ആഗസ്റ്റ് 9-ന് ആരംഭിക്കുന്ന വാരത്തിലെ പട്ടിക
ആഗസ്റ്റ് 9-ന് ആരംഭിക്കുന്ന വാരം
❑ സഭാ ബൈബിളധ്യയനം:
❑ ദിവ്യാധിപത്യ ശുശ്രൂഷാസ്കൂൾ:
ബൈബിൾ വായന: 1 രാജാക്കന്മാർ 21–22
നമ്പർ 1: 1 രാജാക്കന്മാർ 22:1-12
നമ്പർ 2: സ്വാതന്ത്ര്യത്തിനുവേണ്ടിയുള്ള ആഗ്രഹം, ലോകത്തെ അനുകരിക്കുന്നതിലേക്ക് ഒരാളെ നയിക്കുമ്പോൾ അയാൾ ആരുടെ സ്വാധീനത്തിലാകുന്നു? (rs പേ. 191 ¶2-3)
നമ്പർ 3: ഏലിയാവിന്റെ ദൃഷ്ടാന്തം, പ്രാർഥനയെക്കുറിച്ച് നമ്മെ എന്തു പഠിപ്പിക്കുന്നു? (യാക്കോ. 5:18)
❑ സേവനയോഗം:
5 മിനി: അറിയിപ്പുകൾ.
10 മിനി: പുരോഗമനാത്മകമായ ബൈബിളധ്യയനങ്ങൾ നടത്തൽ. 2004 ആഗസ്റ്റിലെ നമ്മുടെ രാജ്യശുശ്രൂഷയുടെ ഒന്നാം പേജിലെ ലേഖനത്തെ ആസ്പദമാക്കിയുള്ള സദസ്യചർച്ച. ബൈബിളധ്യയനങ്ങൾ ഉണ്ടായിരിക്കാനും ബൈബിൾവിദ്യാർഥികളെ സമർപ്പണത്തിന്റെ പടിയിലേക്കു പുരോഗമിക്കാൻ സഹായിക്കാനും ഉള്ള ലക്ഷ്യംവെക്കാൻ പ്രസാധകരെ പ്രോത്സാഹിപ്പിക്കുക.
10 മിനി: ശുശ്രൂഷ വിപുലപ്പെടുത്താനുള്ള മാർഗങ്ങൾ—ഭാഗം 4. സംഘടിതർ പുസ്തകത്തിന്റെ 116-ാം പേജിന്റെ 1-ാം ഖണ്ഡികമുതൽ 117-ാം പേജിന്റെ 1-ാം ഖണ്ഡികവരെയുള്ള വിവരങ്ങളെ ആധാരമാക്കിയുള്ള പ്രസംഗം. ബെഥേലിൽ സേവിച്ചിട്ടുള്ളവരോ സേവിച്ചുകൊണ്ടിരിക്കുന്നവരോ അല്ലെങ്കിൽ രാജ്യഹാൾ നിർമാണ പ്രവർത്തനത്തെ പിന്തുണച്ചിട്ടുള്ളവരോ ആയ ഒന്നോ രണ്ടോ പ്രസാധകരുമായി അഭിമുഖം നടത്തുക. ശുശ്രൂഷയുടെ ഈ മേഖലയിൽ തങ്ങൾ ആസ്വദിക്കുന്ന കാര്യങ്ങൾ അവർ പറയട്ടെ.
10 മിനി: “ക്രിസ്തീയ ശുശ്രൂഷകർക്കുവേണ്ടിയുള്ള ഒരു ക്രമീകരണം.” ചോദ്യോത്തര ചർച്ച. സർക്കിട്ട് സമ്മേളനത്തിന്റെ തീയതിയെപ്പറ്റി അറിയിപ്പു ലഭിച്ചിട്ടുണ്ടെങ്കിൽ പറയുക. അടുത്തകാലത്തു നടന്ന സർക്കിട്ട് സമ്മേളനത്തിൽനിന്ന് പ്രയോജനം നേടിയതിനെക്കുറിച്ച് സദസ്സിനോടു ചോദിക്കുക.