ഒക്ടോബർ 12-ന് ആരംഭിക്കുന്ന വാരത്തിലെ പട്ടിക
ഒക്ടോബർ 12-ന് ആരംഭിക്കുന്ന വാരം
❑ സഭാ ബൈബിളധ്യയനം:
❑ ദിവ്യാധിപത്യ ശുശ്രൂഷാസ്കൂൾ:
ബൈബിൾ വായന: ആവർത്തനപുസ്തകം 4-6
നമ്പർ 1: ആവർത്തനപുസ്തകം 4:15-28
നമ്പർ 2: കടുത്ത മത്സരബുദ്ധിക്കാരനെ എങ്ങനെ കൈകാര്യം ചെയ്യാം? (fy പേ. 87-89 ¶24-27)
നമ്പർ 3: ‘അൽപ്പമാണ്’ നല്ലതെന്നു പറയാൻ കഴിയുന്നതെപ്പോൾ? (സദൃ. 15:16)
❑ സേവനയോഗം:
5 മിനി: അറിയിപ്പുകൾ.
10 മിനി: ഭവന ബൈബിളധ്യയനങ്ങൾ നടത്തൽ. സംഘടിതർ പുസ്തകത്തിന്റെ പേജ് 98 ഖണ്ഡിക 2 മുതൽ പേജ് 99 ഖണ്ഡിക 2 വരെയുള്ള വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ള പ്രസംഗം. മറ്റുള്ളവരെ സത്യം പഠിപ്പിക്കുന്നതിലെ സന്തോഷത്തെക്കുറിച്ച് ചുരുക്കമായി പറയാൻ പ്രസാധകരെ ക്ഷണിക്കുക.
10 മിനി: ഒക്ടോബറിലെ സമർപ്പണം. രണ്ട് അവതരണങ്ങൾ ഉൾപ്പെടുത്തുക. അവതരണങ്ങളിൽ ഒന്നിൽ, മടങ്ങിച്ചെല്ലുമ്പോൾ ഉത്തരം കൊടുക്കുന്നതിനുള്ള ഒരു ചോദ്യം ചോദിക്കുക. രണ്ടാമത്തേതിൽ, വീട്ടുകാരന് ബൈബിളധ്യയനത്തിന് താത്പര്യമുണ്ടോയെന്ന് ആദ്യസന്ദർശനത്തിൽത്തന്നെ ചോദിക്കാനാകുന്ന വിധം ഉൾപ്പെടുത്തുക. ഓരോ അവതരണത്തിനുംശേഷം അതിൽനിന്നു പഠിക്കാനായ കാര്യങ്ങൾ സദസ്സുമായി ഹ്രസ്വമായി ചർച്ചചെയ്യാനാകും.
10 മിനി: “അനൗപചാരിക സാക്ഷീകരണത്തിന് നിങ്ങൾ സജ്ജരാണോ?” ചോദ്യോത്തര ചർച്ച.