ജൂൺ 28-ന് ആരംഭിക്കുന്ന വാരത്തിലെ പട്ടിക
ജൂൺ 28-ന് ആരംഭിക്കുന്ന വാരം
❑ സഭാ ബൈബിളധ്യയനം:
ദൈവസ്നേഹം അധ്യാ. 8 ¶19-26, പേ. 106, 109-ലെ ചതുരങ്ങൾ
❑ ദിവ്യാധിപത്യ ശുശ്രൂഷാസ്കൂൾ:
ബൈബിൾ വായന: 1 രാജാക്കന്മാർ 3–6
ദിവ്യാധിപത്യ ശുശ്രൂഷാസ്കൂൾ പുനരവലോകനം
❑ സേവനയോഗം:
5 മിനി: അറിയിപ്പുകൾ.
15 മിനി: ജൂലൈയിലെ മാസികകൾ സമർപ്പിക്കാൻ തയ്യാറാകുക. സദസ്യ ചർച്ച. ഒന്നോ രണ്ടോ മിനിട്ടുകൊണ്ട് മാസികകളുടെ ഉള്ളടക്കം അവലോകനം ചെയ്യുക. രണ്ടോ മൂന്നോ ലേഖനങ്ങൾ തിരഞ്ഞെടുത്തശേഷം ഏതെല്ലാം ചോദ്യങ്ങളും തിരുവെഴുത്തുകളും ഉപയോഗിച്ച് അവയ്ക്കുള്ള അവതരണം തയ്യാറാകാമെന്ന് സദസ്സിനോടു ചോദിക്കുക. ഓരോ മാസികയും സമർപ്പിക്കുന്ന വിധം അവതരിപ്പിക്കുക. മടക്കസന്ദർശനം നടത്തുമ്പോൾ ഒരു ബൈബിളധ്യയനം തുടങ്ങുന്നതെങ്ങനെയെന്നു കാണിക്കുന്ന മറ്റൊരു അവതരണത്തോടെ ഉപസംഹരിക്കുക.—2007 ആഗസ്റ്റ് ലക്കം നമ്മുടെ രാജ്യ ശുശ്രൂഷയുടെ 3-ാം പേജ് കാണുക.
15 മിനി: ശൈശവംമുതൽ പരിശീലിപ്പിക്കപ്പെട്ടു. സദസ്യ ചർച്ച. തീക്ഷ്ണതയുള്ള, ഫലപ്രദനായ ഒരു സുവിശേഷകനായിരുന്നു തിമൊഥെയൊസ്. (ഫിലി. 2:20-22) അവൻ അങ്ങനെയായിത്തീർന്നതിൽ ഒരു പ്രധാന പങ്കുവഹിച്ചത് എന്തായിരുന്നു? ശിശുവായിരുന്നപ്പോൾമുതൽ, അമ്മയിൽനിന്നും വലിയമ്മയിൽനിന്നും ലഭിച്ച ആത്മീയ പരിശീലനം. (2 തിമൊ. 1:5; 3:15) നല്ല സുവിശേഷകരായിത്തീരാൻ മക്കളെ പരിശീലിപ്പിക്കുന്നതിന് സഹായകമായ തിരുവെഴുത്തധിഷ്ഠിത നിർദേശങ്ങളാണ് ചുവടെ കൊടുത്തിരിക്കുന്നത്. (1) കഴിവതുംനേരത്തേതന്നെ കുട്ടിയെ ശുശ്രൂഷയ്ക്കു കൊണ്ടുപോകുക; അവന്റെ പ്രായത്തിനും കഴിവിനും അനുസരിച്ച് ശുശ്രൂഷയിൽ പങ്കുപറ്റാൻ പരിശീലിപ്പിക്കുക. (സദൃ. 22:6) (2) ശുശ്രൂഷയ്ക്ക് ജീവിതത്തിൽ ഒന്നാം സ്ഥാനം നൽകുന്നതിൽ മാതൃക വെക്കുക. (ഫിലി. 1:9, 10) (3) പ്രസംഗവേലയോടുള്ള സ്നേഹവും വിലമതിപ്പും അവരിൽ ഉൾനടുക; കുടുംബാരാധനയുടെ സമയവും മറ്റു സന്ദർഭങ്ങളുമൊക്കെ അതിനായി വിനിയോഗിക്കുക. (ആവ. 6:6, 7) (4) ശുശ്രൂഷയെക്കുറിച്ച് എല്ലായ്പോഴും ക്രിയാത്മക മനോഭാവം ഉള്ളവരായിരിക്കുക. അത് നിങ്ങളുടെ സംസാരത്തിലും പ്രകടമായിരിക്കണം. (ഫിലി. 3:8; 4:8; 1 തിമൊ. 1:12) (5) ശുശ്രൂഷ നിങ്ങളുടെ ജീവിതചര്യയാക്കുക; കുടുംബമൊത്തൊരുമിച്ച് ക്രമമായി അതിൽ ഏർപ്പെടുക. (പ്രവൃ. 5:41, 42) (6) തീക്ഷ്ണതയുള്ള ശുശ്രൂഷകരോടൊപ്പം സഹവസിക്കുക. (സദൃ. 13:20) ശുശ്രൂഷ ആസ്വാദ്യകരവും ഫലപ്രദവും ആക്കുന്നതിന് തങ്ങളുടെ മാതാപിതാക്കൾ സഹായിച്ച വിധങ്ങളെക്കുറിച്ചു പറയാൻ സദസ്സിനെ ക്ഷണിക്കുക.