ദിവ്യാധിപത്യ ശുശ്രൂഷാസ്കൂൾ പുനരവലോകനം
പിൻവരുന്ന ചോദ്യങ്ങൾ, 2010 ജൂൺ 28-ന് ആരംഭിക്കുന്ന വാരത്തിലെ ദിവ്യാധിപത്യ ശുശ്രൂഷാസ്കൂൾ പരിപാടിയിൽ പരിചിന്തിക്കുന്നതായിരിക്കും. സ്കൂൾ മേൽവിചാരകൻ നടത്തുന്ന 20 മിനിട്ട് ദൈർഘ്യമുള്ള ഈ പുനരവലോകനം, 2010 മേയ് 3 മുതൽ ജൂൺ 28 വരെയുള്ള വാരങ്ങളിലെ ദിവ്യാധിപത്യ ശുശ്രൂഷാസ്കൂൾ നിയമനങ്ങളിൽ ഉൾപ്പെടുത്തിയിരുന്ന വിവരങ്ങളെ ആസ്പദമാക്കി ഉള്ളതാണ്.
1. ദാവീദ് അബ്നേരിനെ ചൊല്ലി വിലപിച്ചതിൽനിന്ന് നമുക്ക് എന്ത് പഠിക്കാം? (2 ശമൂ. 3:31-34) [w05 5/15 പേ. 17 ഖ. 6; w06 7/15 പേ. 21 ഖ. 9-10]
2. നാഥാൻ എന്തു പിഴവു വരുത്തി, ഒരു പ്രവാചകനെന്ന നിലയിൽ യഹോവ അവനെ തള്ളിക്കളയാതിരുന്നത് എന്തുകൊണ്ട്? (2 ശമൂ. 7:3) [rs പേ. 134 ഖ. 9]
3. ഈശ്ബോശെത്ത് കൊല്ലപ്പെട്ട് എത്രകാലം കഴിഞ്ഞാണ് ദാവീദ് മുഴു ഇസ്രായേലിന്റെയും രാജാവായിത്തീർന്നത്? (2 ശമൂ. 5:1, 2) [w05 5/15 പേ. 17 ഖ. 2]
4. ദാവീദ് മെഫീബോശെത്തിനോടു കാണിച്ചത് സ്നേഹദയ ആയിരുന്നുവെന്ന് പറയാവുന്നത് എന്തുകൊണ്ട്? നമ്മുടെ കാര്യത്തിൽ അതിന്റെ പ്രസക്തി എന്താണ്? (2 ശമൂ. 9:7) [w02 5/15 പേ. 19 ഖ. 5]
5. ഗിത്യനായ ഇത്ഥായിയും ദാവീദും തമ്മിലുണ്ടായിരുന്ന ബന്ധത്തിൽനിന്ന് നമുക്ക് എന്തു പഠിക്കാനാകും? (2 ശമൂ. 15:19-22) [w09 5/15 പേ. 27-28]
6. മെഫീബോശെത്തിനെതിരെയുള്ള സീബയുടെ ആരോപണം തെറ്റായിരുന്നുവെന്ന് തിരുവെഴുത്തുകളിൽനിന്ന് എങ്ങനെ മനസ്സിലാക്കാം? (2 ശമൂ. 16:1-4) [w02 2/15 പേ. 14-15 ഖ. 11, അടിക്കു.]
7. 80 വയസ്സുള്ള ബർസില്ലായിയെ രാജസദസ്സിൽ അംഗമാകാൻ ദാവീദ് ക്ഷണിച്ചപ്പോൾ, അദ്ദേഹം എന്തുകൊണ്ടാണ് തനിക്കുപകരം കിംഹാമിനെ ശുപാർശ ചെയ്തത്? (2 ശമൂ. 19:33-37) [w07 6/1 പേ. 24 ഖ. 13]
8. യഹോവയുടെ താഴ്മ ദാവീദിനെ വലിയവനാക്കിയത് എങ്ങനെ? (2 ശമൂ. 22:36) [w07 11/1 പേ. 5 ഖ. 2; w04 11/1 പേ. 29]
9. ദാവീദ് ജീവിച്ചിരിക്കുമ്പോൾത്തന്നെ അധികാരം പിടിച്ചെടുക്കാൻ അദോനീയാവ് ശ്രമിച്ചത് എന്തുകൊണ്ട്? (1 രാജാ. 1:5) [w05 7/1 പേ. 28 ഖ. 5]
10. ജ്ഞാനത്തിനും വിവേകത്തിനും വേണ്ടിയുള്ള ശലോമോന്റെ പ്രാർഥനയ്ക്ക് യഹോവ ഉത്തരം നൽകിയത് എന്തുകൊണ്ട്? (1 രാജാ. 3:9) [w05 7/1 പേ. 30 ഖ. 2]