ആഗസ്റ്റ് 16-ന് ആരംഭിക്കുന്ന വാരത്തിലെ പട്ടിക
ആഗസ്റ്റ് 16-ന് ആരംഭിക്കുന്ന വാരം
❑ സഭാ ബൈബിളധ്യയനം:
❑ ദിവ്യാധിപത്യ ശുശ്രൂഷാസ്കൂൾ:
ബൈബിൾ വായന: 2 രാജാക്കന്മാർ 1-4
നമ്പർ 1: 2 രാജാക്കന്മാർ 1:1-10
നമ്പർ 2: ഭൗതിക വസ്തുക്കൾക്ക് നിലനിൽക്കുന്ന സംതൃപ്തി നൽകാനാകാത്തത് എന്തുകൊണ്ട്? (സഭാ 5:10)
നമ്പർ 3: ഇന്ന് സാധാരണമായി ഉപയോഗിക്കുന്ന ബൈബിൾ ഭാഷാന്തരങ്ങളിൽ ദൈവനാമം എവിടെയാണ് കാണപ്പെടുന്നത്? (rs പേ. 191 ¶4–പേ. 193 ¶7)
❑ സേവനയോഗം:
5 മിനി: അറിയിപ്പുകൾ.
10 മിനി: നിങ്ങളുടെ ആത്മീയ ലാക്കുകൾ ഏവ? സംഘടിതർ പുസ്തകത്തിന്റെ 117-ാം പേജിലെ 2-ാം ഖണ്ഡികമുതൽ ആ അധ്യായത്തിന്റെ അവസാനഭാഗംവരെയുള്ള വിവരങ്ങൾ സദസ്യ ചർച്ചയായി അവതരിപ്പിക്കുക. മുഴുസമയ സേവനം ലക്ഷ്യംവെക്കാൻ മാതാപിതാക്കളോ മറ്റുള്ളവരോ തങ്ങളെ സഹായിച്ചത് എങ്ങനെയെന്ന് പറയാൻ സദസ്സിനെ ക്ഷണിക്കുക.
10 മിനി: സുവാർത്തയുടെ പ്രായോഗിക മൂല്യം എടുത്തുകാട്ടുക. ശുശ്രൂഷാസ്കൂൾ പുസ്തകത്തിന്റെ 159-ാം പേജിനെ അടിസ്ഥാനമാക്കിയുള്ള സദസ്യ ചർച്ച. നിങ്ങളുടെ പ്രദേശത്തെ ആളുകളെ ആശങ്കപ്പെടുത്തുന്ന ചില കാര്യങ്ങളെക്കുറിച്ച് പറയാൻ സദസ്സിനെ ക്ഷണിക്കുക. അത്തരം പ്രശ്നങ്ങളെ ഉൾപ്പെടുത്തിക്കൊണ്ട് നമുക്ക് അവതരണങ്ങൾ തയ്യാറാക്കാവുന്നത് എങ്ങനെയെന്ന് സദസ്സിനോടു ചോദിക്കുക.
10 മിനി: ‘തക്കസമയത്തെ ഭക്ഷണം.’ ചോദ്യോത്തര ചർച്ച. പ്രത്യേക സമ്മേളനദിനത്തിന്റെ തീയതി അറിയിച്ചിട്ടുണ്ടെങ്കിൽ പറയുക.