ദിവ്യാധിപത്യ ശുശ്രൂഷാസ്കൂൾ പുനരവലോകനം
പിൻവരുന്ന ചോദ്യങ്ങൾ, 2009 ഒക്ടോബർ 26-ന് ആരംഭിക്കുന്ന വാരത്തിലെ ദിവ്യാധിപത്യ ശുശ്രൂഷാസ്കൂൾ പരിപാടിയിൽ പരിചിന്തിക്കുന്നതായിരിക്കും.
1. ബാലാക്കിന്റെ ആളുകളോടൊപ്പം പോകാൻ ബിലെയാമിനോട് ആവശ്യപ്പെട്ടത് യഹോവയായിരുന്നിട്ടും, അവൻ അവരോടൊപ്പം പോയപ്പോൾ യഹോവ കോപിച്ചത് എന്തുകൊണ്ടാണ്? (സംഖ്യാ. 22:20-22) [w04 8/1 പേ. 27 ഖ. 2]
2. യഹോവയെപ്രതിയുള്ള ഫീനെഹാസിന്റെ തീക്ഷ്ണത നമ്മുടെ സമർപ്പണത്തെക്കുറിച്ചു വിചിന്തനം ചെയ്യാൻ സഹായിക്കുന്നതെങ്ങനെ? (സംഖ്യാ. 25:11) [w95 3/1 പേ. 16 ഖ. 13]
3. മോശയുടെ പിൻഗാമിയായി യോശുവയെ തിരഞ്ഞെടുത്തത് എന്തുകൊണ്ട്? (സംഖ്യാ. 27:15-19) [w02 12/1 പേ. 12 ഖ. 1]
4. സംഖ്യാപുസ്തകം 31:27 ഇന്ന് ക്രിസ്ത്യാനികൾക്ക് പ്രോത്സാഹനം പകരുന്നത് എങ്ങനെ? [w05 3/15 പേ. 24]
5. സങ്കേതനഗരങ്ങൾ ഇസ്രായേല്യർക്ക് പ്രയോജനംചെയ്തത് ഏതു വിധങ്ങളിൽ? (സംഖ്യാ. 35:11, 12) [w95 11/15 പേ. 14 ഖ. 17]
6. വിവേകം ക്രിസ്ത്യാനികൾക്കുണ്ടായിരിക്കേണ്ട ഒരു സുപ്രധാന ഗുണമായിരിക്കുന്നത് എന്തുകൊണ്ട്, അതിന്റെ ഫലങ്ങളേവ? (ആവ. 1:13) [w03 1/15 30; w00 10/1 പേ. 32 ഖ. 1-3]
7. ഏതു വിധങ്ങളിലാണ് മോശൈക ന്യായപ്രമാണം ദൈവത്തിന്റെ നീതി പ്രതിഫലിപ്പിച്ചത്? (ആവ. 4:8) [w02 6/1 പേ. 14 ഖ. 8–പേ. 15 ഖ. 9-10]
8. ആവർത്തനം 6:16-18 അനുസരിച്ച്, ഉചിതവും അനുചിതവുമായി യഹോവയെ പരീക്ഷിക്കുന്നതിനെക്കുറിച്ച് വിശദമാക്കുക. [w04 9/15 പേ. 26 ഖ. 6]
9. യഹോവയുടെ വചനങ്ങൾ ഇസ്രായേല്യരുടെ ആവശ്യങ്ങൾ നിറവേറ്റിയതെങ്ങനെ, ഇന്ന് നമ്മെ അത് പരിപോഷിപ്പിക്കുന്നതെങ്ങനെ? (ആവ. 8:3) [w99 8/15 പേ. 25-26]
10. ആവർത്തനം 12:16, 24, സ്വന്തം രക്തം ഉൾപ്പെട്ട വൈദ്യശാസ്ത്ര നടപടികളെക്കുറിച്ചുള്ള നമ്മുടെ വീക്ഷണത്തെ സ്വാധീനിക്കുന്നതെങ്ങനെ? [w00 10/15 പേ. 30 ഖ. 7]