക്കാത്തപ്പോൾ വിദ്യാർഥി നമ്മുടെ പ്രസിദ്ധീകരണങ്ങളിൽ ഗവേഷണം ചെയ്ത് വിവരങ്ങൾ ശേഖരിക്കണം. ഈ നിയമനം നിർവഹിക്കുന്നത് ഒരു സഹോദരനാണെങ്കിൽ രാജ്യഹാളിലെ സദസ്സിനെ മനസ്സിൽ കണ്ടുകൊണ്ടുള്ള ഒരു പ്രസംഗമായി വേണം ഇതു നടത്താൻ. ഈ ഭാഗം ഒരു സഹോദരിക്കു നിയമിച്ചുകൊടുക്കുമ്പോൾ 3-ാം നമ്പർ നിയമനത്തിന്റെ കാര്യത്തിൽ വിവരിച്ചിരിക്കുന്ന പ്രകാരം വേണം ഇതു നിർവഹിക്കാൻ. ഉചിതമായ അവസരങ്ങളിലെല്ലാം സ്കൂൾ മേൽവിചാരകൻ 4-ാം നമ്പർ നിയമനം ഒരു സഹോദരനു നിയമിച്ചുകൊടുത്തേക്കാം. നക്ഷത്രചിഹ്നം കൊടുത്തിരിക്കുന്ന വിഷയങ്ങളെല്ലാം ദയവായി സഹോദരന്മാർക്കുതന്നെ നിയമിച്ചുകൊടുക്കുക. ദിവ്യാധിപത്യ ശുശ്രൂഷാസ്കൂളിലെയും സേവനയോഗത്തിലെയും ഭാഗങ്ങൾ നിർവഹിക്കാൻ ആവശ്യത്തിലേറെ മൂപ്പന്മാരും ശുശ്രൂഷാദാസന്മാരും ഉണ്ടെങ്കിൽ നക്ഷത്രചിഹ്നം കൊടുത്തിരിക്കുന്ന വിഷയങ്ങൾ സാധ്യമായിരിക്കുമ്പോഴെല്ലാം ഒരു മൂപ്പനോ ശുശ്രൂഷാദാസനോ നിയമിച്ചുകൊടുക്കാവുന്നതാണ്.
ബുദ്ധിയുപദേശം: 1 മിനിട്ട്. ഏതു പ്രസംഗ ഗുണമാണു നോക്കുന്നതെന്ന് സ്കൂൾ മേൽവിചാരകൻ മുന്നമേ പറയില്ല. 2-ഉം 3-ഉം 4-ഉം നമ്പർ നിയമനങ്ങൾക്കുശേഷം അദ്ദേഹം പ്രസംഗത്തിന്റെ പ്രശംസാർഹമായ ഒരു വശത്തെക്കുറിച്ച് ക്രിയാത്മകമായ അഭിപ്രായങ്ങൾ പറയും. വെറുതെ, “വളരെ നന്നായിരുന്നു” എന്നു പറയുക എന്നതല്ല, പിന്നെയോ അവതരണത്തിന്റെ ആ പ്രത്യേക വശം ഫലകരമായിരുന്നത് എന്തുകൊണ്ട് എന്നതിലേക്കു ശ്രദ്ധക്ഷണിക്കുക എന്നതാണ് അദ്ദേഹത്തിന്റെ ലക്ഷ്യം. ഓരോ വിദ്യാർഥിയുടെയും ആവശ്യമനുസരിച്ച് യോഗത്തിനു ശേഷമോ മറ്റൊരു സമയത്തോ, കെട്ടുപണി ചെയ്യുന്ന കൂടുതലായ ബുദ്ധിയുപദേശം സ്വകാര്യമായി നൽകാവുന്നതാണ്.
സമയപാലനം: പ്രസംഗമോ ബുദ്ധിയുപദേശകന്റെ അഭിപ്രായങ്ങളോ നിയമിത സമയത്തിൽ കവിയരുത്. നിയമിത സമയം കഴിയുന്നപക്ഷം, 2 മുതൽ 4 വരെയുള്ള നിയമനങ്ങൾ നയപൂർവം നിറുത്തിക്കേണ്ടതാണ്. പ്രസംഗ ഗുണത്തെ സംബന്ധിച്ച പ്രാരംഭ പ്രസംഗമോ 1-ാം നമ്പർ നിയമനമോ ബൈബിൾ വായനയിൽനിന്നുള്ള വിശേഷാശയങ്ങളോ നിർവഹിക്കുന്ന സഹോദരന്മാർ നിയമിത സമയത്തിലും കൂടുതൽ എടുക്കുന്നെങ്കിൽ അവർക്കു സ്വകാര്യമായി ബുദ്ധിയുപദേശം നൽകേണ്ടതാണ്. എല്ലാവരും സമയം പാലിക്കാൻ ശ്രദ്ധയുള്ളവരായിരിക്കണം. മൊത്തം പരിപാടി: ഗീതവും പ്രാർഥനയും കൂടാതെ 45 മിനിട്ട്.
ബുദ്ധിയുപദേശ ഫാറം: പാഠപുസ്തകത്തിൽ.
ഉപ ബുദ്ധിയുപദേശകൻ: സ്കൂൾ മേൽവിചാരകനെ കൂടാതെ പ്രാപ്തനായ ഒരു മൂപ്പനെ ഉപ ബുദ്ധിയുപദേശകനായി മൂപ്പന്മാരുടെ സംഘം തിരഞ്ഞെടുത്തേക്കാം. സഭയിൽ നിരവധി മൂപ്പന്മാരുണ്ടെങ്കിൽ, പ്രാപ്തരായ വ്യത്യസ്ത മൂപ്പന്മാരെ ഓരോ വർഷവും ഇതിനായി ഉപയോഗിക്കാവുന്നതാണ്. 1-ാം നമ്പർ നിയമനവും ബൈബിൾ വിശേഷാശയങ്ങളും അവതരിപ്പിക്കുന്ന സഹോദരന്മാർക്ക് ആവശ്യമായിരിക്കുന്നപക്ഷം സ്വകാര്യ ബുദ്ധിയുപദേശം കൊടുക്കുക എന്നതാണ് അദ്ദേഹത്തിന്റെ ഉത്തരവാദിത്വം. ആ ഭാഗങ്ങൾ കൈകാര്യംചെയ്യുന്ന സഹമൂപ്പന്മാർക്കോ ശുശ്രൂഷാദാസന്മാർക്കോ ഓരോ തവണയും അദ്ദേഹം ബുദ്ധിയുപദേശം നൽകേണ്ടതില്ല.
വാചാ പുനരവലോകനം: 30 മിനിട്ട്. ഓരോ രണ്ടു മാസത്തിലും സ്കൂൾ മേൽവിചാരകൻ വാചാ പുനരവലോകനം നടത്തുന്നതായിരിക്കും. മേൽ വിവരിച്ചിരിക്കുന്ന പ്രകാരം പ്രസംഗ ഗുണത്തിന്റെയും ബൈബിൾ വായനാഭാഗത്തുനിന്നുള്ള വിശേഷാശയങ്ങളുടെയും പരിചിന്തനത്തിനുശേഷം, ആ വാരം ഉൾപ്പെടെ മുൻ രണ്ടു മാസങ്ങളിൽ സ്കൂളിൽ പഠിച്ച വിവരങ്ങളെ അടിസ്ഥാനമാക്കിയായിരിക്കും അതു നിർവഹിക്കുക. വാചാ പുനരവലോകനം പട്ടികപ്പെടുത്തിയിരിക്കുന്ന ആഴ്ച നിങ്ങളുടെ സഭയ്ക്ക് സർക്കിട്ട് സമ്മേളനം ഉണ്ടെങ്കിൽ, പുനരവലോകനവും ശേഷം ഭാഗങ്ങളും തുടർന്നു വരുന്ന ആഴ്ചത്തേക്കു മാറ്റിവെക്കേണ്ടതാണ്. പ്രസ്തുത ആഴ്ചയിലെ പട്ടിക സമ്മേളന വാരത്തിൽ പിൻപറ്റുന്നതായിരിക്കും. വാചാ പുനരവലോകനം പട്ടികപ്പെടുത്തിയിരിക്കുന്ന ആഴ്ചയാണ് സർക്കിട്ട് മേൽവിചാരകൻ സഭ സന്ദർശിക്കുന്നതെങ്കിൽ ഗീതം, പ്രസംഗ ഗുണം, വിശേഷാശയങ്ങൾ എന്നിവ പട്ടികപ്രകാരംതന്നെ നടത്തുക. പ്രസംഗ ഗുണത്തിനുശേഷം നടത്തുന്ന പ്രബോധന പ്രസംഗം, അടുത്ത വാരത്തിലെ പട്ടികയിൽനിന്ന് എടുക്കുകയും ആ വാരത്തിലെ ദിവ്യാധിപത്യ ശുശ്രൂഷാസ്കൂളിൽ, പട്ടികപ്രകാരമുള്ള പ്രസംഗ ഗുണത്തിനും വിശേഷാശയങ്ങൾക്കുംശേഷം വാചാ പുനരവലോകനം നടത്തുകയും ചെയ്യുക.
പട്ടിക
ജനു. 7 ബൈബിൾ വായന: മത്തായി 1-6 ഗീതം 62
പ്രസംഗ ഗുണം: ആവശ്യമായ വിശദീകരണം നൽകുക (be പേ. 228 ഖ. 2-3)
നമ്പർ 1: മത്തായിക്ക് ആമുഖം (si പേ. 175-7 ഖ. 1–10)
നമ്പർ 2: മത്തായി 5:1-20
നമ്പർ 3: മനുഷ്യർ മരിക്കുന്നത് എന്തുകൊണ്ട്? (rs പേ. 98-9 ഖ. 7)
നമ്പർ 4: ദൈവത്തിന്റെ പരിശുദ്ധാത്മാവു നമ്മെ സഹായിക്കുന്ന വിധങ്ങൾ
ജനു. 14 ബൈബിൾ വായന: മത്തായി 7-11 ഗീതം 224
പ്രസംഗ ഗുണം: ഹൃദയം ഉൾപ്പെട്ടിരിക്കുന്ന വിധം (be പേ. 228 ഖ. 4-പേ. 229 ഖ. 1)
നമ്പർ 1: ദൈവവചനത്തിൽ ആനന്ദം കണ്ടെത്തുക (be പേ. 9 ഖ. 1-പേ. 10 ഖ. 1)
നമ്പർ 2: മത്തായി 10:1-23
നമ്പർ 3: സത്യസന്ധരായിരിക്കുന്നതിന്റെ മൂല്യം എന്ത് (w06 12/1 17)
നമ്പർ 4: മരിച്ചവർ എവിടെയാണ്, അവരുടെ അവസ്ഥ എന്ത്? (rs പേ. 100 ഖ. 1–പേ. 101 ഖ. 6)
ജനു. 21 ബൈബിൾ വായന: മത്തായി 12-15 ഗീതം 133
പ്രസംഗ ഗുണം: നിങ്ങളുടെ സദസ്സിനു വിജ്ഞാനപ്രദം (be പേ. 230 ഖ. 1-6)
നമ്പർ 1: ബൈബിൾ ദിവസവും വായിക്കുക (be പേ. 10 ഖ. 2-പേ. 12 ഖ. 4)
നമ്പർ 2: മത്തായി 14:1-22
നമ്പർ 3: മരിച്ചവർക്കുവേണ്ടി വിലാപംകഴിക്കുന്ന പരമ്പരാഗത ആചാരങ്ങളിൽ യഹോവയുടെ സാക്ഷികൾ പങ്കെടുക്കാത്തതെന്തുകൊണ്ട്? (rs പേ. 102 ഖ. 1-പേ. 103 ഖ. 2)
നമ്പർ 4: എതിർക്രിസ്തു ആരാണ് അഥവാ എന്താണ്?
ജനു. 28 ബൈബിൾ വായന: മത്തായി 16-21 ഗീതം 176
പ്രസംഗ ഗുണം: ഗവേഷണത്തിലൂടെ പ്രസംഗം വിജ്ഞാനപ്രദമാക്കുക (be പേ. 231 ഖ. 1-3)
നമ്പർ 1: “നിങ്ങൾ എങ്ങനെ കേൾക്കുന്നു എന്നതിനു ശ്രദ്ധ നൽകുക” (be പേ. 13 ഖ. 1-പേ. 14 ഖ. 5)
നമ്പർ 2: മത്തായി 17:1-20
നമ്പർ 3: മരണം സംബന്ധിച്ചുള്ള തെറ്റായ വീക്ഷണങ്ങളോടു പ്രതികരിക്കൽ (rs പേ. 103 ഖ. 3-പേ. 104 ഖ. 1)
നമ്പർ 4: ക്രിസ്ത്യാനികൾ വിശുദ്ധമായി കാണുന്ന കാര്യങ്ങൾ
ഫെബ്രു. 4 ബൈബിൾ വായന: മത്തായി 22-25 ഗീതം 151
പ്രസംഗ ഗുണം: തിരുവെഴുത്തുകൾ വിശദീകരിക്കുക (be പേ. 231 ഖ. 4-5)
നമ്പർ 1: യോഗങ്ങളിലും സമ്മേളനങ്ങളിലും ശ്രദ്ധിച്ചു കേൾക്കൽ (be പേ. 15 ഖ. 1-പേ. 16 ഖ. 5)
നമ്പർ 2: മത്തായി 23:1-24
നമ്പർ 3: എന്നേക്കുമുള്ള ജീവിതം വിരസമായിരിക്കില്ല
നമ്പർ 4: സ്വപ്നങ്ങൾ—നിശ്വസ്തവും അല്ലാത്തവയും (rs പേ. 104-6 ഖ. 4)
ഫെബ്രു. 11 ബൈബിൾ വായന: മത്തായി 26-28 ഗീതം 110
പ്രസംഗ ഗുണം: പദങ്ങളുടെ അർഥം വിശദീകരിക്കുക (be പേ. 232 ഖ. 1)
നമ്പർ 1: മത്തായി—എന്തുകൊണ്ടു പ്രയോജനപ്രദം (si-MY പേ. 180-1 ഖ. 29-33)
നമ്പർ 2: മത്തായി 27:1-22
നമ്പർ 3: ദൈവമുണ്ടെന്ന വിശ്വാസം മാത്രം പോരാ
നമ്പർ 4: മയക്കുമരുന്നുകൾ—ക്രിസ്ത്യാനികൾക്കു നിഷിദ്ധമായിരിക്കുന്നതിന്റെ കാരണം (rs-MY പേ. 106-8 ഖ. 2)
ഫെബ്രു. 18 ബൈബിൾ വായന: മർക്കൊസ് 1-4 ഗീതം 167
പ്രസംഗ ഗുണം: വാക്യങ്ങളെക്കുറിച്ചു ന്യായവാദം ചെയ്യൽ (be പേ. 232 ഖ. 2-4)
നമ്പർ 1: മർക്കൊസിന് ആമുഖം (si-MY പേ. 181-3 ഖ. 1-11)
നമ്പർ 2: മർക്കൊസ് 2:1-17
നമ്പർ 3: ക്രിസ്ത്യാനികൾ മാരിഹ്വാന ഒഴിവാക്കേണ്ടത് എന്തുകൊണ്ട് (rs-MY പേ. 108 ഖ. 3–പേ. 109 ഖ. 2)
നമ്പർ 4: ധൈര്യം പ്രകടിപ്പിക്കാൻ സ്നേഹം പ്രേരിപ്പിക്കുന്നത് എങ്ങനെ
ഫെബ്രു. 25 ബൈബിൾ വായന: മർക്കൊസ് 5-8 ഗീതം 72
പ്രസംഗ ഗുണം: സദസ്സിനു പ്രയോജനം ചെയ്യുന്ന വിവരം തിരഞ്ഞെടുക്കൽ (be പേ. 232 ഖ. 5-പേ. 233 ഖ. 4)
വാചാ പുനരവലോകനം
മാർച്ച് 3 ബൈബിൾ വായന: മർക്കൊസ് 9-12 ഗീതം 195
പ്രസംഗ ഗുണം: നിയമിത വിവരങ്ങളുടെ ഉപയോഗം (be പേ. 234 ഖ. 1–പേ. 235 ഖ. 3)
നമ്പർ 1: നിങ്ങൾക്ക് ഓർമശക്തി മെച്ചപ്പെടുത്താൻ കഴിയും (be പേ. 17 ഖ. 1–പേ. 19 ഖ. 1)
നമ്പർ 2: മർക്കൊസ് 11:1-18
നമ്പർ 3: ദൈവത്തിനു ഭോഷ്കു പറയാൻ കഴിയില്ലാത്തത് എന്തുകൊണ്ട്
നമ്പർ 4: ക്രിസ്ത്യാനികൾ പുകയില ഉപയോഗിക്കാത്തത് എന്തുകൊണ്ട് (rs പേ. 109 ഖ. 3–പേ. 111 ഖ. 3)
മാർച്ച് 10 ബൈബിൾ വായന: മർക്കൊസ് 13-16 ഗീതം 87
പ്രസംഗ ഗുണം: ചോദ്യങ്ങളുടെ ഫലകരമായ ഉപയോഗം (be പേ. 236 ഖ. 1–പേ. 237 ഖ. 1)
നമ്പർ 1: മർക്കൊസ്—എന്തുകൊണ്ടു പ്രയോജനപ്രദം (si പേ. 186 ഖ. 31-3)
നമ്പർ 2: മർക്കൊസ് 14:1-21
നമ്പർ 3: ദുശ്ശീലങ്ങൾ എങ്ങനെ ഒഴിവാക്കാം? (rs പേ. 111 ഖ. 4–പേ. 112 ഖ. 3)
നമ്പർ 4: “മനുഷ്യന്റെ കോപം ദൈവത്തിന്റെ നീതിയെ പ്രവർത്തിക്കുന്നി”ല്ലാത്തത് എന്തുകൊണ്ട് (യാക്കോ. 1:20)
മാർച്ച് 17 ബൈബിൾ വായന: ലൂക്കൊസ് 1-3 ഗീതം 13
പ്രസംഗ ഗുണം: പ്രധാനപ്പെട്ട ആശയങ്ങളിലേക്കു നയിക്കുന്ന ചോദ്യങ്ങൾ (be പേ. 237 ഖ. 2-3)
നമ്പർ 1: ലൂക്കൊസിന് ആമുഖം (si പേ. 187-8 ഖ. 1-9)
നമ്പർ 2: ലൂക്കൊസ് 1:1-23
നമ്പർ 3: “പ്രവൃത്തിയില്ലാത്ത വിശ്വാസം നിഷ്ഫല”മായിരിക്കുന്നതിന്റെ കാരണം (യാക്കോ. 2:20)
നമ്പർ 4: ഭൂമിയെ സംബന്ധിച്ച ദൈവോദ്ദേശ്യം തകർക്കാൻ രാഷ്ട്രങ്ങൾക്കു കഴിയില്ല. (rs പേ. 112-13 ഖ. 5)
മാർച്ച് 24 ബൈബിൾ വായന: ലൂക്കൊസ് 4-6 ഗീതം 156
പ്രസംഗ ഗുണം: വിഷയത്തെ കുറിച്ചു യുക്തിസഹമായി ചിന്തിക്കാൻ പ്രോത്സാഹിപ്പിക്കുന്ന ചോദ്യങ്ങൾ (be പേ. 237 ഖ. 4–പേ. 238 ഖ. 3)
നമ്പർ 1: പഠിച്ചിട്ടുള്ള കാര്യങ്ങൾ ഓർമിക്കാൻ പരിശുദ്ധാത്മാവു നമ്മെ സഹായിക്കുന്നത് എങ്ങനെ (be-MY പേ. 19 ഖ. 2–പേ. 20 ഖ. 3)
നമ്പർ 2: ലൂക്കൊസ് 4:1-21
നമ്പർ 3: യഹോവ ഭൂമിയെ അഗ്നിയാൽ നശിപ്പിക്കുമോ? (rs പേ. 113 ഖ. 6–പേ. 115 ഖ. 1)
നമ്പർ 4: ദൈവഭയത്തിനു പാപം ചെയ്യുന്നതിൽനിന്നു നമ്മെ തടയാൻ കഴിയും
മാർച്ച് 31 ബൈബിൾ വായന: ലൂക്കൊസ് 7-9 ഗീതം 122
പ്രസംഗ ഗുണം: ഉള്ളിലെ വികാരങ്ങൾ പുറത്തു കൊണ്ടുവരുന്നതിനുള്ള ചോദ്യങ്ങൾ (be പേ. 238 ഖ. 4-6)
നമ്പർ 1: വായനയിൽ ഉത്സുകനായിരിക്കേണ്ടത് എന്തുകൊണ്ട് (be പേ. 21 ഖ. 1–പേ. 23 ഖ. 3)
നമ്പർ 2: ലൂക്കൊസ് 7:1-17
നമ്പർ 3: ദൈവം നമ്മെ സ്നേഹിക്കുന്നുവെന്നും നാം സന്തുഷ്ടരായിരിക്കാൻ അവൻ ആഗ്രഹിക്കുന്നുവെന്നും ഉള്ളതിന്റെ തെളിവ്
നമ്പർ 4: ദുഷ്ടന്മാരുടെ നാശത്തിനുശേഷം പുതിയ യെരൂശലേമിലെ അംഗങ്ങൾ ഭൂമിയിലേക്കു മടങ്ങിവരുകയില്ല (rs പേ. 115 ഖ. 2–3)
ഏപ്രി. 7 ബൈബിൾ വായന: ലൂക്കൊസ് 10-12 ഗീതം 68
പ്രസംഗ ഗുണം: ഊന്നൽ നൽകുന്നതിനുള്ള ചോദ്യങ്ങൾ (be പേ. 239 ഖ. 1–2)
നമ്പർ 1: വായനയിൽ ഉത്സുകനായിരിക്കാൻ എങ്ങനെ കഴിയും (be പേ. 23 ഖ. 4-പേ. 26 ഖ. 4)
നമ്പർ 2: ലൂക്കൊസ് 11:37-54
നമ്പർ 3: ഭൂമിയെ സംബന്ധിച്ചുള്ള ദൈവോദ്ദേശ്യത്തിനു മാറ്റം വന്നിട്ടുണ്ടോ? (rs-MY പേ. 116 ഖ. 1–പേ. 117 ഖ. 1)
നമ്പർ 4: വെളിപ്പാടു 17:17-ന്റെ അർഥമെന്ത്?
ഏപ്രി. 14 ബൈബിൾ വായന: ലൂക്കൊസ് 13-17 ഗീതം 86
പ്രസംഗ ഗുണം: തെറ്റായ ചിന്താഗതിയെ തുറന്നുകാട്ടുന്നതിനുള്ള ചോദ്യങ്ങൾ (be പേ. 239 ഖ. 3–5)
നമ്പർ 1: എങ്ങനെ പഠിക്കണം (be പേ. 27 ഖ. 1–പേ. 31 ഖ. 2)
നമ്പർ 2: ലൂക്കൊസ് 16:1-15
നമ്പർ 3: കാലാ പെറുക്കുന്നതു സംബന്ധിച്ച ദൈവനിയമം നമ്മെ എന്തു പഠിപ്പിക്കുന്നു (ലേവ്യ. 19:9, 10)
നമ്പർ 4: നമുക്കു രോഗികളെ എങ്ങനെ പ്രോത്സാഹിപ്പിക്കാൻ കഴിയും? (rs-MY പേ. 117-18 ഖ. 1)
ഏപ്രി. 21 ബൈബിൾ വായന: ലൂക്കൊസ് 18-21 ഗീതം 182
പ്രസംഗ ഗുണം: അധ്യാപന സഹായികളായ ഉപമാലങ്കാരങ്ങളും രൂപകാലങ്കാരങ്ങളും (be പേ. 240 ഖ. 1-പേ. 241 ഖ. 1)
നമ്പർ 1: ലൂക്കൊസ്—എന്തുകൊണ്ടു പ്രയോജനപ്രദം (si പേ. 192-3 ഖ. 30-5)
നമ്പർ 2: ലൂക്കൊസ് 18:1-17
നമ്പർ 3: മരിച്ചവരെ ഓർത്തു ദുഃഖിക്കുന്നവരെ നമുക്ക് എങ്ങനെ ആശ്വസിപ്പിക്കാനാകും (rs-MY പേ. 118 ഖ. 2-6)
നമ്പർ 4: ‘പിറുപിറുപ്പു കൂടാതെ ചെയ്വിൻ’ എന്നതിന്റെ അർഥമെന്ത് (ഫിലി. 2:14)
ഏപ്രി. 28 ബൈബിൾ വായന: ലൂക്കൊസ് 22-24 ഗീതം 218
പ്രസംഗ ഗുണം: ദൃഷ്ടാന്തകഥകൾ ഉപയോഗിക്കുക (be പേ. 241 ഖ. 2-4)
വാചാ പുനരവലോകനം
മേയ് 5 ബൈബിൾ വായന: യോഹന്നാൻ 1-4 ഗീതം 31
പ്രസംഗ ഗുണം: തിരുവെഴുത്തുകളിലെ ദൃഷ്ടാന്തങ്ങൾ (be പേ. 242 ഖ. 1-2)
നമ്പർ 1: യോഹന്നാന് ആമുഖം (si പേ. 193-5 ഖ. 1-9)
നമ്പർ 2: യോഹന്നാൻ 3:1-21
നമ്പർ 3: ശൗൽ രാജാവിനെ കൊല്ലാനുള്ള ദാവീദിന്റെ വിസമ്മതത്തിൽനിന്നു നാം എന്തു പഠിക്കുന്നു
നമ്പർ 4: ദൈവേഷ്ടം ചെയ്യുന്നതിനാൽ പീഡനം അഭിമുഖീകരിക്കുന്നവർക്കു പ്രോത്സാഹനം (rs-MY പേ. 118 ഖ. 7–പേ. 119 ഖ. 3)
മേയ് 12 ബൈബിൾ വായന: യോഹന്നാൻ 5-7 ഗീതം 150
പ്രസംഗ ഗുണം: അതു മനസ്സിലാകുമോ? (be പേ. 242 ഖ. 3–പേ. 243 ഖ. 1)
നമ്പർ 1: പഠനം—പ്രതിഫലദായകം (be പേ. 31 ഖ. 3–പേ. 32 ഖ. 4)
നമ്പർ 2: യോഹന്നാൻ 6:1-21
നമ്പർ 3: അനന്യാസിനെയും സഫീരയെയും കുറിച്ചുള്ള വിവരണം നമ്മെ എന്തു പഠിപ്പിക്കുന്നു
നമ്പർ 4: അനീതി നിമിത്തം നിരുത്സാഹിതരായവരെ നിങ്ങൾക്ക് എങ്ങനെ പ്രോത്സാഹിപ്പിക്കാനാകും? (rs പേ. 119 ഖ. 4–പേ. 120 ഖ. 1)
മേയ് 19 ബൈബിൾ വായന: യോഹന്നാൻ 8-11 ഗീതം 102
പ്രസംഗ ഗുണം: പരിചിതമായ ചുറ്റുപാടുകളിൽനിന്നുള്ള ദൃഷ്ടാന്തങ്ങൾ (be പേ. 244 ഖ. 1-2)
നമ്പർ 1: ബൈബിൾ ഉപയോഗിച്ച് എങ്ങനെ ഗവേഷണം നടത്താം (be പേ. 33 ഖ. 1–പേ. 35 ഖ. 2)
നമ്പർ 2: യോഹന്നാൻ 11:38-57
നമ്പർ 3: സാമ്പത്തിക പ്രശ്നങ്ങളാൽ ഞെരുക്കപ്പെടുന്നവർക്ക് എന്തു പ്രോത്സാഹനമുണ്ട്? (rs പേ. 120 ഖ. 2-6)
നമ്പർ 4: പത്താമത്തെ കൽപ്പന നടപ്പിലാക്കാൻ കഴിയില്ലാത്ത സ്ഥിതിക്ക് അതു നൽകിയത് എന്തിനാണ്?
മേയ് 26 ബൈബിൾ വായന: യോഹന്നാൻ 12-16 ഗീതം 3
പ്രസംഗ ഗുണം: നിങ്ങളുടെ സദസ്സിന് അനുയോജ്യമായ ദൃഷ്ടാന്തങ്ങൾ (be പേ. 244 ഖ. 3–പേ. 245 ഖ. 4)
നമ്പർ 1: മറ്റു ഗവേഷണ ഉപകരണങ്ങൾ ഉപയോഗിക്കാൻ പഠിക്കൽ (be പേ. 35 ഖ. 3–പേ. 38 ഖ. 5)
നമ്പർ 2: യോഹന്നാൻ 12:1-19
നമ്പർ 3: കുറവുകൾ നിമിത്തം നിരുത്സാഹിതരായിരിക്കുന്നവർക്കുള്ള പ്രോത്സാഹനം (rs പേ. 120 ഖ. 7–പേ. 121 ഖ. 1)
നമ്പർ 4: എങ്ങനെയാണ് നാം നമ്മുടെ ഭാരം യഹോവയുടെമേൽ വെക്കുന്നത് (സങ്കീ. 55:22)
ജൂൺ 2 ബൈബിൾ വായന: യോഹന്നാൻ 17-21 ഗീതം 198
പ്രസംഗ ഗുണം: ദൃശ്യസഹായികളുടെ ഫലകരമായ ഉപയോഗം (be പേ. 247 ഖ. 1-2)
നമ്പർ 1: യോഹന്നാൻ—എന്തുകൊണ്ടു പ്രയോജനപ്രദം (si പേ. 198-9 ഖ. 30-5)
നമ്പർ 2: യോഹന്നാൻ 21:1-14
നമ്പർ 3: നമുക്കു കാണാൻ കഴിയാത്ത ദൈവത്തിൽ വിശ്വസിക്കേണ്ടത് എന്തുകൊണ്ട്?
നമ്പർ 4: പരിണാമം—ഒരു ശാസ്ത്രീയ തർക്കവിഷയം (rs പേ. 121-2 ഖ. 5)
ജൂൺ 9 ബൈബിൾ വായന: പ്രവൃത്തികൾ 1-4 ഗീതം 92
പ്രസംഗ ഗുണം: യേശു ദൃശ്യസഹായികൾ ഉപയോഗിച്ച വിധം (be പേ. 247 ഖ. 3)
നമ്പർ 1: പ്രവൃത്തികൾക്ക് ആമുഖം (si പേ. 199-200 ഖ. 1-8)
നമ്പർ 2: പ്രവൃത്തികൾ 1:1-14
നമ്പർ 3: പരിണാമവും അശ്മക രേഖയും ന്യായബോധവും (rs പേ. 123 ഖ. 1-പേ. 126 ഖ. 1)
നമ്പർ 4: “സംസാരസ്വാതന്ത്ര്യ”ത്തിൽ എന്ത് ഉൾപ്പെട്ടിരിക്കുന്നു? (എബ്രാ. 3:6, NW)
ജൂൺ 16 ബൈബിൾ വായന: പ്രവൃത്തികൾ 5-7 ഗീതം 2
പ്രസംഗ ഗുണം: ദൃശ്യസഹായികൾ ഉപയോഗിക്കാവുന്ന വിധങ്ങൾ (be പേ. 248 ഖ. 1-3)
നമ്പർ 1: ബാഹ്യരേഖ തയ്യാറാക്കൽ (be പേ. 39-42)
നമ്പർ 2: പ്രവൃത്തികൾ 5:1-16
നമ്പർ 3: പരിണാമവാദികളുടെ വാദങ്ങൾക്കുള്ള മറുപടി (rs പേ. 126 ഖ. 2–പേ. 128 ഖ. 3)
നമ്പർ 4: യഹോവാഭയം ജ്ഞാനത്തിന്റെ ആരംഭമായിരിക്കുന്നത് എന്തുകൊണ്ട്? (സങ്കീ. 111:10, NW)
ജൂൺ 23 ബൈബിൾ വായന: പ്രവൃത്തികൾ 8-10 ഗീതം 116
പ്രസംഗ ഗുണം: ഭൂപടങ്ങൾ, സമ്മേളനത്തിന്റെ അച്ചടിച്ച കാര്യപരിപാടികൾ, വീഡിയോകൾ എന്നിവ ഉപയോഗിക്കുക (be പേ. 248 ഖ. 4–പേ. 249 ഖ. 2)
നമ്പർ 1: സ്കൂളിനുള്ള വിദ്യാർഥി നിയമനങ്ങൾ തയ്യാറാകൽ (be പേ. 43 ഖ. 1–പേ. 44 ഖ. 3)
നമ്പർ 2: പ്രവൃത്തികൾ 8:1-17
നമ്പർ 3: യേശു എങ്ങനെ ‘ദരിദ്രനെ വിടുവിക്കും’ (സങ്കീ. 72:12)
നമ്പർ 4: അനേകർക്ക് വിശ്വാസമില്ലാത്തത് എന്തുകൊണ്ടാണ് (rs പേ. 129-30)
ജൂൺ 30 ബൈബിൾ വായന: പ്രവൃത്തികൾ 11-14 ഗീതം 79
പ്രസംഗ ഗുണം: വലിയ കൂട്ടങ്ങൾക്കുവേണ്ടി ദൃശ്യസഹായികൾ ഉപയോഗിക്കൽ (be പേ. 249 ഖ. 3–പേ. 250 ഖ. 1)
വാചാ പുനരവലോകനം
ജൂലൈ 7 ബൈബിൾ വായന: പ്രവൃത്തികൾ 15-17 ഗീതം 203
പ്രസംഗ ഗുണം: ന്യായവാദരീതി പ്രധാനമായിരിക്കുന്നത് എന്തുകൊണ്ട് (be പേ. 251 ഖ. 1-3)
നമ്പർ 1: ഒരു വിഷയവും രംഗവിധാനവും ഉള്ള നിയമനങ്ങൾ തയ്യാറാകൽ (be പേ. 44 ഖ. 4–പേ. 46 ഖ. 3)
നമ്പർ 2: പ്രവൃത്തികൾ 16:1-15
നമ്പർ 3: യഹോവയെ നിർഭയം സേവിക്കുന്നതിന്റെ കാരണങ്ങൾ
നമ്പർ 4: ഒരു വ്യക്തിക്ക് എങ്ങനെ വിശ്വാസം ആർജ്ജിക്കാൻ കഴിയും? (rs പേ. 131 ഖ. 1–4)
ജൂലൈ 14 ബൈബിൾ വായന: പ്രവൃത്തികൾ 18-21 ഗീതം 32
പ്രസംഗ ഗുണം: എവിടെ തുടങ്ങണം (be പേ. 251 ഖ. 4–പേ. 252 ഖ. 3)
നമ്പർ 1: സഭയ്ക്കുള്ള പ്രസംഗങ്ങൾ തയ്യാറാകൽ (be പേ. 47 ഖ. 1–പേ. 49 ഖ. 2)
നമ്പർ 2: പ്രവൃത്തികൾ 20:1-16
നമ്പർ 3: നീതി വസിക്കുന്ന പുതിയ വ്യവസ്ഥിതിയിലുള്ള വിശ്വാസം പ്രവൃത്തിയിലൂടെ തെളിയിക്കുക (rs പേ.131 ഖ. 6–പേ. 132 ഖ. 3)
നമ്പർ 4: പുറപ്പാടു 23:19ബി-യിലെ കൽപ്പന നമ്മെ എന്തു പഠിപ്പിക്കുന്നു?
ജൂലൈ 21 ബൈബിൾ വായന: പ്രവൃത്തികൾ 22-25 ഗീതം 200
പ്രസംഗ ഗുണം: വഴക്കം കാട്ടേണ്ടത് എപ്പോൾ (be പേ. 252 ഖ. 4–പേ. 253 ഖ. 2)
നമ്പർ 1: സേവനയോഗ പരിപാടികളും മറ്റു പ്രസംഗങ്ങളും തയ്യാറാകൽ (be പേ. 49 ഖ. 3–പേ. 51 ഖ. 3)
നമ്പർ 2: പ്രവൃത്തികൾ 22:1-16
നമ്പർ 3: യഹോവയുടെ സാക്ഷികൾ ഏതെല്ലാം വിധങ്ങളിലാണ് യോഹന്നാൻ 13:34, 35 നിവർത്തിക്കുന്നത്?
നമ്പർ 4: വ്യാജപ്രവാചകന്മാരെ എങ്ങനെ തിരിച്ചറിയാം? (rs പേ. 132-4 ഖ. 3)
ജൂലൈ 28 ബൈബിൾ വായന: പ്രവൃത്തികൾ 26-28 ഗീതം 29
പ്രസംഗ ഗുണം: ചോദ്യങ്ങൾ ചോദിക്കുകയും ന്യായങ്ങൾ നൽകുകയും ചെയ്യുക (be പേ. 253 ഖ. 3–പേ. 254 ഖ. 2)
നമ്പർ 1: പ്രവൃത്തികൾ—എന്തുകൊണ്ടു പ്രയോജനപ്രദം (si പേ. 204-5 ഖ. 32-40)
നമ്പർ 2: പ്രവൃത്തികൾ 26:1-18
നമ്പർ 3: മുൻകൂട്ടിപ്പറഞ്ഞ കാര്യങ്ങൾ എപ്പോൾ, എങ്ങനെ സംഭവിക്കുമെന്ന് യഥാർഥ പ്രവാചകന്മാർക്ക് എല്ലായ്പ്പോഴും അറിയില്ലായിരുന്നു (rs പേ. 134 ഖ. 4-9)
നമ്പർ 4: യഹോവ ക്ഷമ പ്രകടമാക്കുന്നത് എന്തുകൊണ്ട്
ആഗ. 4 ബൈബിൾ വായന: റോമർ 1-4 ഗീതം 170
പ്രസംഗ ഗുണം: ദൈവവചനത്തിൽ അടിയുറച്ച, ഈടുറ്റ വാദമുഖങ്ങൾ (be പേ. 255 ഖ. 1–പേ. 256 ഖ. 2)
നമ്പർ 1: റോമർക്ക് ആമുഖം (si പേ. 205-6 ഖ. -7)
നമ്പർ 2: റോമർ 3:1-20
നമ്പർ 3: ദൂതന്മാർ എങ്ങനെയാണു ദൈവജനത്തെ സംരക്ഷിക്കുകയും ബലപ്പെടുത്തുകയും ചെയ്യുന്നത്
നമ്പർ 4: യഹോവയുടെ സാക്ഷികൾ—സത്യാരാധനയുടെ വക്താക്കൾ (rs പേ. 135 ഖ. 1-2)
ആഗ. 11 ബൈബിൾ വായന: റോമർ 5-8 ഗീതം 207
പ്രസംഗ ഗുണം: വാദമുഖങ്ങളെ അനുബന്ധ തെളിവുകളാൽ പിന്താങ്ങുക (be പേ. 256 ഖ. 3-5)
നമ്പർ 1: പൊതുജനങ്ങളെ ഉദ്ദേശിച്ചുള്ള പ്രസംഗങ്ങൾ തയ്യാറാകൽ (be പേ. 52 ഖ. 1–പേ. 54 ഖ. 1)
നമ്പർ 2: റോമർ 6:1-20
നമ്പർ 3: യഹോവയുടെ സാക്ഷികളെ അവർ പ്രകടമാക്കുന്ന ഫലങ്ങളാൽ തിരിച്ചറിയാം (rs പേ. 135 ഖ. 3–പേ. 137 ഖ. 1)
നമ്പർ 4: നീതിക്കു നമ്മെ സംരക്ഷിക്കാൻ കഴിയുന്നത് എങ്ങനെ
ആഗ. 18 ബൈബിൾ വായന: റോമർ 9-12 ഗീതം 152
പ്രസംഗ ഗുണം: വേണ്ടത്ര തെളിവുകൾ നിരത്തുക (be പേ. 256 ഖ. 6–പേ. 257 ഖ. 3)
നമ്പർ 1: റോമർ—എന്തുകൊണ്ടു പ്രയോജനപ്രദം (si പേ. 208-9 ഖ. 20-5)
നമ്പർ 2: റോമർ 9:1-18
നമ്പർ 3: ഗോസിപ്പു നടത്തുകയും അപവാദങ്ങൾ പ്രചരിപ്പിക്കുകയും ചെയ്യുന്നതിന്റെ അപകടങ്ങൾ എന്തെല്ലാം?
നമ്പർ 4: നമ്മെ കള്ളപ്രവാചകന്മാരെന്നു വിളിക്കുന്നവരോടു പ്രതികരിക്കൽ (rs പേ. 137 ഖ. 2-4)
ആഗ. 25 ബൈബിൾ വായന: റോമർ 13-16 ഗീതം 16
പ്രസംഗ ഗുണം: ഹൃദയത്തിൽ എത്തിച്ചേരാൻ ശ്രമിക്കൽ (be പേ. 258 ഖ. 1-പേ. 259 ഖ. 1)
വാചാ പുനരവലോകനം
സെപ്റ്റ. 1 ബൈബിൾ വായന: 1 കൊരിന്ത്യർ 1-9 ഗീതം 199
പ്രസംഗ ഗുണം: ആളുകളുടെ ഹൃദയത്തിലുള്ളതു പുറത്തു കൊണ്ടുവരൽ (be പേ. 259 ഖ. 2-4)
നമ്പർ 1: 1 കൊരിന്ത്യർക്ക് ആമുഖം (si-MY പേ. 210-11 ഖ. 1-7)
നമ്പർ 2: 1 കൊരിന്ത്യർ 4:1-17
നമ്പർ 3: ഓരോരുത്തരും എപ്പോൾ മരിക്കണമെന്ന് ദൈവം മുൻനിശ്ചയിക്കുന്നില്ല (rs-MY പേ. 138 ഖ. 1-3)
നമ്പർ 4: ഭൗതിക സമ്പത്ത് ദൈവാനുഗ്രഹത്തിന്റെ തെളിവാണോ?
സെപ്റ്റ. 8 ബൈബിൾ വായന: 1 കൊരിന്ത്യർ 10-16 ഗീതം 35
പ്രസംഗ ഗുണം: പ്രയോജനകരമായ വികാരങ്ങൾ ഉണർത്തൽ (be പേ. 259 ഖ. 5-പേ. 260 ഖ. 1)
നമ്പർ 1: 1 കൊരിന്ത്യർ—എന്തുകൊണ്ടു പ്രയോജനപ്രദം (si-MY പേ. 213-14 ഖ. 23-6)
നമ്പർ 2: 1 കൊരിന്ത്യർ 13:1–14:6
നമ്പർ 3: വചനം പ്രമാണിക്കുന്നവർ സന്തുഷ്ടരായിരിക്കുന്നത് എന്തുകൊണ്ട്
നമ്പർ 4: സംഭവിക്കുന്നതെല്ലാം ദൈവത്തിന്റെ ഇഷ്ടമല്ല (rs-MY പേ. 139 ഖ. 1–പേ. 140 ഖ. 4)
സെപ്റ്റ. 15 ബൈബിൾ വായന: 2 കൊരിന്ത്യർ 1-7 ഗീതം 58
പ്രസംഗ ഗുണം: ദൈവഭയം നട്ടുവളർത്താൻ മറ്റുള്ളവരെ സഹായിക്കൽ (be പേ. 260 ഖ. 2-3)
നമ്പർ 1: 2 കൊരിന്ത്യർക്ക് ആമുഖം (si പേ. 214 ഖ. 1-4)
നമ്പർ 2: 2 കൊരിന്ത്യർ 1:1-14
നമ്പർ 3: ദൈവം എല്ലാം മുൻകൂട്ടി അറിയുകയും മുൻകൂട്ടി നിശ്ചയിക്കുകയും ചെയ്യുന്നില്ല (rs പേ. 140 ഖ. 5-7)
നമ്പർ 4: പീഡിപ്പിക്കപ്പെടുമ്പോൾ സത്യക്രിസ്ത്യാനികൾ സന്തോഷിക്കുന്നത് എന്തുകൊണ്ട്
സെപ്റ്റ. 22 ബൈബിൾ വായന: 2 കൊരിന്ത്യർ 8-13 ഗീതം 12
പ്രസംഗ ഗുണം: നമ്മുടെ നടത്ത ദൈവത്തിനു പ്രധാനമാണ് (be പേ. 260 ഖ. 4–പേ. 261 ഖ. 1)
നമ്പർ 1: 2 കൊരിന്ത്യർ—എന്തുകൊണ്ടു പ്രയോജനപ്രദം (si പേ. 216-17 ഖ. 18-20)
നമ്പർ 2: 2 കൊരിന്ത്യർ 9:1-15
നമ്പർ 3: സത്യക്രിസ്ത്യാനികൾ ലോകത്തിന്റെ ഭാഗമല്ലാത്തത് എന്തുകൊണ്ട്
നമ്പർ 4: സംഭവങ്ങൾ മുൻകൂട്ടി അറിയുന്നതിനും നിർണയിക്കുന്നതിനുമുള്ള ദൈവത്തിന്റെ കഴിവ് (rs പേ. 141 ഖ. 1-4)
സെപ്റ്റ. 29 ബൈബിൾ വായന: ഗലാത്യർ 1-6 ഗീതം 163
പ്രസംഗ ഗുണം: ഒരു പരിശോധന നടത്താൻ മറ്റുള്ളവരെ സഹായിക്കൽ (be പേ. 261 ഖ. 2-4)
നമ്പർ 1: ഗലാത്യർക്ക് ആമുഖം; എന്തുകൊണ്ടു പ്രയോജനപ്രദം (si-MY പേ. 217-20 ഖ. 1-6, 14-18)
നമ്പർ 2: ഗലാത്യർ 1:1-17
നമ്പർ 3: മുൻകൂട്ടി അറിയാനുള്ള പ്രാപ്തി ദൈവം ആദാമിന്റെ കാര്യത്തിൽ ഉപയോഗിക്കാതിരുന്നത് എന്തുകൊണ്ട് (rs പേ. 142 ഖ. 1-3)
നമ്പർ 4: സ്നേഹത്തിനു മനുഷ്യഭയത്തെ എങ്ങനെ കീഴടക്കാൻ കഴിയും
ഒക്ടോ. 6 ബൈബിൾ വായന: എഫെസ്യർ 1-6 ഗീതം 99
പ്രസംഗ ഗുണം: ഹൃദയംഗമമായ അനുസരണം പ്രോത്സാഹിപ്പിക്കുക (be പേ. 262 ഖ. 1-4)
നമ്പർ 1: എഫെസ്യർക്ക് ആമുഖം; എന്തുകൊണ്ടു പ്രയോജനപ്രദം (si-MY പേ. 220-3 ഖ. 1-8, 16-19)
നമ്പർ 2: എഫെസ്യർ 3:1-19
നമ്പർ 3: ക്ഷമ ചോദിക്കുന്നതു ബലഹീനതയുടെ ലക്ഷണമല്ല
നമ്പർ 4: യാക്കോബിന്റെയും ഏശാവിന്റെയും യൂദായുടെയും കാര്യം ദൈവം മുൻകൂട്ടി തീരുമാനിച്ചിരുന്നില്ല (rs പേ. 142 ഖ. 4–പേ. 143 ഖ. 2)
ഒക്ടോ. 13 ബൈബിൾ വായന: ഫിലിപ്പിയർ, കൊലൊസ്സ്യർ ഗീതം 123
പ്രസംഗ ഗുണം: ആളുകളുടെ ഹൃദയത്തിൽ എത്തിച്ചേരുന്നതിൽ യഹോവയുമായി സഹകരിക്കുക (be പേ. 262 ഖ. 5)
നമ്പർ 1: ഫിലിപ്പിയർക്ക് ആമുഖം; എന്തുകൊണ്ടു പ്രയോജനപ്രദം (si പേ. 223-5 ഖ. 1-7, 12-14)
നമ്പർ 2: ഫിലിപ്പിയർ 3:1-16
നമ്പർ 3: ക്രിസ്തീയ സഭ മുൻനിശ്ചയിക്കപ്പെട്ടിരിക്കുന്നത് ഏതു വിധത്തിൽ? (rs പേ. 143 ഖ. 3–പേ. 144 ഖ. 1)
നമ്പർ 4: a കൊലൊസ്സ്യർ—എന്തുകൊണ്ടു പ്രയോജനപ്രദം (si പേ. 228 ഖ. 12-14)
ഒക്ടോ. 20 ബൈബിൾ വായന: 1 തെസ്സലൊനീക്യർ, 2 തെസ്സലൊനീക്യർ ഗീതം 161
പ്രസംഗ ഗുണം: നിയമിത സമയത്തോടു പറ്റിനിൽക്കൽ (be പേ. 263 ഖ. 1–പേ. 264 ഖ. 4)
നമ്പർ 1: 1-ഉം 2-ഉം തെസ്സലൊനീക്യർക്ക് ആമുഖം; എന്തുകൊണ്ടു പ്രയോജനപ്രദം (si പേ. 229-31 ഖ. 1-5, 13-15; പേ. 232-3 ഖ. 1-4, 10-11)
നമ്പർ 2: 1 തെസ്സലൊനീക്യർ 1:1–2:8
നമ്പർ 3: ജ്യോതിഷം സംബന്ധിച്ച തിരുവെഴുത്തു വീക്ഷണമെന്ത്? (rs പേ. 144 ഖ. 2–പേ. 145 ഖ. 2)
നമ്പർ 4: b 1-ഉം 2-ഉം തിമൊഥെയൊസ്—എന്തുകൊണ്ടു പ്രയോജനപ്രദം (si പേ. 236-7 ഖ. 15-19; പേ. 238-9 ഖ. 10-12)
ഒക്ടോ. 27 ബൈബിൾ വായന: 1 തിമൊഥെയൊസ്, 2 തിമൊഥെയൊസ് ഗീതം 69
പ്രസംഗ ഗുണം: ഫലകരമായി ഉദ്ബോധിപ്പിക്കൽ (be പേ. 265 ഖ. 1-പേ. 266 ഖ. 1)
വാചാ പുനരവലോകനം
നവ. 3 ബൈബിൾ വായന: തീത്തൊസ്, ഫിലേമോൻ ഗീതം 149
പ്രസംഗ ഗുണം: സ്നേഹത്തിന്റെ അടിസ്ഥാനത്തിൽ ഉദ്ബോധിപ്പിക്കൽ (be പേ. 266 ഖ. 2-5)
നമ്പർ 1: തീത്തൊസിന് ആമുഖം; എന്തുകൊണ്ടു പ്രയോജനപ്രദം (si പേ. 239-41 ഖ. 1-4, 8-10)
നമ്പർ 2: തീത്തൊസ് 1:1-16
നമ്പർ 3: ദൈവത്തിൽ വിശ്വസിക്കുന്നതിനുള്ള ചില ഉറപ്പുള്ള ന്യായങ്ങൾ ഏവ? (rs പേ. 145-6 ഖ. 5)
നമ്പർ 4: c ഫിലേമോൻ—എന്തുകൊണ്ടു പ്രയോജനപ്രദം (si പേ. 242-3 ഖ. 7-10)
നവ. 10 ബൈബിൾ വായന: എബ്രായർ 1-8 ഗീതം 144
പ്രസംഗ ഗുണം: തിരുവെഴുത്തിൽ അധിഷ്ഠിതമായ ഉദ്ബോധനം (be പേ. 267 ഖ. 1-2)
നമ്പർ 1: എബ്രായർക്ക് ആമുഖം (si പേ. 243-4 ഖ. 1-9)
നമ്പർ 2: എബ്രായർ 3:1-19
നമ്പർ 3: ദുഷ്ടതയും കഷ്ടപ്പാടും ദൈവം ഇല്ല എന്നു തെളിയിക്കുന്നില്ല (rs പേ. 146 ഖ.6–പേ. 147 ഖ. 1)
നമ്പർ 4: യഥാർഥ വിനയവും കപട വിനയവും തമ്മിലുള്ള വ്യത്യാസം
നവ. 17 ബൈബിൾ വായന: എബ്രായർ 9-13 ഗീതം 28
പ്രസംഗ ഗുണം: സംസാരസ്വാതന്ത്ര്യം ഉണ്ടായിരിക്കുക (be പേ. 267 ഖ. 3-4)
നമ്പർ 1: എബ്രായർ—എന്തുകൊണ്ടു പ്രയോജനപ്രദം (si പേ. 247 ഖ. 23-7)
നമ്പർ 2: എബ്രായർ 10:1-17
നമ്പർ 3: ദൈവം വികാരങ്ങളുള്ള ഒരു യഥാർഥ ആളാണ് (rs പേ. 147 ഖ. 2–പേ. 148 ഖ. 2
നമ്പർ 4: അന്യോന്യം ക്ഷമിക്കുന്നത് ഐക്യം ഉന്നമിപ്പിക്കുന്നത് എങ്ങനെ
നവ. 24 ബൈബിൾ വായന: യാക്കോബ് 1-5 ഗീതം 88
പ്രസംഗ ഗുണം: പ്രോത്സാഹിപ്പിക്കുന്നതു പ്രധാനമായിരിക്കുന്നത് എന്തുകൊണ്ട് (be പേ. 268 ഖ. 1-3)
നമ്പർ 1: യാക്കോബിന് ആമുഖം; എന്തുകൊണ്ടു പ്രയോജനപ്രദം (si പേ. 248-50 ഖ. 1-7, 15-17)
നമ്പർ 2: യാക്കോബ് 1:1-21
നമ്പർ 3: ദൈവത്തിന് ആരംഭമില്ല (rs പേ. 148 ഖ. 3-6)
നമ്പർ 4: ‘കരുണ ന്യായവിധിയെ ജയിച്ചു പ്രശംസിക്കുന്നത്’ എങ്ങനെ (യാക്കോ. 2:13)
ഡിസ. 1 ബൈബിൾ വായന: 1 പത്രൊസ്, 2 പത്രൊസ് ഗീതം 18
പ്രസംഗ ഗുണം: യഹോവ ചെയ്തിരിക്കുന്ന കാര്യങ്ങളെക്കുറിച്ച് സദസ്സിനെ ഓർമപ്പെടുത്തൽ (be പേ. 268 ഖ. 4–പേ. 269 ഖ. 2)
നമ്പർ 1: 1 പത്രൊസിന് ആമുഖം; എന്തുകൊണ്ടു പ്രയോജനപ്രദം (si പേ. 251-3 ഖ. 1-5, 11-13)
നമ്പർ 2: 1 പത്രൊസ് 2:1-17
നമ്പർ 3: ദൈവനാമം ഉപയോഗിക്കുന്നത് രക്ഷയ്ക്ക് അനിവാര്യം (rs പേ. 149 ഖ. 1-4)
നമ്പർ 4: d 2 പത്രൊസ്—എന്തുകൊണ്ടു പ്രയോജനപ്രദം (si പേ. 255 ഖ. 8-10)
ഡിസ. 8 ബൈബിൾ വായന: 1 യോഹന്നാൻ–യൂദാ ഗീതം 50
പ്രസംഗ ഗുണം: യഹോവ തന്റെ ജനത്തെ എങ്ങനെ സഹായിച്ചിരിക്കുന്നു എന്നു കാണിക്കുക (be പേ. 269 ഖ. 3-5)
നമ്പർ 1: 1-ഉം 2-ഉം 3-ഉം യോഹന്നാന് ആമുഖം; എന്തുകൊണ്ടു പ്രയോജനപ്രദം (si പേ. 256-8 ഖ. 1-5, 11-13; പേ. 259 ഖ. 1-3, 5; പേ. 260-1 ഖ. 1-3, 5)
നമ്പർ 2: 1 യോഹന്നാൻ 4:1-16
നമ്പർ 3: എല്ലാ മതങ്ങളും നല്ലതാണോ? (rs പേ. 149 ഖ. 5-8)
നമ്പർ 4: e യൂദാ—എന്തുകൊണ്ടു പ്രയോജനപ്രദം (si പേ. 262-3 ഖ. 8-10)
ഡിസ. 15 ബൈബിൾ വായന: വെളിപ്പാടു 1-6 ഗീതം 219
പ്രസംഗ ഗുണം: യഹോവ ഇപ്പോൾ ചെയ്തുകൊണ്ടിരിക്കുന്ന കാര്യങ്ങളിൽ ആഹ്ലാദം പ്രകടിപ്പിക്കുക (be പേ. 270 ഖ. 1–പേ. 271 ഖ. 2)
നമ്പർ 1: വെളിപ്പാടിന് ആമുഖം (si പേ. 263-4 ഖ. 1-6)
നമ്പർ 2: വെളിപ്പാടു 3:1-13
നമ്പർ 3: യേശു ഏതുതരം “ദൈവ”മാണ്? (rs പേ. 149 ഖ. 9-പേ. 150 ഖ. 1)
നമ്പർ 4: ദീർഘക്ഷമയ്ക്കും കരുണയ്ക്കും പരിധിയുള്ളത് എന്തുകൊണ്ട്
ഡിസ. 22 ബൈബിൾ വായന: വെളിപ്പാടു 7-14 ഗീതം 21
പ്രസംഗ ഗുണം: ദിവ്യാധിപത്യ ശുശ്രൂഷാസ്കൂളിൽനിന്നു പൂർണ പ്രയോജനം നേടുക (be പേ. 5 ഖ. 1–പേ. 8 ഖ. 1)
നമ്പർ 1: വെളിപ്പാട്—എന്തുകൊണ്ടു പ്രയോജനപ്രദം (si പേ. 268-9 ഖ. 28-34)
നമ്പർ 2: വെളിപ്പാടു 8:1-13
നമ്പർ 3: ദൈവത്തിലുള്ള വിശ്വാസത്തെ സംബന്ധിച്ച തടസ്സവാദങ്ങളോടു പ്രതികരിക്കൽ (rs പേ. 150 ഖ. 2–പേ. 151 ഖ. 3)
നമ്പർ 4: “ദൈവം നമ്മുടെ ഹൃദയത്തെക്കാൾ വലിയവ”നാണ് എന്ന പ്രസ്താവനയുടെ അർഥമെന്ത്? (1 യോഹന്നാൻ 3:20)
ഡിസ. 29 ബൈബിൾ വായന: വെളിപ്പാടു 15-22 ഗീതം 60
പ്രസംഗ ഗുണം: കൃത്യതയോടെയുള്ള വായന (be പേ. 83 ഖ. 1-പേ. 84 ഖ. 1)
വാചാ പുനരവലോകനം
[അടിക്കുറിപ്പുകൾ]
a സഹോദരന്മാർക്കു മാത്രം നിയമിച്ചു കൊടുക്കുക, സാധ്യമെങ്കിൽ മൂപ്പന്മാർക്കോ ശുശ്രൂഷാദാസന്മാർക്കോ.
b സഹോദരന്മാർക്കു മാത്രം നിയമിച്ചു കൊടുക്കുക, സാധ്യമെങ്കിൽ മൂപ്പന്മാർക്കോ ശുശ്രൂഷാദാസന്മാർക്കോ.
c സഹോദരന്മാർക്കു മാത്രം നിയമിച്ചു കൊടുക്കുക, സാധ്യമെങ്കിൽ മൂപ്പന്മാർക്കോ ശുശ്രൂഷാദാസന്മാർക്കോ.
d സഹോദരന്മാർക്കു മാത്രം നിയമിച്ചു കൊടുക്കുക, സാധ്യമെങ്കിൽ മൂപ്പന്മാർക്കോ ശുശ്രൂഷാദാസന്മാർക്കോ.
e സഹോദരന്മാർക്കു മാത്രം നിയമിച്ചു കൊടുക്കുക, സാധ്യമെങ്കിൽ മൂപ്പന്മാർക്കോ ശുശ്രൂഷാദാസന്മാർക്കോ.