ഒക്ടോബർ 26-ന് ആരംഭിക്കുന്ന വാരത്തിലെ പട്ടിക
ഒക്ടോബർ 26-ന് ആരംഭിക്കുന്ന വാരം
❑ സഭാ ബൈബിളധ്യയനം:
❑ ദിവ്യാധിപത്യ ശുശ്രൂഷാസ്കൂൾ:
ബൈബിൾ വായന: ആവർത്തനപുസ്തകം 11-13
ദിവ്യാധിപത്യ ശുശ്രൂഷാസ്കൂൾ പുനരവലോകനം
❑ സേവനയോഗം:
5 മിനി: അറിയിപ്പുകൾ.
10 മിനി: വീക്ഷാഗോപുരവും ഉണരുക!-യും സമർപ്പിക്കാൻ തയ്യാറാകുക. പ്രസംഗം. മാസികകൾ ഹ്രസ്വമായി അവലോകനം ചെയ്തശേഷം, ഏതെല്ലാം ലേഖനങ്ങൾ പ്രദേശത്ത് താത്പര്യജനകമായിരിക്കുമെന്ന് എടുത്തുപറയുക. ശുശ്രൂഷയ്ക്കായി തയ്യാറാകാൻ ഒരു കുട്ടിയെ, മാതാവോ പിതാവോ സഹായിക്കുന്നത് എങ്ങനെയെന്ന് അവതരിപ്പിക്കുക. ഇരുവരും ചേർന്ന് ഒരു ലേഖനം തിരഞ്ഞെടുക്കുന്നു. വീട്ടുകാരനോട് ചോദിക്കാൻ പറ്റിയ ഒരു ചോദ്യവും അതിനു ചേർന്ന ഒരു തിരുവെഴുത്തും അവർ കണ്ടെത്തുന്നു. എന്നിട്ട്, കുട്ടി അത് അവതരിപ്പിച്ചു കാണിക്കുന്നു; സംഭാവനയുടെ കാര്യവും പരാമർശിക്കുന്നു.
10 മിനി: ബൈബിൾ യഥാർഥത്തിൽ എന്തു പഠിപ്പിക്കുന്നു? സദസ്യ ചർച്ച. ഈ പുസ്തകത്തിലെ ഏതൊക്കെ അധ്യായങ്ങളാണ് പ്രദേശത്ത് ഏറ്റവും ഫലകരമായി ഉപയോഗിക്കാൻ കഴിഞ്ഞിരിക്കുന്നതെന്ന് സദസ്സിനോട് ചോദിക്കുക. പുസ്തകം പരിചയപ്പെടുത്താനായി ഏതു ചോദ്യവും ചിത്രവും തിരുവെഴുത്തുമാണ് അവർ ഉപയോഗിച്ചത്? ഒരു അവതരണം കാണിക്കുക.
10 മിനി: ചോദ്യപ്പെട്ടി. സദസ്യ ചർച്ച. ഇതിലുള്ള തിരുവെഴുത്തുകൾ വായിച്ചു ചർച്ചചെയ്യുക.