ഒക്ടോബർ 19-ന് ആരംഭിക്കുന്ന വാരത്തിലെ പട്ടിക
ഒക്ടോബർ 19-ന് ആരംഭിക്കുന്ന വാരം
❑ സഭാ ബൈബിളധ്യയനം:
❑ ദിവ്യാധിപത്യ ശുശ്രൂഷാസ്കൂൾ:
ബൈബിൾ വായന: ആവർത്തനപുസ്തകം 7-10
നമ്പർ 1: ആവർത്തനപുസ്തകം 9:1-14
നമ്പർ 2: നിങ്ങളുടെ കുട്ടികളെ ആർ പഠിപ്പിക്കും? (fy പേ. 90-92 ¶1-7)
നമ്പർ 3: ബൈബിൾ എത്രപേർക്കാണ് സ്വർഗീയ ജീവന്റെ പ്രത്യാശ വെച്ചുനീട്ടുന്നത്? (rs പേ. 166 ¶3-4)
❑ സേവനയോഗം:
5 മിനി: അറിയിപ്പുകൾ.
15 മിനി: ഗവേഷണം ചെയ്യുന്നത് ഗ്രാഹ്യം വർധിപ്പിക്കും. ശുശ്രൂഷാസ്കൂൾ പുസ്തകത്തിന്റെ 33-ാം പേജ് മുതൽ 34-ാം പേജിലെ ഉപതലക്കെട്ടു വരെയുള്ള വിവരങ്ങൾ ആസ്പദമാക്കിയുള്ള പ്രസംഗം. ബൈബിൾ വിദ്യാർഥികൾ ഗവേഷണം ചെയ്യുന്നെങ്കിൽ അത് അവരുടെ വിശ്വാസം ശക്തമാക്കും; മാത്രമല്ല പ്രസംഗവേലയിൽ ഏർപ്പെടുക എന്ന ലക്ഷ്യത്തിൽ പുരോഗമിക്കാനും അത് അവരെ സഹായിക്കും. ബൈബിൾ വിദ്യാർഥികളെ ഗവേഷണം നടത്താൻ പ്രോത്സാഹിപ്പിക്കുന്ന പ്രസാധകരുടെ സ്ഥാനത്തുനിന്നുകൊണ്ട് വിവരങ്ങൾ ചർച്ചചെയ്യുക. ഗവേഷണത്തിന്റെ പ്രാധാന്യം മനസ്സിലാക്കാൻ ഒരു ബൈബിൾ വിദ്യാർഥിയെ പ്രസാധകൻ സഹായിക്കുന്നത് അവതരിപ്പിച്ചുകാണിക്കുക.
15 മിനി: “ടെലിഫോൺ സാക്ഷീകരണം ഫലകരമായി നടത്താനാകും.” ചോദ്യോത്തര ചർച്ച. രണ്ടു പ്രസാധകർ, ഈ മാസം സമർപ്പിക്കാനുള്ള സാഹിത്യം ഉപയോഗിച്ച് ഓരോ അവതരണം നടത്തുക.